category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎംസിവൈഎം കുരിശ് പ്രയാണം ഇന്ന് മുതല്‍
Contentതിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ ഭദ്രാസന മിഷന്‍ മേഖലകളിലുടെ കടന്നു പോകുന്ന കുരിശ് പ്രയാണം ഇന്ന് ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ നിന്നും ആരംഭിക്കും. ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസന അധിപന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പൂന, കര്‍ണാടകയിലെ പുത്തൂര്‍, ബത്തേരി, മൂവാറ്റുപുഴ, തിരുവല്ല ഭദ്രാസനങ്ങളിലൂടെ കടന്ന് മാവേലിക്കരയില്‍ എത്തിച്ചേരും. തെക്കന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണം ഇന്ന് മാര്‍ത്താണ്ഡം ഭദ്രാസനത്തില്‍ നിന്നും ആരംഭിക്കും. യൂത്ത് കമ്മീഷന്‍ ചെയര്‍മാനും, മാര്‍ത്താണ്ഡം ഭദ്രാസനാധിപനുമായ ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് പ്രയാണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാറശാല, തിരുവനന്തപുരം, പത്തനംതിട്ട ഭദ്രാസനങ്ങളിലൂടെ മാവേലിക്കരയില്‍ എത്തിച്ചേരും. അമേരിക്ക ഭദ്രാസനം, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും പ്രയാണങ്ങള്‍ ഇതോടൊപ്പം നടക്കും ജനുവരി 20 ന് പ്രയാണങ്ങളുടെ സംഗമവും സമാപന ആഘോഷങ്ങളും മാവേലിക്കരയില്‍ നടക്കും. .1968ല്‍ ആണ് എംസിവൈഎം യുവജന പ്രസ്ഥാനം ആരംഭിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-10-27 07:36:00
Keywordsകുരിശ
Created Date2018-10-27 07:30:01