Contents
Displaying 7741-7750 of 25133 results.
Content:
8054
Category: 18
Sub Category:
Heading: പുതിയ ദൗത്യ നിര്‍വ്വഹണത്തിന് ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നു: മാര്‍ മനത്തോടത്ത്
Content: കൊച്ചി: പുതിയ ദൗത്യം നിര്‍വഹിക്കാന്‍, ദൈവകൃപയിലും അതിരൂപതയുടെ കൂട്ടായ്മയിലും പ്രത്യാശവയ്ക്കുന്നതായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം ലഭിച്ചശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവം ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ദൈവം ശക്തി നല്‍കുമെന്നു പ്രത്യാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതയുടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കു സാധിക്കുന്നത്ര വേഗത്തില്‍ പരിഹാരമുണ്ടാവുകയെന്ന ദൗത്യമാണു ഫ്രാന്‍സിസ് പാപ്പയും സഭയും ഏല്‍പിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് പാപ്പയോടും സഭയോടുമുള്ള വിധേയത്വത്തിലാണു പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ദൗത്യം നിറവേറ്റാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണം. ദൈവം ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ദൈവം ശക്തി നല്‍കുമെന്നു പ്രത്യാശയുണ്ട്. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച പ്രശ്‌നങ്ങള്‍ അധികാരപ്പെടുത്തുന്ന സമിതി വിശദമായി പരിശോധിച്ചശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. മാര്‍ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. ദിവ്യബലിയില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോ പങ്കെടുത്തു വചനസന്ദേശം നല്‍കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖ സന്ദേശം നല്‍കും.ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.
Image: /content_image/India/India-2018-06-23-06:02:20.jpg
Keywords: എറണാ

8055
Category: 1
Sub Category:
Heading: ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവര്‍
Content: ന്യൂയോര്‍ക്ക്: ലോകത്ത് ദൈവ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവരെന്ന് പഠനഫലം. അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഗവണ്‍മെന്റോ, രാഷ്ട്രീയ പാര്‍ട്ടികളോ, ദേശീയവാദി സംഘടനകളോ വഴിയായി മതങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ രീതിയില്‍ വര്‍ദ്ധനവുണ്ടായെന്നും പഠനഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ മതങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ ഒമ്പതാമത് വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. 198 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ നിയമങ്ങള്‍, നയങ്ങള്‍, ഉദ്യോഗസ്ഥ നടപടികള്‍ എന്നിവ വഴിയായി മതങ്ങളെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന്‍ ശതമാനം വര്‍ദ്ധിച്ചെന്നു പഠനഫലത്തില്‍ വ്യക്തമായി. 2015-ല്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളുടെ ശതമാനം 25% ആയിരുന്നത് 2016-ല്‍ 28% മായി ഉയര്‍ന്നു. 2013-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിത്. 2016-ല്‍ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത് 83 (42%) രാജ്യങ്ങളാണ്. 2015-ല്‍ ഇത് 80 (40%), 2007-ല്‍ 58 (29%)വുമായിരുന്നു. സ്വകാര്യവ്യക്തികളുടെയും, സംഘടനകളുടെയും സമ്മര്‍ദ്ധത്തില്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നതില്‍ മധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍വ്വേ നടത്തിയ പത്തിലൊന്നു (11%) രാജ്യങ്ങളില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോ, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദമോ ആണ് മതങ്ങളെ പീഡിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 2015-ല്‍ ഇത് 6% മാത്രമായിരുന്നു. വിവിധ മത വിഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണം വര്‍ദ്ധിച്ചുവരുന്നത്. ദേശീയവാദികള്‍ നേതൃത്വത്തില്‍ മതങ്ങള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യങ്ങളുടെ എണ്ണവും 2016-ല്‍ കൂടുതലാണ്. 2016-ല്‍ സംഘടിതരായ ദേശീയവാദി സംഘടനകള്‍ ചില മതങ്ങളുടെ പിന്തുണയോടെ 77രാജ്യങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. 2015-ല്‍ ഇത് 72 രാജ്യങ്ങളില്‍ മാത്രമായിരിന്നു. ഏഷ്യ പസഫിക് മേഖലയില്‍ ക്രൈസ്തവര്‍ രൂക്ഷമായ രീതിയില്‍ അടിച്ചമര്‍ത്തലിന് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന രാജ്യങ്ങളില്‍ ഭാരതം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-06-23-06:52:03.jpg
Keywords: മതസ്വാത

