Contents

Displaying 7661-7670 of 25133 results.
Content: 7974
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനയെ അടുത്തറിയാന്‍ പഠനകേന്ദ്രം ആരംഭിച്ചു
Content: കടുവാക്കുളം: വിശുദ്ധ കുര്‍ബാനയെ അടുത്തറിയാന്‍ ദിവ്യകാരുണ്യ മിഷ്ണറി സഭയുടെ പഠനകേന്ദ്രം എമ്മാവൂസ് പ്രവിശ്യയില്‍ ആരംഭിച്ചു. ശനിയാഴ്ച ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടമാണ് വിശുദ്ധ കുർബാന പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പ്രോവിൻഷ്യൽ സൂപ്പീരിയർ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട്, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ. ഫാ. ആൻഡ്രുസ് മേക്കാട്ടുകുന്നേൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠവുമായി അഫീലിയേറ്റ് ചെയ്തിരിക്കുന്ന എമ്മാവൂസ് പഠനകേന്ദ്രത്തില്‍ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമാ കോഴ്സാണ് നല്‍കുന്നത്. സന്യസ്തർക്കും അല്മായർക്കും പരിശുദ്ധ കുർബാനയിൽ ആഴമായ അറിവും ബോധ്യവും നൽകുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ബൈബിൾ- ദൈവശാസ്ത്ര മേഖലയിലെ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 2 മുതൽ 5. 30 വരെയാണ് ക്ലാസ്.
Image: /content_image/India/India-2018-06-11-10:10:39.jpg
Keywords: കുര്‍ബാന
Content: 7975
Category: 10
Sub Category:
Heading: “അമേരിക്കന്‍ നിയമയുദ്ധത്തില്‍ സാത്താനു പരാജയം”; 'In God We Trust' ഡോളറില്‍ തുടരും
Content: ചിക്കാഗോ: അമേരിക്കന്‍ കറന്‍സി നോട്ടായ ഡോളറില്‍ നിന്നും “In God We Trust” അഥവാ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച സാത്താന്‍ ആരാധകന്റെ പരാതി കോടതി തള്ളിക്കളഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള കെന്നത്ത് മയ്ലെ എന്ന മുപ്പത്തിയാറുകാരന്റെ പരാതി ഇക്കഴിഞ്ഞ മെയ് 31-ന് 7th സര്‍ക്ക്യൂട്ട് കോടതിയാണ് തള്ളിക്കളഞ്ഞത്. ദൈവത്തെ തള്ളികളഞ്ഞു സാത്താന്‍ ആരാധകനാണെന്നു അവകാശപ്പെട്ട കെന്നത്ത് ‘തനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത മതപരമായ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നതിനാല്‍ നോട്ടിലെ മുദ്രാവാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കോടതിയെ സമീപിച്ചത്. പരാതി കീഴ്കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നു കെന്നത്ത് അപ്പീല്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ ഇക്കാര്യം ഉന്നത കോടതിയും തള്ളികളയുകയായിരിന്നു. ‘ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രം” എന്ന ദേശീയ പ്രതിജ്ഞയിലെ വാചകമടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രത്തിന്റെ വിശ്വാസ പാരമ്പര്യത്തിന് നല്‍കുന്ന സമാനമായ ആദരവ് തന്നെയാണ് കറന്‍സി നോട്ടിലെ “In God We Trust” എന്ന വാചകവും നല്‍കുന്നതെന്നു കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ മെയ് 29-നും സമാനമായ മറ്റൊരു കേസും കോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു. തങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത സന്ദേശത്തെ സ്വീകരിക്കുവാന്‍ കറന്‍സിയില്‍ അച്ചടിച്ചിരിക്കുന്ന വാചകം ഇടയാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് നിരീശ്വരവാദികളാണ് 6th സര്‍ക്ക്യൂട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ പണം ഇടപാടുകള്‍ക്ക് മാത്രം ഉപയോഗിക്കുവാനുള്ളതാണെന്നും വിശ്വാസ പരിവര്‍ത്തനത്തിനുള്ളതല്ലെന്നും പറഞ്ഞു കൊണ്ട് കോടതി പരാതിയെ തള്ളിക്കളയുകയാണ് ചെയ്തത്. “In God We Trust” എന്നത് അമേരിക്കയുടെ ഔദ്യോഗിക മുദ്രാവാക്യമാണ്. 1864 മുതല്‍ ഈ മുദ്രാവാക്യം നാണയങ്ങളില്‍ രേഖപ്പെടുത്തി തുടങ്ങിയിരുന്നു. മുദ്രാവാക്യം അമേരിക്കയുടെ കറന്‍സി നോട്ടില്‍ അച്ചടിച്ചിരിക്കണമെന്ന നിയമം 1956-ലാണ് പ്രാബല്യത്തില്‍ വന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1970 മുതല്‍ നിരീശ്വരവാദ സംഘടനകളും സാത്താന്‍ ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ടെങ്കിലും കോടതി എല്ലാ അപ്പീലുകളും തള്ളികളയുകയാണ് ചെയ്തിട്ടുള്ളത്.
