Contents

Displaying 8791-8800 of 25174 results.
Content: 9105
Category: 1
Sub Category:
Heading: പ്രകൃതിക്ഷോഭം നേരിട്ട ഫിലിപ്പീൻസ് ജനതക്ക് കത്തോലിക്ക സഭ കൈമാറിയത് മുപ്പതിനായിരം ഭവനങ്ങൾ
Content: മനില: ഫിലിപ്പീന്‍സില്‍ വന്‍നാശം വിതച്ച യൊലാണ്ട ചുഴലിക്കാറ്റിൽ ഭവനരഹിതരായവർക്ക് കത്തോലിക്ക സഭ നിര്‍മ്മിച്ചു നല്‍കിയത് മുപ്പതിനായിരത്തിലധികം ഭവനങ്ങൾ. കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ നേതൃത്വത്തിലാണ് ദുരന്തബാധിതര്‍ക്ക് പുതുജീവിതം സമ്മാനിച്ചത്. 2013-ൽ ലെയ്തെ ദ്വീപിൽ നടന്ന പ്രകൃതിക്ഷോഭത്തിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ദുരന്തം നേരിട്ടത്. രാജ്യത്തെ നടുക്കിയ ചുഴലിക്കാറ്റിൽ ആറായിരം പേർ മരണമടയുകയും മുപ്പതിനായിരം പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. 2014-ൽ കത്തോലിക്ക സഭ ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പാര്‍പ്പിടം, വരുമാന മാർഗ്ഗം, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നത്. പ്രാദേശിക രൂപതകളുമായി സഹകരിച്ച് പതിനാല് ലക്ഷത്തോളം ഫിലിപ്പീന്‍ ജനതയ്ക്ക് സഹായമെത്തിക്കുവാന്‍ കാരിത്താസിന് സാധിച്ചു. ലെയ്തെ, സമർ, പലവാൻ, സെബു, ഇലോയിലോ, അക്ലൻ, കപീസ്, ആന്‍റിക് എന്നീ പ്രദേശങ്ങളിലാണ് സഭയുടെ ഭവന നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സ് ജനതയുടെ ഇതര ആവശ്യങ്ങൾക്കായി അറുപത്തിയൊന്ന് ദശലക്ഷം യുഎസ് ഡോളറാണ് കത്തോലിക്ക സഭ ഇതുവരെ ചിലവഴിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളായ കത്തോലിക്ക റിലീഫ് സർവീസ്, കാരിത്താസ്- സ്വിറ്റ്സർലൻറ്, ഇറ്റലി, ബൽജിയം, ജർമ്മനി, ഓസ്ട്രിയ, തുടങ്ങിയവയുടെ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിന് കാരണമായി. ദുരന്ത ബാധിത പ്രദേശങ്ങൾ 2015 ൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2018-11-19-11:30:29.jpg
Keywords: കാരി
Content: 9106
Category: 10
Sub Category:
Heading: പ്രകൃതിക്ഷോഭം നേരിട്ട ഫിലിപ്പീൻസ് ജനതക്ക് കത്തോലിക്ക സഭ കൈമാറിയത് മുപ്പതിനായിരം ഭവനങ്ങൾ
Content: മനില: ഫിലിപ്പീന്‍സില്‍ വന്‍നാശം വിതച്ച യൊലാണ്ട ചുഴലിക്കാറ്റിൽ ഭവനരഹിതരായവർക്ക് കത്തോലിക്ക സഭ നിര്‍മ്മിച്ചു നല്‍കിയത് മുപ്പതിനായിരത്തിലധികം ഭവനങ്ങൾ. കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ നേതൃത്വത്തിലാണ് ദുരന്തബാധിതര്‍ക്ക് പുതുജീവിതം സമ്മാനിച്ചത്. 2013-ൽ ലെയ്തെ ദ്വീപിൽ നടന്ന പ്രകൃതിക്ഷോഭത്തിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ദുരന്തം നേരിട്ടത്. രാജ്യത്തെ നടുക്കിയ ചുഴലിക്കാറ്റിൽ ആറായിരം പേർ മരണമടയുകയും മുപ്പതിനായിരം പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. 2014-ൽ കത്തോലിക്ക സഭ ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പാര്‍പ്പിടം, വരുമാന മാർഗ്ഗം, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നത്. പ്രാദേശിക രൂപതകളുമായി സഹകരിച്ച് പതിനാല് ലക്ഷത്തോളം ഫിലിപ്പീന്‍ ജനതയ്ക്ക് സഹായമെത്തിക്കുവാന്‍ കാരിത്താസിന് സാധിച്ചു. ലെയ്തെ, സമർ, പലവാൻ, സെബു, ഇലോയിലോ, അക്ലൻ, കപീസ്, ആന്‍റിക് എന്നീ പ്രദേശങ്ങളിലാണ് സഭയുടെ ഭവന നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സ് ജനതയുടെ ഇതര ആവശ്യങ്ങൾക്കായി അറുപത്തിയൊന്ന് ദശലക്ഷം യുഎസ് ഡോളറാണ് കത്തോലിക്ക സഭ ഇതുവരെ ചിലവഴിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളായ കത്തോലിക്ക റിലീഫ് സർവീസ്, കാരിത്താസ്- സ്വിറ്റ്സർലൻറ്, ഇറ്റലി, ബൽജിയം, ജർമ്മനി, ഓസ്ട്രിയ, തുടങ്ങിയവയുടെ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിന് കാരണമായി. ദുരന്ത ബാധിത പ്രദേശങ്ങൾ 2015 ൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2018-11-19-11:30:32.jpg