8056
Category: 1
Sub Category:
Heading: നിക്കരാഗ്വയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ദിവ്യകാരുണ്യ പ്രദക്ഷിണവുമായി സഭാനേതൃത്വം
Content: മസായ, നിക്കരാഗ്വ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വെയുടെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ നയ മാറ്റ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ കത്തിപടര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നു സംഘര്‍ഷഭരിതമായ മസായ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ദിവ്യകാരുണ്യ പ്രദക്ഷിണവുമായി സഭാനേതൃത്വം. ഇക്കഴിഞ്ഞ വ്യാഴാഴ്ച മസായ നഗരത്തിലൂടെയാണ് പ്രാര്‍ത്ഥനയും, സമാധാന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സഭാനേതൃത്വം ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. മസായയില്‍ തന്നെ ജനിച്ചുവളര്‍ന്ന ബിഷപ്പ് ബയേസാണ് സമാധാന ജാഥക്ക് നേതൃത്വം നല്‍കിയത്. ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് നടത്തിയ സമാധാന ജാഥ കാണുവാനായി നൂറുകണക്കിന് ആളുകളാണ് തെരുവില്‍ തടിച്ചു കൂടിയത്. മുട്ടിന്‍മേല്‍ നിന്നുകൊണ്ടായിരുന്നു ആളുകള്‍ ജാഥയെ വരെവേറ്റത്. തങ്ങള്‍ നേരിടുന്ന ക്ളേശം ദിവ്യകാരുണ്യ നാഥന് മുന്നില്‍ കണ്ണീരായി പലരും സമര്‍പ്പിച്ചു. ജാഥ സാന്‍ സെബാസ്റ്റ്യന്‍ ദേവാലയത്തിലെത്തിയപ്പോള്‍ ബിഷപ്പ് ബയേസ് സന്ദേശം നല്‍കി. മസായയെ ‘രക്തസാക്ഷിത്വ’ നഗരമെന്നാണ് മെത്രാന്‍ വിശേഷിപ്പിച്ചത്. തെരുവുകളിലൂടെ നടക്കുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള മുറവിളികള്‍ താന്‍ കേള്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കപ്പെടുവാന്‍ കഠിന പ്രയത്നവുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുവാന്‍ കഴിയുകയില്ലെന്നും ഓരോ കൊലപാതകവും ദൈവത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നും ആര്‍ച്ച് ബിഷപ്പ് സോമ്മര്‍ടാഗ് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കര്‍ദ്ദിനാള്‍ ബ്രെനെസ് പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അറസ്റ്റിലായ സാധാരണക്കാരുടെ മോചനം ഉടനെയുണ്ടാകുമെന്ന് കര്‍ദ്ദിനാള്‍ ബ്രെനെസിനും ന്യൂണ്‍ഷ്യോക്കും പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 18-ന് സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. നാല്‍പ്പതോളം പ്രതിഷേധക്കാര്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പ്രതിഷേധം കാട്ടുതീ പോലെ പടരുകയും ശക്തിയാര്‍ജ്ജിക്കുകയുമായിരുന്നു. ജൂണ്‍ 19-ന് സര്‍ക്കാരുമായി ബന്ധമുള്ള പാരാമിലിട്ടറി വിഭാഗം മസായ നഗരത്തില്‍ പ്രവേശിച്ചു പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയത് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമായി. സംഘര്‍ഷത്തേ തുടര്‍ന്നു രാജ്യത്താകമാനമായി ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്.
Image: /content_image/News/News-2018-06-23-08:48:26.jpg
Keywords: ദിവ്യകാരുണ്യ

