category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ മാർ ആലഞ്ചേരി
Contentകൊച്ചി: കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്യാസ ഭവനകളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനവുമായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി. സർക്കാരിനോടും സൈന്യത്തോടും മറ്റു രക്ഷാപ്രവർത്തകരോടും ഏവരും ഐക്യദാർഢ്യം പുലർത്തേണ്ട സമയമാണിത്. പെരുമഴയിൽ നിന്നും രക്ഷ നല്കാൻ വിശ്വാസികൾ ദൈവത്തോട് പ്രാർത്ഥിക്കണം .കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്യാസഭവനകളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. നദികളുടെ പാർശ്വങ്ങളിലൂടെ ജനങ്ങൾ രക്ഷാപ്രവർത്തകരോട് പൂർണമായി സഹകരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കഴിവുള്ളവരെല്ലാം ഉദാരമായി സംഭാവന ചെയ്യണം. സർക്കാർ ഫലപ്രദമായി നടത്തുന്ന രക്ഷാപ്രവർത്തനത്തെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-16 12:13:00
Keywordsആല
Created Date2018-08-16 12:09:27