Keywords: കാരി
Content: 9107
Category: 18
Sub Category:
Heading: വിജ്ഞാന കൈരളി: ഒടുവില്‍ ഖേദ പ്രകടനം, വിവാദ ഭാഗം റദ്ദാക്കി
Content: തിരുവനന്തപുരം: കുമ്പസാരത്തെ അവഹേളിച്ചു ലേഖനം പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ മുഖപ്രസംഗം എഴുതിയ വിജ്ഞാന കൈരളി ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം പ്രകടിപ്പിച്ചു. മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ പുരോഹിതന്മാര്‍ പരാതിപ്പെട്ടിരുന്നുവെന്നും ബോധപൂര്‍വം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലായെന്നും മുഖപ്രസംഗം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിവാദ ഭാഗം റദ്ദാക്കിയതായും പി‌ആര്‍‌ഓ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉടനീളം ഉയര്‍ന്നത്. വിഷയം ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുന്നിലും എത്തിയിരിന്നു.
Image: /content_image/India/India-2018-11-20-02:25:01.jpg
Keywords: കുമ്പസാ, വിജ്ഞാ
Content: 9108
Category: 13
Sub Category:
Heading: അമ്മയ്ക്കു ക്യാന്‍സര്‍, മകനു വൃക്കരോഗം; പുതുജീവിതം സമ്മാനിച്ച് കന്യാസ്ത്രീയും
Content: തൃശൂര്‍: വടക്കേ കാരമുക്ക് പള്ളിക്കുന്നത്ത് പരേതനായ ജോണിന്റെ മകനും അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ സിജോയെ വൃക്ക രോഗം വേട്ടയാടാന്‍ തുടങ്ങിയത് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇതിനിടെ അമ്മയെ ക്യാന്‍സര്‍ രോഗവും പിടികൂടി. പ്രതീക്ഷയറ്റ നാളുകളായിരിന്നു അത്. ഡയാലിസിസിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും സിജോ കഴിച്ചുകൂട്ടിയത്. അമ്മയും രോഗ ബാധിതയായതോടെ താമസിച്ചിരുന്ന വീട് വിറ്റാണു ചികിത്സ നടത്തിയിരിന്നത്. ഒടുവില്‍ ഇവര്‍ക്ക് പുതുപ്രതീക്ഷ കൈവന്നിരിക്കുകയാണ്. ഒരു കന്യാസ്ത്രീയുടെ കാരുണ്യം കുടുംബത്തിന് ആശ്വാസ തണലായി മാറിയിരിക്കുകയാണ്. അര്‍ബുദം ബാധിച്ച് അമ്മ സിസിലി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണു മകന് വൃക്ക ലഭിക്കാനുള്ള വഴിയും ഒരുങ്ങിയത്. ഇവരെ കാണാനെത്തിയ അയല്‍ക്കാരിയായ കന്യാസ്ത്രീ വഴിയാണു വൃക്ക നല്‍കാന്‍ സന്നദ്ധയായ സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിസ്ലെറ്റ് കല്ലേലിയെ കുറിച്ചു അറിഞ്ഞത്. തുടര്‍ന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയായിരിന്നു. ഇക്കഴിഞ്ഞ നവംബര്‍ 12ന് എറണാകുളം ലിസി ആശുപത്രിയില്‍വച്ച് കന്യാസ്ത്രീ തന്റെ വൃക്ക സിജോയ്ക്ക് പകുത്തു നല്‍കി. സിജോയും സിസ്റ്ററും ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുകയാണ്. പുതുജീവിതം ആരംഭിക്കുവാന്‍ സിജോ ഒരുങ്ങുമ്പോള്‍ യേശു പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ സന്തോഷത്തിലാണ് വേലുപ്പാടം സെന്റ് പയസ് യുപി സ്‌കൂളിലെ പ്രഥമാധ്യാപിക കൂടിയായ സിസ്റ്റര്‍ ലിസ്ലെറ്റ് കല്ലേലി.
