Contents

Displaying 7771-7780 of 25133 results.
Content: 8084
Category: 1
Sub Category:
Heading: നൈജീരിയയില്‍ കടുത്ത ക്രൈസ്തവ വംശഹത്യ; 2043-ല്‍ ക്രൈസ്തവ ഉന്മൂലനം പൂര്‍ണ്ണമാകുമെന്ന് മുന്നറിയിപ്പ്
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയായിലെ ക്രൈസ്തവർ കടുത്ത വംശഹത്യയ്ക്കാണ് ഇരയാകുന്നതെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഉന്മൂലനം പൂര്‍ണ്ണമാകുമെന്നും മുന്നറിയിപ്പ്. ലാഗോസിൽ നടന്ന കത്തോലിക്ക മെൻസ് ഗിൽഡ് കോൺഫറൻസിൽ നാഷണൽ ക്രിസ്ത്യൻ എൽഡേഴ്സ് ഫോറം സെക്രട്ടറിയായ ബോസൺ ഇമ്മാനുവേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് രാജ്യത്തു ഉണ്ടാകുന്നതെന്നും ഏതാനും വർഷങ്ങൾക്കകം ക്രിസ്ത്യാനികള്‍ നൈജീരിയയിൽ നിന്നും പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം വിവരിച്ചു. നൈജീരിയൻ ക്രൈസ്തവ സമൂഹം വംശഹത്യയുടെ ഭീതിയിലാണ്. ജനസംഖ്യയിൽ പകുതിയോളം വരുന്ന ക്രൈസ്തവരെ ബൊക്കോ ഹറാമും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനകളും ആക്രമണത്തിലൂടെ ഇല്ലാതാക്കുവാന്‍ ശ്രമം തുടരുകയാണ്. ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഗ്രാമീണ കര്‍ഷകര്‍ക്ക് നേരെ മുസ്ലിം ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം നടത്തിയ ആക്രമണങ്ങളിൽ നൂറോളം വിശ്വാസികളാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ശരിയത്ത് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ രാജ്യത്ത് കത്തോലിക്ക സഭക്കു നേരെ ആക്രമണം രൂക്ഷമാകുകയായിരിന്നു. തീവ്രവാദികള്‍ നടത്തുന്ന ആക്രമത്തെ പ്രതിരോധിക്കുവാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധ അജണ്ട രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രൈസ്തവ സംഘടനകളുടെ പ്രവർത്തനം ശക്തമാക്കണം. നരഹത്യ തുടരുന്ന പക്ഷം അടുത്ത ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ നൈജീരിയ ക്രൈസ്തവ രഹിത രാഷ്ട്രമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനാധിപത്യത്തിന്റെ നേതൃത്വനിരയിൽ ക്രൈസ്തവരുടെ പങ്കാളിത്തം ആവശ്യമാണെന്നും ഇമ്മാനുവേൽ അഭിപ്രായപ്പെട്ടു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2018-06-27-12:27:18.jpg
Keywords: നൈജീ
Content: 8085
Category: 1
Sub Category:
Heading: ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’: ആത്മീയ ആയുധം ധരിക്കാന്‍ അമേരിക്കയില്‍ വീണ്ടും ജപമാലയത്നം
Content: മാഡിസണ്‍: രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് വീണ്ടും ജപമാലയത്നവുമായി അമേരിക്കയിലെ കത്തോലിക്ക സഭാനേതൃത്വം. ഫെബ്രുവരി 2നു നടന്ന ‘റോസറി റ്റു ഇന്റീരിയര്‍’ ജപമാലയത്നത്തിന് പിന്നാലെയാണ് ഒക്ടോബര്‍ 7-ന് ദേശവ്യാപകമായി “റോസറി കോസ്റ്റ് റ്റു കോസ്റ്റ്” എന്ന പേരില്‍ വീണ്ടും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അമേരിക്ക ഒരുങ്ങുന്നത്. റോസറി കോസ്റ്റ് റ്റു കോസ്റ്റില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് പരിപാടിയുടെ പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ വീഡിയോയിലൂടെ വിസ്കോണ്‍സിനിലെ മാഡിസണ്‍ രൂപതയിലെ മെത്രാന്‍ റോബര്‍ട്ട് സി. മൊര്‍ലീനോ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. തിന്മയുടെ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ പരിശുദ്ധ കന്യകാമാതാവിനോട് മാദ്ധ്യസ്ഥസഹായം അഭ്യര്‍ത്ഥിക്കുകയാണ്. സര്‍പ്പത്തിന്റെ തല തകര്‍ത്തത് പരിശുദ്ധ കന്യകാ മറിയത്തിന്റെ കാല്‍പ്പാദമാണെന്ന കാര്യം മറക്കരുത്. നമ്മുടെ പ്രാര്‍ത്ഥനാ ശക്തികൊണ്ടും കരുണ കൊണ്ടുമാണ് വിശ്വാസം നഷ്ട്ടപ്പെടുന്ന പ്രവണതയെ പ്രതിരോധിക്കേണ്ടത്. നമ്മുടെ രാജ്യത്തിന്റെ ഒരു ശക്തമായ സാക്ഷ്യമായിരിക്കും 'റോസറി കോസ്റ്റ് റ്റു കോസ്റ്റ്'. ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുന്നതിനുള്ള ഏറ്റവും നല്ല അവസരം കൂടിയാണ് ജപമാലയത്നമെന്നും മൊര്‍ലീനോ മെത്രാന്‍ വിവരിച്ചു. റോമന്‍ കാത്തലിക്മാന്‍ ബ്ലോഗിന്റെ ഉടമയായ ഫാ. റിച്ചാര്‍ഡ് ഹെയില്‍മാനും റോസറി കോസ്റ്റ് റ്റു കോസ്റ്റിന്റെ പ്രചാരണത്തിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. സഭക്ക് പുറത്ത് നടത്തുന്ന ആത്മീയയുദ്ധം മാത്രമല്ലിതെന്നും സഭക്കുള്ളിലെ ആത്മീയ യുദ്ധം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ആശയക്കുഴപ്പം, വിദ്വേഷം, വിഭാഗീയത, തെറ്റിദ്ധാരണ എന്നിവ സഭക്കുള്ളില്‍ വേരോടിക്കഴിഞ്ഞുവെന്നും അതിനെതിരെ പ്രാര്‍ത്ഥന കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. റോസറി കോസ്റ്റ് റ്റു കോസ്റ്റിനെ സൈനീകയുദ്ധമായിട്ടാണ് ഇതിന്റെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞുവെന്നും 'ഞാനും ഈ യുദ്ധത്തിനുണ്ട്’ എന്ന് ഓരോ വിശ്വാസിയും പറയേണ്ട സമയമായെന്നും സംഘാടകര്‍ പറഞ്ഞു. പോളണ്ട്, അയര്‍ലണ്ട്, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ജപമാല കൂട്ടായ്മകളുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് അമേരിക്കയില്‍ റോസറി കോസ്റ്റ് റ്റു കോസ്റ്റ്” എന്ന പേരില്‍ വീണ്ടും ജപമാല കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
Image: /content_image/News/News-2018-06-27-13:41:39.jpg
Keywords: ജപമാല
Content: 8086
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍
Content: കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍. 1968 ജൂണ്‍ 29നു വത്തിക്കാനില്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനില്‍ നിന്നാണു അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ഓച്ചന്തുരുത്ത് പള്ളി സഹവികാരി, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍, അന്പലമുകള്‍ ദേവാലയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. 1987-ലാണ് കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായത്. 2010 ഫെബ്രുവരിയില്‍ മാതൃ അതിരൂപതയായ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി. 2016 ഒക്ടോബറില്‍ വിരമിച്ചശേഷം ഇപ്പോള്‍ കാക്കനാട് വില്ലാ സൊക്കോര്‍സോയില്‍ വിശ്രമജീവിതം നയിക്കുകയാണ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.
