category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരം": മരണ മുനമ്പില്‍ ഇസ്രായേലി സൈനികരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍
Contentജറുസലേം: ദൈവത്തെ മഹത്വപ്പെടുത്തി സ്തുതിഗീതം ആലപിച്ചുകൊണ്ട് ബസില്‍ ആയിരിക്കുക, ഹമാസിന്റെ മിസൈല്‍ ബസില്‍ പതിച്ചു ബസ് പൂര്‍ണ്ണമായും ചാമ്പലാകുക, അതും ബസില്‍ നിന്നു അവസാനത്തെ സൈനികനും ഇറങ്ങി കഴിഞ്ഞപ്പോള്‍- കഴിഞ്ഞ ദിവസം ഇസ്രായേല്‍ അതിര്‍ത്തി മേഖലയില്‍ നടന്ന സംഭവമാണിത്. ദൈവത്തിന്റെ കര സ്പര്‍ശം എന്നും പ്രാര്‍ത്ഥനക്ക് ലഭിച്ച ഉത്തരമെന്നുമാണ് ഈ സംഭവത്തെ ഇസ്രായേലിലെ സൈനികരും സാധാരണക്കാരും വിശേഷിപ്പിക്കുന്നത്. ഗാസ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സൈനീക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം, വിവിധ ചെക്ക് പോയന്റുകളില്‍ സൈനികരെ എത്തിച്ചുക്കൊണ്ടിരിക്കുകയായിരിന്നു. യാത്രയില്‍ ഉടനീളം സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനയുമായാണ് ഇസ്രായേല്‍ സൈന്യം ബസില്‍ വ്യാപരിച്ചിരിന്നത്. സൈനീകപരമായ യാതൊരു അടയാളങ്ങളും ബസ്സില്‍ ഇല്ലായിരുന്നുവെങ്കിലും യാത്രയുടെ ആരംഭം മുതല്‍ ഹമാസ് ബസിന് നേരെ മിസൈല്‍ ലക്ഷ്യമിടുന്നുണ്ടായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ ബസ്സ്‌ പൂര്‍ണ്ണമായും കത്തിനശിച്ചുവെങ്കിലും യാത്രക്കാരായ ഇസ്രായേലി പ്രതിരോധ സേനയിലെ (IDF) അന്‍പതോളം സൈനീകര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരിന്നു. മിസൈല്‍ പതിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് സൈനീകര്‍ ബസില്‍ നിന്നും ഇറങ്ങിയത്. സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനയുമായി ഇസ്രായേല്‍ സൈന്യം ബസില്‍ വ്യാപരിച്ചിരിന്നതിന്റെയും മിസൈല്‍ ആക്രമണത്തില്‍ ബസ് കത്തി ചാമ്പലാകുന്നതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. #{red->n->n-> വീഡിയോകള്‍ കാണാം }#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/ahuva.lode/posts/1769469849845875
News Date2018-11-16 10:58:00
Keywordsഇസ്രാ
Created Date2018-11-16 09:30:29