Contents

Displaying 7651-7660 of 26160 results.
Content: 7964
Category: 1
Sub Category:
Heading: മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ കടുത്ത വംശഹത്യക്കിരയാകുന്നു; റിപ്പോര്‍ട്ടുമായി സ്കൈ ന്യൂസ്
Content: യാങ്കൂൺ: ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്‍മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്കൈ ന്യൂസ്. 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനിരായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. മ്യാന്‍മറിലെ കേന്ദ്രസൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത സാധാരണക്കാരായ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ നിബിഡവനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും (KIA) തമ്മിലുള്ള പോരാട്ടമാണ് ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ ഔദ്യോഗിക സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്. ഒറ്റപ്പെട്ട് കിടക്കുന്ന കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം കാരണം കച്ചിന്‍ മേഖലയിലെ ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണികളായ ക്രൈസ്തവ സ്ത്രീകള്‍ ക്രൂര മാനഭംഗത്തിന് ഇരയായി. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി ക്രിസ്ത്യന്‍ വംശഹത്യ തന്നെയാണെന്ന്‍ ലാഷി ഒകാന്‍ ജാ എന്ന സ്ത്രീ സ്കൈ ന്യൂസ് പ്രതിനിധിയോട് വെളിപ്പെടുത്തി. കച്ചിന്‍ വംശജരെ കാണുന്ന മാത്രയില്‍ തന്നെ സൈന്യം അവരെ കൊല്ലുവാനാണ് ശ്രമിക്കുന്നതെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗം ചെയ്യുന്നുവെന്നും ലാഷി കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്നത് സത്യമാണെന്ന് കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ വൈസ്‌ പ്രസിഡന്റായ ജെനറല്‍ സുംലുട്ട് ഗണ്‍മാവും അടിവരയിട്ട് സമ്മതിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിന്‍, മ്യാന്‍മറിലെ മറ്റ്‌ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും, സന്നദ്ധ സഹായ സംഘടനകള്‍ക്കും കച്ചിന്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിനില്‍ രൂക്ഷമായിരിക്കുകയാണ്. ‘ദി ഗാര്‍ഡിയനും’ മ്യാന്മാറിലെ ക്രൈസ്തവ വംശഹത്യയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ഡോഴ്സ് യുഎസ്എ’ റിപ്പോര്‍ട്ടില്‍ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം മതപീഡനത്തിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 24-മതാണ് മ്യാന്‍മറിന്റെ സ്ഥാനം. ‘മാ ബാ താ’ പോലെയുള്ള ബുദ്ധിസ്റ്റ് മൗലീകവാദി സംഘടനകളും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഓപ്പണ്‍ ഡോര്‍സ് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരിന്നു.
Image: /content_image/News/News-2018-06-09-13:23:00.jpg
Keywords: മ്യാന്മ
Content: 7965
Category: 18
Sub Category:
Heading: കോലം കത്തിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു
Content: തലശ്ശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കോലം കത്തിച്ചത് അപരിഷ്‌കൃതവും അപലപനീയവുമായ നടപടിയാണെന്ന് തലശ്ശേരി അതിരൂപതയുടെ 204 ഇടവകകളില്‍നിന്നെത്തിയ വിശ്വാസ പരിശീലന മേഖലയിലെ മുഖ്യാധ്യാപകര്‍ ഒന്നടങ്കം പ്രസ്താവിച്ച് പ്രമേയം പാസാക്കി. 50 ലക്ഷത്തില്‍പ്പരം വിശ്വാസികളുടെ ആത്മീയപിതാവിനെ കേവലം അഞ്ചുപേര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസികളുടെ സമൂഹം ഏറെ വേദനയോടെയാണ് നോക്കിക്കാണുന്നത്. വിരലിലെണ്ണാവുന്ന സാമൂഹികവിരുദ്ധര്‍ സഭാസംവിധാനത്തെയാകെ താറടിക്കാന്‍ നടത്തുന്ന ശ്രമം നിര്‍ത്താനും ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണം. ഒരു കടലാസ് സംഘടനയുടെ പേരില്‍ നടത്തുന്ന സഭാവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനപാലനത്തിനും വ്യക്തികളുടെ സ്വൈര്യജീവിതത്തിനും തടസം സൃഷ്ടിക്കുന്നതിനെ സര്‍ക്കാരും പോലീസും ഗൗരവബുദ്ധിയോടെ കാണണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വ്യക്തിഹത്യാപരമായ ഇത്തരം പ്രവണതകള്‍ സഭയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും യോഗം വ്യക്തമാക്കി. തലശ്ശേരി സന്ദേശ്ഭവനില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, സന്ദേശ്ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, അധ്യാപക പ്രതിനിധി ടോമി കിളിച്ചുണ്ടമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ പരിശീലന ഡയറക്ടറായ ഫാ. ജേക്കബ് വെണ്ണായപ്പിള്ളി പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രതിഷേധ പരിപാടിയും അംഗീകരിക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക അല്‍മായ നേതൃത്വസമ്മേളനം അറിയിച്ചു. സഭയുടെ തലവനെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും അപലപനീയവുമാണെന്നും ഇതിന്റെ പിന്നില്‍ എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും കാഞ്ഞിരപ്പള്ളി രൂപതയും ആവശ്യപ്പെട്ടു. ഇവരുടെ സ്വാര്‍ഥതാത്പര്യങ്ങളും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പരന്പരാഗതമായി പകര്‍ന്നുകിട്ടിയ വിശ്വാസ പാരന്പര്യങ്ങളും െ്രെകസ്തവമൂല്യങ്ങളും സംരക്ഷിക്കേണ്ടവര്‍തന്നെ അതിനു വിലങ്ങുതടിയായി നില്‍ക്കുന്നത് തികച്ചും അപലപനീയമാണെന്നും എന്തു വിലകൊടുത്തും അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും സമ്മേളനം അവശ്യപ്പെട്ടു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ ഫാ.ജസ്റ്റിന്‍ പഴേപറന്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, വൈസ് ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈദിക സമിതി സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ദ്ദിനാളിന്റെ കോലം കത്തിച്ച നടപടിയെ അപലപിച്ചു കഴിഞ്ഞ ദിവസം പാലാ രൂപതാ നേതൃത്വവും രംഗത്തെത്തിയിരിന്നു.