Image: /content_image/India/India-2018-06-28-05:08:29.jpg
Keywords: കല്ലറയ്ക്ക
Content: 8087
Category: 18
Sub Category:
Heading: ദൈവവിളി മൂന്നാംഘട്ട ത്രിദിന പരിശീലന പരിപാടി ഇന്ന് സമാപിക്കും
Content: കൊച്ചി: ദൈവവിളി പ്രോത്സാഹനരംഗത്തു ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മൂന്നാംഘട്ട ത്രിദിന പരിശീലന പരിപാടി ഇന്ന് സമാപിക്കും. നേരത്തെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഓരോരുത്തര്‍ക്കും ലഭിച്ച സവിശേഷവരങ്ങളോടു വിശ്വസ്തത പുലര്‍ത്തി ജീവിതസാക്ഷ്യത്തിലൂടെ കുട്ടികളേയും യുവാക്കളേയും ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ പരിശ്രമിക്കണമെന്നു അദ്ദേഹം പറഞ്ഞു. ദൈവവിളി കമ്മീഷന്‍ അംഗവും പാലാ രൂപത സഹായമെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡായി കുന്നത്ത്, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം വൈദികരും സന്യസ്തരും പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2018-06-28-05:39:10.jpg
Keywords: ദൈവവിളി
Content: 8088
Category: 1
Sub Category:
Heading: നിയുക്ത കര്‍ദ്ദിനാളുന്മാരുടെ സ്ഥാനാരോഹണം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: പുതുതായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കര്‍ദ്ദിനാളുന്മാരുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഇന്നു ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തിലാണ് ആഗോളസഭയിലെ നിയുക്ത കര്‍ദ്ദിനാളന്മാരെ ഫ്രാന്‍സിസ് പാപ്പ വാഴിക്കുന്നത്. നാളെ വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സഭയിലെ മറ്റ് കര്‍ദ്ദിനാളുമാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും. മെയ് 20 തീയതി, പെന്തക്കോസ്ത തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭയിലെ പുതിയ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ പ്രഖ്യാപിച്ചത്. പുതുതായി പ്രഖ്യാപിച്ച 14 പേരില്‍ മൂന്നുപേര്‍ 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു 11 പേരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും. പീഡന ഭൂമിയായ ഇറാഖില്‍ നിന്നുള്ള കല്‍ദായ ബിഷപ്പ് ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമനും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനില്‍ നിന്നു കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സും കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്‌്ദകി, പോര്‍ച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, പെറുവിലെ ഹുവാന്‍ചായോ ആര്‍ച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്‌കറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡിസൈര്‍ സരാഹാസ്‌ന, ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആര്‍ച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ ക്‌സലാപ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് സെര്‍ജിയോ ഒബെസോ റിവേര, ബൊളിവിയന്‍ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ സ്പാനിഷ് വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.
