Contents

Displaying 8691-8700 of 25177 results.
Content: 9005
Category: 18
Sub Category:
Heading: സഭയ്ക്കു ശക്തിപകരേണ്ടതു യുവജനങ്ങള്‍: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂര്‍: സഭയ്ക്ക് ശക്തിപകരേണ്ടതു യുവജനങ്ങളാണെന്നും യുവജനങ്ങളെ നിരീശ്വരവാദികളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഡിബിസിഎല്‍സിയില്‍ കെസിവൈഎം തൃശൂര്‍ അതിരൂപതാ യുവജനദിനാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയെ മൂടിവച്ച് സമൂഹത്തില്‍ തിന്മയെ ഉയര്‍ത്തിക്കാട്ടുന്ന മാധ്യമങ്ങളാണ് ഇന്നുള്ളത്. കുമ്പസാരവും മെത്രാന്‍ വിഷയങ്ങളും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ കത്തോലിക്കാ സഭ ചെയ്ത നന്മകള്‍ മറച്ചുവച്ചുവെന്നും ഇതിനു മാറ്റംവരുത്താന്‍ യുവജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിനു യുവജനങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ വിശ്വാസ സംരക്ഷണത്തെ ആസ്പദമാക്കി ഫ്‌ലാഷ് മോബും വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും അരങ്ങേറി. 'വിശ്വാസവും വിളി സംബന്ധമായ വിവേചിച്ചറിയലും' എന്ന ആപ്ത വാക്യവുമായാണ് കെസിവൈഎം ഇത്തണ യുവജന ദിനാഘോഷം സംഘടിപ്പിച്ചത്. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ യുവജന ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലാങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കരോളി ജോഷ്വാ അധ്യക്ഷയായി. ഫാ. റോയ് കണ്ണന്‍ചിറ യുവജന സെമിനാര്‍ നയിച്ചു. സാവിയോ ജോണി, സെനി സേവ്യര്‍ എന്നിവര്‍ പ്രതിനിധി സമ്മേളനത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് അതിരൂപതയിലെ 12 ഫൊറോനകളുടെ സെനറ്റ് റിപ്പോര്‍ട്ടിന് തൃശൂര്‍ അതിരൂപത സമിതി അംഗീകാരം നല്‍കി.
Image: /content_image/India/India-2018-11-05-04:59:46.jpg
Keywords: തൃശൂര്‍
Content: 9006
Category: 18
Sub Category:
Heading: സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടു വര്‍ഷം
Content: ചങ്ങനാശേരി: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിച്ചു വിടവാങ്ങിയ ദൈവ പരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍എസ്ഡിപി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപക സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടു വര്‍ഷം. നാളെ രാവിലെ 10.30ന് കുന്നന്താനം എല്‍എസ്ഡിപി മദര്‍ ജനറലേറ്റ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. രോഗികളായും വൈകല്യങ്ങളോടെയും ജനിച്ചു വീഴുന്ന കുട്ടികൾ, മനോവൈകല്യമുള്ളവർ, മനോദുർബലർ, മാറാരോഗികൾ തുടങ്ങി സമൂഹം തള്ളിക്കളയുന്നവരെ സ്വന്തം മക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ സ്മരണയിലാണ് എല്‍എസ്ഡിപി സന്യാസിനി സമൂഹം.
Image: /content_image/India/India-2018-11-05-05:41:11.jpg
Keywords: ലിറ്റി
Content: 9007
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: കൊച്ചി: കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലൂടെ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രോലൈഫ് സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സാബു ജോസിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ. ജോസി സേവ്യറിനെയും മറ്റ് ഭാരവാഹികളെയുമാണ് തിരഞ്ഞെടുത്തത്. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രോലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശേരി തിരഞ്ഞെടുപ്പ് സമ്മേളനത്തിന് നേതൃത്വം നല്കി. എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാബു ജോസ്. സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി, പബ്ലിക് അഫയേഴ്‌സ് സമിതി അംഗം, ന്യൂമാന്‍സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, ഗുഡ് ന്യൂസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്‍പ് കെസിബിസി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ കൊച്ചി രൂപതാംഗവും തോപ്പുപടി സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗവുമാണ്. 'പ്രൊ എക്ലേഷ്യ എത്ത് പൊന്തിഫിച്ചെ' എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ അംഗം, കൊച്ചിരൂപത സമുദായ കാര്യലയം പിആര്‍ഒ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റുമാര്‍: ഉമ്മച്ചന്‍ പി ചക്കുപുരയ്ക്കല്‍ (ആലപ്പുഴ), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), നാന്‍സി പോള്‍ (ബത്തേരി), സെക്രട്ടറിമാര്‍: മോളി ജേക്കബ് (ബത്തേരി), മാര്‍ട്ടിന്‍ ന്യൂനസ് (വരാപ്പുഴ), റോണ റിബെയ്‌റോ (കൊല്ലം), ഷിബു കൊച്ചുപറമ്പില്‍ (താമരശേരി), വര്‍ഗീസ് എം. എ (തൃശൂര്‍), ട്രഷറര്‍: ടോമി പ്ലാത്തോട്ടം (താമരശേരി) ആനിമേറ്റര്‍: സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്.സി.സി.(പാലാ), ജോര്‍ജ്ജ് എഫ് സേവ്യര്‍ (കൊല്ലം).
Image: /content_image/India/India-2018-11-05-06:11:09.jpg
Keywords: പ്രോലൈ
Content: 9008
Category: 1
Sub Category:
Heading: കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടമാകും: മുന്നറിയിപ്പുമായി പോളിഷ് മെത്രാന്മാര്‍
Content: വാര്‍സോ: പോളണ്ട് തങ്ങളുടെ കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടും നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍. പോളണ്ട് സ്വതന്ത്രമായതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന് ഒരുക്കമായി തയാറാക്കിയ അജപാലക ലേഖനത്തിലാണ് പരാമര്‍ശം. രാഷ്ട്രസ്നേഹം ദൈവീകമായ ഒരു കല്‍പ്പനയാണെന്നും, നിസ്വാര്‍ത്ഥതയും, സേവനമനോഭാവവും, പൊതുനന്മക്ക് വേണ്ടിയുള്ള സമര്‍പ്പണവും വഴി രാഷ്ട്രത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ കഴിയുമെന്നും അജപാലന ലേഖനത്തില്‍ പറയുന്നു. സായുധ പോരാട്ടങ്ങളും, രാഷ്ട്രീയവും, നയതന്ത്രപരവുമായ ശ്രമങ്ങളും മാത്രം പോര സ്വാതന്ത്ര്യം ലഭിക്കുവാന്‍. ഉറച്ച വിശ്വാസവും പ്രാര്‍ത്ഥനയും അതിനു ആവശ്യമാണ്. രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഏറ്റവും ഭീഷണിയായിട്ടുള്ള കാര്യം പോളണ്ടിനെ നയിച്ചു കൊണ്ടിരിക്കുന്ന കത്തോലിക്കാ വിശ്വാസത്തിന്റേയും, ക്രിസ്തീയ തത്വങ്ങളുടേയും ഉപേക്ഷയാണെന്നും, വിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനം കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രത്തെ നാശത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും മെത്രാന്മാരുടെ ലേഖനത്തില്‍ വ്യക്തമാക്കി. പോളണ്ട് നേരിടുന്ന വെല്ലുവിളികളും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും, വ്യക്തിപരവും, സംഘടനാപരവുമായ ചിന്തകളും, പൊതുനന്മക്ക് വേണ്ടിയുള്ള ആഗ്രഹമില്ലായ്മയും, വിശ്വാസരാഹിത്യവും, രാഷ്ട്ര പാരമ്പര്യത്തോടുള്ള താല്‍പ്പര്യമില്ലായ്മയുമാണ്‌ പോളണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പോരായ്മയെന്ന്‍ മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 1918 നവംബറിലാണ് പോളണ്ട് ഒരു രാഷ്ട്രമായി മാറുന്നത്. ഇന്ന്‍ കത്തോലിക്ക വിശ്വാസം ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ട്.
