Contents

Displaying 7851-7860 of 25133 results.
Content: 8164
Category: 18
Sub Category:
Heading: മദര്‍ മേരി ഫ്രാന്‍സിസ്‌കാ ഷന്താളിന്റെ ദൈവദാസി പ്രഖ്യാപനം ഓഗസ്റ്റ് 4ന്
Content: ചങ്ങനാശേരി: വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌കാ ദ ഷന്താളിന്റെ ദൈവദാസി പ്രഖ്യാപനവും നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ഓഗസ്റ്റ് നാലിന് നടക്കും. മദര്‍ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഉച്ചകഴിഞ്ഞു രണ്ടിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും. നാമകരണ കോടതിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളും അന്നു ആരംഭിക്കും. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി റവ.ഡോ.ജോസഫ് കൊല്ലാറയെ മാര്‍ ജോസഫ് പെരുന്തോട്ടം ഇതിനോടകം നിയമിച്ചിട്ടുണ്ട്. 1880 ഡിസംബര്‍ 23ന് ചമ്പക്കുളം വല്ലയില്‍ കൊച്ചുമാത്തൂച്ചന്‍ മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായാണ് മദര്‍ ഷന്താളിന്റെ ജനനം. 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1901-ല്‍ ഫാ.തോമസ് കുര്യാളശേരിയുടെ മാര്‍ഗ്ഗ നിദ്ദേശമനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹസ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി ഉയര്‍ത്തപ്പെട്ട ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയാണ് സന്യാസിനീ സമൂഹം ആരംഭിച്ചത്. 1908ഡിസംബര്‍ എട്ടിന് അഞ്ച് അര്‍ഥിനികളോടൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു മേരി ഫ്രാന്‍സിസ്‌കാ ദ ഷന്താളായി. 1911 ഡി​​​സം​​​ബ​​​ർ പ​​​ത്തി​​​ന് ച​​​മ്പ​​​ക്കു​​​ളം ഓര്‍ശ്ലേം ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ​​​ വ​​​ച്ച് സ്ഥാ​​​പ​​​ക​​​പി​​​താ​​​വി​​​ന്‍റെ ക​​​ര​​​ങ്ങ​​​ളി​​​ൽ​​​ നി​​​ന്ന് സ​​​ഭാ​​​വ​​​സ്ത്രം സ്വീ​​​ക​​​രി​​​ച്ച ഷ​​​ന്താ​​​ള​​​മ്മ 1916 ഓ​​​ഗ​​​സ്റ്റ് 21-ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​ര​​മ​​ന ചാ​​​പ്പ​​​ലി​​​ൽ​​​വ​​​ച്ച് നി​​​ത്യ​​​വ്ര​​​ത വാ​​​ഗ്ദാ​​​നം ന​​ട​​ത്തി. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്‌കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദര്‍ശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോള്‍ ആശാന്‍ പള്ളിക്കൂടങ്ങള്‍ പലതും പ്രൈമറി സ്‌കൂളുകളായി മാറി. 1972ല്‍ മേയ് 25ന് ദിവംഗതയായ ഷ​​​ന്താ​​​ള​​​മ്മയെ 26ന് അതിരമ്പുഴ മഠം ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ അന്നത്തെ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ കാര്‍മ്മികത്വത്തിലാണ് മൃതസംസ്ക്കാരം നടത്തിയത്.
