category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സഭയെ അധിക്ഷേപിച്ച് ബി‌ജെ‌പി നേതാവ്; നിയമ നടപടിക്ക് കെ‌എല്‍‌സി‌എ
Contentതിരുവനന്തപുരം: കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച ബി‌ജെ‌പി നേതാവ് സി‌കെ പത്മനാഭനെതിരെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വഷെറി ജെ. തോമസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സി‌കെ പത്മനാഭൻ കത്തോലിക്കാസഭയിലെ മെത്രാന്മാരെ മുഴുവൻ ആക്ഷേപിച്ച് സംസാരിച്ചത്. ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്ന് കുടിച്ച് കൊഴുത്തു നടക്കുന്ന ആളുകൾക്ക് അവരുടേതായ ജൈവികമായ പ്രശ്നങ്ങളുണ്ടാകുമെന്നും വിയറ്റ്നാമിൽ മുഴുവൻസമയ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പാർട്ടി വൈഫ് സംവിധാനമുണ്ടെന്നും അതുപോലെ സഭയ്ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നുമാണ് സി‌കെ പത്മനാഭൻ പറഞ്ഞത്. ഇദ്ദേഹത്തിനെതിരെയുള്ള പരാതി ബി‌ജെ‌പി സംസ്ഥാന- ദേശീയ അദ്ധ്യക്ഷന്‍മാര്‍ക്ക് സംഘടന കൈമാറിയിട്ടുണ്ട്. ഒരു വ്യക്തിയുടെ വിഷയത്തിന്റെ പേരിൽ സഭയെ ആകമാനം സാമാന്യവൽക്കരിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കൽ ആണെന്നും കത്തില്‍ പറയുന്നു. കെ‌എല്‍‌സി‌എ സംസ്ഥാന സമിതി, ബി‌ജെ‌പി അധ്യക്ഷൻ അമിത് ഷാ, കത്തിൻറെ ഒരു പകർപ്പ് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും നൽകിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-16 07:02:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2018-09-16 07:00:27