Contents

Displaying 7711-7720 of 25133 results.
Content: 8024
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യത്തിനായി ജയിലില്‍ പോകാന്‍ തയ്യാറെന്ന് ഓസ്ട്രേലിയന്‍ പുരോഹിതര്‍
Content: സിഡ്നി: കുമ്പസാര രഹസ്യം യാതൊരു കാരണവശാലും വെളിപ്പെടുത്തില്ലായെന്നും അതിനു വേണ്ടി ജയിലില്‍ പോകാന്‍ തയാറാണെന്നും ഓസ്ട്രേലിയന്‍ കത്തോലിക്ക വൈദികര്‍. കത്തോലിക്കാ പുരോഹിതരെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമത്തിനേ തള്ളികളഞ്ഞുകൊണ്ടാണ് വൈദികരുടെ പ്രസ്താവന. ലൈംഗീകാതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്നും, അതിനുവേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വൈദികര്‍ വ്യക്തമാക്കി. കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയില്ലെന്ന പ്രതിജ്ഞ എടുത്തിട്ടുള്ള കത്തോലിക്കാ പുരോഹിതര്‍ ഒരു കാരണവശാലും അത് വെളിപ്പെടുത്തില്ലെന്ന് സിഡ്നിയിലെ സെന്റ്‌ പാട്രിക്ക് ചര്‍ച്ച് ഹില്ലിലെ വികാരിയായ ഫാ. മൈക്കേല്‍ വേലന്‍ പറഞ്ഞു. ഏറ്റവും നിന്ദ്യമായ കുറ്റമെന്ന് കരുതപ്പെടുന്ന കൃത്യം ചെയ്യുവാനാണ് ഭരണകൂടം വൈദികരോട് ആവശ്യപ്പെടുന്നത്. അതൊരിക്കലും ചെയ്യുകയില്ല. രാഷ്ട്രം ഞങ്ങളുടെ മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ പ്രതിരോധിക്കുമെന്നും ഫാ. വേലന്‍ പറഞ്ഞു. ഒരു പുരോഹിതന്‍ ബാല ലൈംഗീകാതിക്രമത്തെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിയുകയാണെങ്കില്‍ ഉടന്‍ തന്നെ അവരെ അതില്‍ നിന്നും തടയുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാല ലൈംഗീകാതിക്രമങ്ങളെ തടയുന്നതിന് കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നതാണ് നല്ലതെന്ന് കരുതുന്നതു തെറ്റാണെന്ന് എന്‍‌എസ്‌ഡബ്ല്യു ലേബര്‍ സെനറ്ററും ദൈവശാസ്ത്ര പണ്ഡിതയുമായ ക്രിസ്റ്റീന വ്യക്തമാക്കി. ജൂണ്‍ 7നാണ് കാന്‍ബറ ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗീകാക്രമങ്ങണളും 30 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് അനുശാസിക്കുന്ന നിയമഭേദഗതിക്ക് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. കത്തോലിക്ക വൈദികരെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിയമപരമായി നിര്‍ബന്ധിതരാക്കുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി (ACT) യുടെ നയം തെക്കന്‍ ഓസ്ട്രേലിയയും സ്വീകരിക്കുമെന്നാണ് പുറത്തുലഭിക്കുന്ന വിവരങ്ങള്‍. നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വം രംഗത്തുണ്ട്.
