category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാന്‍ കരാർ നിലനിൽക്കെ ചെെന രണ്ടു മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തു
Contentബെയ്ജിംഗ്: കത്തോലിക്ക സഭയ്ക്കു സ്വാതന്ത്ര്യം അനുവദിക്കാൻ ചെെനീസ് കമ്മ്യൂണിസ്റ്റ് സർക്കാരുമായി വത്തിക്കാൻ കരാർ ഒപ്പിട്ട് ആഴ്ചകൾ പിന്നിടുന്നതിന് മുന്‍പ് കരാറിനെ മാനിക്കാതെ ചെെനീസ് സർക്കാർ രണ്ടു മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തു. ഡോൻജർഗൂവ് പ്രവിശ്യയിലെ വ്യാകുല മാതാവിന്റെ പേരിലുള്ള തീർത്ഥാടന കേന്ദ്രവും, ആൻലോഗ് പ്രവിശ്യയിലെ ഔര്‍ ലേഡി ഓഫ് ബ്ലിസ് തീർത്ഥാടന കേന്ദ്രവുമാണ് സർക്കാർ തകർത്തത്. കെട്ടിട അനുമതി ഇല്ലാത്തതിനാലാണ് തീർത്ഥാടന കേന്ദ്രങ്ങൾ തകർത്തതെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാൽ കത്തോലിക്ക സഭയെ ചെെനീസ് വത്ക്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ഇങ്ങനെയുളള അതിക്രമങ്ങളിൽ ഏർപ്പെടുന്നതെന്ന് സ്ഥലത്തെ കത്തോലിക്ക വിശ്വാസികൾ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ തന്നെ വത്തിക്കാൻ ചെെനയുമായി ഏർപ്പെട്ട കരാറിനെതിരെ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു. പ്രസ്തുത കരാർ ചെെനയിലെ കത്തോലിക്കാ സഭയുടെ ഉന്മൂലനത്തിൽ കലാശിക്കും എന്നായിരുന്നു കർദ്ദിനാൾ ജോസഫ് സെൻ നൽകിയ മുന്നറിയിപ്പ്. കമ്മ്യൂണിസം അനശ്വരമല്ലായെന്നും അതിനാൽ കത്തോലിക്ക വിശ്വാസികളും, വൈദികരും, ബിഷപ്പുമാരും പ്രാര്‍ത്ഥിച്ച്, പുതിയൊരു മെച്ചപ്പെട്ട നാളിനായി കാത്തിരിക്കാനും കർദ്ദിനാൾ സെൻ ആഹ്വാനം ചെയ്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?time_continue=8&v=7CccCL_QVJw
Second Videohttps://www.youtube.com/watch?time_continue=10&v=0fs9z9LScxk
facebook_link
News Date2018-10-29 18:34:00
Keywordsചൈന, ചൈനീ
Created Date2018-10-29 18:27:13