Image: /content_image/India/India-2018-07-09-04:08:58.jpg
Keywords: ദൈവദാസി
Content: 8165
Category: 18
Sub Category:
Heading: കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു ഒരുക്കങ്ങള്‍ ആരംഭിച്ചു
Content: പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന കേന്ദ്രം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 മുതല്‍ നടക്കും. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ദേവമാതാ കോളജ് മൈതാനത്തെ കൂറ്റന്‍ പന്തലിലാണ് വചന വിരുന്നത്. കണ്‍വന്‍ഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും എല്ലാ ദിവസവും ക്രമീകരണങ്ങളുണ്ട്. 29നു കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഇരുപത് കമ്മിറ്റികള്‍ രൂപീകരിച്ച് നാനൂറിലേറെ വരുന്ന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വോളണ്ടിയര്‍മാരുടെ സംഗമം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് വികാരിയും ജനറല്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു വെണ്ണായിപ്പള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-09-05:15:01.jpg
Keywords: അഭിഷേകാഗ്‌നി
Content: 8166
Category: 18
Sub Category:
Heading: 'കേരള ജിയന്ന' അച്ചാമ്മ ജേക്കബ് അനുസ്മരണം നടത്തി
Content: ചങ്ങനാശ്ശേരി: ക്യാൻസർ രോഗത്തെ വെല്ലുവിളിച്ച് 'തന്റെ കുഞ്ഞിനെ കൊന്നിട്ട് ചികിത്സ വേണ്ട' എന്നു പറഞ്ഞു മരണം ഏറ്റുവാങ്ങിയ 'കേരള ജിയന്ന' അച്ചാമ്മ ജേക്കബിന്റെ നാല്പത്തഞ്ചാം ചരമ വാർഷികം മുട്ടാർ കുമരംചിറ സെന്‍റ് തോമസ് പള്ളിയിൽ നടന്നു. 15 വൈദികർ ചേർന്ന് സമൂഹ ബലി അർപ്പിച്ചാണ് ചരമ വാർഷിക ശുശ്രൂഷകള്‍ ആരംഭിച്ചത്. ഉദരത്തില്‍ പന്ത്രണ്ടാമത്തെ കുഞ്ഞിനെ വഹിക്കുന്നതിനിടെയാണ് അച്ചാമ്മ ക്യാൻസർ രോഗബാധിതയാകുന്നത്. ഗർഭം അലസിപ്പിയ്ക്കാതെ ഫലപ്രദമായ ചികിത്സ സാധ്യമല്ലായെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിനെ കൊല്ലാന്‍ അനുവദിക്കാതെ മരണത്തെ സ്വീകരിക്കുവാന്‍ ആ അമ്മ തയാറാകുകയായിരിന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ എടുത്തുവെങ്കിലും മാസങ്ങൾ കഴിഞ്ഞു അമ്മ മരിച്ചു. റജി പുലിക്കോട് എന്നു പേര് നല്കിയ ആ കുഞ്ഞു പിന്നീട് സലേഷ്യന്‍ സന്യാസ സഭയിൽ ചേർന്ന് വൈദികനായി മാറി. ചരമവാർഷികത്തിൽ ഫാ. റജി പുലിക്കോടിന്റെ മുഖ്യകാമ്മികത്വത്തിലാണ് ബലിയര്‍പ്പണം നടന്നത്. അച്ചാമ്മ സ്മാരകം മാർ ജോസഫ് പെരുന്തോട്ടം പിതാവ് ആശീർവദിച്ചു. സിമിത്തേരിയിൽ ഒപ്പീസ് പ്രാർത്ഥനയ്ക്കും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. തുടർന്ന് അതിരൂപത പ്രോലൈഫ് കോഓർഡിനേറ്റർ എബ്രഹാം പുത്തൻകളം രചിച്ച 'കേരള ജിയന്ന അച്ചാമ്മ ജേക്കബ്' ലഘു ഗ്രന്ഥം, മാർ പെരുന്തോട്ടം ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജോസ് മുകളേലിനു നൽകി പ്രകാശനം ചെയ്തു. അച്ചാമ്മയുടെ മക്കളും കുടുംബാംഗങ്ങളും അതിരൂപത പ്രോലൈഫ് സെൽ അംഗങ്ങളുമായി വലിയ സമൂഹമാണ് ശുശ്രൂഷകളില്‍ പങ്കാളികളായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭഛിദ്രം അവഗണിച്ച് മരണം ഏറ്റുവാങ്ങിയ വിശുദ്ധയാണ് ഇറ്റലിയില്‍ നിന്നുള്ള വിശുദ്ധ ജിയാന്ന ബെറെത്ത. ഇതിന്റെ സമാനത കണക്കിലെടുത്താണ് 'കേരള ജിയന്ന' എന്ന പേരില്‍ അച്ചാമ്മ ജേക്കബ് അറിയപ്പെടുന്നത്.
