category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവനിതാ കമ്മിഷന്റെ വിവാദ പ്രസ്താവന; പ്രതിഷേധവുമായി ഹൊസൂർ രൂപത
Contentചെന്നൈ: വിശുദ്ധ കുമ്പസാരത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഹൊസുർ രൂപത. അറുമ്പാക്കം ഐശ്വര്യ മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ എസ്.എം.വൈ.എം ഹൊസുർ രൂപതാ യുവജന കൺവെൻഷൻ അഗാപ്പെ 2018യിലാണ് പ്രതിഷേധം ഉയര്‍ന്നത്. 800 ഓളം യുവജനങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ സഭയ്ക്കെതിരെയും, കൂദാശകൾക്കെതിരെയും നടക്കുന്ന സംഘടിതമായ അക്രമണങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് പ്രതിഷേധത്തെ അഭിസംമ്പോധന ചെയ്ത് സംസാരിച്ച സൗത്ത് സോൺ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ പറഞ്ഞു. മോൺ.വർഗീസ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. മോൺ.ജോസ് മാളിയേക്കൽ, കേരളാ ജ്വല്ലേഴ്സ് എം.ഡി വിൽസൺ ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് ചക്കാത്തറ,സി.പവിത്ര,സി.ജോഫി എന്നിവർ പ്രസംഗിച്ചു. യുവജനങ്ങൾക്ക് ഉണ്ടാകേണ്ട ദിശാമ്പോധത്തെ കുറിച്ചും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചും ബിജു കോഴിക്കോട് ക്ലാസ്സ് നയിച്ചു. കൺവെൻഷനോടനു ബന്ധിച്ച് നടന്ന ഇലക്ഷനിൽ പുതിയ ഭാരവാഹികളായി ജോൺ ജോസ്(പ്രസിഡന്റ്), ലെസ്ലി ചക്കാത്തറ(വൈ. പ്രസിഡന്റ്), റോസ് ടോം (സെക്രട്ടറി), നിമിഷ(ജോ. സെക്രട്ടറി), ലിജോ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-08 10:24:00
Keywordsഹൊസൂ
Created Date2018-08-08 10:20:22