category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ജീവന് ഒന്നാം സ്ഥാനം'; പ്രോലൈഫ് റാലിക്കു പോര്‍ച്ചുഗീസ് ജനത ഒരുങ്ങുന്നു
Contentലിസ്ബൺ: ജീവന്റെ മഹത്വത്തിനായി സ്വരമുയര്‍ത്താന്‍ എട്ടാമത് മാർച്ച് ഫോർ ലൈഫ് ഒക്ടോബർ ഇരുപത്തിയേഴിന് പോർച്ചുഗലിൽ സംഘടിപ്പിക്കും. പോർച്ചുഗീസ് പ്രോലൈഫ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അന്റോണിയോ പിൻഹെയ്റോ ടോറസാണ് ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 'ജീവന് ഒന്നാം സ്ഥാനം' എന്നാണ് ഈ വർഷത്തെ ലിസ്ബൺ, പോർട്ടോ, അവെയിറോ, ബാർഗ, വിസ്യു എന്നിവടങ്ങളിൽ നടത്തപ്പെടുന്ന റാലിയുടെ മുദ്രവാക്യം. 2019 ൽ യൂറോപ്യൻ തിരഞ്ഞെടുപ്പും പാർലമെൻറ് വോട്ടെടുപ്പും നടക്കാനിരിക്കെ, ജീവൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് രാഷ്ട്രീയ നേതാക്കന്മാർക്ക് സന്ദേശം നല്കുകയാണ് റാലിയുടെ ലക്ഷ്യം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിക്കു വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് ഫോർ ലൈഫിനെക്കുറിച്ച് വിവരണങ്ങൾ പങ്കുവെയ്ക്കാനും അതുവഴി ജനസാന്നിദ്ധ്യം ഉറപ്പുവരുത്താനും ഇതിനോടകം ശ്രമം ആരംഭിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ലിസ്ബൺ കർദ്ദിനാളും വിശ്വാസികൾക്ക് ആഹ്വാനം നല്കിയിട്ടുണ്ട്. ദയാവധം സംബന്ധിച്ച ചർച്ചകള്‍ സജീവമായിരിക്കെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ ആവശ്യമാണ് ഭരണാധികാരികളോട് പൗരന്മാർ ഉന്നയിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-10-26 09:27:00
Keywordsപോര്‍ച്ചു, ജീവ
Created Date2018-10-25 14:56:01