Image: /content_image/India/India-2018-07-09-06:31:31.jpg
Keywords: സപ്ന, ജീവന്‍
Content: 8167
Category: 1
Sub Category:
Heading: സിറിയന്‍ ദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണം; കത്തോലിക്ക ഓര്‍ത്തഡോക്സ് സംയുക്ത പദ്ധതി ആരംഭിച്ചു
Content: ബാരി, ഇറ്റലി: സംഘര്‍ഷഭരിതമായ സിറിയയില്‍ യുദ്ധത്തിനിടയില്‍ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളുടേയും, ആശ്രമങ്ങളുടേയും പുനര്‍നിര്‍മ്മാണത്തിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും, കത്തോലിക്കാ സഭയും ആവിഷ്ക്കരിച്ച സംയുക്ത പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ച റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം റഷ്യന്‍ മാധ്യമങ്ങളെ അറിയിച്ചത്. സിറിയയിലെ സാഹചര്യങ്ങളില്‍ ഇപ്പോഴും യാതൊരു അയവ് വന്നിട്ടില്ലെങ്കിലും സമയം പാഴാക്കാതെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. അന്ത്യോക്യായിലെ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മാലൗലായിലെ ദേവാലയമുള്‍പ്പെടെയുള്ള ചില ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, കേടുപാടുകള്‍ പറ്റിയ ഒരു കന്യാസ്ത്രീമഠത്തിലെ സന്യസ്ഥര്‍ക്ക് അധികം തമാസിയാതെ തന്നെ തിരികെവരുവാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെയും യൂറോപ്പിന്റെ വിശ്വാസബലക്ഷയത്തെ പറ്റിയും നിരവധി തവണ പ്രസ്താവന നടത്തിയ സഭാദ്ധ്യക്ഷനാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത. അതേസമയം കഴിഞ്ഞവര്‍ഷം ആരംഭം മുതല്‍ ഏതാണ്ട് അരക്കോടിയോളം സിറിയക്കാര്‍ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജന്‍സി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4,70,000-ത്തോളം ആളുകള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിമത പോരാളികളുടെ ബോംബാക്രമണത്തില്‍ നിരവധി ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അനേകം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരിന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭകളും, സംഘടനകളും സ്തുത്യര്‍ഹമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് സിറിയയില്‍ നടത്തി വരുന്നത്.
Image: /content_image/News/News-2018-07-09-07:40:46.jpg
Keywords: റഷ്യ, സിറിയ
Content: 8168
Category: 1
Sub Category:
Heading: സ്പാനിഷ് യുവാവിനെ കര്‍ത്താവിന്റെ അഭിഷിക്തനാക്കിയത് 'നിരീശ്വരവാദിയുടെ ഒറ്റ ചോദ്യം'
Content: സാന്‍ സെബാസ്റ്റ്യന്‍: നിരീശ്വരവാദിയായ സുഹൃത്തിന്റെ ഒരേയൊരു ചോദ്യം ജുവാന്‍ പബ്ലോ അരോസ്‌ടെഗി എന്ന സ്പാനിഷ് യുവാവിനെ കൊണ്ട് എത്തിച്ചത് പൗരോഹിത്യത്തിൽ. സ്‌പെയ്‌നിലെ സാന്‍ സെബാസ്റ്റ്യന്‍ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായി കഴിഞ്ഞ ആഴ്ച അഭിഷേകം ചെയ്യപ്പെട്ട ഫാ. ജുവാന് തന്റെ യൗവനത്തില്‍ സുഹൃത്തിന്റെ അടുത്തു നിന്ന്‍ ഉയര്‍ന്ന ഒറ്റ ചോദ്യമാണ് തിരുപട്ട കൂദാശയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പംപ്ലോനയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ഇന്‍ഡസ്ട്രീയല്‍ എന്‍ജീനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ആജ്ഞേയവാദിയായ സുഹൃത്തിന്റെ ചോദ്യം ഫാ. ജുവാന് നേരിടേണ്ടി വന്നത്. 