Contents

Displaying 7701-7710 of 25133 results.
Content: 8014
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ക്രൈസ്തവ ദേവാലയം സീൽ ചെയ്യാൻ ഗവൺമെന്റ് സമ്മര്‍ദ്ധം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടാന്‍ ഗവണ്‍മെന്‍റ് സമ്മര്‍ദ്ധം ശക്തമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ നയ്യ സരബ്ബയിലെ ഗോസ്പൽ അസംബ്ലീസ് വിഭാഗത്തിന്റെ ഏക ദേവാലയമാണ് സര്‍ക്കാരില്‍ നിന്നും ഭീഷണി നേരിടുന്നത്. ദേവാലയത്തിൽ നിന്നും മതപരമായ എല്ലാ വസ്തുവകകളും നീക്കം ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് ലഭിച്ച ഗവൺമെൻറ് നിർദ്ദേശം. അനേകം വിശ്വാസികളുടെ അദ്ധ്വാനമായ ദേവാലയം എന്നെന്നേക്കുമായി അടച്ചുപൂട്ടുവാനാണ് അധികൃതര്‍ ശ്രമം നടത്തുന്നതെന്ന് ന്യൂനപക്ഷ സംരക്ഷണ യൂണിയൻ കൗൺസിലറും ഇടവകാംഗവുമായ റഫാഖത്ത് മസിഹ പറഞ്ഞു. നേരത്തെ ഗവണ്‍മെന്‍റ് സമ്മര്‍ദ്ധത്തെ തുടര്‍ന്നു ദേവാലയം താത്ക്കാലികമായി അടച്ചിരിന്നു. ഇതിന് പിന്നാലെ കടുത്ത പീഡനങ്ങളാണ് ക്രൈസ്തവർക്ക് നേരെ ആരംഭിച്ചത്. ഈ സംഭവങ്ങളുടെ മധ്യേയാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന മതപരമായ എല്ലാ രൂപങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മുസ്ലിം പ്രദേശത്ത് ദേവാലയം അനുവദിക്കില്ലായെന്നാണ് ഇസ്ലാം മതസ്ഥര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നും ഇസ്ലാമിക വിശ്വാസികളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഫൈസലാബാദിലെ നാൽപതോളം ക്രൈസ്തവ കുടുംബങ്ങൾ സ്വഭവനങ്ങളിലാണ് പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നത്. മതസ്വാതന്ത്ര്യമനുവദിക്കാത്ത പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ നിലനിൽപ്പ് ഓരോ ദിവസവും ചോദ്യചിഹ്നമായി മാറുകയാണ്.
Image: /content_image/News/News-2018-06-16-11:21:29.jpg
Keywords: പാക്കി
Content: 8015
Category: 1
Sub Category:
Heading: റോമന്‍ കൂരിയ നവീകരണം; കരടുരൂപത്തിന് കര്‍ദ്ദിനാളുമാരുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനമായ റോമന്‍ കൂരിയയുടെ പുതിയ അപ്പസ്തോലിക ഭരണഘടനയുടെ ആദ്യ കരടുരൂപത്തിന് കര്‍ദ്ദിനാള്‍ സമിതി അംഗീകാരം നല്‍കി. ജൂണ്‍ 11-13 തിയതികളിലായി നടന്ന അവസാനവട്ട യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശക സമിതിയായ 9 കര്‍ദ്ദിനാള്‍മാര്‍ അടങ്ങുന്ന C-9 എന്ന സമിതിയാണ് കരടു രേഖക്ക് അംഗീകാരം നല്‍കി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്. പുതിയ ഭരണഘടനക്ക് പുറമേ സാമ്പത്തിക പരിഷ്കരണ രേഖകളും കര്‍ദ്ദിനാള്‍ സമിതിയുടെ പരിഗണനയില്‍ എത്തിയിട്ടുണ്ട്. വത്തിക്കാന്‍ മ്യൂസിയം, പൂന്തോട്ടം എന്നിവയുടെ ചുമതലയുള്ള വത്തിക്കാന്‍ കൗണ്‍സില്‍ ഓഫ് എക്കണോമിയുടെ സെക്രട്ടറിയായ മോണ്‍സിഞ്ഞോര്‍ ബ്രയാന്‍ ഫെര്‍മെയാണ് സാമ്പത്തിക പരിഷ്കാരങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള രേഖകള്‍ കര്‍ദ്ദിനാള്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. വസ്തുവകകളുടെ പാഴാക്കല്‍, സുതാര്യത, വിശ്വാസ്യത എന്നിവക്കാണ് സാമ്പത്തിക പരിഷ്കാര നടപടികളില്‍ അദ്ദേഹം പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബജറ്റിനും, അവസാന ബാലന്‍സ് ഷീറ്റിനും പ്രത്യേക നടപടിക്രമങ്ങള്‍ തന്നെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അതേസമയം ‘പ്രേഡിക്കേറ്റ് ഇവാഞ്ചലിയം’ (സുവിശേഷം പ്രഘോഷിക്കുക) എന്ന താല്‍ക്കാലിക തലക്കെട്ടോടെ പുറത്തിറങ്ങിയ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ 1988-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘പാസ്റ്റര്‍ ബോണസ്’ എന്ന ഭരണഘടന അപ്രസക്തമാകും. ഇതിനിടെ പുതിയ ഭരണഘടനയുടെ തലക്കെട്ടും ഉള്ളടക്കവും മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായ ഗ്രെഗ് ബര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 10-12 തീയതികളിലായി ബാള്‍ട്ടിക് രാഷ്ട്രങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്നതിന് മുന്‍പായി 'സി9' കര്‍ദ്ദിനാള്‍മാരുടെ അടുത്ത യോഗം നടക്കും. ഇതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Image: /content_image/News/News-2018-06-16-12:47:11.jpg