Image: /content_image/News/News-2018-06-18-08:12:54.jpg
Keywords: കുമ്പസാ
Content: 8025
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യ; ഫിലിപ്പീന്‍സ് ദേവാലയങ്ങളിൽ മണി മുഴങ്ങും
Content: മനില: കത്തോലിക്ക വൈദികര്‍ക്കും ക്രൈസ്തവ സമൂഹത്തിനും എതിരെയുള്ള വ്യാപക അക്രമങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് ദേവാലയങ്ങളില്‍ തുടര്‍ച്ചയായി മണി മുഴക്കും. ജൂണ്‍ 29 വരെയുള്ള തീയതികളില്‍ വൈകുന്നേരം എട്ട് മണിക്ക് പതിനഞ്ച് മിനിട്ട് നേരം മണിമുഴക്കാനാണ് കുബാവോ ബിഷപ്പ് ഹോണെസ്റ്റോ ഓംഗ്തിയോകോ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ മൂന്ന് വൈദികരാണ് ഫിലിപ്പീന്‍സില്‍ വധിക്കപ്പെട്ടത്. ഈ മാസം ദിവ്യബലിക്ക് തൊട്ട് മുന്‍പ് കൊല്ലപ്പെട്ട ഫാ.റിച്ച്മോണ്ട് നിലോ, ഫാ. മാർക്ക് ആന്‍റണി വെന്റുര, ഫാ.മാർസലിറ്റോ പയസ് എന്നീ വൈദികരുടെ കൊലപാതകവും മറ്റൊരു വൈദികന് വെടിയേറ്റ സംഭവവും വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദിക സേവനത്തിനിടയിൽ മരണമടഞ്ഞവർ രക്തസാക്ഷികളാണെന്നും കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്നും കുബാവോ ബിഷപ്പ് ജൂൺ പതിനാറിന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പീഡനങ്ങൾക്കിടയിലും സുവിശേഷ പ്രഘോഷണം ശക്തിപ്പെടുത്താനാണ് രൂപതയുടെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വൈദികരുടെ മരണത്തിൽ അധികൃതർ നീതി ലഭ്യമാക്കണം. ഇത്തരം സംഭവങ്ങളിൽ മൗനം അവലംബിക്കരുതെന്നും കൂടുതൽ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ ശബ്ദമുയർത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ദേവാലയങ്ങളിൽ മണി മുഴക്കാനും ജൂൺ 28ന് എല്ലാ ദേവാലയങ്ങളിലും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും ബിഷപ്പ് നിർദ്ദേശം നല്കി. അതേസമയം, വൈദികർക്ക് സ്വയരക്ഷാർത്ഥം തോക്ക് നല്‍കുക എന്ന നിർദ്ദേശത്തെ സഭ മേലദ്ധ്യക്ഷന്മാർ തള്ളി. യേശുവിന്റെ അനുയായികളെന്ന നിലയിൽ സ്നേഹത്തിന്റെ പാതയിൽ ശുശ്രൂഷ ചെയ്യാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നും വാള്‍ അതിന്റെ ഉറയില്‍ ഇടാനാണ് യേശു പത്രോസിനോട് പറഞ്ഞെതെന്നും ലിങ്കായൻ - ഡുഗുപ്പൻ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് സ്മരിച്ചു. ദൈവ ശുശ്രൂഷയിൽ ഉണ്ടാകുന്ന ആപത്തുകളെ ധീരതയോടെ നേരിടണമെന്നും തോക്ക് കൈവശം വെയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായും ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ദാവോ ആർച്ച് ബിഷപ്പുമായ റോമുലോ വാലസ് പ്രതികരിച്ചു.
Image: /content_image/News/News-2018-06-18-10:06:25.jpg
Keywords: ഫിലിപ്പീ
Content: 8026
Category: 1
Sub Category:
Heading: കൊറിയകളുടെ ഐക്യത്തിന് വേണ്ടിയുള്ള നവനാള്‍ നൊവേനക്ക് ആരംഭം
Content: സിയോള്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്നുമായി നടന്ന ചരിത്രപരമായ കൂടിക്കാഴ്ചകളെ തുടര്‍ന്ന്‍ കൊറിയന്‍ മേഖലയെ പ്രത്യേകമായി സമര്‍പ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയിലെ മെത്രാന്‍മാരുടെ ആഹ്വാന പ്രകാരം 9 ദിവസത്തെ നൊവേനക്ക് ഇന്നലെ ആരംഭം. കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായ ജൂണ്‍ 25-നാണ് നൊവേന അവസാനിക്കുക. ദശാബ്ദങ്ങളായി കൊറിയന്‍ മേഖലയുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സഭാനേതൃത്വം സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ മറ്റൊരു പടി എന്ന നിലയിലാണ് നവനാള്‍ നൊവേന ആരംഭിച്ചത്. ഓരോ ദിവസവും പ്രത്യേക നിയോഗം സമര്‍പ്പിച്ചാണ് നൊവേന ചൊല്ലുന്നത്. ഇന്നലെ ചൊല്ലിയ നൊവേന രാഷ്ട്രങ്ങളുടെ ഐക്യം എന്ന നിയോഗത്തിന് വേണ്ടിയായിരിന്നു. ഇന്ന്‍ വിഭജിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടിയും നാളെ ഉത്തര കൊറിയയിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടിയും ജൂണ്‍ 20 കൂറു മാറിയവര്‍ക്ക് വേണ്ടിയും ജൂണ്‍ 21-ഇരു രാഷ്ട്രങ്ങളിലെ നേതാക്കള്‍ക്ക് വേണ്ടിയും ജൂണ്‍ 22 ഉത്തരകൊറിയയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയും ജൂണ്‍ 23-ഇരു കൊറിയകളും തമ്മിലുള്ള പരസ്പര സഹകരണത്തിനു വേണ്ടിയും ജൂണ്‍ 24 യഥാര്‍ത്ഥ അനുരജ്ഞനത്തിനു വേണ്ടിയും ജൂണ്‍ 25-ഇരു കൊറിയകളുടേയും സമാധാനപരമായ ഒന്നിക്കലിനു വേണ്ടിയും ആണ് പ്രാര്‍ത്ഥിക്കുക. 1965-മുതല്‍ കൊറിയന്‍ കത്തോലിക്ക വിശ്വാസികള്‍ ജൂണ്‍ 25 കൊറിയന്‍ മേഖലയുടെ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചുവരികയാണ്. ഇതിനു മുന്‍പ് 1993-ല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ടിതമായിരുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക മേഖല പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്ഷാമകാലത്താണ് ഇരു കൊറിയകളുടേയും ഐക്യത്തിനായി ആദ്യമായി സഭാനേതൃത്വം നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തത്.
Image: /content_image/News/News-2018-06-18-12:28:00.jpg
Keywords: കൊറിയ, ട്രംപ
Content: 8027
Category: 18
Sub Category:
Heading: കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സാമൂഹ്യ ശുശ്രൂഷക നേതൃസംഗമം
Content: കോട്ടയം: കേരള സോഷ്യല്‍ സര്‍വീസ് ഫോറം സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം ഇന്ന് അടിച്ചിറ ആമോസ് സെന്ററില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷനാകും. സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് കോര്‍ഡിനേറ്റര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തും. ധാരിന്‍ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റെ സെക്രട്ടറി ഫാ. തോമസ് തറയില്‍ നിര്‍വ്വഹിക്കും.
Image: /content_image/India/India-2018-06-19-01:03:54.jpg
Keywords: ശുശ്രൂഷ
Content: 8028
Category: 18
Sub Category:
Heading: സാഹോദര്യവും ഐക്യവും വീണ്ടെടുക്കാന്‍ ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി
Content: താമരശേരി: സീറോ മലബാര്‍ സഭയില്‍ സുവിശേഷ ചൈതന്യമുള്‍ക്കൊണ്ട് സാഹോദര്യവും ഐക്യവും വീണ്ടെടുക്കാന്‍ ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി. സഭയിലെ പ്രശ്‌നങ്ങള്‍ക്ക് സഭാപരമായ പരിഹാരം കണ്ടെത്തണമെന്നും സഭയുടെ ചൈതന്യത്തിന് നിരക്കാത്തരീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതുള്‍പ്പെടെയുള്ള നടപടികളെ യോഗം അപലപിച്ചു. സുവിശേഷ ചൈതന്യത്തിന് നിരക്കാത്ത ഈ ശൈലി സഭയുടെ വിവിധ തലങ്ങളില്‍ വ്യാപിക്കുന്നതില്‍ വൈദികസമിതി ആശങ്ക രേഖപ്പെടുത്തി. ഐക്യത്തിന്റെ ആത്മാവ് വ്യക്തികളിലും സംവിധാനങ്ങളിലും ചലനാത്മകമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരിജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, വൈദികസമിതി സെക്രട്ടറി ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-19-01:13:34.jpg
Keywords: താമര
Content: 8029
