category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനവും വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളും സൗത്തെൻഡ് ഓൺ സീയിൽ
Contentഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപാർകിയിലെ വിശുദ്ധ കുർബാന കേന്ദ്രമായ സെന്റ് അൽഫോൻസാ സീറോ മലബാർ സെന്ററിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ഭക്തി ആഡംബരപൂർവം കൊണ്ടാടുന്നു.ഒക്ടോബർ മാസം 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. പ്രീസ്റ് ഇൻ ചാർജ് ഫാദർ ജോസ് അന്തിയാംകുളം, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും .ജപമാലയെ തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന .ലദീഞ്ഞ തുടങ്ങിയ തിരുക്കര്മങ്ങളിൽ സൗത്തെൻഡിലെ വിശ്വാസ സമൂഹം പൂർണ മനസോടും നിറഞ്ഞ ഹൃദയത്തോടും കൂടെ പങ്കുകാരാകും. തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ സെന്റ് അൽഫോൻസാ സൺ‌ഡേ സ്കൂളിന്റെ മെറിറ്റ് അവാർഡ് ദാന ചടങ്ങും ലണ്ടൻ റീജിയൻ കലോത്സവത്തിൽ മികച്ച പോയിൻറ് നിലയിലോടെ 42 കുർബാന സെന്ററുകളിൽ മുൻനിരയിൽ എത്തിയസൗത്തെൻഡ് സെന്റ് അൽഫോൻസാ സൺ‌ഡേ സ്കൂളിലെ കുട്ടികൾക്കുള്ള ആദരവും സാവിയോ ഫ്രണ്ട്സിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും നടത്തപ്പെടുന്നതാകും. ഇതോടൊപ്പം സീറോ മലബാർ യൂത് മൂവ്മെന്റിന്റെ യൂണിറ്റ് തല ഉൽഘാടനവും മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നതായിരിക്കും. നാൽപതോളം പ്രസുദെന്തിമാരുടേ നേത്രുത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ തിരുനാൾ അഗാപ്പെയോടെ (സ്നേഹവിരുന്ന് ) കൊടിയിറങ്ങും. വിശുദ്ധ യൂദതദേവൂസിന്റെ തിരുനാളിന് ഒരുക്കമായി മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം 15 ,16 ,17 തീയതികളിൽ ഇടവകയിലെ 6 ഫാമിലി യൂണിറ്റുകളിൽ ക്രെമീകരിച്ചിരിക്കുന്നു .സൗത്തെൻഡ് ഓൺ സീ ,ബസിൽഡൺ ,ചെംസ്ഫോർഡ് വിശ്വാസ സമൂഹങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപീകൃതമാകുന്ന സെന്റ് പീറ്റർ സീറോ മലബാർ മിഷനെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകളും ഈ ദിവസങ്ങളിൽ നടക്കുമതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ മനോജ് (0 7848 808550),ഷിബിൻ ‭(07868 242962‬),സോണിയ എന്നിവരുമായി ബന്ധപ്പെടുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-15 10:28:00
Keywordsതിരുനാള്‍
Created Date2018-10-15 10:21:21