category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസ് ഡിസംബർ 26 മുതൽ യുകെയിൽ; 'വിതച്ച വിത്തെല്ലാം നല്ലനിലത്ത് വീണതിൽ' ദൈവത്തിന് മഹത്വമേകി സെഹിയോനും ഫാ.സോജി ഓലിക്കലും
Contentലണ്ടൻ: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസ് ഡിസംബർ 26 മുതൽ 29 വരെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുകെയിൽ നടക്കും. റവ.ഫാ.സോജി ഓലിക്കൽ,റവ.ഫാ.ഷൈജു നടുവത്താനിയിൽ എന്നിവരും ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി ടീമും നാലുദിവസത്തെ ക്രിസ്മസ് അവധിക്കാല കോൺഫറൻസിൽ പങ്കെടുക്കും. മൾട്ടിക്കൾച്ചറൽ സംസ്കാരം നിലകൊള്ളുന്ന യുകെയിൽ ബർമിങ്‌ഹാമിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷന്റെ ദൈവിക അനുഗ്രഹപാതയിൽ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട കുട്ടികൾക്കായുള്ള നിരവധിയായ ശുശ്രൂഷകൾ അതിന്റെ ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുന്നതിൽ ദൈവമഹത്വത്തിന് നന്ദിയർപ്പിച്ചുകൊണ്ടാണ് എല്ലാ യുവജനങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള യൂത്ത് കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ചേർന്ന് നടത്തപ്പെടുന്നത്. ഇതിലേക്കുള്ള റെജിസ്ട്രേഷൻ തുടരുന്നു. കുട്ടികളായിരിക്കുമ്പോൾ മുതൽ മാതാപിതാക്കളോടൊപ്പം സെഹിയോൻ ശുശ്രൂഷകളിൽ പങ്കെടുത്തതും അത് യേശുവിൽ അർപ്പിച്ച ജീവിതം നയിക്കാൻ അനുഗ്രഹമായി മാറിയതും നിരവധി യുവതീ യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു . ഈ ശുശ്രൂഷകളുടെ ഭാഗമായി സെമിനാരി പഠനത്തിന് ചേർന്നവർ , വിശ്വാസജീവിതത്തിലടിയുറച്ചുനിന്നുകൊണ്ട് പഠനത്തിൽ ഉന്നത വിജയം നേടി മികച്ച ജീവിത മേഖലകൾ കണ്ടെത്തിയവർ, ഏറ്റവും മാതൃകാപരമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവർ,എല്ലാറ്റിലുമുപരിയായി പഠനത്തോടൊപ്പം അല്ലെങ്കിൽ ജോലിയോടൊപ്പം സുവിശേഷവത്ക്കരണത്തിന് പ്രാധാന്യം നൽകി ക്രൈസ്തവ സഭയോടുചേർന്നും മറ്റ്‌ വിവിധ മിനിസ്ട്രികളിലൂടെയും പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധിപേർ ഇന്ന് കുടുബത്തിനും സമൂഹത്തിനും അനുഗ്രഹവും ആശ്വാസവുമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെയും യുവതീയുവാക്കളുടെയും നേതൃത്വത്തിൽ നിരവധി സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പ്രയർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. യുവത്വത്തിന്റെ വിശ്വാസ തീഷ്ണതയെ നേരിട്ടറിഞ്ഞ അനുഭവത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ യൂത്ത് കോൺഫെറെൻസിനെപ്പറ്റി നൽകുന്ന സന്ദേശത്തിന്റെ അഭിഷേകാഗ്നി മിനിസ്ട്രിയോട് ചേർന്നുകൊണ്ട് യുവജനങ്ങൾ ഡാനിയേൽ ഫാസ്റ്റിംങ് എന്ന ഇരുപത്തിയൊന്ന് ദിവസത്തെ ഉപവസിച്ചുള്ള പ്രാർത്ഥനയ്ക്കുശേഷം സെപ്റ്റംബർ 22 മുതൽ എല്ലാദിവസവും ഹോളി സ്പിരിറ്റിന്റെ നൊവേന ചൊല്ലിയും വൈകിട്ട് സ്കൈപ്പ് വഴി ഒരുമിച്ചും ഈ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കുന്നു. ഓസ്ട്രേലിയ, അമേരിക്ക, കാനഡ, അയർലൻഡ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ബെൽജിയം, ബൾഗേറിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കൾ യൂത്ത് കോൺഫെറെൻസിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവ സുവിശേഷവത്ക്കരണത്തിന് നേതൃത്വം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കാലഘട്ടത്തിന്റെ ദൈവികോപകരണം .ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. www.sehion.org എന്ന വെബ്‌സൈറ്റിൽ നേരിട്ട് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോസ് കുര്യാക്കോസ് ‭07414 747573‬ ജാക്സൺ ‭07889 756688‬ #{red->none->b-> അഡ്രസ്സ്: ‍}# ALL SAINTS PASTORAL CENTRE <br> SHENLEY LANE <br> LONDON COLNEY, ST ALBANS <br> HEARTFORDSHIRE <br> AL2 1AF.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/channel/UCQ1UrCYmN-rKc96Jkci2xFg
Second Video
facebook_link
News Date2018-11-27 09:09:00
Keywordsസേവ്യര്‍
Created Date2018-11-27 09:04:04