Image: /content_image/News/News-2018-06-11-11:40:36.jpg
Keywords: സാത്താ
Content: 7976
Category: 18
Sub Category:
Heading: ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റവ. ഡോ. ടോമി തേര്‍വാലക്കട്ടയിലിന്
Content: കോട്ടയം: പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായിട്ടുള്ള ഡോ. താര്‍സീസ് ജോസഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് എസ്‌കെപിഎസ് ഗ്രൂപ്പ് ഓഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും വല്ലംബ്രോസന്‍ സഭയുടെ ഇന്ത്യയിലെ മുന്‍ സുപ്പീരിയര്‍ ജനറലുമായ റവ. ഡോ. ടോമി തേര്‍വാലക്കട്ടയില്‍ അര്‍ഹനായി. പ്രശസ്തി പത്രവും പതിനായിരം രൂപയുമാണ് അവാര്‍ഡ്. ഡോ. ആന്റണി കല്ലന്പള്ളി, ഡോ. ജി.എസ്. ഗിരീഷ് കുമാര്‍, ഡോ. സെബാസ്റ്റ്യന്‍ ഐക്കര എന്നിവരുള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 28നു കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും.
Image: /content_image/India/India-2018-06-12-03:45:40.jpg
Keywords: അവാര്‍
Content: 7977
Category: 18
Sub Category:
Heading: ഫാ. ജയ്‌സണ്‍ വടശേരി ഇന്റര്‍നാഷ്ണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ സെക്രട്ടറി
Content: കൊച്ചി: അന്തര്‍ദേശീയ സന്നദ്ധസംഘടനയായ ഇന്റര്‍നാഷ്ണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജയ്‌സണ്‍ വടശേരിയെ തെരഞ്ഞെടുത്തു. റോമില്‍ നടന്ന ഐസിഎംസി ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. ജയ്‌സണ്‍ നിലവില്‍ സിബിസിഐയുടെ ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയാണ്. കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-06-12-04:09:11.jpg
Keywords: അഭയാ
Content: 7978
Category: 18
Sub Category:
Heading: ജീസസ് ഫ്രട്ടേണിറ്റിയുടെ പ്രവര്‍ത്തന വര്‍ഷത്തിന് ആരംഭം
Content: വടവാതൂര്‍: തടവറയില്‍ കഴിയുന്നവരെ നന്മയുടെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ജീസസ് ഫ്രട്ടേണിറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജി സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെമിനാരി റെക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് റെക്ടര്‍ ഫാ. ഡൊമിനിക് വെച്ചൂര്‍, ഫാ. സിറിയക് വലിയകുന്നുംപുറത്ത്, ബ്രദര്‍ ജോര്‍ജ് പള്ളിക്കമാലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റോ ചേരാന്തുരുത്തി സ്വാഗതവും ബ്രദര്‍ അഖില്‍ ഇടശേരി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2018-06-12-04:22:31.jpg
Keywords: തടവറ, ഫ്രട്ടേ
Content: 7979
Category: 18
Sub Category:
Heading: മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഉദ്ഘാടനം 14ന്
Content: ചങ്ങനാശേരി: പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും ഊന്നല്‍കൊടുത്തുകൊണ്ട് സഭാത്മകമായ തുടര്‍പരിശീലനം സഭാംഗങ്ങള്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശേരി അതിരൂപതയില്‍ പ്രഖ്യാപിച്ച മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 14ന് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിക്കും. ആരാധനക്രമാധിഷ്ഠിത ധ്യാനങ്ങള്‍, ബൈബിള്‍ പഠനക്കളരികള്‍, സുറിയാനി ആരാധനക്രമാലാപന രീതിയിലുള്ള ആരാധനക്രമാഘോഷം പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ മാര്‍ സ്ലീവ മല്പാനേറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. മല്പാന്‍ ഫാ. മാത്യു വെള്ളാനിക്കലിനാണ് മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഔദ്യോഗിക ചുമതല.
