category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നാലാം വാര്‍ഷിക ആഘോഷം
Contentമാന്നാനം: ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നാലാം വാര്‍ഷിക ആഘോഷം ഇന്നലെ മാന്നാനത്ത് സെന്റ് ജോസഫ് ആശ്രമത്തില്‍ നടന്നു. രാവിലെ 9.30ന് മാന്നാനം കെഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐയുടെ അധ്യക്ഷനായിരിന്നു. മാന്നാനം കെഇ സ്‌കൂള്‍ അങ്കണത്തില്‍നിന്നു 10നു പുറപ്പെട്ട പദയാത്ര റവ.ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശുദ്ധ ചാവറയച്ചന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അനുസ്മരിപ്പിക്കുന്ന പ്ലോട്ടുകള്‍ വിവിധ സ്‌കൂളുകള്‍ പദയാത്രയില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഏകദേശം പതിനായിരത്തോളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. പദയാത്ര 11.30ന് മാന്നാനം പള്ളിയില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു. വിവിധ സ്‌കൂള്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വൈദികര്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോര്‍ഡ് പരീക്ഷകള്‍ക്കൊരുങ്ങുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും തിരുക്കര്‍മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവിതരണവും നടന്നു. 2014 നവംബർ 23-നാണ് ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെ വിശുദ്ധനായി നാമകരണം ചെയ്തത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-24 10:30:00
Keywordsചാവറ
Created Date2018-11-24 10:23:47