Keywords: കൂരിയ
Content: 8016
Category: 18
Sub Category:
Heading: ദുരന്തബാധിതരെ സഹായിക്കുവാന്‍ താമരശ്ശേരി രൂപത
Content: താമരശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാരിനോടും മറ്റു സംവിധാനങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ എല്ലാവരോടും സഹകരിച്ച് ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നതായും മാര്‍ ഇഞ്ചനാനിയില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. താമരശേരിക്കു സമീപം കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍മൂലം ജീവന്‍ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നതായും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ഇതിനിടെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി താമരശേരി രൂപതാധ്യക്ഷനെ ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ ആരാഞ്ഞു. ദുരന്തത്തില്‍ കര്‍ദ്ദിനാള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കട്ടിപ്പാറ, കോഞ്ചേരി, തിരുവമ്പാടി എന്നീ പഞ്ചായത്തുകളില്‍ പെയ്ത കനത്തമഴ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചിരുന്നു.
Image: /content_image/India/India-2018-06-17-02:00:25.jpg
Keywords: താമര
Content: 8017
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശേരി മ്യൂസിയത്തിന് തറക്കല്ലിട്ടു
Content: കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം കടുത്തുരുത്തിയില്‍ നിര്‍മിക്കുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തറക്കല്ലിട്ടു. കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളിയോടു ചേര്‍ന്നു നിര്‍മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെ ക്രമീകരിക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ഏബ്രഹാം പറന്‌പേട്ട്, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, അഡീഷണല്‍ ചാന്‍സലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, തുടങ്ങിയ ഇടവക പ്രതിനിധികളും കുന്നശേരില്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2018-06-17-02:07:21.jpg
Keywords: കുന്ന
Content: 8018
Category: 18
Sub Category:
Heading: സഭക്കെതിരെയുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: സഭയെയും സമുദായത്തെയും ശിഥിലമാക്കാനുള്ള നിഗൂഢ നീക്കങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സഭാ തലവന്റെ കോലം കത്തിച്ചും സഭാ പിതാക്കന്മാരെയും വൈദികരെയും പൊതു സമൂഹത്തില്‍ മോശമായി ചിത്രീകരിച്ചും ക്രൈസ്തവികമല്ലാത്ത നടപടികള്‍ സമുദായം തിരിച്ചറിയുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും കോട്ടയം കേന്ദ്ര കാര്യാലയത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍, പിജെ. പാപ്പച്ചന്‍, സെലിന്‍ സിജോ, പ്രഫ. ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, ജോസ് മേനാച്ചേരി, കെ.ജെ. ആന്റണി, പ്രഫ. ജാന്‍സന്‍ ജോസഫ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബിജു കുണ്ടുകുളം, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, ആന്റണി എന്‍. തൊമ്മാന, പീറ്റര്‍ ഞരളക്കാട്ട്, ബെന്നി ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-17-02:18:18.jpg
Keywords: കോണ്‍ഗ്ര
Content: 8019
Category: 1
Sub Category:
