category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സ്ത്രീകള്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കണം: മലാവി ബിഷപ്പ് തംബാല
Contentസോംബ: കത്തോലിക്ക സ്ത്രീകൾ വിശ്വാസത്തിനു സാക്ഷ്യം നല്‍കണമെന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സോംബ രൂപതാദ്ധ്യക്ഷന്‍ ജോർജ് ഡേശ്മോണ്ട് തംബാല. മലാവിയിലെ ബിഷപ്പ് അന്യൂ ഗേൾസ് സെക്കൻററി സ്കൂളിൽ രൂപതയുടെ കീഴിലുള്ള കത്തോലിക്ക വനിത സംഘടനയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക വിശ്വാസവും പ്രബോധനങ്ങളും ആധികാരികമായി വിവരിക്കാൻ സ്ത്രീകൾ പ്രാപ്തരാകണം. കർത്താവിന്റെ രണ്ടാം വരവിനായി എല്ലാവരും ആത്മീയമായി ഒരുങ്ങുകയും ജാഗ്രത പുലർത്തുകയും വേണം. രാഷ്ട്രീയ സ്വാധീനം സഭയിൽ അനുവദിക്കുകയില്ലായെന്നും കത്തോലിക്ക വിശ്വാസത്തിന് സ്ത്രീകൾ എപ്പോഴും പ്രഥമ പരിഗണന നല്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സോംബ രൂപതയുടെ അഞ്ചാമത് മെത്രാനായി 2016 ജനുവരിയിലാണ് ബിഷപ്പ് തംബാല സ്ഥാനമേറ്റത്. സമ്മേളനത്തില്‍ ഫാ. ഇഗ്നാഷ്യോ ബൊക്കോസി നന്ദി രേഖപ്പെടുത്തി. സംഘടനയ്ക്ക് നേതൃത്വം നല്കുന്ന അദ്ദേഹം വനിതകളുടെ പദ്ധതികൾക്ക് ഇടവക തലത്തിൽ പിന്തുണ നല്കുന്ന വൈദികരുടെ സ്തുത്യർഹ സേവനത്തെയും അദ്ദേഹം അനുസ്മരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-02 11:02:00
Keywordsകത്തോലിക്ക
Created Date2018-09-02 10:57:58