Contents
Displaying 7821-7830 of 25133 results.
Content:
8134
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തിഎഴുനൂറ്റമ്പത് ക്രെെസ്തവർ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തി എഴുനൂറ്റമ്പത് ക്രെെസ്തവരെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഇസ്ളാമിക തീവ്ര ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനും, ബൊക്കോ ഹറാം ഇസ്ളാമിക തീവ്രവാദികളും നടത്തുന്ന ക്രെെസ്തവ കൂട്ടകൊലയിലാണ് ആയിരങ്ങള്‍ കൊല്ലപ്പെട്ടതെന്ന്‍ അന്താരാഷ്ട്ര തലത്തിൽ മനുഷ്യ സ്വാതന്ത്യത്തിനും, നിയമപരിപാലനത്തിനുമായി നിലകൊള്ളുന്ന ഇന്‍റര്‍ സൊസൈറ്റിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍റര്‍ സൊസൈറ്റിയുടെയും, ഇന്‍റര്‍നാഷ്ണല്‍ ജസ്റ്റിസ് സംഘടനയുടെയും റിപ്പോർട്ട് പ്രകാരം 2015-മുതൽ 2018- ജൂണ്‍ വരെ എണ്ണായിരത്തി എണ്ണൂറോളം നെെജീരിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നും വ്യക്തമാക്കുന്നുണ്ട്. ക്രെെസ്തവ വംശഹത്യയാണ് നെെജീരിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്നതെന്ന്‍ സംഘടനകൾ രേഖപ്പെടുത്തി. ക്രെെസ്തവ ഭവനങ്ങളും, ദേവാലയങ്ങളും അഗ്നിക്കിരയാക്കുന്നതും പൂര്‍വ്വികരില്‍ നിന്നു ലഭിച്ചിട്ടുള്ള സ്ഥലവും വീടും ക്രെെസ്തവരെ കൊന്നൊടുക്കി മുസ്ലിം ഫുലാനികള്‍ തട്ടിയെടുക്കുന്നതും ആക്രമണത്തിന്റെ തീവ്രത അടിവരയിട്ട് വ്യക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനകളുടെ സംയുക്ത കണക്കനുസരിച്ച് മൂന്നു വർഷത്തിനിടെ ആയിരത്തിലധികം ക്രെെസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. നേരത്തെ അമേരിക്ക ആസ്ഥാനമായ ഒാപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2009 മുതൽ 2014 വരെ പതിമൂവായിരത്തിലധികം ക്രെെസ്തവ ദേവാലയങ്ങൾ ബൊക്കോ ഹറാം തീവ്രവാദി സംഘടന നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായിരിന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഇന്‍റര്‍ സൊസൈറ്റിയും പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ക്രെെസ്തവർക്കെതിരായ ആക്രമണത്തെ ചെറുക്കാൻ മുസ്ലിം ഫുലാനി വിഭാഗക്കാരനായ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വ്യാപകമാണ്. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഗണന കൊടുക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൈജീരിയായിലെ ക്രൈസ്തവ വംശഹത്യ തടയണമെന്ന് പ്രസിഡന്റ് മുഹമ്മദിനോട് ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2018-07-04-12:21:32.jpg
Keywords: നൈജീ

8135
Category: 18
Sub Category:
Heading: നിരാലംബര്‍ക്ക് പ്രതീക്ഷയേകാന്‍ തിരുവനന്തപുരം അതിരൂപതയുടെ 'കരുണാമയന്‍' പദ്ധതി
Content: തിരുവനന്തപുരം: സമൂഹത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരെയും ഓഖി ചുഴലിക്കാറ്റു ദുരന്തത്തില്‍ മാനസികമായി തളര്‍ന്നവരെയും സഹായിക്കുന്നതിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രൂപം നല്‍കിയ 'കരുണാമയന്‍' പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. സമൂഹത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടുകഴിയുന്ന വിധവകള്‍, രോഗികള്‍, ഏകസ്ഥര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ടു മാനസികമായി തകര്‍ന്നവര്‍ എന്നിവരുടെ ഭൗതികവും മാനസികവും ശാരീരികവുമായ അവശതകളില്‍ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പ്രത്യാശ നല്‍കുവാനാണ് അതിരൂപത കുടുംബപ്രേഷിത വിഭാഗം പദ്ധതിക്കു രൂപം നല്‍കിയത്. ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളയന്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ്ഹാളില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സൂര്യകൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏകസ്ഥരുടെ സംഗമവും അടിയന്തിരമായി സംരക്ഷണം ആവശ്യമുള്ള മുപ്പതുപേര്‍ക്കുള്ള പ്രതിമാസ ധനസഹായത്തിന്റെ വിതരണവും നടക്കും.
Image: /content_image/India/India-2018-07-05-04:05:16.jpg
Keywords: ഓഖി