Image: /content_image/India/India-2018-06-12-04:38:58.jpg
Keywords: ചങ്ങനാ
Content: 7980
Category: 1
Sub Category:
Heading: 'പ്രവാചക ശബ്ദത്തിന് ഇത് ധന്യ നിമിഷം'; ചീഫ് എഡിറ്റര്‍ അനില്‍ ലൂക്കോസ് ഡീക്കന്‍ പദവിയില്‍
Content: ലിവർപൂൾ: ആകാശത്തിന്‍ കീഴെ മനുഷ്യ രക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന വചനത്തെ സധൈര്യം പ്രഘോഷിക്കുന്ന പ്രവാചക ശബ്ദത്തിന് ഇത് ധന്യനിമിഷം. യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പ്രവാചകശബ്ദം ഓൺലൈൻ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും മാഞ്ചസ്റ്റർ വിഗൻ സ്വദേശിയുമായ അനിൽ ലൂക്കോസ് ലിവർപൂൾ അതിരൂപതയ്ക്കുവേണ്ടി ഡീക്കനായി അഭിഷിക്തനായി. ജൂൺ 10 ഞായറാഴ്ച ലിവർപൂൾ ക്രൈസ്റ്റ് ദ കിംഗ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച ദിവ്യബലിയിൽ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള വിശ്വാസികളെ സാക്ഷിനിർത്തി ആർച്ച് ബിഷപ്പ് മാൽക്കം മക്മോനാണ് ബ്രദര്‍ അനിലിന് ഡീക്കൻ പട്ടം നൽകിയത്. ഡീക്കന്‍ പട്ട ശുശ്രൂഷയില്‍ അതിരൂപതയിലെ മറ്റ്‌ വൈദികർക്കൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ റവ. ഫാ. സജി മലയിൽപുത്തൻപുര, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ എന്നിവരും യുകെയിലെ നിരവധി ആത്‌മീയ ശുശ്രൂഷകരും പങ്കെടുത്തു. വിവാഹിതനും നാല് മക്കളുടെ പിതാവുമായ ബ്രദര്‍ അനില്‍, പ്രവാചക ശബ്ദത്തിന്റെ ഓണ്‍ലൈന്‍ സുവിശേഷവത്ക്കരണ ശുശ്രൂഷകള്‍ക്ക് പുറമെ ദൈവരാജ്യത്തിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഡീക്കന്‍ പട്ടത്തിനായി വര്‍ഷങ്ങളായി തയാറെടുക്കുകയായിരിന്നു. പരിശീലനകാലത്ത്‌ ബ്രദര്‍ അനില്‍ കാണിച്ച കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും അനിലിന്റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തെയും, അവര്‍ ഏറ്റെടുത്ത സഹനത്തെയും മാല്‍ക്കം പിതാവ്‌ അഭിനന്ദിച്ചു. 2013 ലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്റെയും ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി കണ്‍വന്‍ഷന്റെയും ചെയര്‍മാനായി സംഘാടന മികവ്‌ തെളിയിച്ച വ്യക്തി കൂടിയാണ് ബ്രദര്‍ അനില്‍. തങ്ങളുടെ ആത്മീയ സ്വപ്ന സാക്ഷാൽക്കാരത്തിനു സാക്ഷികളായി ബ്രദര്‍ അനിലിന്റേയും ഭാര്യ സോണിയുടെയും മാതാപിതാക്കളും സഹോദരങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. കോട്ടയം പുന്നത്തറ ഒഴുകയിൽ പി. കെ ലൂക്കോസിന്റെയും പെണ്ണമ്മ ലൂക്കോസിന്റെയും മകനാണ് ഡീക്കന്‍ അനിൽ ലൂക്കോസ്. ഭാര്യ: സോണി അനിൽ, മക്കൾ: ആൽഫി, റിയോണ, റിയോൺ, ഹെലേന <br> സഹോദരങ്ങൾ: അനിത ജോമോൻ, അനീഷ് ലൂക്കോസ് (ഇരുവരും വിഗൻ ) രാജു ലൂക്കോസ്
Image: /content_image/News/News-2018-06-12-06:03:04.jpg
Keywords: പ്രവാചക ശബ്ദ, പ്രവാചകശബ്ദ
Content: 7981
Category: 1
Sub Category:
Heading: ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച; പ്രതീക്ഷയോടെ കൊറിയന്‍ ക്രൈസ്തവര്‍