Image: /content_image/News/News-2018-11-05-07:26:16.jpg
Keywords: പോളണ്ട, പോളിഷ
Content: 9009
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ ദുഃഖമറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദുഃഖമറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നടന്ന ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ തന്റെ ദുഃഖം പങ്കുവച്ചത്. ക്രിസ്ത്യാനിയായതിന്റെ പേരില്‍ കൊല്ലപ്പെട്ട ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കന്യകാമറിയം അവരുടെ വേദനകളെ ഏറ്റെടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ രണ്ടാം തീയതി കെയ്‌റോയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേക്കു തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരേ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവറെ കൂടാതെ ഏഴോളം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്കു പരിക്കേറ്റു. അക്രമത്തിനു കാരണക്കാരായ 19 പ്രതികളെ കണ്ടെത്തി ഭരണകൂടം വധിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
Image: /content_image/News/News-2018-11-05-09:07:20.jpg
Keywords: ഈജി
Content: 9010
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ സന്യാസിനി ക്ലേലിയ മെര്‍ലോണി വാഴ്ത്തപ്പെട്ട പദവിയില്‍
Content: റോം: യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ക്ലേലിയ മെര്‍ലോണി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്റന്‍ ബസിലിക്കയില്‍ വച്ച് ശനിയാഴ്ച (03/11/18) രാവിലെ ആയിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മം. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചലോ ബെച്ചു തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇറ്റലിയിലെ ഫോര്‍ളിയില്‍ 1861 മാര്‍ച്ച് 10-നു സമ്പന്നരായ ജൊവക്കീനൊ മെര്‍ലോണിയും തെരേസ ബ്രന്തിനേല്ലിയുടെയും മകളായാണ് വാഴ്ത്തപ്പെട്ട ക്ലേലിയ മെര്‍ലോണി ജനിച്ചത്. ഭൌതീക സമ്പന്നതകള്‍ക്കു മദ്ധ്യേയും വിശ്വാസ ജീവിതത്തില്‍ കരുത്താര്‍ജ്ജിച്ചു വളര്‍ന്ന ക്ലേലിയ നിര്‍ദ്ധനകളും നിരക്ഷരുമായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്താന്‍ ആരംഭിച്ചു. ഈ ലക്ഷ്യത്തോടുകൂടി മുപ്പത്തിമൂന്നാം വയസ്സില്‍ മൂന്നു സ്നേഹിതകളുമൊത്ത് വിയരേജൊയില്‍, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം സ്ഥാപിക്കുകയായിരിന്നു. ആയിരങ്ങള്‍ക്ക് പുതുജീവിതം ഒരുക്കിയ ഈ സമൂഹം പിന്നീട് തെക്കേ അമേരിക്കയിലേക്കും വടക്കേ അമേരിക്കയിലേക്കും വ്യാപിച്ചു. 1930 നവംബര്‍ 21-ന് റോമില്‍ വച്ച് എഴുപത്തിയൊന്നാം വയസ്ലാണ് ക്ലേലിയ മെര്‍ലോണി മരണമടഞ്ഞത്.