Category: 1
Sub Category:
Heading: സഭൈക്യ സംഗമത്തിനായി ഫ്രാന്‍സിസ് പാപ്പ സ്വിറ്റ്സര്‍ലണ്ടിലേക്ക്
Content: ജനീവ: സഭകളുടെ ആഗോള കൂട്ടായ്മ എന്ന പേരില്‍ അറിയപ്പെടുന്ന 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ സ്വിറ്റ്സര്‍ലണ്ടിലേക്ക്. സംഘടനയുടെ 70 ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 21നാണ് പാപ്പ സ്വിറ്റ്സര്‍ലണ്ടില്‍ എത്തിച്ചേരുക. പുലര്‍ച്ചെ 10 മണിക്ക് സ്വിറ്റ്‌സര്‍ലാന്റില്‍ എത്തുന്ന പാപ്പ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമിതിയില്‍ എത്തി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും. വൈകീട്ട് മറ്റൊരു യോഗത്തിലും പാപ്പ പങ്കെടുക്കും.1969-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും 1984-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ജനീവയിലെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. 1948- ല്‍ രൂപീകരിച്ച സംഘടനയില്‍ ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ലൂഥറന്‍, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ അംഗങ്ങളാണ്. കത്തോലിക്ക സഭ സമിതിയില്‍ അംഗമല്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. 110 രാജ്യങ്ങളില്‍ നിന്നായി 560 മില്ല്യന്‍ ആളുകളെയാണ് 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' പ്രതിനിധീകരിക്കുന്നത്. സര്‍വ്വ സംഗമത്തിലേയ്ക്കുളള മാര്‍പാപ്പയുടെ ആഗമനം വസന്തകാലത്തിന്‍റെ അന്ത്യഭാഗത്താണെങ്കിലും ആഗോള പ്രസ്ഥാനത്തെ സംബന്ധിച്ച് സഭൈക്യത്തിന്‍റെ ഒരു നവവസന്തം ആയിരിക്കുമെന്ന് ഡബ്ല്യു‌സി‌സി സെക്രട്ടറി ജനറല്‍ ഓലാവ് ഫിക്സെ ത്വൈത് പറഞ്ഞു. നീതിയും സമാധാനവും ലോകത്തു കൈവരിക്കാന്‍ പാപ്പ നടത്തുന്ന സന്ദര്‍ശനവും കൂട്ടായ ചര്‍ച്ചകളും ഏറെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-06-19-03:17:11.jpg
Keywords: സഭൈക്യ
Content: 8030
Category: 1
Sub Category:
Heading: മാര്‍പാപ്പക്കു ഖസാഖിസ്ഥാനിലേക്ക് പ്രത്യേക ക്ഷണം
Content: അസ്താന, ഖസാഖിസ്ഥാന്‍: ഒക്ടോബറില്‍ ഖസാഖിസ്ഥാന്‍ തലസ്ഥാന നഗരമായ അസ്താനയില്‍ നടക്കുന്ന ലോക നേതാക്കളുടേയും, പരമ്പരാഗത മത നേതാക്കളുടേയും കോണ്‍ഗ്രസിലേക്ക് ഫ്രാന്‍സിസ് പാപ്പയെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നാസര്‍ബയേവ്. ‘റിലീജിയസ് ലീഡേഴ്സ് ഫോര്‍ എ സേഫ് വേള്‍ഡ്’ എന്ന് പേര് നല്‍കിയിരിക്കുന്ന കോണ്‍ഗ്രസ് ഒക്ടോബര്‍ 10, 11 തീയതികളിലായിട്ടായിരിക്കും നടക്കുക. ഖസാഖിസ്ഥാന്‍ പാര്‍ലമെന്‍റ് സെനറ്റ് സ്പീക്കറായ കാസിം-ഴോമാര്‍ട്ട് ടോക്കായേവാണ് പ്രസിഡന്റിന്റെ ക്ഷണം വത്തിക്കാന്‍ സ്റ്റേറ്റ് സേക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് കൈമാറിയത്. കര്‍ദ്ദിനാള്‍ പരോളിനും മതനേതാക്കളുടെ കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സഹാര്‍ദ്ദവും, സമാധാനവും സ്ഥാപിക്കുന്നതിനായി ഖസാഖിസ്ഥാന്‍ പ്രസിഡന്റ് നടത്തിവരുന്ന ശ്രമങ്ങളെ വത്തിക്കാന്‍ തുടര്‍ന്നും പിന്തുണക്കുമെന്നും ക്ഷണത്തിനു വത്തിക്കാന്റെ ഭാഗത്തുനിന്നും നന്ദി അറിയിക്കുന്നതായും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2002 ജനുവരി 24-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അസീസ്സിയില്‍ സംഘടിപ്പിച്ച ‘വേള്‍ഡ് ഡേ ഓഫ് പ്രെയര്‍’ സമ്മേളനത്തില്‍ നിന്നുമാണ് ഖസാഖിസ്ഥാന് ലോക മതനേതാക്കളുടെ കോണ്‍ഗ്രസ് സംഘടിപ്പിക്കുവാന്‍ പ്രചോദനം ലഭിച്ചത്.
