category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുമ്പസാരത്തിനെതിരെ പരാമര്‍ശം നടത്തിയ പത്രാധിപര്‍ മാപ്പ് പറയണം: ആവശ്യം ശക്തമാകുന്നു
Contentകൊച്ചി: കുമ്പസാരത്തിനെതിരെ പരാമര്‍ശം നടത്തിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295എ വകുപ്പു പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈസ് ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെയും അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും മതവിശ്വാസങ്ങളെ ആകെ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ തലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കേണ്ടിവരുമോയെന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, മോണ്‍. ജോസ് നവസ്, വൈസ് പ്രസിഡന്റുമാരായ സി.ടി. അനിത, ഇ.ഡി. ഫ്രാന്‍സിസ്, എം.സി. ലോറന്‍സ്, എബി കുന്നേപ്പറന്പില്‍, എഡിസന്‍ പി. വര്‍ഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ ആന്റണി, കെ.എച്ച്. ജോണ്‍, ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, അനില്‍ ജോസഫ്, രാജു ഈരശേരില്‍, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു. മതവിശ്വാസങ്ങളെ പൊതുസമൂഹത്തില്‍ വികലമായി അവതരിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത വിജ്ഞാന കൈരളി പത്രാധിപര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ പുറത്താക്കല്‍ അടക്കമുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെസിവൈഎം സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുടെ അടിസ്ഥാന കൂദാശകളില്‍ ഒന്നായ കുമ്പസാരത്തെ തകര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശം വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനമായി കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിവാദ പരാമര്‍ശങ്ങളെ തള്ളിക്കളയാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. 'ലജ്ജിക്കണം' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടിലുള്ള ഒക്ടോബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലും വിശ്വാസത്തിനും സമര്‍പ്പിതജീവിതത്തിനും ഇതര വിശ്വാസപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെയും വിജ്ഞാനകൈരളി മാസികയില്‍ പ്രസ്താവനയുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-10-29 09:38:00
Keywordsകുമ്പസാര
Created Date2018-10-29 09:31:54