Image: /content_image/News/News-2018-11-05-11:43:52.jpg
Keywords: വാഴ്ത്ത
Content: 9011
Category: 1
Sub Category:
Heading: “അവര്‍ എന്നെ കൊന്നോട്ടെ, എന്നാലും മാതാവിന്റെ ചിത്രം മാറ്റില്ല”: പതറാത്ത വിശ്വാസവുമായി എണ്‍പത്തിയഞ്ചുകാരി
Content: ബ്രാഡെന്റന്‍, യുഎസ്എ: തന്റെ ഭവനത്തിന്റെ ജനാലയില്‍ പതിപ്പിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രം മാറ്റുന്നതിന് പകരം താന്‍ മരിക്കുവാന്‍ തയ്യാറാണെന്ന ഉറച്ച നിലപാടുമായി ഫ്ലോറിഡയിലെ ബ്രാഡെന്റന്‍ സ്വദേശിനി. മില്ലി ഫ്രാന്‍സിസ് എന്ന എണ്‍പത്തിയഞ്ചുകാരിയാണ് പരിശുദ്ധ കന്യകാമാതാവിന് വേണ്ടി പ്രോപ്പര്‍ട്ടി മാനേജ്മെന്റുമായി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വാന്‍ഗാര്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റിന്റെ മാനേജരായ ജാനറ്റ് നൊവാകോവ്സ്കിയാണ് ബ്രാഡെന്റന്‍ ട്രോപ്പിക്കല്‍ പാംസ് ട്രെയിലര്‍, മില്ലി ഫ്രാന്‍സിസിന്റെ ഭവനത്തിന്റെ ജനാലയില്‍ പ്ലൈവുഡില്‍ വരച്ചിരിക്കുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മാതാവിന്റെ ചിത്രം നീക്കം ചെയ്യില്ല നിങ്ങള്‍ വേണമെങ്കില്‍ എന്നെ കൊന്നോളു എന്നാണ് മില്ലി പറയുന്നത്. തന്റെ വീടിന്റെ ചില്ലിലൂടെ പാര്‍ക്കിലെ സെക്യൂരിറ്റി രാത്രിയില്‍ ടോര്‍ച്ചടിക്കുന്നതിനാലും, സ്വകാര്യതക്ക് തടസ്സം നേരിടുന്നതിനാലും ജനല്‍ മാറ്റുവാനുള്ള അനുമതിക്കായി മില്ലി അപേക്ഷ നല്‍കുകയായിരിന്നു. മില്ലിക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനല്‍ മാറ്റിയപ്പോള്‍ ലഭിച്ച പ്ലൈവുഡില്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കെയാണ് ഒരു ദിവസം വിശുദ്ധ കുര്‍ബാനക്കിടയില്‍ മില്ലിക്ക് ഗ്വാഡലൂപ്പ മാതാവിന്റെ പ്രചോദനം ലഭിക്കുന്നത്. പിന്നീട് മില്ലി ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം ജനാലയില്‍ ഒരുക്കുകയായിരിന്നു. ഇത് പാര്‍ക്കുകാരെ ചൊടിപ്പിക്കുകയായിരിന്നു. ഒക്ടോബര്‍ 31-നുള്ളില്‍ ജനല്‍ മാറ്റുവാനാണ് പാര്‍ക്കിന്റെ ആര്‍ക്കിടെക്ച്വറല്‍ റിവ്യൂ കമ്മിറ്റി മില്ലിക്ക് അനുവാദം നല്‍കിയിരുന്നതെന്നാണ് നൊവാകോവ്സ്കി ആരോപിക്കുന്നത്. അതിനാലാണ് റിവ്യൂ കമ്മിറ്റി ഈ നടപടിക്ക് മുതിര്‍ന്നതെന്നുമാണ് നൊവാകോവ്സ്കി പറയുന്നത്. എന്നാല്‍ ഇതിനെതിരെ മില്ലി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ഡോള്‍ഫിന്‍, മാലാഖമാര്‍ തുടങ്ങിയ ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വീടിനു മുന്നിലെ ചിത്രം മാത്രം നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് മില്ലി ചോദിക്കുന്നത്. തന്റെ വീടിന്റെ മുന്നില്‍ ബുദ്ധന്റേയോ, മിക്കി മൗസിന്റേയോ ചിത്രമായിരുന്നുവെങ്കില്‍ അവര്‍ക്ക് കുഴപ്പമില്ലായിരുന്നു. പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രമാണ് അവര്‍ക്ക് പ്രശ്നം. താനൊരു കത്തോലിക്കയായതും, തന്റെ വിശ്വാസവുമാണ് അവരുടെ പ്രശ്നമെന്നും മില്ലി കൂട്ടിച്ചേര്‍ത്തു. എന്തായാലും പരിശുദ്ധ അമ്മക്ക് വേണ്ടി ജീവന്‍ ത്യജിച്ചാലും ചിത്രം നീക്കില്ല എന്ന നിലപാടില്‍ തന്നെയാണ് വയോധികയായ ഈ വീട്ടമ്മ.