'എന്തുകൊണ്ടാണ് നീയൊരു ക്രിസ്ത്യാനിയായത്' എന്നതായിരുന്നു സുഹൃത്തിന്റെ ചോദ്യം. തന്റെ ജീവിതത്തില്‍ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത അക്കാര്യത്തെ കുറിച്ച് ചിന്തിക്കുവാന്‍ ജുവാന്‍ ആരംഭിക്കുകയായിരിന്നു. ശക്തമായ ആത്മശോധനയിലേക്ക് ഈ ചോദ്യം നയിച്ചു. തുടര്‍ന്നു ലഭിച്ച ദൈവീക ബോധ്യങ്ങള്‍ പ്രകാരം സമര്‍പ്പണ ജീവിതത്തിലേക്ക് അവന്‍ പ്രവേശിക്കുകയായിരിന്നു. തന്റെ തീരുമാനം വീട്ടുകാരെ ഞെട്ടിപ്പിച്ചുവെന്നു ഫാ. ജുവാന്‍ പറയുന്നു. സെമിനാരിയിലെ നാളുകളെ ഏറ്റവും സന്തോഷത്തോട് കൂടിയാണ് ഇന്ന് ഫാ. ജുവാന്‍ സ്മരിക്കുന്നത്. ജീവിതത്തില്‍ ഏററവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെട്ട നിമിഷമായിരുന്നു സെമിനാരിയിലേതെന്ന്‍ അദ്ദേഹം വ്യക്തമാക്കി. വൈദികന്റെ സുഹൃത്തുക്കളില്‍ ഏറെ പേര്‍ നിരീശ്വരവാദികളായിരിന്നുവെങ്കിലും അവരും തിരുപട്ട ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഞായറാഴ്ച ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സാന്‍ സെബാസ്റ്റ്യന്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസ് ഇഗ്നാസ്യോയാണ് ഫാ. ജുവാന് തിരുപട്ടം നല്‍കിയത്. പൗരോഹിത്യ ശുശ്രൂഷകളോടൊപ്പം നിരീശ്വരവാദികളായ സുഹൃത്തുക്കളെയും കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരിക എന്ന മർമ്മ പ്രധാന ദൗത്യമാണ് മൂപ്പത്തിയഞ്ചുകാരനായ ഫാ. ജുവാന് മുന്നില്‍ ഇനി ഉള്ളത്.
Image: /content_image/News/News-2018-07-09-09:35:28.jpg
Keywords: വൈദിക, പൗരോഹി
Content: 8169
Category: 11
Sub Category:
Heading: ആവേശമായി നൂറു രാജ്യങ്ങളിലെ കത്തോലിക്ക യുവജനങ്ങളുടെ സംഗമം
Content: മനില: ഗ്ലോബൽ ഫോക്കോലെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നൂറോളം രാജ്യങ്ങളിൽ നിന്നമുള്ള കത്തോലിക്ക യുവജനങ്ങളുടെ അന്താരാഷ്ട്ര സംഗമം ഫിലിപ്പീന്‍സിൽ നടന്നു. യൂറോപ്പിന് പുറത്ത് ആദ്യമായി സംഘടിപ്പിച്ച 'ജെൻഫെസ്റ്റ്' എന്ന സംഗമത്തിന്റെ പതിനൊന്നാമത് പതിപ്പാണ് ജൂലൈ ആറിന് മനിലയിൽ തുടക്കമായത്. 'അതിർത്തികൾക്കപ്പുറം' എന്ന ആശയമാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ദൈവീക സ്നേഹത്തിന്റെ ആഴങ്ങളിലേക്കുള്ള വിചിന്തനം, വൈവിധ്യം നിറഞ്ഞ സംസ്ക്കാരത്തെ അടുത്തറിയുവാനുള്ള പരിപാടികള്‍ എന്നിവയാണ് ത്രിദിന കണ്‍വെന്‍ഷനില്‍ അരങ്ങേറിയത്. അതിർത്തികൾക്കപ്പുറം സേവനമനുഷ്ഠിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിന്തകളും പരിശീലനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിന്നതായി സംഘാടകൻ ജിയോ ഫ്രാൻസിസ്കോ പറഞ്ഞു. ആഗോളവത്കരണം സംസ്കാരിക വൈവിധ്യങ്ങൾക്ക് സംഭാവന നല്കിയതായും ലോകജനതയെ ഏകോപിപ്പിച്ചതായും യുണൈറ്റഡ് വേൾഡ് ഇന്‍റര്‍നാഷണൽ യുവജന കൺവീനർ ഫാ. ഇമ്മാനുവേൽ മിജാറസ് അഭിപ്രായപ്പെട്ടു. 1973 ൽ റോമിൽ ആരംഭിച്ച ജെൻഫെസ്റ്റ് ഓരോ അഞ്ച് വർഷം കൂടുമ്പോഴുമാണ് സംഘടിപ്പിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് അവസാനമായി കത്തോലിക്ക യുവജനസംഗമം നടന്നത്.