Image: /content_image/India/India-2018-11-20-04:53:02.jpg
Keywords: വൃക്ക, പുതുജീ
Content: 9109
Category: 1
Sub Category:
Heading: യേശു നാമത്താല്‍ മുഖരിതമായി വൈറ്റ് ഹൗസ്
Content: വാഷിംഗ്ടണ്‍ ഡി സി: യേശു നാമത്താല്‍ മുഖരിതമായി അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണാലയവുമായ വൈറ്റ്‌ ഹൗസ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആരംഭം നല്‍കുകയും നടപ്പിലാക്കുകയും ചെയ്ത വിശ്വാസ അധിഷ്ടിതമായ പരിപാടികളെക്കുറിച്ച് വിശദീകരിക്കുവാനും, വിലയിരുത്തുവാനുമായി ‘ഫെയിത്ത് ബ്രീഫിംഗ്’ എന്ന പേരില്‍ നടന്ന പരിപാടിയിലാണ് യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഗാനങ്ങള്‍ മുഴങ്ങിയത്. രാജ്യത്തെ പ്രസിദ്ധ ശുശ്രൂഷാ ഗായകരും, ക്രിസ്ത്യന്‍ സംഗീതജ്ഞരും, ഗായകരും, ആരാധനയും സ്തുതിപ്പും നടത്തുവാന്‍ എത്തിയിരിന്നു. ഫ്ലോറിഡയില്‍ നിന്നുള്ള മെഗാചര്‍ച്ച് പാസ്റ്ററും, ട്രംപിന്റെ വിശ്വാസകാര്യ ഉപദേശക ബോര്‍ഡിന്റെ ചെയര്‍മാനുമായ പാസ്റ്റര്‍ പോളാ വൈറ്റാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ‘ജേര്‍ണി’ ബാന്‍ഡില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിട്ടുള്ളയാളും, പോളായുടെ ഭര്‍ത്താവുമായ പോള്‍ കെയിനും കൂട്ടായ്മയില്‍ പങ്കെടുത്തു. ഒരു സംഘം ഗായകര്‍ ഒരുമിച്ച് ‘ഹില്‍സോംഗ് വര്‍ഷിപ്പ്’ന്റെ ‘വാട്ട് എ ബ്യൂട്ടിഫുള്‍ നെയിം’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ കൂടുതലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോകളിലൊന്ന്. സുപ്രസിദ്ധ ക്രിസ്ത്യന്‍ റോക്ക് ഗായകനായ ടോറന്‍ വെല്‍സാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വൈറ്റ്ഹൗസിലെ പ്രാര്‍ത്ഥനയില്‍ വെച്ച് യേശുവിന്റെ നാമം പ്രഘോഷിക്കുവാന്‍ കിട്ടിയ അവസരം എത്ര മഹത്തരം എന്ന ട്വീറ്റോടെയാണ് വെല്‍സ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രസിഡന്റിനും ഭരണകൂടത്തിനും വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്ന ഒരു ജനതയായി നമുക്ക് മാറാമെന്നു ‘ബെഥേല്‍ മ്യൂസിക്ക്’ ഇവന്റ് ഡയറക്ടറായ ഡൊമിനിക്ക് ഷാബോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ സംഗീതജ്ഞര്‍ക്ക് പുറമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരിന്നു.