Image: /content_image/News/News-2018-11-05-13:25:54.jpg
Keywords: ഗ്വാഡ
Content: 9012
Category: 1
Sub Category:
Heading: കരാറിന് പ്രയോജനമില്ല; ചൈനയിൽ വൈദികരെ തടങ്കലിലാക്കി, വിശ്വാസികള്‍ പലായനം ചെയ്യുന്നു
Content: ബെയ്ജിംഗ്: വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും രാജ്യത്തെ കത്തോലിക്ക സമൂഹം അനുഭവം അനുഭവിക്കുന്നത് കടുത്ത വിവേചനം. കഴിഞ്ഞ ദിവസം സർക്കാറിനെ അനുകൂലിക്കുന്ന പാട്രിയോട്ടിക്ക് അസോസിയേഷനിൽ ചേരാൻ വിമുഖത കാണിച്ച ചൈനയിലെ സാൻജിയകോ (ഹെബയ് ) രൂപത ഭൂഗർഭ സഭാംഗങ്ങളായ നാല് വൈദികരെ പോലീസ് കസ്റ്റഡിയിലെടുത്തു തടങ്കലീലാക്കി. സിവാൻസി, സുവാൻഹുവ എന്നീ പുരാതന രൂപതകളാണ് സാൻജിയകോ രൂപതയായി ഭരണകൂടം രൂപം നല്കിയത്. സിവാൻസി രൂപതാ വൈദികരായ ഫാ.സഹാങ്ങ് ഗുയിലിൻ, ഫാ. വാങ്ങ് സോങ്ങ്, സുവാൻഹുവ രൂപതാംഗങ്ങളായ ഫാ.സു ഗുയിപെങ്ങ്, ഫാ.സഹോ ഹെ എന്നിവരാണ് അറസ്റ്റിലായത്. ദേവാലയത്തിൽ നിന്നും സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയ വൈദികരെ ചൈനീസ് ഭരണകൂടത്തിന്റെ മതകാര്യ നയങ്ങളനുസരിച്ച് സ്ഥാനഭ്രഷ്ടരാക്കാനാണ് നീക്കം. കരാര്‍ നിലനില്‍ക്കേ തന്നെ വത്തിക്കാനുമായുള്ള ബന്ധത്തില്‍ നിന്നും സ്വതന്ത്രമായ സഭ സ്ഥാപിക്കാനാണ് ചൈനീസ് പാട്രിയോട്ടിക്ക് അസോസിയേഷന്റെ നീക്കം. വൈദികരിൽ ഫാ.സാഹോ ഹെ വീട്ടുതടങ്കലിലാണെന്നു റിപ്പോര്‍ട്ടുണ്ട്. ചൈന - വത്തിക്കാൻ ഉടമ്പടി നിലവിൽ വന്നതിനെ തുടർന്ന് മെത്രാൻ നിയമനം കത്തോലിക്ക സഭയും പാട്രിയോട്ടിക്ക് അസോസിയേഷനും സംയുക്തമായി നടത്താന്‍ തീരുമാനമായിരിന്നു. എന്നാൽ ചൈനയിലെ സഭ സ്വതന്ത്രമാണെന്ന ആശയമാണ് പാട്രിയോട്ടിക്ക് അസോസിയേഷന്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്. അതിനാൽ തന്നെ സര്‍ക്കാരിന്റെ സംഘടനയിൽ അംഗങ്ങളല്ലാത്ത ഭൂഗർഭ സഭ വൈദികർക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ എടുത്ത നടപടിയാണ് അറസ്റ്റിനു പിന്നിൽ. അതേസമയം, ഹെബായ് - ഹെനാൻ പ്രവിശ്യകളിൽ ഭൂഗർഭ സഭ പ്രവർത്തനങ്ങളെ അടിച്ചമർത്തുന്ന നീക്കങ്ങൾ സജീവമാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കടുത്ത മത പീഡനം മൂലം ക്രെെസ്തവ ഭൂരിപക്ഷ മേഖലയായ ഹെനാൻ പ്രവിശ്യയിൽ നിന്നും നിരവധി ക്രെെസ്തവരാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നതെന്നു ചൈനയിലെ മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിറ്റര്‍വിന്റര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാരിന്റെ ശക്തമായ നിയന്ത്രണം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്റെ മതവിരുദ്ധ അജണ്ടയുടെ ഭാഗമായി നിരവധി കത്തോലിക്ക പ്രൊട്ടസ്റ്റൻറ്റ് ദേവാലയങ്ങളും സർക്കാർ നേതൃത്വത്തിൽ തകർത്തുകളഞ്ഞു. ചിലതെല്ലാം