8136
Category: 18
Sub Category:
Heading: യുവജനവര്‍ഷ സന്ദേശയാത്ര സമാപിച്ചു
Content: പാലക്കാട്: കെസിവൈഎം പാലക്കാട് രൂപതയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഫൊറോനയില്‍ നിന്നും തുടങ്ങിയ യുവജനവര്‍ഷ സന്ദേശയാത്ര പതിനൊന്ന് ഫൊറോനകളിലെ എല്ലാ ദേവാലയങ്ങളിലും പര്യടനം നടത്തി. രാജഗിരി ഇടവകവികാരി ഫാ. ജോസ് കൊച്ചുപറന്പില്‍ യുവജനവര്‍ഷസന്ദേശയാത്ര സമാപനയോഗം ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്‍റ് ജിതിന്‍ മോളത്ത് അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സീജോ കാരിക്കാട്ടില്‍ ആമുഖപ്രഭാഷണവും ജനറല്‍ സെക്രട്ടറി ജിതിന്‍ മുടയാനിക്കല്‍ വിഷയാവതരണവും നടത്തി. രാജഗിരി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ റോയ് സ്വാഗതവും വടക്കഞ്ചേരി ഫൊറോനാ പ്രസിഡന്റ് ടോണി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ഫൊറോനാ ഡയറക്ടര്‍ ഫാ. ഐബിന്‍ കളത്താര, സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ഗ്രേസ്, മുന്‍ രൂപത ഭാരവാഹികളായ സന്തോഷ് അറക്കല്‍, തോമസ് മുണ്ടാട്ടുചുണ്ടയില്‍, മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം രൂപത, ഫൊറോനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Image: /content_image/India/India-2018-07-05-04:38:24.jpg
Keywords: യുവജന

8137
Category: 1
Sub Category:
Heading: സമര്‍പ്പിതരായ സന്യാസിനികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ സമര്‍പ്പിതരായ സന്യാസിനികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ഇന്നലെ ജൂലൈ 4 ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ 'Ecclesia Sponsae Imago' അഥവ 'സഭയിലെ സന്യാസിനികളുടെ പ്രതിച്ഛായ' എന്ന പേരിലാണ് രേഖ പ്രസിദ്ധീകരിച്ചത്. സന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ഹൊസ്സേ റോഡ്രിക്സ് കര്‍ബാലോ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. സന്ന്യാസിനിമാരുടെ സഭയിലെ സമര്‍പ്പണത്തെ മെച്ചപ്പെടുത്താനും ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനും രേഖ സഹായകമാണെന്നു പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ കര്‍ബാലോ പ്രസ്താവിച്ചു. ആമുഖത്തിന് ശേഷം മൂന്നു ഭാഗങ്ങളായാണ് രേഖ ക്രമീകരിച്ചിരിക്കുന്നത്. സന്യാസിനിമാരുടെ ജീവിത തിരഞ്ഞെടുപ്പും സാക്ഷ്യവും, പ്രാദേശിക അന്തര്‍ദേശിയ സഭകളില്‍ സന്യാസിനീ സമൂഹങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതിയും, സന്യാസിനികളുടെ രൂപീകരണം - സമര്‍പ്പണത്തിനു മുന്‍പും ശേഷവും എന്നിവയാണ് അവ. സന്യസ്ഥ ജീവിതം അതിന്റെ അര്‍ത്ഥം മനസ്സിലാക്കി കൂടുതല്‍ തീക്ഷ്ണതയില്‍ ജീവിക്കുവാന്‍ സഭയുടെ നവീന പ്രബോധനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1970-നു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പുറപ്പെടുവിക്കുന്നത്.
Image: /content_image/News/News-2018-07-05-05:44:29.jpg
Keywords: കന്യാ