Image: /content_image/News/News-2018-06-19-03:53:11.jpg
Keywords: ഖസാഖി, അത്താനേ
Content: 8031
Category: 1
Sub Category:
Heading: കായികലോകം വിട്ട് ദൈവവിളിയിലേക്ക്; മുന്‍ അമേരിക്കന്‍ താരത്തിന്റെ നിത്യവ്രത വാഗ്ദാനം ജൂണ്‍ 30ന്
Content: ഓഹിയോ: നാലുതവണ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടിയ പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ താരമായ റീത്താ ക്ലെയര്‍ യോച്ചെസ് (ആന്നെ) ദൈവരാജ്യ ശുശ്രൂഷകള്‍ക്കായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഈ മാസം നിത്യവ്രത വാഗ്ദാനം നടത്തും. 'ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് പെനന്‍സ് ഓഫ് സോറോഫുള്‍ മദര്‍' എന്ന സന്യാസിനീ സഭയിലെ അംഗമായാണ് റീത്താ വരുന്ന ജൂണ്‍ 30നു നിത്യവ്രത വാഗ്ദാനം നടത്തുക. ഡെട്രോയിറ്റ് ഫ്രീ പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് റീത്താ തന്റെ അസാധാരണമായ ദൈവവിളിയെക്കുറിച്ച് മനസ്സ് തുറന്നത്. കത്തോലിക്കയായി ജനിക്കുകയും, കത്തോലിക്കാ സ്കൂളുകളില്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഒരു കന്യാസ്ത്രീയാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ലായെന്ന് റീത്താ പറയുന്നു. 1997- 2001 കാലഘട്ടത്തില്‍ ബാസ്ക്കറ്റ്ബോളില്‍ കഴിവുള്ള ഒരു കായികതാരമെന്ന നിലയില്‍ സ്കോളര്‍ഷിപ്പുമായിട്ടാണ് റീത്താ 'ഡെട്രോയിറ്റ് മേഴ്സി' സര്‍വ്വകലാശാലയില്‍ പഠിച്ചത്. കോളേജ് പഠനത്തിനുശേഷം 2003-ല്‍ ഡെട്രോയിറ്റ് ഡെമോളിഷന്‍ എന്ന പ്രൊഫഷണല്‍ വനിതാ ക്ലബ്ബിലൂടെ അവള്‍ തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുകയായിരിന്നു. കാല്‍ പന്തുകളിയിലെ റീത്തായുടെ വൈദഗ്ദ്യം അവളെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹയാക്കി. 2006-ല്‍ റീത്താ ആ ടീം വിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി വൈകിയാണ് വീട്ടില്‍ എത്തിക്കൊണ്ടിരുന്നതെങ്കിലും ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന അവള്‍ മുടക്കിയിരിന്നില്ല. കേവലം ജീവിതചര്യയുടെ ഭാഗമായാണ് അവള്‍ അതിനെ കണ്ടത്. തന്റെ ദൈവവിളിയെക്കുറിച്ചറിഞ്ഞ നിമിഷത്തെ വലിയ അത്ഭുതത്തോടെയാണ് റീത്ത ഇന്നും സ്മരിക്കുന്നത്. 2007-ലെ ഒരു ദിവ്യബലി മദ്ധ്യേ, ഒരു വൈദികന്‍ നല്കിയ സന്ദേശമാണ് അവളെ മാറ്റിമറിച്ചത്. യേശുവിന്റെ തിരുശരീര രക്തങ്ങള്‍ യോഗ്യതയില്ലാതെ സ്വീകരിക്കുന്നവര്‍ തന്നെ തന്നെ നിന്ദിക്കുകയാണെന്നും ഇതാണ് പലരും രോഗികളും ദുര്‍ബലരും ആയതിനും മരണത്തിന് കാരണമായതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അവളില്‍ തുളച്ചുകയറി. താന്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന പോലെയും കുമ്പസാരിക്കുവാന്‍ ആരോ തന്നോടു പറയുന്ന പോലെയും അനുഭവപ്പെട്ടതായി റീത്ത പറയുന്നു. വൈകിയില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം റീത്താ കുമ്പസാരിച്ചു. ക്രമേണ ദിവസവും സുവിശേഷം