category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നൽകുന്ന ഏക രാജ്യം ഇസ്രായേല്‍: ബെഞ്ചമിൻ നെതന്യാഹു
Contentജെറുസലേം: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നൽകുന്ന ഏക രാജ്യം ഇസ്രായേലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജെറുസലേമിൽ ഞായറാഴ്ച നടന്ന ക്രെെസ്തവ മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പാലസ്തീൻ ഭരണകൂടം അവിടെയുളള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും മനുഷ്യാവകാശം സംരക്ഷിക്കുന്ന ഏക രാജ്യം ഇസ്രായേലാണെന്നും, ക്രെെസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ മാത്രമല്ല ക്രെെസ്തവ വിശ്വാസികളെയും തങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ലോകത്ത് തങ്ങൾക്കുളള ഏറ്റവും വലിയ സുഹൃത്തുക്കൾ ക്രെെസ്തവരാണ്. നെഞ്ചുറപ്പോടെ തങ്ങളോടൊപ്പം നിൽക്കുന്ന ക്രെെസ്തവ സുഹൃത്തുക്കൾക്ക് നന്ദി പറയാൻ താൻ ഈ അവസരം വിനയോഗിക്കുകയാണെന്നും, ബെഞ്ചമിൻ നെതന്യാഹു മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. ക്രെെസ്തവർക്കും, യഹൂദർക്കും വിശുദ്ധ സ്ഥലമായ ബേത്‌ലെഹെമില്‍ പോലും പാലസ്തീൻ ഭരണകൂടം വലിയ അതിക്രമങ്ങളാണ് നടത്തുന്നതെന്നും, നേരത്തെ എൺപതു ശതമാനം ക്രെെസ്തവർ ബേത്‌ലെഹെമില്‍ ഉണ്ടായിരുന്നുവെന്നും ഇന്ന് അത് ഇരുപതു ശതമാനമായി ചുരുങ്ങിയെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-16 13:53:00
Keywordsഇസ്രായേ
Created Date2018-10-16 04:48:18