Image: /content_image/News/News-2018-07-09-11:04:57.jpg
Keywords: യുവജന
Content: 8170
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവ്; ആശങ്കയുമായി സഭാനേതൃത്വം
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര കലഹവും യുദ്ധവും മൂലം ക്രിസ്തീയ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന കുറവില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം. ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ് ഇരുപതു ശതമാനമായിരുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 4 ശതമാനമായി കുറഞ്ഞുവെന്ന് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച് പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയുടെ പ്രാരംഭം മുതല്‍ മേഖലയുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഉന്നതിയുടേയും അവിഭാജ്യഘടകമായിരുന്ന ക്രൈസ്തവ വിശ്വാസം ആഭ്യന്തരകലഹങ്ങളും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളും മൂലം മേഖലയില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ആശങ്ക പങ്കുവച്ചിരിന്നു. മേഖലയിലെ ക്രൈസ്തവ സാന്നിധ്യം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പാപ്പ പറഞ്ഞത്. ഈജിപ്ത്, ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ പ്രധാനമായും വസിക്കുന്നത്. ഈജിപ്തിലെ ജനസംഖ്യയുടെ 10% ത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയാകുകയായിരിന്നു. 2016 ഡിസംബര്‍ മുതല്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യാനികളാണ് വിവിധ കൊല്ലപ്പെട്ടത്. 2017-ല്‍ കുരുത്തോലതിരുനാള്‍ ദിനത്തില്‍ കോപ്റ്റിക് ദേവാലയങ്ങളിലുണ്ടായ ബോംബാക്രമണങ്ങള്‍ 45 പേരുടെ മരണത്തിനിടയാക്കിയിരിന്നു. അതിനടുത്ത മാസമാണ് 30-തോളം ക്രിസ്ത്യാനികള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിക്കേണ്ടി വന്നത്. ആദിമ ക്രൈസ്തവ സഭയുടെ ഈറ്റില്ലമായ ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. കര്‍ദ്ദിനാള്‍ ലൂയീസ് സാക്കോയുടെ കണക്കുകള്‍ പ്രകാരം 2013-ല്‍ സദ്ദാം ഹുസൈന്റെ പതനത്തിനു മുന്‍പ് ഏതാണ്ട് 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ ഇന്ന്‍ വെറും 5 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. സ്വാത്ത് മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ഇറാഖില്‍ നിന്നും പലായനം ചെയ്തത്. സിറിയയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും കത്തോലിക്കരും, ഓര്‍ത്തഡോക്സ് വിശ്വാസികളുമാണുള്ളത്. ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തത് 15 ലക്ഷത്തോളം ക്രിസ്ത്യാനികളാണെന്നാണ് ആലപ്പോയിലെ കല്‍ദായ മെത്രാനായ അന്റോണിയോ ഓഡോ പറയുന്നത്. വിശുദ്ധ നാട്ടിലെ സ്ഥിഗതികളും വ്യത്യസ്ഥമല്ല. ഏതാണ്ട് 1,60,000-ത്തോളം ക്രിസ്ത്യാനികളാണ് ഇസ്രായേലില്‍ ഉള്ളത്. ആകെ ജനസംഖ്യയുടെ രണ്ടു ശതമാനമാണിത്. വിശുദ്ധ നാട്ടിലെ കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നു കഴിഞ്ഞ ദിവസമാണ് ബെത്ലഹേമിലെ ഒരു വൈദികന്‍ വെളിപ്പെടുത്തിയത്. ഗാസാ മുനമ്പിലെയും ജോര്‍ദ്ദാനിലെയും ക്രിസ്ത്യന്‍ സമൂഹവും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2018-07-09-12:17:09.jpg
Keywords: മധ്യപൂര്‍വ്വേ
Content: 8171
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാർ ആലഞ്ചേരിക്ക് ഹൊസൂർ രൂപതയുടെ പിന്തുണ: മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ
Content: ചെന്നൈ: തോമാശ്ലീഹാ ശൂലം കൊണ്ട് കുത്തേറ്റത് പോലെ അദ്ദേഹത്തിന്റെ പിൻഗാമിയായ കര്‍ദ്ദിനാള്‍ മാർ ആലഞ്ചേരിക്ക് മാധ്യമങ്ങളാകുന്ന ശൂലങ്ങളുടെ കുത്ത് അകാരണമായി ഏൽക്കേണ്ടി വരികയാണെന്ന് ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ. പ്രയാസങ്ങളുടെ കാലഘട്ടത്തിൽ ഹൊസൂർ രൂപത വിശ്വാസികൾ മാർ ആലഞ്ചേരിക്ക് എല്ലാ പിൻതുണയും നൽകുന്നുവെന്നും മാർ പൊഴോലിപ്പറമ്പിൽ പറഞ്ഞു. ഹൊസൂർ രൂപത സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ ശിലാ ആശീർവാദ കര്‍മ്മത്തിന് എത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മാർ പൊഴോലിപ്പറമ്പിൽ ഇക്കാര്യം പറഞ്ഞത്. ബുദ്ധിമുട്ടുകളും സഹനങ്ങളും വൈദികരുടെയും സന്യസ്ഥരുടെയും ജീവിത ഭാഗമാണെന്നും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. സെമിനാരി മധ്യസ്ഥനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെയും വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും രൂപങ്ങൾ മാർ ആലഞ്ചേരി ആശീർവദിച്ചു. മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസ് ഇരുമ്പൻ സെമിനാരി സ്ഥാപിക്കുന്ന കൽപന വായിച്ചു. ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ്പ് മാർ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമവാർഷിക ആചരണവും ചടങ്ങിൽ നടന്നു. ഹൊസൂർ രൂപത വികാരി ജനറൽ മോൺ. വർഗീസ് പെരേപ്പാടൻ, ജേക്കബ് ചക്കാത്തറ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ മൂന്നിന് സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ പ്രവർത്തനം താൽക്കാലികമായി തിരുവള്ളൂരിലെ മെപ്പേട് സാന്തോം സ്നേഹതീരത്ത് ആരംഭിച്ചിരിന്നു. സെഞ്ചിപാണംപാക്കം റെയിൽവേ സ്റ്റേഷന് സമീപം നിർമിക്കുന്ന സെമിനാരി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ പ്രവർത്തനം അവിടെയ്ക്കു മാറ്റും. 10 വൈദിക വിദ്യാർത്ഥികളാണു സെമിനാരിയിൽ ചേർന്നിരിക്കുന്നത്. ഡോ. ആന്റോ കരിപ്പായിയാണ് സെമിനാരി റെക്ടർ.
Image: /content_image/India/India-2018-07-09-13:40:41.jpg
Keywords: പൊഴോലി
Content: 8172
Category: 18
Sub Category:
Heading: കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെ ശില്പശാല ആരംഭിച്ചു
Content: കൊച്ചി: കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (ചായ്) ബെക്റ്റണ്‍ ഡിക്കിന്‍സണ്‍ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ 'നഴ്‌സിംഗ് ലീഡേഴ്‌സ് എക്‌സലന്‍സ്' ശില്പശാല പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചായ് കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ അറുപതോളം കത്തോലിക്ക ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഡോ.പി. സുബ്രഹ്മണ്യന്‍, ഡോ. വി. അജിത്ത്, ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഫാ. തോമസ് വൈക്കത്തുപറന്പില്‍, മിനി, ഗ്രേസി ഏബ്രഹാം, ഡോ. ജോജി ജേക്കബ്, അജിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ മികച്ച രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആതുരശുശ്രൂഷ നിര്‍വഹിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ശില്പശാലയാണിത്.
Image: /content_image/India/India-2018-07-10-04:39:36.jpg
Keywords: ചായ
Content: 8173
Category: 18
Sub Category:
Heading: 41ാമത് തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു
Content: പത്തനംതിട്ട: പുനരൈക്യ ശില്‍പിയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ 65ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു 41ാമത് തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നു ആരംഭിച്ചു. ഇന്നലെ രാവിലെ കുരിശുമല സെന്റ് മേരീസ് തീര്‍ഥാടന ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്ര ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാന (എംസിവൈഎം)മാണ് പദയാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. നിലയ്ക്കല്‍ വനത്തില്‍നിന്നു വെട്ടിയെടുത്ത വള്ളിക്കുരിശ് ആശിര്‍വദിച്ചു പത്തനംതിട്ട ഭദ്രാസന എംസിവൈഎം പ്രസിഡന്റ് ജോബിന്‍ ഈനോസും എംസിവൈഎം പതാക ജനറല്‍ സെക്രട്ടറി ജിഫിന്‍ സാമും കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് ടിനു കുര്യോക്കാസും കാതോലിക്കാ ബാവയില്‍നിന്ന് ഏറ്റുവാങ്ങി. പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പുനെ കട്കി എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, ഡല്‍ഹി ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവരും സന്നിഹിതരായിരുന്നു. 13നു വൈകുന്നേരം തീര്‍ഥാടന പദയാത്ര തിരുവനന്തപുരത്തെത്തും.
Image: /content_image/India/India-2018-07-10-04:50:16.jpg
Keywords: മാര്‍ ഈവാനി