category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തോമസ് മാര്‍ അത്തനാസിയോസിനു നാടിന്റെ അന്ത്യാഞ്ജലി
Contentചെങ്ങന്നൂര്‍: കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്തനാസിയോസിനു നാടിന്റെ അന്ത്യാഞ്ജലി. ഭൗതികദേഹം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം പരുമല സെമിനാരി പള്ളിയില്‍ എത്തിച്ചു. കെഎസ്ആര്‍ടിസിയുടെ അലങ്കരിച്ച വോള്‍വോ ബസിലായിരുന്നു വിലാപയാത്ര. പരുമലപള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ വൈദികര്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരം ചെങ്ങന്നൂര്‍ ബഥേല്‍ അരമന പള്ളിയില്‍ എത്തിച്ചു. നേരത്തെ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പുത്തന്‍കാവ് പള്ളിയിലെ മദ്ബഹയോട് അന്തിമമായി യാത്ര ചോദിച്ചു. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ സംസ്ഥാന പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അലങ്കരിച്ച രഥത്തില്‍ ഒട്ടനവധി വിശ്വാസികളുടെയും വാഹനങ്ങളുടെയും അകന്പടിയോടെ നഗരികാണിക്കല്‍ നടത്തി. ചെങ്ങന്നൂര്‍ പട്ടണത്തിലൂടെ ഓതറ ദയറയില്‍ എത്തിച്ചു. പിതാവിന്റെ അന്ത്യാഭിലാഷ പ്രകാരമുള്ള ഓതറ ദയറയിലെ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ കബറടക്കം നടന്നു. സമാപന ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെയും മറ്റ് വിവിധ സഭകളിലെയും മേലധ്യക്ഷന്മാര്‍ സഹകാര്‍മികത്വം വഹിച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ തേവേറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, ഏബ്രാഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ക്ലീമിസ്, മാത്യൂസ് മാര്‍ തേവേറിയോസ്, യൂഹാനോന്‍ മാര്‍ ദിയോസ്‌കോറസ്, ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, മാത്യുസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യാക്കൂബ് മാര്‍ ഏലിയാസ്, ജോസഫ് മാര്‍ ഈവന്യാസിയോസ്, ജോഷ്വാ മാര്‍ തീമോദിമോസ്, അലക്‌സ്യോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് തുടങ്ങിയ മതമേലധ്യക്ഷന്മാര്‍ അന്തിമോപചാരം അര്‍പ്പിക്കാനും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കാനും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജനപ്രതിനിധികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി കെ.എം. മാണി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, പി.സി. വിഷ്ണുനാഥ് അനൂപ് ജേക്കബ് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, തോമസ് കുതിരവട്ടം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഹൗസിംഗ്‌ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, പിഎസ്സി അംഗം ഡോ. ജിനു സഖറിയ ഉമ്മന്‍, അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കര, ചെറികോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-27 09:56:00
Keywordsഅത്തനാ
Created Date2018-08-27 09:52:03