അടച്ചു പൂട്ടി. ക്രെെസ്തവ വിശ്വാസത്തിന്റെ പേരിൽ മാത്രം സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പ്രവിശ്യയിൽ നിലനിൽക്കുന്നതെന്നൂ വിശ്വാസികള്‍ പറയുന്നു. ദേവാലയങ്ങൾ തകർക്കുന്നതിനെതിരെ ശബ്ദം ഉയർത്തുന്നവർക്കെതിരെ വലിയ അടിച്ചമർത്തലാണ് സർക്കാർ നടത്തുന്നത്. മറ്റു പ്രവിശ്യകളിലേയ്ക്കും മത പീഡനം വ്യാപിക്കുമോ എന്ന ഭയത്തിലാണ് ക്രൈസ്തവ വിശ്വാസി സമൂഹം. വത്തിക്കാനുമായി ഉണ്ടാക്കിയ കരാറിനെ മാനിക്കാതെ ചെെന, രണ്ട് മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്ത സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2018-11-06-02:28:36.jpg
Keywords: ചൈന
Content: 9013
Category: 1
Sub Category:
Heading: ഭാരതത്തിന് ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍
Content: വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. ആത്മീയ പാരമ്പര്യങ്ങളുള്ള ഭാരതീയര്‍ തിരസ്ക്കരിക്കപ്പെട്ടവരുടെ വേദനയകറ്റാന്‍ സന്മനസ്സോടും സന്തോഷത്തോടും കൂടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നു കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് മിഗുവേല്‍ എയ്ഞ്ചല്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍ പറയുന്നു. സമൂഹത്തിലെ വയോജനങ്ങളെയും പാവങ്ങളെയും കുടിയേറ്റക്കാരെയും പിന്‍തുണയ്ക്കുക എന്നത് ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ കൈകോര്‍ത്തു ചെയ്യാവുന്നതാണെന്ന്‍ സമിതിയുടെ സന്ദേശം ഓര്‍മ്മിപ്പിക്കുന്നു. മതപരവും സാംസ്ക്കാരികപരവുമായ ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നവരോട് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായി ജീവിക്കുന്ന സ്ത്രീകളെയും കുട്ടികളെയുംകൂടി ചേര്‍ത്താല്‍ ക്ലേശകരമായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ ഭാരതത്തില്‍ ആയിരങ്ങളാണ്. തിരസ്ക്കരിക്കപ്പെടേണ്ടവരെ സഹായിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്ത്വം മതങ്ങള്‍ക്കുണ്ട്. അതിനാല്‍ വിശ്വാസത്തിന്‍റെ പേരില്‍ നിസംഗരായി മാറിനില്ക്കാതെ ഹൈന്ദവ സഹോദരങ്ങളും ക്രൈസ്തവരും ഒത്തുചേര്‍ന്നാല്‍ സമൂഹത്തിലെ ആത്മീയവും ശാരീരികവുമായ മുറിവുണക്കാന്‍ സാധിക്കും. വ്യത്യാസങ്ങള്‍ മറന്ന് ഒരുമയോടെ എവിടെയും എന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. വീണ്ടും ദീപാവലി ആശംസ നേര്‍ന്നുകൊണ്ടാണ് വത്തിക്കാന്റെ ആശംസ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2018-11-06-06:15:02.jpg
Keywords: വത്തിക്കാ
Content: 9014
Category: 24
Sub Category:
Heading: വിശുദ്ധ കുര്‍ബാന- അനാവശ്യ ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നതെന്ത്?