Image: /content_image/News/News-2018-06-28-07:10:11.jpg
Keywords: കര്‍ദ്ദിനാളു
Content: 8089
Category: 1
Sub Category:
Heading: പോളിഷ് ക്രെെസ്തവരുടെ എെതിഹാസിക ചരിത്ര വിവരണങ്ങളുമായി മ്യൂസിയം
Content: വാര്‍സോ: നാസികളിൽ നിന്നും യഹൂദരെ രക്ഷിക്കാൻ പോളണ്ടിലെ ക്രെെസ്തവർ നടത്തിയ എെതിഹാസിക പരിശ്രമങ്ങളുടെ വിവരണങ്ങളുമായി പോളണ്ടിലെ ടോറനില്‍ പുതിയ മ്യൂസിയം തുറക്കുന്നു. ജൂത കൂട്ടകൊലയുടെ സമയത്ത് പോളണ്ടിലെ ക്രെെസ്തവർ യഹൂദരെ രക്ഷിക്കാൻ നടത്തിയ എെതിഹാസിക പരിശ്രമങ്ങളുടെ നാൽപതിനായിരത്തോളം വരുന്ന സംഭവ വിവരണങ്ങളുമായാണ് മ്യൂസിയം ആരംഭിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പേരില്‍ ആരംഭിക്കുന്ന മ്യൂസിയത്തിന് പോളിഷ് സാംസ്കാരിക ദേശീയ പൈതൃക വകുപ്പ് 22 മില്യൺ ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. "സെന്‍റ് ജോൺ പോൾ റ്റു, മെമ്മറി ആന്‍ഡ് എെഡൻറ്റിറ്റി മ്യൂസിയം" എന്നാണ് പേര്. ക്രിസ്‌തീയ പോളണ്ടിന്റെ ആയിരം വർഷത്തെ ചരിത്രം ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം, പോളണ്ടുകാരനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രബോധനങ്ങളും, പാപ്പയുടെ പ്രബോധനങ്ങൾ പോളണ്ടിനെയും യൂറോപ്പിനെയും ലോകത്തെയും എങ്ങനെയൊക്കെ സ്വാധീനിച്ചു തുടങ്ങിയവ അടക്കമുള്ള വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. നാസികളിൽ നിന്നും യഹൂദരെ രക്ഷിക്കാൻ പോളണ്ടിലെ കത്തോലിക്കാ വിശ്വാസികൾ നടത്തിയ ശ്രമങ്ങളുടെ ദൃക്‌സാക്ഷി വിവരണവും മ്യൂസിയത്തിൽ ഉണ്ടാകും. ലെക്സ് വെരിത്താത്തിസ് ഫൗണ്ടേഷനാണ് മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല.
Image: /content_image/News/News-2018-06-28-08:26:17.jpg
Keywords: യഹൂദ, ജൂത
Content: 8090
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിന് ക്രൈസ്തവര്‍ ഹൈക്കോടതിയിലേക്ക്
Content: ലാഹോർ: പാക്കിസ്ഥാനില്‍ ക്രൈസ്തവ ദേവാലയം ഉപയോഗിക്കാൻ നിയമാനുമതി തേടി വിശ്വാസികള്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ അധികൃതർ അടച്ചു പൂട്ടിയ ദേവാലയത്തിൽ പ്രാർത്ഥന അനുവദിക്കണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ നയ്യ സരബ്ബയിലെ ദേവാലയം രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇസ്ളാം മതസ്ഥരുടെ പ്രതിഷേധത്തെ തുടർന്ന് പൂട്ടിയത്. പ്രദേശത്തെ നാൽപതോളം ക്രൈസ്തവ കുടുംബങ്ങളുടെ ഏക ആശ്രയമായിരിന്നു ദേവാലയം. മറ്റൊരു സ്ഥലത്ത് ദേവാലയം നിർമ്മിക്കണമെന്ന ഉടമ്പടിയിൽ ഒപ്പു വെയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനിടെയാണ് വിശ്വാസികള്‍ കോടതിയെ നേരിട്ടു സമീപിച്ചിരിക്കുന്നത്. ഭരണഘടന വിരുദ്ധവും മനുഷ്യവകാശ ലംഘനവുമായ അധികാരികളുടെ നടപടികൾ ക്രൈസ്തവ ജീവിതം ദുരിതപൂർണ്ണമാക്കുന്നതായി ഇടവകാംഗമായ ഷാഹദ് മുൻഷി വ്യക്തമാക്കി. മതപരമായ വസ്തുക്കളെല്ലാം ദേവാലയത്തിൽ നിന്നും നീക്കം ചെയ്ത് ദേവാലയം താമസ സ്ഥലമായി ഉപയോഗിക്കാനാണ് വിശ്വാസികള്‍ക്ക് പോലീസ് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന മതപരമായ എല്ലാ രൂപങ്ങളും നീക്കം ചെയ്യാന്‍ അടുത്തിടെ നിര്‍ദ്ദേശം ലഭിച്ചിരിന്നു. ഇസ്ലാം ഭൂരിപക്ഷ മേഖലയില്‍ ക്രൈസ്തവ ദേവാലയം വേണ്ടെന്ന മുസ്ലിം മതസ്ഥരുടെ ആവശ്യത്തിനു പോലീസും പിന്തുണ നല്‍കുകയായിരിന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികള്‍ കോടതിയെ സമീപിച്ചത്.
