category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയാർത്ഥികൾക്ക് സഹായം ഒരുക്കിയ കൊളംബിയൻ രൂപതക്ക് ഉന്നത പുരസ്കാരം
Contentബൊഗോട്ട: കൊളംബിയയിലെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്ക് നല്‍കുന്ന പോർട്ട് ഫോളിയോ അവാർഡ് ഇത്തവണ കത്തോലിക്ക രൂപതക്ക്. കുകുട്ട രൂപതക്കാണ് കൊളംബിയൻ സാമ്പത്തിക മാസികയായ പോർട്ട് ഫോളിയോയുടെ പുരസ്കാരം. നവംബർ ഇരുപത്തിയൊൻപതിന് നടന്ന പുരസ്കാരദാന ചടങ്ങിൽ, ഭാരവാഹികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലയിൽ നിന്നും കൊളംബിയയിൽ എത്തിയവരെ സഹായിച്ച കുകുട്ട രൂപതയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. കൊളംബിയൻ മൈഗ്രേഷൻ സെന്ററിലും ഡിവൈൻ പ്രൊവിഡൻസ് കാസ ദെ പാസോയിലും (ട്രാൻസിറ്റ് സെന്റർ) പ്രവർത്തിക്കുന്ന ഫാ. ഫ്രാൻസിസ്കോ ബോട്ടിഗ്നോൺ, ഫാ. ഡേവിഡ് കാനാ പെരസ് എന്നിവർ രൂപതയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. കൊളംബിയന്‍ ബിസിനസ്സ് സമൂഹത്തിനു മുന്നിൽ വെനിസ്വേല അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ദൈവം നല്കിയ അവസരമാണ് പുരസ്കാരമെന്ന് ഫാ. ഡേവിഡ് കാനാ അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഉന്നമനത്തിൽ രൂപതയോടൊപ്പം പങ്കുചേരാൻ അദ്ദേഹം ഏവരെയും ക്ഷണിച്ചു. കൊളംബിയൻ പ്രസിഡന്റായ ഇവാൻ ദുഖ്യുവാണ് പുരസ്ക്കാരം സമ്മാനിച്ചത്. കൊളംബിയന്‍ മൈഗ്രേഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തു ലക്ഷം വെനിസ്വേലൻ അഭയാർത്ഥികളാണ് രാജ്യത്തു അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിന് പുറമെ എട്ട് ലക്ഷത്തോളം അഭയാർത്ഥികൾ കൊളംബിയ വഴി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 2016 ൽ ഫാ. ബോട്ടിഗ്നോൺ സ്ഥാപിച്ച കുകുട്ട രൂപതയുടെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിഞ്ഞ വർഷം അയ്യായിരത്തോളം ജനങ്ങൾക്ക് അഭയവും ആതുര സേവനങ്ങളും നല്‍കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മുതൽ കാസ ദെ പാസോ ട്രാൻസിറ്റ് സെന്ററിലെത്തിയ ഏഴര ലക്ഷം വെനിസ്വേലൻ പൗരന്മാർക്കാണ് സഭാനേതൃത്വം ഉച്ചഭക്ഷണം തയ്യാറാക്കിയത്. കുകുട്ട രൂപതയെയും വെനിസ്വേലൻ നഗരമായ സാൻ ആന്റോണിയോ ദെൽ തക്കിറയെയും ബന്ധിപ്പിക്കുന്ന സൈമൻ ബൊലിവർ ഇന്‍റര്‍നാഷണൽ ബ്രിഡ്ജിനു സമീപമാണ് കാസ ദെ പാസോ ട്രാൻസിറ്റ് സെന്റർ. അനുദിനം ഇവിടെ മൂവായിരം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. അതിനു പുറമേ എണ്ണായിരം പേർക്ക് നഗരത്തിലെ വിവിധ കൗണ്ടറുകൾ വഴിയും ഭക്ഷണം നല്‍കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-05 13:23:00
Keywordsകൊളംബി, വെനി
Created Date2018-12-05 13:15:46