Image: /content_image/News/News-2018-11-20-07:23:48.jpg
Keywords: ട്രംപ, അമേരി
Content: 9110
Category: 1
Sub Category:
Heading: പ്രോലൈഫ് വിജയം; ആഗോള ഗര്‍ഭഛിദ്ര സംഘടനക്ക് കെനിയയില്‍ വിലക്ക്
Content: നെയ്റോബി: അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ ഗര്‍ഭഛിദ്ര സംഘടനയായ മേരി സ്റ്റോപ്സിന് ആഫ്രിക്കന്‍ രാജ്യമായ കെനിയന്‍ റിപ്പബ്ലിക്കില്‍ വിലക്ക്. ഇക്കഴിഞ്ഞ നവംബര്‍ 14-നാണ് കെനിയയിലെ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ബോര്‍ഡ് ഇതുസംബന്ധിച്ച കത്തയച്ചത്. സംഘടന ഏതെങ്കിലും വിധത്തില്‍ ഗര്‍ഭഛിദ്രം നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. തെറ്റിദ്ധാരണ പരത്തുംവിധത്തിലുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. "കെനിയന്‍ റിപ്പബ്ലിക്കിലുള്ള മേരി സ്റ്റോപ്സ് അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ഉടന്‍ നിര്‍ത്തികൊള്ളണമെന്ന് നിര്‍ദ്ദേശിക്കുന്നു" എന്നാണ് കത്തിന്റെ ഉള്ളടക്കം. ‘സിറ്റിസണ്‍ ഗോ ആഫ്രിക്ക’ വഴി നിരവധി പ്രോലൈഫ് സംഘടനകള്‍ നല്‍കിയ പരാതിയുടെ പുറത്താണ് നടപടിയെന്നും കത്തിലുണ്ട്. വിലക്കിന് പുറമേ അടുത്ത 60 ദിവസത്തേക്ക് തങ്ങളുടെ കേന്ദ്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആഴ്ചതോറും ബോര്‍ഡിന് സമര്‍പ്പിക്കണമെന്നും കത്തില്‍ പറയുന്നു. മേരി സ്റ്റോപ്സ് കേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ അബോര്‍ഷന്‍ പ്രചരിപ്പിക്കും വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കി വരികയായിരിന്നു. ഇതേതുടര്‍ന്നു ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നു കഴിഞ്ഞ വര്‍ഷം മുതല്‍ക്കേ ‘സിറ്റിസണ്‍ ഗോ ആഫ്രിക്ക’ വഴി പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ തലവനായ എസെക്കിയേല്‍ മുടുവ നിരോധനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനുമുന്‍പും ഇവരുടെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം വകവെക്കാതെ അവര്‍ പരസ്യങ്ങള്‍ ചെയ്തുവരികയായിരുനുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെനിയന്‍ ഭരണഘടനയനുസരിച്ച്, അമ്മയുടെ ആരോഗ്യത്തിനോ, ജീവനോ ഭീഷണിയായിട്ടുള്ള സാഹചര്യങ്ങളിലൊഴികെ അബോര്‍ഷന്‍ നിയമവിരുദ്ധമാണ്. യുകെ ആസ്ഥാനമായ മേരി സ്റ്റോപ്സ് അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ അബോര്‍ഷന്‍ പ്രചാരകരാണ്‌. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച് ലോകമെങ്ങുമായി 37 രാഷ്ട്രങ്ങളില്‍ മേരി സ്റ്റോപ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. 1985 മുതലാണ് മേരി സ്റ്റോപ്സ് കെനിയയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കെനിയന്‍ ആരോഗ്യ മന്ത്രാലയം മെയ് മാസം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം നിയമവിരുദ്ധമായ അബോര്‍ഷന്‍ നിമിത്തമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്533 മില്യണ്‍ കെനിയന്‍ ഷില്ലിങ്ങ്സാണ് (52.9 ലക്ഷം ഡോളര്‍) രാജ്യം ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-11-20-09:14:50.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ
