category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വിശ്വാസിയായ വനിത ഗവർണ്ണർ
Contentകെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രെെസ്തവ വിശ്വാസിയായ ആദ്യ വനിത ഗവർണ്ണർ ചുമതലയേറ്റു. ഡാമിയേറ്റാ നഗരത്തിന്റെ ഗവർണ്ണറായി മനാൽ മിഖായേൽ എന്ന അൻപത്തിയൊന്നുകാരികാരിയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ചുമതലയേറ്റ നാൾ മുതൽ ക്രൈസ്തവരോട് കാണിച്ചുവരുന്ന സൗഹൃദ മനോഭാവത്തിന്റെ പ്രതിഫലനമായാണ് ഗവർണ്ണർ പദവിയെ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത്. മറ്റ് ഇരുപത്തിയൊന്ന് പ്രവിശ്യ ഗവർണ്ണർമാർക്കൊപ്പമാണ് മനാൽ മിഖായേലും പദവി ഏറ്റെടുത്തത്. ജനസംഖ്യയുടെ പത്തു ശതമാനം മാത്രമായ ഈജിപ്തിലെ ക്രെെസ്തവർക്ക് നേരെയുളള മത പീഡനം നിത്യ സംഭവമാണ്. എന്നാൽ തീവ്ര ഇസ്ലാമിക വിഭാഗങ്ങൾക്കെതിരെ പട പൊരുതി അധികാരത്തിലേറിയ അൽ സിസിയിൽ വലിയ പ്രതീക്ഷയാണ് ക്രെെസ്തവ സമൂഹം വച്ചുപുലർത്തുന്നത്. അധികാരമേറ്റതിന് ശേഷം നിരവധി തവണ തവണ അൽ സിസി, കെയ്റോയിലെ കോപ്റ്റിക്ക് ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അൽ സിസിയുടെ നിരന്തര ശ്രമ ഫലമായാണ് മോസ്ക്കുകൾക്കു നൽകുന്ന അതേ അവകാശം ക്രെെസ്തവ ദേവാലയങ്ങൾക്കും നൽകാനുള്ള നിയമം ഈജിപ്തിലെ നിയമനിര്‍മ്മാണസഭ 2016-ൽ പാസാക്കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-01 14:58:00
Keywordsഈജി
Created Date2018-09-01 14:53:17