category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശു നാമത്താല്‍ മുഖരിതമായി വൈറ്റ് ഹൗസ്
Contentവാഷിംഗ്ടണ്‍ ഡി സി: യേശു നാമത്താല്‍ മുഖരിതമായി അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണാലയവുമായ വൈറ്റ്‌ ഹൗസ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആരംഭം നല്‍കുകയും നടപ്പിലാക്കുകയും ചെയ്ത വിശ്വാസ അധിഷ്ടിതമായ പരിപാടികളെക്കുറിച്ച് വിശദീകരിക്കുവാനും, വിലയിരുത്തുവാനുമായി ‘ഫെയിത്ത് ബ്രീഫിംഗ്’ എന്ന പേരില്‍ നടന്ന പരിപാടിയിലാണ് യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഗാനങ്ങള്‍ മുഴങ്ങിയത്. രാജ്യത്തെ പ്രസിദ്ധ ശുശ്രൂഷാ ഗായകരും, ക്രിസ്ത്യന്‍ സംഗീതജ്ഞരും, ഗായകരും, ആരാധനയും സ്തുതിപ്പും നടത്തുവാന്‍ എത്തിയിരിന്നു. ഫ്ലോറിഡയില്‍ നിന്നുള്ള മെഗാചര്‍ച്ച് പാസ്റ്ററും, ട്രംപിന്റെ വിശ്വാസകാര്യ ഉപദേശക ബോര്‍ഡിന്റെ ചെയര്‍മാനുമായ പാസ്റ്റര്‍ പോളാ വൈറ്റാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ‘ജേര്‍ണി’ ബാന്‍ഡില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിട്ടുള്ളയാളും, പോളായുടെ ഭര്‍ത്താവുമായ പോള്‍ കെയിനും കൂട്ടായ്മയില്‍ പങ്കെടുത്തു. ഒരു സംഘം ഗായകര്‍ ഒരുമിച്ച് ‘ഹില്‍സോംഗ് വര്‍ഷിപ്പ്’ന്റെ ‘വാട്ട് എ ബ്യൂട്ടിഫുള്‍ നെയിം’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ കൂടുതലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോകളിലൊന്ന്. സുപ്രസിദ്ധ ക്രിസ്ത്യന്‍ റോക്ക് ഗായകനായ ടോറന്‍ വെല്‍സാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വൈറ്റ്ഹൗസിലെ പ്രാര്‍ത്ഥനയില്‍ വെച്ച് യേശുവിന്റെ നാമം പ്രഘോഷിക്കുവാന്‍ കിട്ടിയ അവസരം എത്ര മഹത്തരം എന്ന ട്വീറ്റോടെയാണ് വെല്‍സ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രസിഡന്റിനും ഭരണകൂടത്തിനും വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്ന ഒരു ജനതയായി നമുക്ക് മാറാമെന്നു ‘ബെഥേല്‍ മ്യൂസിക്ക്’ ഇവന്റ് ഡയറക്ടറായ ഡൊമിനിക്ക് ഷാബോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ സംഗീതജ്ഞര്‍ക്ക് പുറമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-20 13:00:00
Keywordsട്രംപ, അമേരി
Created Date2018-11-20 12:53:48