Content: 9111
Category: 10
Sub Category:
Heading: കോമയില്‍ നിന്ന് ജീവനിലേക്ക്: വിശുദ്ധ പാദ്രെ പിയോയുടെ മാധ്യസ്ഥ അത്ഭുതം വീണ്ടും മാധ്യമങ്ങളില്‍
Content: മാഡ്രിഡ്: വിശുദ്ധ പാദ്രെ പിയോയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുവാന്‍ കാരണമായ മാറ്റിയോ പിയോ കൊലേല്ല എന്ന വ്യക്തിയുടെ അത്ഭുതരോഗശാന്തി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിശുദ്ധനെക്കുറിച്ചുള്ള ‘എല്‍ മിസ്‌റ്റേരിയോ ഡെല്‍ പാദ്രെ പിയോ’ (ദി മിസ്ട്രി ഓഫ് പാദ്രെ പിയോ) എന്ന ഡോക്യുമെന്ററിയുടെ റിലീസിന് മുന്‍പുള്ള പ്രദര്‍ശനവേളയില്‍വെച്ച് കൊലേല്ല, തനിക്ക് ലഭിച്ച അത്ഭുതരോഗശാന്തിയെക്കുറിച്ച് എസിഐ പ്രേന്‍സക്ക് നല്‍കിയ അഭിമുഖമാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ ജോസ് മരിയ സാവാല സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയില്‍ കൊലേല്ലയുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊലേല്ലക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ മധ്യസ്ഥത്താല്‍ തനിക്ക് ലഭിച്ച അത്ഭുത സൌഖ്യത്തിന്റെ ആമുഖത്തെ അദ്ദേഹം സ്മരിച്ചത് ഇങ്ങനെ, “അന്നെനിക്ക് ഒട്ടും തന്നെ വയ്യായിരുന്നു. അതിനാല്‍ ഞാന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ സ്കൂളില്‍ പോകാനുള്ള മടികൊണ്ട് പറയുന്നതാണെന്ന് കരുതി അമ്മ എന്നെ സ്കൂളില്‍ വിട്ടു. അന്ന് രാത്രി 'ഗുഡ് നൈറ്റ്' പറയാന്‍ മുറിയില്‍ വന്ന അമ്മയെപ്പോലും എനിക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ അവര്‍ എന്നെ ആശുപത്രിയില്‍ കൊണ്ട് പോയി”. 2000 ജനുവരി 20നാണ് ഡോക്ടര്‍മാര്‍ കൊലേല്ലയുടെ അസുഖം കണ്ടെത്തുന്നത്. ബാക്ടീരിയ മൂലമുണ്ടായ അക്യൂട്ട് ഫുള്‍മിനന്റ് മെനിഞ്ചൈറ്റിസ് എന്ന മാരകരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു കൊലേല്ല. വിശുദ്ധ പാദ്രെ പിയോ തന്നെ സ്ഥാപിച്ച ‘കാസാ സൊള്ളിവോ ഡെല്ലാ സോഫ്രെന്‍സാ’ എന്ന ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കൊലേല്ല അധികം താമസിയാതെ തന്നെ ‘കോമ' സ്റ്റേജിലായി. കൊലേല്ലയുടെ അമ്മയായ മരിയ ലൂസി വിശുദ്ധ പാദ്രെ പിയോയുടെ കല്ലറയില്‍ പോയി തന്റെ മകന് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയായിരിന്നു. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. വൈദ്യശാസ്ത്രപരമായി മരിച്ചുവെന്ന് വിധിയെഴുതിയ കൊലേല്ലയ്ക്കുണ്ടായ മാറ്റം ഡോക്ടര്‍മാരെ സ്തബ്ദരാക്കുന്നതായിരിന്നു. വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി അവന്‍ ജീവിതത്തിലേക്ക് തിരികെ വരികയായിരിന്നു. അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ താന്‍ വിശുദ്ധ പാദ്രെ പിയോയെ സ്വപ്നത്തില്‍ കണ്ടതായി കൊലേല്ല പറയുന്നു. 'വിഷമിക്കേണ്ട ഉടന്‍ തന്നെ നിന്റെ രോഗം ഭേദമാകും' എന്ന് വിശുദ്ധന്‍ തന്നോട് പറഞ്ഞതായി പിയോ കൊലേല്ല സ്മരിക്കുന്നു. മരണത്തില്‍ നിന്നും ലാസര്‍ തിരിച്ചുവന്നതിന് സമാനമാണ് തന്റെ ജീവിതമെന്നാണ് 27 കാരനായ കൊലേല്ല വിശേഷിപ്പിക്കുന്നത്. തന്റെ അപ്പൂപ്പനായിട്ടാണ് താന്‍ വിശുദ്ധനെ കാണുന്നതെന്നും അവന്‍ പറഞ്ഞു. 2002 ജൂണിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2018-11-20-11:22:28.jpg
