Content | മാനന്തവാടി: മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിലുള്ള യുവജന കണ്‍വെന്‍ഷന്‍ എബോവ് 2018നു ആവേശകരമായ തുടക്കം. സെന്റ് പാട്രിക്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 2500 യുവതീയുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.
യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ലാല്‍ പൈനുങ്കല്‍, കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറയില്‍, ജീസസ് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജെയ്‌മോന്‍ കളമ്പുകാട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, സിസ്റ്റര്‍ ലിസ പൈക്കട, ബ്രദര്‍ എജെ ജോര്‍ജ്, ജോസ് പള്ളത്ത്, ജിഷിന്‍, ആല്‍ജോസ്, അന്‍സു തുടങ്ങിയവര്‍ പ്രസംഗിച്ചു. എറണാകുളം ക്രൈസ്റ്റ് കള്‍ച്ചറല്‍ ടീമാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. 21നു കണ്‍വെന്‍ഷന്‍ സമാപിക്കും. |