8057
Category: 1
Sub Category:
Heading: തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി; ചെന്നൈയില്‍ ബൈബിൾ പഠന ക്ലാസ് റദ്ദാക്കി
Content: ചെന്നൈ: തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് തമിഴ്നാട്ടിൽ ക്രൈസ്തവ വിദ്യാർത്ഥികളുടെ അവധിക്കാല ബൈബിൾ ക്ലാസ് റദ്ദാക്കി. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ സംഘടിപ്പിച്ച ബൈബിൾ പഠന ക്ലാസ്സാണ് ബിജെപി അനുകൂലികളായ തീവ്ര ഹൈന്ദവ സംഘടനകള്‍ ചേർന്ന് തടഞ്ഞത്. കഴിഞ്ഞ മാസം പലവന്താനം ഗ്രാമത്തിലെ പെന്തക്കുസ്ത ആരാധനാലയത്തിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അമ്പതോളം വിദ്യാർത്ഥികളുടെ ബൈബിൾ ക്ലാസ്സ് തടസ്സപ്പെടുത്തുകയായിരുന്നു. അമ്പതു വർഷത്തിലധികമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി വരുന്ന പരിപാടിയാണ് വെക്കേഷന്‍ ബൈബിൾ സ്കൂൾ. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഒരാഴ്ച ദൈര്‍ഖ്യമുള്ള ബൈബിൾ പഠന ക്ലാസ്സ് ഒരുക്കിയിരുന്നത്. വളര്‍ന്ന് വരുന്ന ചെറു തലമുറയിലും അസഹിഷ്ണുതയുടെ മനോഭാവം വളര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‍ പെന്തക്കൊസ്ത് സിനഡ് എക്സിക്യൂട്ടീവ് ഡയറക്ടർ നെഹമിയ ക്രിസ്റ്റി പറഞ്ഞു. വര്‍ഗ്ഗീയവാദം രാജ്യത്ത് വ്യാപകമായ സാഹചര്യമാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ഭരണകൂടം നിയമങ്ങൾ കർശനമാക്കുകയാണെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. ഭാരതത്തില്‍ മതസ്വാതന്ത്ര്യം ഏറ്റവും കഠിനമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന പ്യൂ റിസേര്‍ച്ച് ഗവേഷണ ഫലത്തിനെ ശരിവക്കുന്നതാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍.
Image: /content_image/News/News-2018-06-23-10:23:56.jpg
Keywords: ഹൈന്ദവ, ആര്‍എസ്‌എസ്

8058
Category: 10
Sub Category:
Heading: അബോര്‍ഷന്‍ അനുകൂല നിലപാട്: പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ഐറിഷ് പാര്‍ലമെന്‍റംഗം
Content: ഡബ്ലിന്‍, അയര്‍ലണ്ട്: അബോര്‍ഷന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഐറിഷ് പാര്‍ലമെന്‍റംഗം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വടക്കന്‍ ടിപ്പെററി/ഒഫ്ഫാലിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ നാല്‍പ്പതുകാരിയായ കരോള്‍ നോളനാണ് ഇടതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായ സിന്‍ ഫെയിനില്‍ നിന്നും രാജിവെച്ചത്. ജൂണ്‍ 19-നാണ് പാര്‍ട്ടിയില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യം അവര്‍ മാധ്യമങ്ങളെ അറിയിച്ചത്. ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ 'സിന്‍ ഫെയിന്‍' പാര്‍ട്ടിയംഗങ്ങള്‍ അബോര്‍ഷനെ പിന്തുണക്കുന്ന തരത്തില്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിച്ചു കൊണ്ടാണ് വോട്ട് ചെയ്തത്. പാര്‍ട്ടിയെ എതിര്‍ത്തു അബോര്‍ഷന് എതിരായി വോട്ടു ചെയ്ത ഏക സിന്‍ ഫെയിന്‍ പാര്‍ലമെന്റംഗം നോളന്‍ മാത്രമാണ്. പാര്‍ലമെന്റംഗങ്ങള്‍ക്ക് സ്വന്തം മനസാക്ഷിയനുസരിച്ച് സ്വാതന്ത്ര്യത്തോടെ വോട്ടു ചെയ്യുവാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഫറന്‍സില്‍ തിരസ്കരിക്കപ്പെടുകയായിരിന്നു. പാര്‍ട്ടി അംഗങ്ങളുടെ പ്രോലൈഫ് കാഴ്ചപ്പാടുകളെ ബഹുമാനിക്കാത്ത പാര്‍ട്ടിയുമായി തനിക്കിനി ബന്ധമൊന്നുമില്ലെന്നു നോളന്‍ മാധ്യമങ്ങളെ അറിയിച്ചു. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്തവരായിരിക്കും ഇനി അയര്‍ലണ്ടില്‍ നടക്കുന്ന ഓരോ അബോര്‍ഷന്റേയും ഉത്തരവാദികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരാണ് ജീവിക്കേണ്ടത്, ആരാണ് മരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരോ സമൂഹമോ അല്ല. ഓരോ ജീവിതവും അമൂല്യമാണ്. ഓരോ കുഞ്ഞിനും ജീവിക്കുവാനുള്ള അവകാശമുണ്ടെന്നും നോളന്‍ വ്യക്തമാക്കി. അതേസമയം നോളന്റെ പ്രോലൈഫ് തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അയര്‍ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സിന്‍ ഫെയിന്‍ എല്ലായ്പ്പോഴും അബോര്‍ഷന്‍ അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്ന് അയര്‍ലന്‍ഡ് റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ഫെയിത്തിന്റെ സംഘാടകയായ കാത്തി സിന്നോട്ട് പറഞ്ഞു.
Image: /content_image/News/News-2018-06-23-11:44:08.jpg
Keywords: അയര്‍, ഗര്‍ഭ