8138
Category: 9
Sub Category:
Heading: ഡിവൈൻ യുകെ നാലാം വാർഷികാഘോഷങ്ങളും പ്രാർത്ഥന ശുശ്രുഷകളും ശനിയാഴ്ച റംസ്‌ഗേറ്റിൽ
Content: ഡിവൈൻ നാലാം വാർഷികാഘോഷങ്ങളും പ്രാർത്ഥന ശുശ്രുഷകളും ശനിയാഴ്ച റംസ്‌ഗേറ്റിലെ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടികൾ. കുമ്പസാരം, ആരാധന, ജപമാല, വിശുദ്ധ കുർബാന തുടങ്ങിയവ നടക്കും. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ വി.സി, ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി, ഫാ. ജോർജ് പനയ്ക്കൽ വി.സി, ഫാ. മർകസ് ഹോൾഡൻ, ഫാ. ആന്റണി പറങ്കിമാളിൽ വിസി, സിസ്റ്റർ ഹേസൽ ഡിസൂസ, ഫാ. ജോസഫ് എടാട്ട് വി.സി എന്നിവര്‍ ശുശ്രൂഷകളില്‍ സന്നിഹിതരായിരിക്കും. #{red->none->b-> സ്ഥലത്തിന്റെ വിലാസം: }# Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA #{red->none->b-> കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# 07721624883, 01843586904
Image: /content_image/Events/Events-2018-07-05-06:24:16.jpg
Keywords: ഡിവൈന്‍ യുകെ

8139
Category: 1
Sub Category:
Heading: സഹനത്തിന്റെ യുവാവ് സുള്‍പ്രിസിയോ വിശുദ്ധ പദവിയിലേക്ക്
Content: റോം: സഹനത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തിയ ഇറ്റലിയില്‍ നിന്നുള്ള അല്‍മായന്‍ വാഴ്ത്തപ്പെട്ട നൂണ്‍സ്യോ സുള്‍പ്രിസിയോ വിശുദ്ധ പദവിയിലേക്ക്. ജൂലൈ 19നു ഫ്രാന്‍സിസ് പാപ്പ വിളിച്ചുകൂട്ടുന്ന കര്‍ദ്ദിനാളന്മാരുടെ കണ്‍സിസ്റ്ററിയില്‍ നാമകരണ തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്കുമെന്നു വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പെസ്ക്കാരയില്‍ ജീവിച്ച യുവാവായിരുന്നു നൂണ്‍സ്യോ സുള്‍പ്രിസിയോ. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നൂണ്‍സ്യോ തന്റെ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അതീവ തീക്ഷ്ണത സുള്‍പ്രിസിയോ കാണിച്ചിരിന്നു. വല്യമ്മയുടെ മരണ ശേഷം അവന്‍ തന്റെ ബന്ധുവിന്റെ സമ്മര്‍ദ്ധത്തില്‍ കൊല്ലപണി ഏറ്റെടുക്കുകയായിരിന്നു. ഇക്കാലയളവില്‍ മാനസികവും ശാരീരികവുമായ നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങി. 1831-ല്‍ ജോലിസ്ഥലത്ത് കാലിലുണ്ടായ മുറിവ് അവനെ വീണ്ടും സഹനത്തിന്റെ തീച്ചൂളയിലേക്ക് നയിച്ചു. മുറിവ് വ്രണമായെങ്കിലും അത് ഈശോയുടെ സഹനങ്ങളോട് ചേര്‍ത്തുവക്കാന്‍ അവന്‍ തയാറായി. പഴുപ്പ് വമിച്ചപ്പോഴും വേദന തീവ്രമായപ്പോഴും ജപമാലയും സ്തുതിഗീതവുമായിരിന്നു നൂണ്‍സ്യോയുടെ അധരത്തില്‍. 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1836-ല്‍ മരിക്കുമ്പോള്‍ സുള്‍പ്രിസിയോയ്ക്ക് 19 വയസ്സായിരുന്നു. 1963-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് നൂണ്‍സ്യോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2018-07-05-07:30:24.jpg
Keywords: സഹന, വാഴ്ത്ത