Keywords: പാദ്രെ, അത്ഭുത
Content: 9112
Category: 9
Sub Category:
Heading: ആത്മീയ ആനന്ദത്തിന്റെ ഉണര്‍വേകി മരിയന്‍ മിനിസ്ട്രി കുടുംബ നവീകരണ ധ്യാനം പോര്‍ട്ട്‌സ്മത്തില്‍ സമാപിച്ചു
Content: ഇടവക ജനങ്ങളെ ഒന്നടങ്കം ആത്മീയ ഉണര്‍വില്‍ ആനന്ദിപ്പിച്ച്, നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്നുകൊണ്ട് മരിയന്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്‌സ്മത്തില്‍ സമാപിച്ചു. മോശ മുള്‍പ്പടര്‍പ്പില്‍ കണ്ട ഒരു വേറിട്ട കാഴ്ചയായ, അഗ്നിയെ സ്വീകരിക്കാന്‍ പ്രവാസ ജീവിതത്തില്‍ കടന്ന്‌പോയ തെറ്റായ വഴികള്‍ തിരിച്ചറിഞ്ഞ്, സഭയോട് ചേര്‍ന്ന് നവീകരണത്തിന്റെ പാത തിരഞ്ഞെടുക്കുവാന്‍ ധ്യാനത്തിന് നേതൃത്വം കൊടുത്ത മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് ഇടവക ജനങ്ങളെ ഉദ്‌ബോദിപ്പിച്ചു. ദൈവസ്‌നേഹം ശിക്ഷിക്കാത്ത സ്‌നേഹം തന്നെയാണ് എന്ന് തന്റെ ജീവിത സാക്ഷ്യങ്ങളിലൂടെ മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് പങ്കുവച്ചത് വിശ്വാസികള്‍ക്ക് വലിയ അനുഭവമായി മാറി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് നടത്തുന്ന മരിയന്‍ മിനിസ്ട്രിയുടെ ധ്യാനങ്ങളും പ്രവര്‍ത്തനങ്ങളും രൂപതക്ക് മുഴുവനും പ്രയോജനകരമായി മാറട്ടെ എന്ന് മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട രാജേഷ് അബ്രഹാം അച്ചന്‍ ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തിയ സെഹിയോന്‍ കിഡ്‌സ് ടീമിന് അച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു.
Image: /content_image/Events/Events-2018-11-20-11:38:32.jpg
Keywords: ധ്യാന
Content: 9113
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ക്രൈസ്തവർ ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ഥാപനങ്ങളിൽ തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന്‍ പോലീസ് മുന്നറിയിപ്പ്. ആസിയ ബീബിയുടെ മോചന വിധിയിൽ കലാപത്തിന് തിരി കൊളുത്തിയ തീവ്രവാദികളുടെ നീക്കത്തില്‍ ക്രൈസ്തവര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നാണ് ലാഹോർ പോലീസ് കാര്യാലയം പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. തെഹരിക്-ഇ-താലിബാൻ , ജമാത്ത് -ഉൽ-അഹറാർ എന്നീ സംഘടനകളാണ് ക്രൈസ്തവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ദൈവനിന്ദ അരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയെ വെറുതെവിട്ടതാണ് തീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ജാഗ്രത പുലർത്തണമെന്നും പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. നഗര പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് പോലീസ് സംരക്ഷണം ഒരുക്കുമെന്ന് അറിയിച്ചതായി ആംഗ്ലിക്കൻ സുവിശേഷ പ്രഘോഷകൻ ഹംഫ്രി