category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക വിദ്യാഭ്യാസം കുട്ടികളിൽ അച്ചടക്കം വളർത്തിയെടുക്കുമെന്ന് പഠനഫലം
Contentകാലിഫോര്‍ണിയ: കത്തോലിക്ക സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം കുട്ടികളിൽ അച്ചടക്കം വളർത്തുമെന്ന് ഗവേഷണ ഫലം. കാലിഫോർണിയായിലെ സാന്താ ബാർബറാ സർവ്വകലാശാല നടത്തിയ പഠനത്തിലാണ് വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്തിയെടുക്കുന്നതിൽ കത്തോലിക്കാ സ്കൂളുകൾ വഹിക്കുന്ന പങ്കിനെപറ്റി വ്യക്തമാക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം കത്തോലിക്കാ സ്കൂളുകളുടെ അത്രയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിദ്യാർത്ഥികളെ അച്ചടക്കത്തിൽ രൂപപ്പെടുത്തിയെടുക്കാൻ സർക്കാർ സ്കൂളുകൾക്കും, മറ്റ് സ്വകാര്യ സ്കൂളുകൾക്കും സാധിക്കുന്നില്ല. ഏകദേശം ഇരുപതിനായിരത്തോളം വിദ്യാർത്ഥികളിൽ നടത്തിയ പഠനങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഒരു നിഗമനത്തിൽ ഗവേഷകർ എത്തിചേർന്നത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതര സ്കൂളുകളിലെ വിദ്യാർത്ഥികളെ അപേക്ഷിച്ച് കത്തോലിക്കാ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ കൂടുതൽ ആത്മനിയന്ത്രണം ഉള്ളവർ ആയിരിക്കും എന്നതാണ്. പാശ്ചാത്യ നാടുകളിലെ മതേതര ചിന്താഗതിയുടെ തള്ളികയറ്റത്തിനിടയിൽ മതാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയിലേക്കാണ് റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയിലെ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവ്വകലാശാലകളും കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഉള്ളതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-24 16:35:00
Keywordsകത്തോലി
Created Date2018-08-24 16:30:04