category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingട്രംപിന് വേണ്ടി പ്രാർത്ഥിച്ച് തടങ്കലിൽ നിന്നും മോചിതനായ വചനപ്രഘോഷകൻ
Contentവാഷിംഗ്ടണ് ഡിസി: തുര്‍ക്കി തടങ്കലിൽ നിന്നും മോചിതനായ സുവിശേഷ പ്രഘോഷകൻ വെെറ്റ് ഹൗസിൽ എത്തി ഡൊണാൾഡ് ട്രംപിനു വേണ്ടി പ്രാർത്ഥിച്ചു. രണ്ടുവര്‍ഷമായി തുർക്കിയുടെ  തടങ്കലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകൻ ആന്‍ഡ്രൂ ബ്രന്‍സണ്‍ വെെറ്റ് ഹൗസിൽ എത്തിയാണ് തന്റെ മോചനത്തിന് നിർണ്ണായക ഇടപെടൽ നടത്തിയ ട്രംപിനെ കണ്ടു പ്രാർത്ഥിച്ചത്. ട്രംപിനു ശക്തിയും, സംരക്ഷണവും നൽകണമെന്നും, ജഞാനവും, ശക്തിയും നിറച്ച് രാജ്യത്തിന് അനുഗ്രഹമായി തീർക്കണമെന്നുമാണ് ആൻഡ്രൂ പ്രസിഡന്റിന്റെ മേൽ കെെകൾ വച്ച് പ്രാർത്ഥിച്ചത്. താനും ഭാര്യയും എല്ലാ ദിവസവും പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ബ്രൻസൺ ട്രംപിനോടു പറഞ്ഞു. മൈ​​ക്ക് പോം​​പി​​യോ, ജോ​​ൺ ബോ​​ൾ​​ട്ട​​ൻ തു​​ട​​ങ്ങി​​യ​​വ​​രും ഏ​​താ​​നും റി​​പ്പ​​ബ്ളി​​ക്ക​​ൻ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും പ്രാർത്ഥനയിൽ പങ്കുചേർന്നു. തനിക്കു വേണ്ടി ശബ്ദിച്ച അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്കും ബ്രൻസൺ നന്ദി പറഞ്ഞു. അമേരിക്കയിലെ പ്രമുഖരായ ക്രെെസ്തവ നേതാക്കൾ ബ്രൻസണെ തിരികെയെത്തിച്ച ട്രംപിന് നന്ദി രേഖപ്പെടുത്തി. തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തി എന്ന തെളിവില്ലാത്ത ആരോപണം ഉന്നയിച്ചാണ് ആൻഡ്രൂ ബ്രൻസണെ 2016-ൽ തുർക്കി തടങ്കലിൽ ആക്കിയത്. മുപ്പത്തയഞ്ചു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമായിരുന്നു ബ്രൻസണു മേൽ ചുമത്തിയിരുന്നത്. അദേഹത്തെ വിട്ടയക്കാൻ കടുത്ത സാമ്പത്തിക ഉപരോധം തുർക്കിയുടെ മേൽ അമേരിക്ക ചുമത്തിയിരുന്നു. സുവിശേഷ പ്രഘോഷകന്റെ മോചനത്തിനായി ട്രംപ് ഭരണകൂടം നടത്തിയ ശക്തമായ ഇടപെടലാണ് മോചനത്തിന് വഴി തെളിയിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-15 07:33:00
Keywordsട്രംപ, ഡൊണാ
Created Date2018-10-15 07:27:28