Heading: സിസ്റ്റര്‍ കാര്‍മെന്‍ മാര്‍ട്ടിനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
Content: കാരക്കാസ്: 'യേശുവിന്‍റെ ദാസികളായ സഹോദരികള്‍' എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. തെക്കെ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോലൊ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. വൈദ്യുതാഘാതമേറ്റ കരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട ഒരു വനിത ഡോക്ടറിനു കാര്‍മെന്‍റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗ സൌഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനു വത്തിക്കാന്‍ പരിഗണിച്ചത്. 1903 ആഗസ്റ്റ് 11നു കാരക്കാസിലായിരിന്നു കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിന്റെ ജനനം. തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ 1927-ല്‍ പരിശുദ്ധ കൂദാശയുടെ യേശുവിന്‍റെ ദാസികള്‍ എന്ന സന്യാസിനിസമൂഹത്തില്‍ ചേര്‍ന്നു. പരിശീലനകാലത്ത് ഫ്രാന്‍സില്‍ ശുശ്രൂഷ ചെയ്യുവാനാണ് അവള്‍ നിയോഗിക്കപ്പെട്ടത്. 1931 സെപ്റ്റംബര്‍ 8 ന് നിത്യവ്രതവാഗ്ദാനം നടത്തിയ കാര്‍മെന്‍, സന്യാസിനി സമൂഹത്തിന്‍റെ പുനസ്ഥാപന പ്രക്രിയയ്ക്ക് മുഖ്യനേതൃത്വം നല്‍കി. പിന്നീട് യേശുദാസികള്‍ എന്ന പുതിയ സമൂഹത്തിന് രൂപം നല്കുകയായിരിന്നു. ജന്മനാ ഇടതുകരം ഇല്ലാതിരുന്ന കാര്‍മെന്‍ കൃത്രിമ കരത്തിന്‍റെ സഹായത്തോടെ ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1977 മെയ് 9ന് അവര്‍ നിത്യതയിലേക്ക് യാത്രയായി. വൈദ്യുതാഘാതമേറ്റ കരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട ഒരു വനിത ഡോക്ടറിനു ശസ്ത്രക്രിയ മാത്രമാണ് മെഡിക്കല്‍ സംഘം പരിഹാരമായി വിധിച്ചത്. ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്കു പോകവെ കാര്‍മെന്‍റെ ചിത്രത്തിനു മുന്നില്‍ നിന്നു യുവ ഡോക്ടര്‍ പ്രാര്‍ത്ഥിക്കുകയായിരിന്നു. ആ നിമിഷം തന്നെ ഡോക്ടര്‍ക്ക് അത്ഭുത രോഗ സൌഖ്യം ലഭിച്ചു. വൈദ്യശാസ്തപരമായി യാതൊരു വിശദീകരണവും ഇല്ലാത്ത സംഭവമാണെന്ന്‍ മനസ്സിലാക്കി കാര്‍മെന്‍ റെന്‍റിലെസ് മാര്‍ട്ടിനെസിന്റെ വീരോചിത പുണ്യങ്ങള്‍ കണക്കിലെടുത്തു നാമകരണം വത്തിക്കാന്‍ അംഗീകരിക്കുകയായിരിന്നു.
Image: /content_image/News/News-2018-06-17-02:44:14.jpg
Keywords: വാഴ്ത്ത
Content: 8020
Category: 1
Sub Category:
Heading: കുടിയേറ്റത്തെ സംബന്ധിച്ച വത്തിക്കാന്‍ ഹ്രസ്വ ചലച്ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം
Content: മാഡ്രിഡ്: കുടിയേറ്റത്തെ സംബന്ധിച്ച വത്തിക്കാന്‍റെ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളര്‍ത്താനും ഉള്‍ക്കൊള്ളാനും” (To welcome, to protect, to promote and to integrate) എന്ന പേരിലുള്ള ഹ്രസ്വ ചലച്ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം. മൂന്നര മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം കഴിഞ്ഞ വര്‍ഷമാണ് വത്തിക്കാന്‍ പുറത്തിറക്കിയത്. സ്പെയിനിലെ മാഡ്രിഡില്‍ ജൂണ്‍ 15നു അരങ്ങേറിയ 12-മത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രം എന്ന വിഭാഗത്തിലാണ് പുരസ്ക്കാരം നേടിയത്. സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള വിഭാഗവും അര്‍ജന്‍റീനയില്‍ ബ്യൂണസ് അയേഴ്സ് നഗരം കേന്ദ്രമാക്കിയുള്ള 'ലാ മാക്കി കമ്യൂണിക്കേഷന്‍സ' കമ്പനിയും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. മുപ്പതില്‍പ്പരം ഭാഷകളില്‍ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഹ്രസ്വചലച്ചിത്രം ഉപശീര്‍ഷകം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിന്നു. മാഡ്രിഡിലെ ഫെര്‍ണാണ്ടോ റോജാസ് തിയറ്ററില്‍ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍ സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ചേര്‍ണി അവാര്‍ഡ് ഏറ്റുവാങ്ങി.