Content: സിംഗപ്പൂര്‍: ചരിത്രം കുറിച്ച് സമാധാന കരാറില്‍ ഒപ്പ് വച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോംഗ് ഉന്നിന്റേയും കൂടിക്കാഴ്ച. ആഗോള സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിന്ന സിംഗപൂര്‍ കൂടിക്കാഴ്ച ഫലപ്രദമായിരിന്നെന്ന് ഇരു രാജ്യ തലവന്മാരും സമ്മതിച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ സംഭവങ്ങള്‍ മറക്കുന്നുവെന്നും കിം ജോംഗ് ഉൻ പറഞ്ഞു. ചര്‍ച്ചയുടെ വിജയത്തിനായി ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ കൊറിയന്‍ കത്തോലിക്ക സഭാനേതൃത്വം നേരത്തെ ആഹ്വാനം ചെയ്തിരിന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം കിം ജോംഗ് ഉന്നിനേ വൈറ്റ് ഹൌസിലേക്ക് ട്രംപ് ക്ഷണിച്ചുവെന്നതും ശ്രദ്ധേയമാണ്. "ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നത്". കിം പറഞ്ഞു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. ഇരുവരും ഒപ്പ് വച്ച സമാധാന ഉടമ്പടിയുടെ വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ഉടമ്പടി ലോക സമാധാനത്തിലേക്ക് നയിക്കുന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്. ട്രംപ്-കിം കൂടിക്കാഴ്ചയുടെ വിജയത്തിനായി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാർക്കു സാധിക്കാത്ത സമാധാന ഉടമ്പടി ട്രംപിലൂടെ സംജാതമായതിനെ ലോകം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ദശാബ്ദങ്ങൾക്കുശേഷം കഴിഞ്ഞ ഏപ്രിൽ 27നു ദക്ഷിണ കൊറിയ- ഉത്തരകൊറിയ ചര്‍ച്ച നടന്നതും പൂർണ്ണ ന്യൂക്ലിയർ നിരായുധീകരണം നടപ്പാക്കാൻ തീരുമാനിച്ചതിനും നിര്‍ണ്ണായകമായ നീക്കം നടത്തിയത് ട്രംപായിരിന്നു. ചര്‍ച്ചയുടെ വിജയത്തെ തുടര്‍ന്നു അമേരിക്കൻ പ്രസിഡന്‍റിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നല്‍കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പരസ്യമായി ആവശ്യപ്പെട്ടിരിന്നു. അതേസമയം ട്രംപ്- കിം കൂടിക്കാഴ്ച ഫലപ്രദമായതിനെ പ്രതീക്ഷയോടെയാണ് കൊറിയന്‍ ക്രൈസ്തവ സമൂഹവും നോക്കിക്കാണുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകളുള്ള ഉത്തര കൊറിയയില്‍ അരലക്ഷത്തോളം ക്രൈസ്തവരാണ് തടവില്‍ കഴിയുന്നത്. മുന്നോട്ടുള്ള ചര്‍ച്ചകള്‍ ക്രൈസ്തവരുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കൊറിയന്‍ ക്രൈസ്തവരുടെ പ്രതീക്ഷ.
Image: /content_image/News/News-2018-06-12-08:30:43.jpg
Keywords: കൊറിയ, ട്രംപ
Content: 7982
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുള്ള സഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് മൈക്ക് പെന്‍സ്
Content: വാഷിംഗ്ടണ്‍: ഇറാഖിലെയും സിറിയയിലെയും പീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവര്‍ക്ക് അമേരിക്ക നേരിട്ട് സഹായമെത്തിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കു അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്റെ ഉറപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി റാല്‍ഫ് റീഡ്സ് ഫെയിത്ത് & സഖ്യം സംഘടിപ്പിച്ച ‘റോഡ്‌ ടു മെജോരിറ്റി 2018’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചത്. വാഗ്ദാനം ചെയ്യപ്പെട്ട സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ സംഘങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ഉറപ്പ്. കഴിഞ്ഞ 7 മാസങ്ങള്‍ക്കുള്ളില്‍ ധനസഹായ വിതരണത്തില്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്ന്‍ പെന്‍സ് അറിയിച്ചു. ഭരണകൂടം 11 കോടി ഡോളറിന്റെ സഹായം നല്‍കികഴിഞ്ഞുവെന്നും കൂടുതല്‍ ധനസഹായം എത്തിക്കുവാനുള്ള നടപടികള്‍ നടക്കുകയാണെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ട സഹായമെത്തിക്കുവാനായി യു‌എസ് എയിഡിന്റെ അഡ്മിനിസ്ട്രേറ്ററായ മാര്‍ക്ക്‌ ഗ്രീനിനോട് ഇറാഖ് സന്ദര്‍ശിച്ച് സമഗ്ര അവലോകനം നടത്തുവാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ടെന്നും പെന്‍സ് അറിയിച്ചു. ഐക്യരാഷ്ട്ര സഭ വഴി മധ്യപൂര്‍വ്വേഷ്യയില്‍ നടത്തുന്ന സഹായങ്ങള്‍ അര്‍ഹരായ മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ക്രിസ്ത്യാനികളെ അമേരിക്ക നേരിട്ട് സഹായിക്കുമെന്ന്‍ മൈക്ക് പെന്‍സ് പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലീം തീവ്രവാദ സംഘടനകള്‍ നടത്തുന്ന വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിട്ടു സഹായമെത്തിക്കുവാനുള്ള ഭരണകൂടത്തിന്റെ പ്രഖ്യാപനം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് സഹായം ഇതുവരെ ലഭിച്ചിട്ടില്ലായെന്നു ആരോപണം ഉയര്‍ന്നിരിന്നു. അതേസമയം ഇറാഖിലെ ക്രിസ്ത്യന്‍, യഹൂദ മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്നത് തങ്ങളുടെ പ്രധാന അജണ്ടയാണെന്ന് പെന്‍സിന്റെ പ്രസ്സ് സെക്രട്ടറി അലീസ്സ ഫാറ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസമാണ് സഹായമെത്തിക്കുന്നതിലെ പ്രധാന തടസ്സമെന്നും ഈ കാലതാമസമൊഴിവാക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ കൈകൊണ്ടുവരികയാണെന്നും അലീസ്സ കുറിച്ചു.
Image: /content_image/News/News-2018-06-12-09:57:25.jpg
Keywords: പെന്‍, യു‌എസ് വൈസ്
Content: 7983
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ധത്തിനെതിരെ ഓസ്ട്രേലിയന്‍ സഭ
Content: കാന്‍ബറ: ഓസ്ട്രേലിയയിലെ കത്തോലിക്ക വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തിലുള്ള നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വം. മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാന്‍ബറ, ഗൗള്‍ബേണ്‍ എന്നിവിടങ്ങളിലെ മെത്രാപ്പോലീത്തയായ ക്രിസ്റ്റഫര്‍ പ്രോസേ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയില്ലെന്ന ദിവ്യ പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ് കത്തോലിക്കാ വൈദികരെന്ന് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രോസേ പറഞ്ഞു. കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ പറ്റിയില്ലെങ്കില്‍, തങ്ങളുടെ പാപഭാരമിറക്കിവെക്കുവാനും, പുരോഹിതന്റെ സന്മാര്‍ഗ്ഗപരമായ ഉപദേശങ്ങള്‍ കേള്‍ക്കുവാനും ദൈവത്തിന്റെ കരുണാമയമായ ക്ഷമക്കുമായി ആരെങ്കിലും പുരോഹിതരെ സമീപിക്കുമോ? ഇക്കഴിഞ്ഞ ജൂണ്‍ 6-ന് ‘ദി കാന്‍ബറ ടൈംസ്’ല്‍ എഴുതിയ ലേഖനത്തില്‍ മെത്രാപ്പോലീത്ത കുറിച്ചു. കുട്ടികളുടെ സുരക്ഷക്കായി യാതൊന്നും ചെയ്യാതെ മതപരമായ കാര്യങ്ങളില്‍ വിദഗ്ദരെന്ന് നടിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുമ്പസാരമെന്ന കൂദാശയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കുറവുണ്ടാവുകയില്ല. കത്തോലിക്കാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇപ്പോള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതു കൊണ്ട് യാതൊരു ഗുണവും ലഭിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 7നാണ് കാന്‍ബറ ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗീകാക്രമങ്ങണളും 30 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് അനുശാസിക്കുന്ന നിയമഭേദഗതിക്ക് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. കത്തോലിക്കാ സ്ഥാപനങ്ങളിലും ഇത്തരം ബാലപീഡനങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ച് കുമ്പസാര രഹസ്യം പുറത്തു വിടണമെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31-ഓടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനയെങ്കിലും ശക്തമായ പ്രതിഷേധവുമായി നീങ്ങുവാനാണ് സഭയുടെ തീരുമാനം.
Image: /content_image/News/News-2018-06-12-11:43:34.jpg
Keywords: കുമ്പസാര