പീറ്റേഴ്സ് പറഞ്ഞു. ആശങ്കാജനകമായ നിമിഷങ്ങളിലൂടെയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവർ കടന്നു പോകുന്നതെന്നും പോലീസ് സംരക്ഷണത്തിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങളിലും കൂട്ടായ്മകളിലും ക്രൈസ്തവർ അതീവ ജാഗ്രത കാണിക്കണമെന്ന് ജീസസ് ലൈഫ് ടി വി വൈസ് പ്രസിഡന്‍റും കത്തോലിക്ക വിശ്വാസിയുമായ അദീൽ പത്രാസ് ചൗധരി ഓർമ്മപ്പെടുത്തി. വിശ്വാസികളുടെ സുരക്ഷിതത്വത്തിനും അവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഷ്കളങ്കയായ ആസിയ ബീബിയെ കുറ്റ വിമുക്തയാക്കിയ സുപ്രീം കോടതി വിധി അഭിനന്ദാർഹമാണെന്ന് കത്തോലിക്ക എപ്പിസ്കോപ്പൽ സമിതിയുടെ സമൂഹ്യ വാർത്ത വിനിമയ കമ്മിഷൻ സെക്രട്ടറി ഫാ.കൈസർ ഫെറോസ് വിശദീകരിച്ചു. ആസിയ ബീബിയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാൻ കഴിയണം. ക്രൈസ്തവർക്ക് എന്നതിനേക്കാൾ രാജ്യത്തെ പൗരന് നീതി ലഭിച്ചതിൽ ജനങ്ങൾ, സന്തോഷിക്കണമെന്നും പാക്കിസ്ഥാനിലെ നീതിന്യായ വ്യവസ്ഥിതി ബഹുമാനിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാഭീഷണിയെ തുടര്‍ന്നു ആസിയ ഇപ്പോഴും രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്.
Image: /content_image/News/News-2018-11-20-17:39:58.jpg
Keywords: പാക്കി
Content: 9114
Category: 1
Sub Category:
Heading: ക്രെെസ്തവ വിശ്വാസരാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ വർദ്ധനവ്
Content: കാലിഫോര്‍ണിയ: ക്രെെസ്തവ യഹൂദ മത വിശ്വാസികളുടെ ഇടയിൽ ഉണ്ടായ വിശ്വാസ രാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദവും ജ്യോതിഷവും മറ്റ് വിജാതിയ ആചാരങ്ങളും പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഏറുന്നു. 1990- ശേഷം ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ നടത്തിയ ചില ഗവേഷണങ്ങൾ പ്രകാരം രാജ്യത്ത് ഏകദേശം പതിനഞ്ചു ലക്ഷത്തോളം ദുര്‍മന്ത്രവാദികൾ ഉണ്ട്. ട്രിനിറ്റി കോളേജ് തൊണ്ണൂറുകളിൽ നടത്തിയ ഗവേഷണം അനുസരിച്ച് അമേരിക്കയിൽ എണ്ണായിരം മന്ത്രവാദികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതിനു ശേഷം സംഭവിച്ച വൻ വർദ്ധനവ് യുവജനങ്ങളായ ക്രെെസ്തവരുടെ ഇടയിൽ ഉണ്ടായ വിശ്വാസരാഹിത്യം മൂലമാണെന്ന് കരുതപ്പെടുന്നു. അമേരിക്കയിലെ പ്രസ്ബിറ്റേറിയൻ സഭയിലെ വിശ്വാസികളെക്കാൾ ദുര്‍മന്ത്രവാദം പിന്തുടരുന്ന ആളുകൾ ഇപ്പോൾ രാജ്യത്തുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായ ചില ആളുകളും ഇപ്പോൾ മന്ത്രവാദ സെക്ടുകളിലെ അംഗങ്ങളാണ്. ജൂൺ മാസം നടന്ന ഒരു സർവേയിൽ, രാജ്യത്തെ നാൽപതു വയസ്സിൽ താഴെയുള്ള ആളുകൾ തങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നിലപാടെടുക്കാൻ സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. ജന്മനാ ആത്മീയരായ മനുഷ്യർ ക്രിസ്തു മതം ഉപേക്ഷിക്കുമ്പോൾ അവരുടെ ജീവിതത്തിലെ ശൂന്യത മറികടക്കാൻ ഇപ്രകാരമെല്ലാം അവർ ശ്രമിക്കും എന്നാണ് ജൂലി റോയിസ് എന്ന എഴുത്തുകാരി ഇതിനെ പറ്റി പറയുന്നത്.
Image: /content_image/News/News-2018-11-21-03:12:04.jpg
Keywords: ഭൂത