Image: /content_image/News/News-2018-06-28-09:23:20.jpg
Keywords: പാക്കി
Content: 8091
Category: 18
Sub Category:
Heading: ലഹരിക്കെതിരെ പ്രതികരിക്കുന്ന പുതിയ തലമുറ വളര്‍ന്നുവരണം: ബിഷപ്പ് പോള്‍ മുല്ലശേരി
Content: കൊല്ലം: സമൂഹത്തില്‍ സര്‍വനാശം വിതയ്ക്കുന്ന ലഹരി വിപത്തിനെതിരേ പ്രതികരിക്കുന്ന പുതിയ തലമുറ വളര്‍ന്നുവരണമെന്ന് ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ കമ്മിറ്റി നടത്തുന്ന ലഹരി വിമുക്ത കാന്പസ് ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാല്യത്തില്‍ തന്നെ ആരംഭിക്കുന്ന മദ്യപാനവും ലഹരിശീലങ്ങളും യുവത്വത്തിലും മറ്റ് ജീവിത കാലഘട്ടത്തിലും മാരകമായി തീരുന്നത് ഏറെ ദുഖകരമാണ്. വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും ഇതുമൂലം ഉണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങളും ഇന്നും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ഏറെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് മാന്യതയല്ലെന്നും കുടുംബത്തിനും സമൂഹത്തിനും ഉപദ്രമാണെന്നുള്ള സത്യം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യമാണുള്ളത്. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സജീവമായിരിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമിതി രൂപതാ ഡയറക്ടര്‍ ഫാ.ടി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു. മേയര്‍ വി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സില്‍വി ആന്റണി ലഹരിവിരുദ്ധ സന്ദേശം നല്‍കി. സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, രൂപതാ പ്രസിഡന്റ് തോപ്പില്‍ ജി.വിന്‍സന്റ്, സെക്രട്ടറി കെ.ജി.തോമസ്, പ്രോഗ്രാം സെക്രട്ടറി എ.ജെ.ഡിക്രൂസ്, ലീന്‍ ബെര്‍ണാഡ്, ഇഗ്‌നേഷ്യസ് സെറാഫിന്‍, ബിനു ശെല്‍വം, ബി.സെബാസ്റ്റ്യന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മേഴ്‌സി ഗോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-28-10:54:59.jpg
Keywords: പോൾ മുല്ലശേരി, കൊല്ലം
Content: 8092
Category: 1
Sub Category:
Heading: ക്ഷമയുടെ പര്യായമായി ഫിലിപ്പീന്‍സ് സഭ; പ്രസിഡന്റിന് പാപ്പ ദിനാഘോഷത്തിലേക്ക് ക്ഷണം
Content: മനില: നിന്ദനത്തെ സ്നേഹം കൊണ്ട് നേരിട്ടു ഫിലിപ്പീന്‍സ് സഭാനേതൃത്വം മാതൃകയാകുന്നു. കത്തോലിക്ക വിശ്വാസത്തെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടിനു വിശുദ്ധ പത്രോസിന്റെ ഓര്‍മ്മാചരണ ദിനമായ 'പാപ്പാ ദിന' ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ക്ഷണം നല്‍കികൊണ്ടാണ് സഭാനേതൃത്വം സ്നേഹത്തിന്റെ അധ്യായം രചിക്കുന്നത്. ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ പ്രതിനിധി ഗബ്രിയേലെ ജിയോര്‍ദാനോ കാസ്സിയാ മെത്രാപ്പോലീത്തയാണ് നാളെ (ജൂണ്‍ 29) വെള്ളിയാഴ്ച തന്റെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന പാപ്പാ ദിനാഘോഷത്തിലേക്ക് പ്രസിഡന്റിനെ പ്രത്യേകം ക്ഷണിച്ചത്. സമീപകാലത്ത് കത്തോലിക്കാ വിശ്വാസത്തേയും, വിശുദ്ധ ഗ്രന്ഥത്തേയും പരിഹസിച്ചുകൊണ്ട് ഡൂട്ടെര്‍ട്ടെ നടത്തിയ പ്രസംഗം വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. തുടര്‍ന്നു പ്രസിഡന്‍റിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിവിധ മെത്രാന്‍മാര്‍ ആഹ്വാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ദുഃഖകരമായ പരാമര്‍ശങ്ങളെ മറന്ന്‍ 'പാപ്പ ദിനാ'ഘോഷത്തില്‍ പങ്കെടുക്കുവാന്‍ പ്രസിഡന്‍റിന് പ്രത്യേക ക്ഷണ കത്ത് സഭാനേതൃത്വം കൈമാറിയത്. ഇ‌ഡി‌എസ്‌എ പീപ്പിള്‍ പവര്‍ കമ്മീഷനിലെ ബോയ്‌ സേക്കോണ്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ന്യൂണ്‍ഷ്യോയുടെ ക്ഷണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സിന് കൈമാറിയിട്ടുണ്ടെന്ന് സേക്കോണിന്റെ പ്രഖ്യാപനത്തെ സ്ഥിരീകരിച്ചുകൊണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവായ ഹാരി റോക്യു പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രസിഡന്റിന് പാപ്പാ ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ കഴിയുമോ എന്നതില്‍ സ്ഥിരീകരണമില്ല. പ്രസിഡന്റിന് പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളെ അയക്കുവാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം സൂചന നല്‍കി. അതേസമയം കത്തോലിക്കാ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ മൂവര്‍ സംഘത്തെ പ്രസിഡന്‍റ് നിയോഗിച്ചിട്ടുണ്ട്. സംഘത്തിന്റെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ഒര്‍ട്ടിഗാസിലെ ഗ്രീന്‍ ഹില്‍സ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ ആസ്ഥാനത്ത് നടന്നിരിന്നു.
Image: /content_image/News/News-2018-06-28-11:28:10.jpg
Keywords: ഫിലി
Content: 8093
Category: 18
Sub Category:
Heading: മിഷ്ണറി സന്യാസ സഭകളുടെ സ്ഥാപകന്‍ റവ.ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി
Content: പാലാ: ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ്, സിസ്‌റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷ്ണറീസ് ഓഫ് കംപാഷന്‍ എന്നീ സന്യാസ സഭകളുടെ സ്ഥാപകന്‍ റവ.ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി. ആന്ധ്രപ്രദേശിലെ ഏലൂരില്‍ ഇന്നലെയാണ് മരണം. 77 വയസ്സായിരിന്നു.പാലാ മരങ്ങാട്ടുപിളളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് പരേതരായ കുര്യാക്കോസ് കുടക്കച്ചിറ അന്തീനാട്ട് അന്നമ്മ ദന്പതികളുടെ മകനാണ്. ചെന്നൈ പൂനമല്ലി സെമിനാരിയിലെ വൈദിക പഠനത്തിന് ശേഷം 1966ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിജയവാഡ, എലുരു രൂപതകളിലായിരുന്നു മിഷന്‍ പ്രവര്‍ത്തനം. പിന്നീട് മൂന്നു സന്യാസ സഭകള്‍ സ്ഥാപിക്കുകയായിരിന്നു. സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന് എലൂരിലെ വില്‍ മിഷനറീസ് ഓഫ് കംപാഷന്‍ സഭയുടെ അധീനതയിലുള്ള ഗുഡ് സമരിറ്റന്‍ കാന്‍സര്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ചാപ്പലില്‍ നടക്കും.
Image: /content_image/India/India-2018-06-29-03:46:39.jpg
Keywords: മിഷ്ണ