8059
Category: 1
Sub Category:
Heading: മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സിലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവും പരിഭാഷ അതിരൂപതാ പ്രോ വൈസ് ചാന്‍സിലര്‍ ഫാ.ജോസ് പൊള്ളയിലും വായിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വായിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വൈദികരും സന്യസ്ഥരും വിശ്വാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.
Image: /content_image/News/News-2018-06-23-13:00:05.jpg
Keywords: മനത്തോ

8060
Category: 18
Sub Category:
Heading: മാനസിക അകല്‍ച്ച നീക്കി പരസ്പരം ക്ഷമിച്ച് അനുരഞ്ജനത്തിലാകാം: മാര്‍ ജേക്കബ് മനത്തോടത്ത്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ സര്‍ക്കുലര്‍. വാക്കുകളും പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം നിയന്ത്രിക്കണമെന്നും അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും ഉണ്ടാകരുതെന്നും ഇന്ന് അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥനകളിലും അതിരൂപതാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേര് തുടര്‍ന്നും ഉപയോഗിക്കണമെന്നും നേരത്തേ ഏറ്റെടുത്ത കാര്യങ്ങള്‍ക്കായി 25 മുതല്‍ പത്തുദിവസം താന്‍ വിദേശത്തായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥനകളിലും അതിരൂപതാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേര് തുടര്‍ന്നും ഉപയോഗിക്കണമെന്നും നേരത്തേ ഏറ്റെടുത്ത കാര്യങ്ങള്‍ക്കായി 25 മുതല്‍ പത്തുദിവസം താന്‍ വിദേശത്തായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റോമില്‍ സഭാധികാരികളുമായി ഈ അവസരത്തില്‍ ചര്‍ച്ച നടത്തും. ഇക്കാലയളവില്‍ അതിരൂപതയിലെ അത്യാവശ്യകാര്യങ്ങളുടെ ചുമതല പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്.
Image: /content_image/India/India-2018-06-24-05:50:14.jpg

8061
Category: 18
Sub Category:
Heading: സഭയെ ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്കരം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഭയെ ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്കരമാണെന്നും നേതൃത്വസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തിന്റെ സമ്മര്‍ദ്ധങ്ങളില്‍ വീണുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി, കൊച്ചി, വരാപ്പുഴ, കോതമംഗലം, ആലപ്പുഴ, മൂവാറ്റുപുഴ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ പ്രാദേശിക സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജീവിതവും ഒരു ദൗത്യമാണ്. ദൗത്യം മറന്ന വിളികള്‍ ഭിന്നത വിതയ്ക്കും. വിളിക്കനുസരിച്ച് ദൗത്യം നിര്‍വഹിക്കുന്നതാണ് വിശുദ്ധി. ശുശ്രൂഷകളുടെ സമന്വയത്തിലൂടെ ക്രിസ്തുവിന്റെ മുഖം സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഓരോ അജപാലനസമിതിയും ജാഗ്രത പുലര്‍ത്തണം. സഭയില്‍ കൂട്ടായ്മയുടെ അരൂപി വളര്‍ത്തുന്നതില്‍ അജപാലന സമിതികള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമാപനസന്ദേശം നല്‍കി. മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഡയറി ഡെവലപ്‌മെന്റ് മുന്‍ കമ്മീഷണര്‍ ലിഡാ ജേക്കബ്, ഷാജി ജോര്‍ജ് എന്നിവര്‍ സാക്ഷ്യവും ജാഗ്രതയും, സഭയും കേരളസമൂഹവും എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Image: /content_image/News/News-2018-06-24-09:30:23.jpg
Keywords: ആലഞ്ചേ

