category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം ഒക്ടോബർ 20ന്
Contentസീറോ മലബാർ മാർ തോമാ നസ്രാണി സഭയുടെ അഖിലേന്ത്യ അജപാലന പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോൺ ബോസ്കോ തോട്ടക്കരയുടെയും ( ഗുരു യോഹന്ദ്‌) സുറിയാനി പണ്ഡിതനായ മാർ തെള്ളിയിൽ മാണി മൽപ്പാൻ എന്നീ പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം ഒക്ടോബർ 20 ശനിയാഴ്ച പൂഞ്ഞാറിൽ നടക്കും. വിശുദ്ധ ജീവിതം നയിച്ച ഈ സഭാ പിതാക്കന്മാരെ നന്ദിയോടെ തിരുസഭാ മക്കൾ അനുസ്മരിക്കുന്ന ചരിത്ര ദിനമാണ് ഒക്ടോബർ 20. യുവജനങ്ങളുടെ നേതൃത്വത്തിൽ പുണ്യ പിതാക്കന്മാരുടെ ഛായാചിത്രവും വഹിച്ചുള്ള ഭക്തിനിർഭരമായ ഒരു കാൽനട തീർത്ഥാടനവും പിതാക്കന്മാരുടെ നവീകരിച്ച കബറിടങ്ങളിലേക്ക് ഉണ്ടായിരിക്കുന്നതാണ്. മാർ തോമാ നസ്രാണി സഭായുടെ മക്കൾ ഏറെ താൽപര്യത്തോടെ നടത്തുന്ന ഈ അനുസ്മരണ ആഘോഷ ദിനത്തിൽ രാവിലെ 8 മണിക്ക് പൂഞ്ഞാർ (ഈരാറ്റുപേട്ട,പാല) സെന്റ് മേരീസ് പള്ളിയിൽ സപ്രാ നമസ്കാരത്തോടെയാണ് തീർത്ഥാടനം ആരംഭിക്കുക. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 9.30നു പാലാ രൂപതാദ്ധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാർത്തോമ്മാ നസ്രാണികളുടെ ആരാധനക്രമ ഭാഷയും ഈശോ മിശിഹായുടെ സംസാര ഭാഷയും ആയ പൗരസ്ത്യ സുറിയാനി അഥവാ ക്രിസ്ത്യൻ അറമായിക്കിൽ പരിശുദ്ധ കുർബാനയർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. പരിശുദ്ധ കുർബാനക്ക് ശേഷം അനുസ്മരണ സമ്മേളനവും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-18 05:21:00
Keywordsസീറോ
Created Date2018-10-18 05:17:47