Content | കോട്ടയം: കുമ്പസാരത്തെ അവഹേളിച്ചു സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയില്‍ എഡിറ്റോറിയല്‍ എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ക്കെതിരേ മതനിന്ദയ്ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനും പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് സിവില്‍കേസ് ഫയല്‍ ചെയ്യുന്നതിനും കത്തോലിക്ക കോണ്‍ഗ്രസിനുവേണ്ടി ഗ്ലോബല്‍സമിതിയംഗം അഡ്വ. പി.പി.ജോസഫ് മുഖേന വ്യവഹാര നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം പരസ്യമായി മാപ്പുപറയുകയും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. |