വായിക്കുവാനും, വിശുദ്ധ കുര്‍ബാനയിലും ഇതര പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാനും അവള്‍ തുടങ്ങി. ഇടവക വികാരി അവള്‍ക്ക് വേണ്ട ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ദിവ്യകാരുണ്യ ആരാധനകളില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്നു അതേ വര്‍ഷം ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി കന്യാസ്ത്രീയാകുവാന്‍ റീത്താ തീരുമാനിക്കുകയായിരിന്നു. ദൈവരാജ്യ മഹത്വത്തിന്നായുള്ള അവളുടെ ശുശ്രൂഷാ സന്നദ്ധതയെ കുടുംബവും പിന്തുണച്ചു. ദൈവത്തിനു തന്നെക്കുറിച്ചുള്ള പദ്ധതി ഇത്രക്ക് വലുതാണെന്ന് താന്‍ ചിന്തിച്ചിട്ടില്ലായിരിന്നുവെന്നു റീത്താ പറയുന്നു. നീണ്ട കാലത്തെ പ്രാര്‍ത്ഥനക്കും തയാറെടുപ്പുകള്‍ക്കും ഒടുവില്‍ ക്രിസ്തുവിനായി നിത്യവ്രതം വാഗ്ദാനം ചെയ്യാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഈ മുന്‍ ഫുട്ബോള്‍ താരം.
Image: /content_image/News/News-2018-06-20-04:58:21.jpg
Keywords: സമര്‍പ്പിത
Content: 8032
Category: 13
Sub Category:
Heading: കായികലോകം വിട്ട് ദൈവവിളിയിലേക്ക്; മുന്‍ അമേരിക്കന്‍ താരത്തിന്റെ നിത്യവ്രത വാഗ്ദാനം ജൂണ്‍ 30ന്
Content: ഓഹിയോ: നാലുതവണ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടിയ പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ താരമായ റീത്താ ക്ലെയര്‍ യോച്ചെസ് (ആന്നെ) ദൈവരാജ്യ ശുശ്രൂഷകള്‍ക്കായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഈ മാസം നിത്യവ്രത വാഗ്ദാനം നടത്തും. 'ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് പെനന്‍സ് ഓഫ് സോറോഫുള്‍ മദര്‍' എന്ന സന്യാസിനീ സഭയിലെ അംഗമായാണ് റീത്താ വരുന്ന ജൂണ്‍ 30നു നിത്യവ്രത വാഗ്ദാനം നടത്തുക. ഡെട്രോയിറ്റ് ഫ്രീ പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് റീത്താ തന്റെ അസാധാരണമായ ദൈവവിളിയെക്കുറിച്ച് മനസ്സ് തുറന്നത്. കത്തോലിക്കയായി ജനിക്കുകയും, കത്തോലിക്കാ സ്കൂളുകളില്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഒരു കന്യാസ്ത്രീയാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ലായെന്ന് റീത്താ പറയുന്നു. 1997- 2001 കാലഘട്ടത്തില്‍ ബാസ്ക്കറ്റ്ബോളില്‍ കഴിവുള്ള ഒരു കായികതാരമെന്ന നിലയില്‍ സ്കോളര്‍ഷിപ്പുമായിട്ടാണ് റീത്താ 'ഡെട്രോയിറ്റ് മേഴ്സി' സര്‍വ്വകലാശാലയില്‍ പഠിച്ചത്. കോളേജ് പഠനത്തിനുശേഷം 2003-ല്‍ ഡെട്രോയിറ്റ് ഡെമോളിഷന്‍ എന്ന പ്രൊഫഷണല്‍ വനിതാ ക്ലബ്ബിലൂടെ അവള്‍ തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുകയായിരിന്നു. കാല്‍ പന്തുകളിയിലെ റീത്തായുടെ വൈദഗ്ദ്യം അവളെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹയാക്കി. 