8140
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്'
Content: ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ഗ്രാമങ്ങളുടേയും, സ്ഥാപനങ്ങളുടേയും നിര്‍മ്മാണത്തിലും, പുനരുദ്ധാരണത്തിലുമായിരിക്കും ഇനിമുതല്‍ സാമ്പത്തിക സഹായ പദ്ധതികള്‍ പ്രധാനമായും കേന്ദ്രീകരിക്കുകയെന്ന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്'. നിലവില്‍ ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ഭക്ഷണം പോലെയുള്ള അടിസ്ഥാന കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലായിരുന്നു എസിഎന്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മുന്നോട്ട്, ഇവയെ കൂട്ടിച്ചേര്‍ത്തു കൊണ്ട് തന്നെ നിനവേ അടക്കമുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത ദേവാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിലും, പുനരുദ്ധാരണത്തിലുമായിരിക്കും ശ്രദ്ധിക്കുകയെന്ന്‍ എക്സിക്യുട്ടീവ് പ്രസിഡന്റായ തോമസ് ഹെയിനെ-ഗെല്‍ഡം പറഞ്ഞു. 2014 മുതല്‍ ഇറാഖിന്റെ പുനരുദ്ധാരണ, ദുരിതാശ്വാസ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്ന സംഘടനയാണ് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’. പുതുതായി നിര്‍മ്മിക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യേണ്ട ദേവാലയങ്ങളേയും, സ്ഥാപനങ്ങളേയും കണ്ടെത്തുവാനും, അതിനെക്കുറിച്ച് അവലോകനം ചെയ്യുവാനും, പ്രാദേശിക സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുവാനും സംഘടനാ പ്രതിനിധികള്‍ അടുത്ത മാസങ്ങളില്‍ ഇറാഖ്, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുവാനിരിക്കുകയാണ്. 2017 വര്‍ഷത്തില്‍ എസിഎന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജൂലൈ 4-ന് ചേര്‍ന്ന യോഗത്തില്‍ വെച്ച് അവതരിപ്പിച്ചു. 149 രാജ്യങ്ങളിലായി 5,357 പദ്ധതികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം സംഘടന സാമ്പത്തിക സഹായം ചെയ്തത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മധ്യ-കിഴക്കന്‍ യൂറോപ്പ്, മധ്യപൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ വര്‍ഷം 8.46 കോടി യൂറോയുടെ ($ 9.85 കോടി) സാമ്പത്തിക സഹായം സംഘടന ചെയ്തിട്ടുണ്ട്. ലോകമെങ്ങും 23 രാജ്യങ്ങളില്‍ ഓഫീസുകളുള്ള സംഘടനക്ക് നാലു ലക്ഷത്തോളം ഉപകാരികളാണുള്ളത്.
Image: /content_image/News/News-2018-07-05-08:40:21.jpg
Keywords: ഇറാഖ

8141
Category: 1
Sub Category:
Heading: മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ വൈദികൻ കൊല്ലപ്പെട്ടു
Content: ബംഗുയി: മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ കത്തോലിക്ക വൈദികൻ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംബാരി വികാരി ജനറാളായ മോൺ. ഫിർമിൻ ഗബഗുവെ, രാജ്യത്തെ സമാധാന സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അത്താഴം കഴിക്കുകയായിരുന്ന ഫാ. ഫിർമിൻ ഗബഗുവെയ്ക്കു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദികനെ വധിച്ച അക്രമികൾക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ ഈ വർഷം വധിക്കപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ.ഗബഗുവെ. കലാപം രൂക്ഷമായ ബംബാരിയിൽ സമാധാനം സ്ഥാപിക്കാൻ അക്ഷീണ പ്രയത്നമാണ് ഫാ. ഫിർമിൻ നടത്തിയിരിന്നത്. സാധാരണക്കാരുടെ ഇടയില്‍ വളരെ പെട്ടെന്ന് തന്നെ സ്വാധീനം നേടിയ അദ്ദേഹത്തിന് നിരവധി പേരുടെ പിന്തുണ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമണം നടന്നത്. ഫാ. ഗബഗുവെയുടെ വിയോഗം സഭയ്ക്കു തീരാനഷ്ടമാണെന്നും അധികൃതർ അന്വേഷണം ശക്തമാക്കണമെന്നും കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ദേശീയ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികൾ സംയമനം പാലിക്കണമെന്നും ജാഗ്രതയോടെ വർത്തിക്കണമെന്നും സഭാനേതൃത്വം ആഹ്വാനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൊല്ലപ്പെട്ട മൂന്നു വൈദികരും രാജ്യത്തു സമാധാന ശ്രമങ്ങൾക്കായി ഏറെ പരിശ്രമിച്ച വൈദികരാണെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത രാജ്യമായ മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിന്റെ എണ്‍പത് ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ഇസ്ളാമിക സംഘടനകളില്‍ നിന്നാണ് ക്രൈസ്തവര്‍ക്കു നേരെ കൈയേറ്റ ശ്രമം നടക്കുന്നത്.
Image: /content_image/India/India-2018-07-05-10:20:49.jpg
Keywords: ആഫ്രിക്ക

