category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസ് ട്രീ ഉദ്ഘാടനം: കത്തോലിക്ക സന്യാസിനികൾക്ക് വെെറ്റ് ഹൗസിന്റെ ക്ഷണം
Contentവാഷിംഗ്ടണ്‍ ഡി‌സി: 'ക്രിസ്തുമസ് ട്രീ' ദീപം തെളിയിക്കൽ ചടങ്ങിൽ ഗാനം ആലപിക്കാൻ കത്തോലിക്കാ സന്യാസിനികളെ ക്ഷണിച്ചുകൊണ്ട് വൈറ്റ്ഹൗസ്. പ്രശസ്തമായ ക്രെെസ്തവ ഗാനങ്ങൾ പുറത്തിറക്കിയിട്ടുളള ദി ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് എന്ന സന്യാസിനി സമൂഹത്തിനാണ് ഈ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ ഗാനം ആലപിക്കാൻ വെെറ്റ്ഹൗസിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ ആൻ ആർബർ കേന്ദ്രമായാണ് ഡൊമിനിക്കൻ സിസ്റ്റേഴ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സന്ന്യാസിനി സമൂഹം പ്രവർത്തിക്കുന്നത്. വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നവ സുവിശേഷ വത്കരണത്തിനുളള ആഹ്വാനത്തിനു മറുപടിയെന്നോണമാണ് 1997-ൽ സന്ന്യാസിനി സമൂഹം ആരംഭിച്ചത്. തുടക്കം കുറിച്ച് ഇരുപതു വർഷത്തിനിപ്പുറം സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സന്ന്യാസിനി സമൂഹത്തിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് സഭയെ പണിതുയർത്തലും ആത്മാക്കളുടെ രക്ഷയുമാണ് ഡൊമിനിക്കൻ സിസ്റ്റേഴ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സമൂഹത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങ് നവംബർ ഇരുപത്തെട്ടാം തീയതിയാണ് നടക്കുക. യേശു ക്രിസ്തുവിന്റെ ജനനം ലോക ചരിത്രം മാറ്റി മറിച്ചുവെന്നും, യേശുവിന്റെ ജീവിതം സ്പർശിക്കാത്ത ഒന്നും യാതൊരു മേഖലയും ഇല്ലായെന്നും കഴിഞ്ഞ വർഷത്തെ നാഷ്ണൽ ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ ഒാഫ് ദി യൂക്കാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിനൊടൊപ്പം പ്രശസ്തരായ മറ്റ് ചില കലാകാരന്മാരും 'ക്രിസ്തുമസ് ട്രീ' ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-26 19:03:00
Keywordsട്രംപ, യു‌എസ് പ്രസി
Created Date2018-11-26 18:54:55