category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രക്തചൊരിച്ചിലിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി ആഫ്രിക്കന്‍ മെത്രാൻ സമിതി
Content ബാൻഗൂയി: രാജ്യത്ത് നടന്ന ആക്രമണങ്ങളിൽ ഇരകളാക്കപ്പെട്ടവരുടെ ഒാർമയ്ക്കായി പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മെത്രാൻ സമിതി. ഡിസംബർ രണ്ടാം തീയതിയാണ് വിവിധ രൂപതകളിൽ ആക്രമണങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രാര്‍ത്ഥനാ ദിനം ആചരിക്കുക. ആഗമന മാസത്തിന്റെ ആദ്യ ഞായറാഴ്ച ദേവാലയങ്ങളിൽ നിന്നും ലഭിക്കുന്ന നേർച്ച പണം ആക്രമണങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കായി നൽകുമെന്നും മെത്രാൻ സമിതിയുടെ പത്ര കുറിപ്പിൽ പറയുന്നു. രാജ്യത്തെ പൗകുറ്റകൃത്യങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ ബാൻഗൂയി അതിരൂപതയിൽ നവംബർ ഇരുപത്താറാം തീയതി വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ രാജ്യത്തെ രാഷ്ട്രീയ, നയതന്ത്ര, മാധ്യമ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. നിലവില്‍ നടക്കുന്ന സംഭവ വികാസങ്ങൾക്ക് മറുപടിയെന്നോണമാണ് വിലാപത്തിനും, പ്രാർത്ഥനയ്ക്കുമായുളള ആഹ്വാനം നടത്തിയതെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ഡൂഡോണെ സാപലെെഗ വ്യക്തമാക്കി. എല്ലാ മനുഷ്യ ജീവനും പരിശുദ്ധമാണെന്നും, മനുഷ്യ ജീവനെ സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു കടമയുണ്ടെന്നും കർദ്ദിനാൾ ഒാർമിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-27 22:20:00
Keywordsആഫ്രി
Created Date2018-11-27 23:12:10