8142
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര വ്യവസായത്തിന്റെ ഉള്ളറ തുറന്നുകാട്ടാന്‍ ഹോളിവുഡ് സിനിമ ഒരുങ്ങുന്നു
Content: വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്ര വ്യവസായത്തിന്റെ പിന്നിലെ കുടിലതകളും വ്യാജ പ്രചരണങ്ങളും തുറന്നുകാട്ടാന്‍ ഹോളിവുഡ് സിനിമ അമേരിക്കയില്‍ ചിത്രീകരണം ആരംഭിച്ചു. രാജ്യത്തു ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ സുപ്രീം കോടതിവിധിക്ക് കാരണമായ ‘റോ വേഴ്സസ് വേഡ്’ കേസിനെ ആസ്പദമാക്കിയാണ് ഇതേ പേരില്‍ ചിത്രം ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 15-ന് ന്യൂ ഓര്‍ലീന്‍സിന് സമീപത്ത് വച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ അനന്തിരവളും പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയുമായ അല്‍വേഡ കിംഗാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. മനുഷ്യാവകാശങ്ങളോടെ ജീവിക്കേണ്ട ലക്ഷകണക്കിന് ജീവനുകളെ ഇല്ലാതാക്കിയ അനീതിയുടെ പിന്നിലെ ആരുംപറയാത്ത യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് സിനിമ അവതരിപ്പിക്കുകയെന്ന് അല്‍വേഡ വ്യക്തമാക്കി. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വളരെ രഹസ്യമായാണ് നടനും സംവിധായകനുമായ നിക്ക് ലോയെബ് സിനിമ ചിത്രീകരിക്കുന്നത്. അബോര്‍ഷന്‍ നിയമവിധേയമാക്കിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളില്‍ ഒന്നാണെന്നാണ് ലോയെബിന്റെ വിശേഷണം. ‘റോ v. വേഡ്’ കേസിന്റെ യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ച് ഇതുവരെ ഒരു സിനിമയും കഥ പറഞ്ഞിട്ടില്ല. കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കെട്ടിച്ചമച്ച കഥകളും, വ്യാജ വാര്‍ത്തകളും, വ്യാജ സ്ഥിതിവിവരകണക്കുകളും ഇതിന്റെ പിന്നിലുണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രോലൈഫ് സംബന്ധമായ കാഴ്ചപ്പാടുകള്‍ മൂലം ലൂസിയാന യൂണിവേഴ്സിറ്റിയില്‍ ചിത്രം ഷൂട്ട് ചെയ്യുവാന്‍ അനുവദിച്ചില്ലെന്നും, ഒരു സിനഗോഗില്‍ ഷൂട്ട് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചുവെങ്കിലും, സിനിമയുടെ സന്ദേശത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തങ്ങളെ സിനഗോഗില്‍ നിന്നും പുറത്താക്കിയതായും ലോയെബ് വെളിപ്പെടുത്തി. സിനിമയെക്കുറിച്ചോ, അതിലെ പ്രധാന നടീനടന്‍മാരെ കുറിച്ചുള്ള യാതൊരു വിവരവും ലോയെബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ജോണ്‍ വോയിറ്റ്, റോബര്‍ട്ട് ഡേവി തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. സിനിമ യഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ക്കായി ‘ഗോഫണ്ട്മി’ എന്നൊരു അക്കൗണ്ടും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി അന്തോണി കെന്നഡി തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച ഉടന്‍ തന്നെ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ ഒടുവില്‍ സ്ഥിരീകരണമായിരിക്കുകയാണ്. ശൈത്യ കാലത്തിന്റെ ആരംഭത്തോടെ സിനിമ റിലീസ് ചെയ്തേക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.
Image: /content_image/News/News-2018-07-05-11:50:16.jpg
Keywords: സിനിമ, ചലച്ചിത്ര

8143
Category: 18
Sub Category:
Heading: കെസിവൈഎം പരിശീലന ക്യാമ്പ് 'ഇഗ്‌നൈറ്റ്18' ഇന്ന് ആരംഭിക്കും
Content: മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാനതല നേതൃത്വ പരിശീലന ക്യാന്പ് ഇഗ്‌നൈറ്റ് 18 ഇന്ന് ആരംഭിക്കും. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ക്യാന്പ് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. എട്ടിന് ഉച്ചയ്ക്ക് ക്യാമ്പ് സമാപിക്കും.
Image: /content_image/India/India-2018-07-06-04:20:15.jpg
Keywords: കെസിവൈ