Content | കാഞ്ഞിരപ്പള്ളി: സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ചില ആസൂത്രിത അജണ്ടകളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി സംഘടിപ്പിച്ച സഭയും മാധ്യമ വിചാരണയും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനേകം രക്തസാക്ഷികളുടെ ചൂട് നിണത്തിൽ നിന്ന് ഉയർന്നു വന്ന കത്തോലിക്കാ സഭയെ ഒരു മാധ്യമ വിചാരണയ്ക്കും തകർക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിതാന്തമായ ജാഗ്രത ക്രിസ്ത്യാനികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂല്യാധിഷ്ഠിതമായ മാധ്യമ പ്രവർത്തനം നഷ്ടപ്പെട്ടതാണ് സഭയ്ക്ക് എതിരേ നടക്കുന്ന സംഘടിത ആക്രമണങ്ങളുടെ അടിസ്ഥാന കാരണം. അതിനാൽ തന്നെ സഭയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ചെറുക്കൻ സഭ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തണം എന്ന് സമിതി ചൂണ്ടിക്കാട്ടി.
|