category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടാന്‍ കത്തോലിക്ക യാക്കോബായ സഭ
Contentപുത്തന്‍കുരിശ്: സഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടാന്‍ കത്തോലിക്ക യാക്കോബായ സുറിയാനി സഭകളുടെ അന്തര്‍ദേശീയ സമിതിയില്‍ തീരുമാനം. കോട്ടയം മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂദാശകള്‍ നിബന്ധനകള്‍ക്കു വിധേയമായി പങ്കുവയ്ക്കുന്നതിനും സമാന്തര വിവാഹത്തിനും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും രൂപപ്പെടുത്തിയ പൊതുധാരണകളുടെ തുടര്‍ച്ചയായാണ് തീരുമാനം. സുറിയാനി സഭാ പിതാക്കന്മാരുടെയും ഇതര സഭാ പിതാക്കന്മാരുടെയും ദൈവശാസ്ത്ര വിചിന്തനങ്ങളിലുള്ള സഭാ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും പൊതുനിലപാടുകള്‍ക്കു രൂപം നല്കാനും സമ്മേളനം നിര്‍ദേശിച്ചു. വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രയന്‍ ഫാരല്‍, യാക്കോബായ സഭ എക്യുമെനിക്കല്‍ സമിതി പ്രസിഡന്റ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് ബ്രയന്‍ ഫാരലിനെ കൂടാതെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. അഗസ്റ്റിന്‍ കടേപ്പറന്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. ഹിസിന്തേ ദെസ്തിവില്ലേ എന്നിവര്‍ കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ, റവ. ഡോ. പ്രിന്‍സ് പൗലോസ്, റവ. ഡോ. അജിയന്‍ ജോര്‍ജ്, ഫാ. ദാനിയേല്‍ തട്ടാറയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-14 10:47:00
Keywordsയാക്കോ
Created Date2018-12-14 10:39:36