8062
Category: 1
Sub Category:
Heading: വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന് പുതിയ പേര്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍റെ അച്ചടി-റേഡിയോ-ടെലിവിഷന്‍ വിഭാഗങ്ങളുടെ കൂട്ടായ്മയായ സെക്രട്ടറിയേറ്റ് ഫോര്‍ കമ്യൂണിക്കേഷന്റെ പേര് മാര്‍പാപ്പ പുനര്‍നാമകരണം ചെയ്തു. “ഡിക്കാസ്റ്റെറി ഫോര്‍ കമ്യൂണിക്കേഷന്‍” അഥവാ “ആശയവിനിമയ വിഭാഗം” എന്ന പേരാണ് പുതിയതായി നല്‍കിയിരിക്കുന്നത്. റോമന്‍ കൂരിയാ നവീകരണ പ്രക്രിയയില്‍ പാപ്പയ്ക്ക് സഹായം നല്‍കുന്ന സി9 കര്‍ദ്ദിനാള്‍ സമിതിയുടെ അഭിപ്രായം മാനിച്ചാണ് മാര്‍പാപ്പ മാദ്ധ്യമ വിഭാഗത്തിന്‍റെ പേരു മാറ്റിയതെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവിഭാഗങ്ങളുടെ ചുമതലയുള്ള നിയുക്ത കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ പറഞ്ഞു. പുനര്‍നാമകരണം ഇന്നലെയാണ് പരസ്യപ്പെടുത്തിയത്.
Image: /content_image/News/News-2018-06-24-10:17:32.jpg
Keywords: വത്തിക്കാ

8063
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ക്രൂരതയുടെ നേര്‍ക്കാഴ്ചയായുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
Content: വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രമെന്ന മഹാക്രൂരതയെ വെളിപ്പെടുത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമ്മയുടെ ഹൃദയവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഒരു ചരടിൽ പിടിച്ച് ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്ന മാരകമായൊരു ഉപകരണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഗർഭസ്ഥ ശിശുവിനെയാണ് ചിത്രത്തിൽ കാണുന്നത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ ഓര്‍മ്മപ്പെടുത്തുന്ന ഹൃദയഭേദകമായ ചിത്രമാണെന്ന് പലരും കമന്‍റായി രേഖപ്പെടുത്തി. "നോ അൽ അബാേർട്ടോ, സി എ ലാ വിടാ" എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജൂൺ പതിനൊന്നാം തീയതി പ്രസ്തുത പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം ഇതുവരെ നാലായിരത്തോളം ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. പിന്നീട് 'ചോയ്സ് ഫോർട്ടി ടൂ' എന്ന പ്രശസ്തമായ പ്രോ ലെെഫ് പേജിൽ ഉടനടി ഷെയർ ചെയ്യപ്പെട്ട ചിത്രത്തിന് പന്ത്രണ്ടായിരത്തിലധികം ഷെയർ അവിടെ നിന്നും ലഭിച്ചു. ഫേസ്ബുക്കിലെ മറ്റ് അനവധി പേജുകളിലും, ട്വിറ്ററിലും ചിത്രം വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ശസ്ത്രക്രിയ വിദഗ്ധനായി ജോലി ചെയ്ത തന്റെ നീണ്ട നാൽപ്പത് വർഷത്തെ ജീവിതത്തിനിടയിൽ ഇത്രയും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ചിത്രം കണ്ടിട്ടില്ല എന്നും ഗർഭഛിദ്രം എന്ന മാരക വിപത്തിനെതിരെ ബോധ്യം നൽകുന്ന ചിത്രം പങ്കുവച്ചതിന് നന്ദിയെന്നും ഒരു വ്യക്തി ചിത്രത്തിനു താഴെ കുറിച്ചു. ഭ്രൂണഹത്യയെന്ന മഹാക്രൂരതയില്‍ നിന്നു പിന്‍മാറുവാന്‍ ചിത്രം അനേകര്‍ക്ക് പുതിയ ബോധ്യം സമ്മാനിക്കുമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.
Image: /content_image/News/News-2018-06-24-11:37:37.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര