category_idCharity
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദുരിതാശ്വാസ യത്നത്തിൽ കോട്ടയം അതിരൂപതയോടൊപ്പം കൈകോർക്കാം
Contentഅസാധാരണമായ പ്രളയത്തിലൂടെ കേരളം കടന്നുപോകുകയാണ്. ദുരിതങ്ങള്‍ക്കും നാശനഷ്ട്ടങ്ങള്‍ക്കും യാതൊരു കണക്കുമില്ല. അനേകരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. ആയിരകണക്കിന് വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമ്മുള്ള സകല കൃഷിയിടങ്ങളും നശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ഭക്ഷണവും വെള്ളവുമില്ലാതെ പുര മുകളില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്ന അനേകര്‍- ദുരന്തത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിലും ഒരുപാട് അപ്പുറത്താണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. കോട്ടയം അതിരൂപതയ്ക്കു കീഴിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് വൈദികരും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സാമൂഹ്യ സേവന വിഭാഗങ്ങളും സമർപ്പിത സമൂഹങ്ങളും സദാ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ തുടർ പുനരധിവാസ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഒരുപാട് വലുതായതിനാല്‍ ദുരിതാശ്വാസത്തിനുള്ള സാമ്പത്തികമായ സമാഹരണം അനിവാര്യമായിരിക്കുകയാണ്. പൊതുവായി വിഭവസമാഹരണം നടത്തി അർഹതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാനാണ് അതിരൂപത നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇടവകകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികള്‍ എന്നിങ്ങനെ സാധിക്കുന്ന എല്ലാവരും ഇക്കാര്യത്തിലേക്ക് സംഭാവന ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഹൃദയം തുറന്നു പങ്കുവെയ്ക്കേണ്ട സമയമാണിത്. ദൈവം നമ്മുക്ക് നല്കിയ സമ്പത്തിന്റെ ഒരു പങ്ക് സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കാം. അത് അനേകരുടെ ഹൃദയവേദന കുറക്കുമെന്ന് തീര്‍ച്ച. നല്‍കുവാന്‍ ഉദ്ദേശിക്കുന്ന തുക സൗത്ത് ഇന്ത്യൻ ബാങ്കിലെ A124A11SPO എന്ന virtual അക്കൗണ്ട് നമ്പറിനോടുകൂടി അതത് ഇടവകകൾക്കായി നൽകിയിരിക്കുന്ന കോഡ് നമ്പർ കൂടി ചേർത്ത് അരമനയുടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ 0037053000025994 എന്ന അക്കൗണ്ടിലേക്ക് കൈമാറാവുന്നതാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-17 09:45:00
Keywordsസഹായ
Created Date2018-08-16 22:48:08