Content | അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വീണ്ടും വൈദിക കൊലപാതകം. തിങ്കളാഴ്ച ആയുധധാരികളായ ആക്രമികള്‍ നടത്തിയ ആക്രമണത്തിൽ യുവ വൈദികൻ ഫാ. ജൂഡ് എഗ്ബോമാണ് കൊല്ലപ്പെട്ടത്. ഇമോ സംസ്ഥാനത്തെ അമുച്ച സെന്‍റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലേക്ക് തിരിച്ചുവരികയായിരിന്ന ഫാ.എഗ്ബോമിനെ ഓർലു റോഡിൽ വച്ചാണ് ആക്രമണത്തിനിരയാക്കിയത്.
മോഷണ ശ്രമമാണെന്നാണ് നിഗമനം. അക്രമികള്‍ വൈദികൻ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ ഫാ. എഗ്ബോ തത്ക്ഷണം മരണമടയുകയായിരുന്നുവെന്ന് ദൃക്സക്ഷികൾ മൊഴി നൽകി. പ്രതികളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തെന്നു നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മാസത്തില്‍ തലസ്ഥാന നഗരിയായ അബൂജയിലെ ഗ്വാഗ്വാല്‍ദ പ്രദേശത്തു മറ്റൊരു കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടിരിന്നു
|