category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ദ്ദിനാള്‍ മാർ ആലഞ്ചേരിക്ക് ഹൊസൂർ രൂപതയുടെ പിന്തുണ: മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ
Contentചെന്നൈ: തോമാശ്ലീഹാ ശൂലം കൊണ്ട് കുത്തേറ്റത് പോലെ അദ്ദേഹത്തിന്റെ പിൻഗാമിയായ കര്‍ദ്ദിനാള്‍ മാർ ആലഞ്ചേരിക്ക് മാധ്യമങ്ങളാകുന്ന ശൂലങ്ങളുടെ കുത്ത് അകാരണമായി ഏൽക്കേണ്ടി വരികയാണെന്ന് ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ. പ്രയാസങ്ങളുടെ കാലഘട്ടത്തിൽ ഹൊസൂർ രൂപത വിശ്വാസികൾ മാർ ആലഞ്ചേരിക്ക് എല്ലാ പിൻതുണയും നൽകുന്നുവെന്നും മാർ പൊഴോലിപ്പറമ്പിൽ പറഞ്ഞു. ഹൊസൂർ രൂപത സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ ശിലാ ആശീർവാദ കര്‍മ്മത്തിന് എത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മാർ പൊഴോലിപ്പറമ്പിൽ ഇക്കാര്യം പറഞ്ഞത്. ബുദ്ധിമുട്ടുകളും സഹനങ്ങളും വൈദികരുടെയും സന്യസ്ഥരുടെയും ജീവിത ഭാഗമാണെന്നും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. സെമിനാരി മധ്യസ്ഥനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെയും വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും രൂപങ്ങൾ മാർ ആലഞ്ചേരി ആശീർവദിച്ചു. മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസ് ഇരുമ്പൻ സെമിനാരി സ്ഥാപിക്കുന്ന കൽപന വായിച്ചു. ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ്പ് മാർ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമവാർഷിക ആചരണവും ചടങ്ങിൽ നടന്നു. ഹൊസൂർ രൂപത വികാരി ജനറൽ മോൺ. വർഗീസ് പെരേപ്പാടൻ, ജേക്കബ് ചക്കാത്തറ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ മൂന്നിന് സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ പ്രവർത്തനം താൽക്കാലികമായി തിരുവള്ളൂരിലെ മെപ്പേട് സാന്തോം സ്നേഹതീരത്ത് ആരംഭിച്ചിരിന്നു. സെഞ്ചിപാണംപാക്കം റെയിൽവേ സ്റ്റേഷന് സമീപം നിർമിക്കുന്ന സെമിനാരി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ പ്രവർത്തനം അവിടെയ്ക്കു മാറ്റും. 10 വൈദിക വിദ്യാർത്ഥികളാണു സെമിനാരിയിൽ ചേർന്നിരിക്കുന്നത്. ഡോ. ആന്റോ കരിപ്പായിയാണ് സെമിനാരി റെക്ടർ.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-09 18:13:00
Keywords പൊഴോലി
Created Date2018-07-09 18:10:41