2006-ല്‍ റീത്താ ആ ടീം വിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി വൈകിയാണ് വീട്ടില്‍ എത്തിക്കൊണ്ടിരുന്നതെങ്കിലും ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന അവള്‍ മുടക്കിയിരിന്നില്ല. എന്നാല്‍ കേവലം ജീവിതചര്യയുടെ ഭാഗമായാണ് അവള്‍ അതിനെ കണ്ടത്. തന്റെ ദൈവവിളിയെക്കുറിച്ചറിഞ്ഞ നിമിഷത്തെ വലിയ അത്ഭുതത്തോടെയാണ് റീത്ത ഇന്നും സ്മരിക്കുന്നത്. 2007-ലെ ഒരു ദിവ്യബലി മദ്ധ്യേ, ഒരു വൈദികന്‍ നല്കിയ സന്ദേശമാണ് അവളെ മാറ്റിമറിച്ചത്. യേശുവിന്റെ തിരുശരീര രക്തങ്ങള്‍ യോഗ്യതയില്ലാതെ സ്വീകരിക്കുന്നവര്‍ തന്നെ തന്നെ നിന്ദിക്കുകയാണെന്നും ഇതാണ് പലരും രോഗികളും ദുര്‍ബലരും ആയതിനും മരണത്തിന് കാരണമായതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അവളില്‍ തുളച്ചുകയറി. താന്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന പോലെയും കുമ്പസാരിക്കുവാന്‍ ആരോ തന്നോടു പറയുന്ന പോലെയും അനുഭവപ്പെട്ടതായി റീത്ത പറയുന്നു. വൈകിയില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം റീത്താ കുമ്പസാരിച്ചു. ക്രമേണ ദിവസവും സുവിശേഷം വായിക്കുവാനും, വിശുദ്ധ കുര്‍ബാനയിലും ഇതര പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാനും അവള്‍ തുടങ്ങി. ഇടവക വികാരി അവള്‍ക്ക് വേണ്ട ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ദിവ്യകാരുണ്യ ആരാധനകളില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്നു അതേ വര്‍ഷം ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി കന്യാസ്ത്രീയാകുവാന്‍ റീത്താ തീരുമാനിക്കുകയായിരിന്നു. ദൈവരാജ്യ മഹത്വത്തിന്നായുള്ള അവളുടെ ശുശ്രൂഷാ സന്നദ്ധതയെ കുടുംബവും പിന്തുണച്ചു. ദൈവത്തിനു തന്നെക്കുറിച്ചുള്ള പദ്ധതി ഇത്രക്ക് വലുതാണെന്ന് താന്‍ ചിന്തിച്ചിട്ടില്ലായിരിന്നുവെന്നു റീത്താ പറയുന്നു. നീണ്ട കാലത്തെ പ്രാര്‍ത്ഥനക്കും തയാറെടുപ്പുകള്‍ക്കും ഒടുവില്‍ ക്രിസ്തുവിനായി നിത്യവ്രതം വാഗ്ദാനം ചെയ്യാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഈ മുന്‍ ഫുട്ബോള്‍ താരം.
Image: /content_image/News/News-2018-06-20-05:22:40.jpg
Keywords: സമര്‍പ്പിത
Content: 8033
Category: 18
Sub Category:
Heading: 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം നടന്നു
Content: കോട്ടയം: കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം അടിച്ചിറ ആമോസ് സെന്ററില്‍ 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം നടത്തി. ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കുവാന്‍ സാമൂഹ്യ ശുശ്രൂഷകര്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മം സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ധാരിന്‍ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൈനോരിറ്റി കോര്‍പറേഷന്‍ ഡയറക്ടര്‍ പ്രഫ. മോനമ്മ കൊക്കാട് വിശദീകരിച്ചു. കേരളത്തിലെ പരിസ്ഥിതിജല മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച വി.ആര്‍. ഹരിദാസ് ക്ലാസ് നയിച്ചു.
Image: /content_image/News/News-2018-06-20-06:31:16.jpg
Keywords: ശുശ്രൂ