Content | മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചന്റേയും മരിയന്‍ മിനിസ്ട്രി ടീമിന്റേയും നേതൃത്വത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, പോര്‍ട്ട്‌സ്മൗത്തില്‍ (Paulsgrove PO6 4DG) വച്ച് കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. (വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5വരെയും ഞായറാഴ്ച 2 മണി മുതല്‍ 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരേയും ഈശോയുടെ നാമത്തില്‍ ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നന്നതോടൊപ്പം ധ്യാന വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. |