Content: വിശുദ്ധ കുർബാന അർപ്പണത്തെപ്പറ്റിയുള്ള ഇപ്പോഴത്തെ ചർച്ചകൾ തികച്ചും അനവസരത്തിലാണ് നടക്കുന്നത്. അത് സഭയെ കൂടുതൽ അനൈക്യത്തിലേക്ക് നയിക്കും എന്നത് നിസ്സംശയമാണ്. അതിനാല്‍ത്തന്നെ, അനൈക്യം വിതക്കാനുള്ള ബോധപൂര്‍വ്വകമായ ചില ശ്രമങ്ങളെ സമീപകാലസംഭവവികാസങ്ങളോട് ബന്ധപ്പെടുത്തി നാം മനസ്സിലാക്കേണ്ടതുമുണ്ട്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ ലോകത്തിൽ എല്ലാ കത്തോലിക്കാ സഭകളിലും അള്‍ത്താരാഭിമുഖമായ വി.കുർബാനയായിരുന്നു ഉണ്ടായിരുന്നത്. ആരാധന ക്രമത്തെപ്പറ്റി സൂനഹദോസ് പുറപ്പെടുവിച്ച രേഖയിൽ പറഞ്ഞിരുന്ന നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സാവധാനം ലത്തീൻ സഭയിൽ ജനാഭിമുഖ കുർബാന പ്രചാരത്തിലായി. ആ സ്വാധീനത്തിൽ തന്നെയാണ് നമ്മുടെ സഭയിലും അത് തുടങ്ങിയത്. നമ്മുടെ സഭക്ക് ഇന്നത്തേതുപോലെ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം അക്കാലഘട്ടത്തില്‍ ഇല്ലാതിരുന്നതിനാൽ ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നിയന്ത്രിക്കപ്പെടാതെ പോയി. ഭരണ സംവിധാനം വേണമെന്ന് നമ്മൾ ആവശ്യപ്പെടാത്തതു കൊണ്ടല്ല പ്രത്യുത റോമിൽ നിന്ന് അക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതുകൊണ്ടാണ്. ഏതായാലും അതിന്‍റെ പരിണിത ഫലമാണ് നമ്മുടെ സഭയിലെ വൈവിധ്യത്തിനും അനൈക്യത്തിനും വലിയൊരളവ് വരെ കാരണമായി തീർന്നത്. ഉദയംപേരൂർ സുന്നഹദോസിന് ശേഷം ആരാധന ക്രമത്തിൽ നടന്ന ലത്തീനീകരണം ഒഴിവാക്കി പുരാതന പാരമ്പര്യം പുന:സ്ഥാപിക്കാൻ, പ്രത്യേകിച്ച് വി.കുർബാനയർപ്പണത്തിലെ പൂർവ രൂപം വീണ്ടെടുക്കാൻ റോമിൽ നിന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് മുമ്പ് തന്നെ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ആ കമ്മീഷൻ 1957-ൽ തന്നെ കുർബാനക്രമം തയ്യാറാക്കിയിരുന്നു. അന്നു സൂനഹദോസിന്‍റെ നിർദ്ദേശങ്ങൾ ഇല്ലായിരുന്നല്ലോ. എന്നാൽ അതേ ക്രമം തന്നെ സൂനഹദോസിനിടയിൽ അതായത് 1962-ൽ നടപ്പിൽ വരുത്തി. അന്നേ അതിന് എതിർപ്പുണ്ടായിരുന്നു. എതിർപ്പിന് പ്രധാന കാരണം അത് സുനഹദോസിന്‍റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കപ്പെട്ടതായിരുന്നില്ല എന്നതാണ്. സൂനഹദോസിനു ശേഷമുള്ള കാലഘട്ടം സഭയിൽ വലിയ മാറ്റങ്ങളുടെ സമയമായിരുന്നു. ലത്തീൻ സഭയിൽ അവയെ ഫലപ്രദമായി നിയന്ത്രിക്കാൻ ശക്തരായ അധികാരികളുണ്ടായിരുന്നു. എന്നാൽ സിറോ മലബാർ സഭയൊഴികെ മറ്റൊരു പൗരസ്ത്യസഭയും സജീവമല്ലാതിരുന്നതിനാൽ ആരാധന ക്രമപരിഷ്കരണം അവരുടെ ചിന്തയിലേ വന്നില്ല. അവരെല്ലാം സ്വന്തം നിലനില്പിന് വേണ്ടി പൊരുതുന്നവരായിരുന്നു. സീറോ മലബാർ സഭയിലാകട്ടെ ആരും നിയന്ത്രിക്കാനും ഉണ്ടായിരുന്നില്ല. ഓരോ രൂപതകളിലും മെത്രാന്മാര്‍ അവരുടെ ബോധ്യത്തിനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും അതിനുസരിച്ചുള്ള പ്രബോധനങ്ങള്‍ നല്കുകയും ചെയ്തു. പണ്ഡിതനായിരുന്ന അഭിവന്ദ്യ പാറേക്കാട്ടിൽ പിതാവ് നടപ്പാക്കിയ പല ആശയങ്ങളും മറ്റ് പല മെത്രാന്മാരും സ്വീകരിച്ചു. എന്നാല്‍ ആ ആശയങ്ങളില്‍ നിന്ന് വിരുദ്ധമായ ആശയങ്ങളുള്ളവരും ഉണ്ടായിരുന്നതിനാല്‍ അത് മെത്രാന്മാരുടെ ഇടയിൽ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. ആരാധനാക്രമത്തിന്‍റെ പേരില്‍ രണ്ടു രീതികളുണ്ടായത് അങ്ങനെയാണ്. സീറോ മലബാര്‍ സിനഡ് അക്കാലഘട്ടത്തില്‍ ഇല്ലാതിരുന്നതിനാല്‍ ആരാധനാക്രമത്തെച്ചൊല്ലിയുള്ള അനൈക്യം വര്‍ദ്ധിച്ചുവന്നു. രണ്ട് രീതികളിലും ചിന്തിക്കുന്നവര്‍ സാവധാനം അവരവരുടെ ഇഷ്ടത്തിന് മുമ്പോട്ട് നീങ്ങി. പുതിയ കാനൻ നിയമം വന്നപ്പോൾ സീറോ മലബാര്‍ സഭക്ക് കേന്ദ്രീകൃത ഭരണ സംവിധാനം ഉണ്ടാവുക ആവശ്യമായി വന്നു. അതിന് ശേഷം ഒരു പാട് ആശയക്കുഴപ്പങ്ങളകന്ന് വലിയ ഐക്യം ഉണ്ടായിട്ടുണ്ട്. സാവധാനം അത് വര്‍ദ്ധിക്കുമെന്ന് സീറോ മലബാര്‍ മെത്രാന്മാരും സിനഡും പ്രത്യാശിക്കുന്നു. പുതിയ സംവിധാനത്തിൽ പരിശീലിപ്പിക്കപ്പെട്ട വൈദികരും മെത്രാന്മാരും അൽമായരും ഭൂ'രിപക്ഷമാകുന്നതോടെ പ്രശ്നങ്ങൾ ഒരളവ് വരെ പരിഹരിക്കപ്പെടും. അതിന് ചിലപ്പോള്‍ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടതായും വരും. ആയതിനാല്‍ത്തന്നെ നിലവിലുള്ള കുര്‍ബാനക്രമങ്ങളെ അനാദരവോടെ അവതരിപ്പിക്കുന്നതും മെത്രാന്മാരെ മോശമായി അഭിസംബോധന ചെയ്യുന്നതും വിലയിരുത്തുന്നതുമെല്ലാം നിലവില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഐക്യത്തെ ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളു. പലരുടെയും ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍‍ അനൈക്യം വിതക്കാനുള്ള ചില നീക്കങ്ങളെ നമ്മള്‍ സഭയൊന്നാകെ തടയേണ്ടതുണ്ട്. അതുപക്ഷേ ഈ ദിവസങ്ങളില്‍ നടന്നതുപോലെ എല്ലാവരെയും അടച്ചാക്ഷേപിച്ചുകൊണ്ടാകരുത് എന്നു മാത്രം. സീറോ മലബാര്‍ സഭയുടെ പിതാക്കന്മാരും സിനഡും പ്രത്യാശിക്കുന്ന ആരാധനാക്രമത്തിലടക്കമുള്ള സഭയുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണോ എന്നും ആരാണ് ഈ വിഭജിച്ചു ഭരിക്കുന്നതിന്‍റെ പിന്നിലെ ലാഭമോഹികള്‍ എന്നും നാം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നു കൂടെ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2018-11-06-08:24:41.jpg
Keywords: കിഴക്ക