category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവതലമുറയുടെ ആവേശമായി അലാബേർ 2018; ദൈവാരാജ്യസ്ഥാപനത്തിന് യുവജനമുന്നേറ്റത്തിന് വഴിയൊരുക്കി വീണ്ടും സെഹിയോൻ യുകെ
Contentബെർമിങ്ഹാം. ദൈവരാജ്യ സ്ഥാപനത്തിനായി യുവജന ശാക്തീകരണം . റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യുകെ യുടെ ലോകമെമ്പാടുമുള്ള നവസുവിശേഷപ്രവർത്തനങ്ങൾക്ക് പുത്തൻ ദിശാബോധവും ഉണർവ്വും നൽകിക്കൊണ്ട് വൻ യുവജന മുന്നേറ്റത്തോടെ അലാബേർ 2018 ബർമിങ്ഹാമിൽ നടന്നു. അയർലൻഡ്, സിറ്റ്സ്വർലൻഡ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽനിന്നും യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി കോളേജ് വിദ്യാർത്ഥികളും യുവതീയുവാക്കളാണ് ഈ കൂട്ടായ്മയ്ക്കായി എത്തിച്ചേർന്നത്. പല സ്ഥലങ്ങളിൽനിന്നും പ്രത്യേകം കോച്ചുകൾ അലാബെറിനായി ബർമിംഗ്ഹാമിലേക്കെത്തി. വളർച്ചയുടെ പാതയിൽ നന്മ തിന്മകളെ യേശുവിൽ വിവേചിച്ചറിയുവാൻ പ്രാപ്തമാക്കുന്ന ശുശ്രൂഷകൾ, ലൈവ് മ്യൂസിക്, വർ‌ക്സ്ഷോപ്പുകൾ, അഡോറേഷൻ, പ്രയ്‌സ് ആൻഡ് വർഷിപ് തുടങ്ങിയവയും പ്രത്യേക വി. കുർബാനയും അലാബറിന്റെ ഭാഗമായി.ഫാ.ഷൈജു നടുവത്താനി, ഫാ.ടെറിൻ മുല്ലക്കര , ഫാ.ക്രിസ്റ്റി ഉതിരക്കുറിശ്ശിമാക്കൽ , ഫാ. ബിജു ചിറ്റുപറമ്പിൽ , അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ യൂത്ത് കോ ഓർഡിനേറ്റർ ജോസ് കുര്യാക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അലാബേർ ന് എത്തിയ യുവതീയുവാക്കളുടെ മാതാപിതാക്കൾക്കായി തത്സമയം നടത്തപ്പെട്ട ക്ലാസ്സുകളിലും ശുശ്രൂഷകളിലും നിരവധിപേരാണ് പങ്കെടുത്തത്. സെഹിയോൻ യുകെ യുടെ യൂത്ത് മിനിസ്ട്രിയിലും പിന്നീട് വൈദിക വിദ്യാർത്ഥിയും ആയിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട അലൻ ചെറിയാന്റെ മാതാപിതാക്കൾ പ്രശസ്ത വചനപ്രഘോഷകൻ ചെറിയാൻ സാമുവേലും റീനയും, ഏവർക്കും മാതൃകയായി,സെഹിയോൻ യുകെ യുടെ സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷനിൽ ഓർമ്മയിലെ നിറസാന്നിധ്യമായിക്കൊണ്ട് ദൈവിക സ്നേഹത്തിൽ അധിഷ്ഠിതമായ യുവത്വത്തിന്റെ വഴിയിൽ ദൈവം തിരികെ വിളിച്ച എമ്മാനുവേലിന്റെ മാതാപിതാക്കൾ രാജുവും മോളമ്മയും അലാബേർ 2018 ന് എത്തിച്ചേർന്ന് ശുശ്രൂഷകളുടെ ഭാഗമായത് അവിസ്മരണീയമായി. സിസ്റ്റർ ഡോ. മീന , ബ്രദർ സാജു വർഗീസ്‌, ചെറിയാൻ സാമുവേൽ, സാറാമ്മ മാത്യു എന്നിവർ മാതാപിതാക്കൾക്കായുള്ള ശുശ്രൂഷ നയിച്ചു . ഏറെ വിഭവങ്ങളോടെ നിരവധി ഫുഡ് സ്റ്റാളുകളും കൺവെൻഷന്റെ പ്രത്യേകതയായി. തത്സമയ റിക്കാർഡിങ്‌നായി പ്രമുഖ മാധ്യമ ശുശ്രൂഷയായ ശാലോം ടി വി യും എത്തിയത് കൂടുതൽ ആകർഷകമായി.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-04 10:41:00
Keywordsസെഹിയോ
Created Date2018-09-04 10:35:48