Image: /content_image/News/News-2018-06-17-03:00:34.jpg
Keywords: ചലച്ചി
Content: 8021
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം നാസി ക്രൂരതയ്ക്കു സമാനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള ശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിലൂടെ നശിപ്പിക്കുന്നത് നാസികള്‍ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്കഴിഞ്ഞ ശനിയാഴ്ച (16/06/2018) ഇറ്റാലിയന്‍ ഫാമിലി അസോസിയേഷന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഗര്‍ഭച്ഛിദ്രത്തിനെതിരെ മാര്‍പാപ്പ ശക്തമായി സ്വരമുയര്‍ത്തിയത്. ദൈവം അയയ്ക്കുന്ന ശിശുക്കളെ വൈകല്യമുള്ളവരാണെങ്കില്‍പ്പോലും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ തയാറാവണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. നാസികള്‍, വംശ ശുദ്ധിയ്ക്കായി ഗര്‍ഭച്ഛിദ്രത്തിനു പുറമേ ശാരീരിക- മാനസിക രോഗമുള്ളവരെ നിര്‍ബന്ധിത വന്ധ്യകരണത്തിനു വിധേയരാക്കിയും പതിനായിരങ്ങളെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ദയാവധത്തിലൂടെയും ഇല്ലായ്മ ചെയ്തു. ഇന്നത്തെ കാലത്തു സ്‌കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗര്‍ഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ ശിശുവിനെ മാതാപിതാക്കള്‍ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. കുഞ്ഞുങ്ങളെ ദൈവം അയക്കുന്നതാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-06-18-03:49:40.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 8022
Category: 18
Sub Category:
Heading: പ്രോലൈഫ് പ്രവര്‍ത്തകരുടെ സംഗമം ഇന്ന്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ സംഗമം ഇന്ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.ലൂയിസ് വെള്ളാനിക്കല്‍ കാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ആന്റണി മൂലയില്‍, ഫാ. ലൂയിസ് വെള്ളാനിക്കല്‍, ഫാ. ജോസ് മുകളേല്‍ എന്നിവര്‍ പ്രസംഗിക്കും. സംഘടനയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സമ്മേളനത്തില്‍ വച്ച് ചുമതലയേല്‍ക്കും.
Image: /content_image/India/India-2018-06-18-04:06:09.jpg
Keywords: അജാത, ചങ്ങനാ
Content: 8023
Category: 18
Sub Category:
Heading: സാമൂഹ്യ ശുശ്രൂഷാരംഗം സഭയുടെ കരുണയുടെ മുഖമാണ് പ്രകാശിപ്പിക്കുന്നത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: സാമൂഹ്യ ശുശ്രൂഷാരംഗം സഭയുടെ കരുണയുടെ മുഖമാണ് പ്രകാശിപ്പിക്കുന്നതെന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 54ാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പച്ചക്കറി സംരംഭകര്‍ക്കായി നടപ്പിലാക്കുന്ന പലിശരഹിത വായ്പാ പദ്ധതിയുടെയും പകര്‍ച്ചപ്പനി പ്രതിരോധമരുന്നു വിതരണത്തിന്റെയും ഉദ്ഘാടനം മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കല്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡുകള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. പിഎസ്ഡബ്ല്യുഎസിന്റെ വാര്‍ഷികറിപ്പോര്‍ട്ടിന്റെ പ്രകാശനം കെ.എം. മാണി എംഎല്‍എ നിര്‍വഹിച്ചു. സുദീര്‍ഘ സേവനത്തിനുള്ള സ്‌പെഷല്‍ ഉപഹാരം പിഎസ്ഡബ്ല്യുഎസ് അക്കൗണ്ടന്റ് ജോസ് നെല്ലിയാനിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.
Image: /content_image/India/India-2018-06-18-06:25:13.jpg
Keywords: പാലാ, കല്ലറ