category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറ്റാലിയന്‍ സന്യാസിനി ക്ലേലിയ മെര്‍ലോണി വാഴ്ത്തപ്പെട്ട പദവിയില്‍
Contentറോം: യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ക്ലേലിയ മെര്‍ലോണി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്റന്‍ ബസിലിക്കയില്‍ വച്ച് ശനിയാഴ്ച (03/11/18) രാവിലെ ആയിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മം. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചലോ ബെച്ചു തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇറ്റലിയിലെ ഫോര്‍ളിയില്‍ 1861 മാര്‍ച്ച് 10-നു സമ്പന്നരായ ജൊവക്കീനൊ മെര്‍ലോണിയും തെരേസ ബ്രന്തിനേല്ലിയുടെയും മകളായാണ് വാഴ്ത്തപ്പെട്ട ക്ലേലിയ മെര്‍ലോണി ജനിച്ചത്. ഭൌതീക സമ്പന്നതകള്‍ക്കു മദ്ധ്യേയും വിശ്വാസ ജീവിതത്തില്‍ കരുത്താര്‍ജ്ജിച്ചു വളര്‍ന്ന ക്ലേലിയ നിര്‍ദ്ധനകളും നിരക്ഷരുമായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്താന്‍ ആരംഭിച്ചു. ഈ ലക്ഷ്യത്തോടുകൂടി മുപ്പത്തിമൂന്നാം വയസ്സില്‍ മൂന്നു സ്നേഹിതകളുമൊത്ത് വിയരേജൊയില്‍, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം സ്ഥാപിക്കുകയായിരിന്നു. ആയിരങ്ങള്‍ക്ക് പുതുജീവിതം ഒരുക്കിയ ഈ സമൂഹം പിന്നീട് തെക്കേ അമേരിക്കയിലേക്കും വടക്കേ അമേരിക്കയിലേക്കും വ്യാപിച്ചു. 1930 നവംബര്‍ 21-ന് റോമില്‍ വച്ച് എഴുപത്തിയൊന്നാം വയസ്ലാണ് ക്ലേലിയ മെര്‍ലോണി മരണമടഞ്ഞത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-05 17:21:00
Keywordsവാഴ്ത്ത
Created Date2018-11-05 17:13:52