Image: /content_image/India/India-2018-06-10-03:03:14.jpg
Keywords: കര്‍ദ്ദി
Content: 7966
Category: 18
Sub Category:
Heading: കന്തീശങ്ങളുടെ തിരുനാളില്‍ ഇരട്ട സംഗമത്തിനു എത്തിയത് 1,360 ജോടി ഇരട്ടകള്‍
Content: കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗര്‍വാസീസ്, വിശുദ്ധ പ്രോത്താസീസ്) തിരുനാളിനോടനുബന്ധിച്ചു നടന്ന ഇരട്ട സംഗമത്തില്‍ ഇത്തവണയെത്തിയത് 1,360 ജോടി ഇരട്ടകള്‍. എട്ട് ജോഡി മൂവര്‍ സംഘവും സംഗമത്തില്‍ പങ്കെടുത്തു. എട്ടു ജോഡി വൈദികരും ഏഴ് ജോഡി സിസ്‌റ്റേഴ്‌സും സംഗമത്തില്‍ പങ്കെടുത്തു. ഇരട്ടകള്‍ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ 16 ജോഡി ദന്പതികളും സംഗമത്തിനെത്തി. ഫാ.റോബി കണ്ണന്‍ചിറ സിഎംഐ, ഫാ.റോയി കണ്ണന്‍ചിറ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ.തോമസ് ചൂളപ്പറമ്പില്‍ (ചങ്ങനാശേരി), ഫാ.റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ.ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ.ജോസഫ് കൊല്ലംകൊമ്പില്‍ (ഇടുക്കി), ഫാ.ആന്റണി കൊല്ലംകൊമ്പില്‍ സിഎസ്ടി, ഫാ.ജിസ് കളപ്പുരയ്ക്കല്‍ (തലശേരി), ഫാ.ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ.ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്), ഫാ.അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി എന്നിവരാണ് സംഗമത്തിനെത്തിയ ജോടികളായ ഇരട്ട വൈദികര്‍. മാഞ്ഞൂര്‍ സൗത്ത് എട്ടുകാട്ടില്‍ സോണി ജെ.സൈമണ്‍അനു ദന്പതികളുടെ മക്കളായ കഴിഞ്ഞ മാര്‍ച്ച് 26ന് ജനിച്ച ജോര്‍ജും ലൂക്കായുമാണ് സംഗമത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവര്‍. കോതനല്ലൂര്‍ ഫൊറോന പളളി ഇടവകാംഗങ്ങളും ഇരട്ട പുണ്യവാളന്‍മാരുടെ നാമധാരികളുമായ 1927 ഒക്ടോബര്‍ മൂന്നിനു ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും ചന്ദ്രപുരയില്‍ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് ഇരുവരും സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇരട്ട വൈദികര്‍ സഹകാര്‍മികരായി. തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. മുത്തുകുടകളേന്തിയ ഇരട്ടസഹോദങ്ങള്‍ പ്രദക്ഷിണത്തില്‍ കന്തീശങ്ങള്‍ക്ക് അകമ്പടി സേവിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും ഫോട്ടോ സെഷനും നടന്നു.
Image: /content_image/News/News-2018-06-10-03:18:39.jpg
Keywords: ഇരട്ട
Content: 7967
Category: 1
Sub Category:
Heading: നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ഏഴുപേരുടെ നാമകരണ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു. വാഴ്ത്തപ്പെട്ട നുണ്‍സിയൊ സുള്‍പ്രീത്സിയൊയുടെ വിശുദ്ധ പദവി, മെക്സിക്കോ സ്വദേശിനിയും കുടുംബിനിയുമായിരുന്ന ദൈവദാസി കൊണ്‍ചെത്സിയോനെ കബ്രേറ അരിയാസ്, സ്പെയിന്‍ സ്വദേശിനി ദൈവദാസി മരിയ ഗ്വാഡലൂപെ ഓര്‍ത്തിസ് ദെ ലന്താത്സൂറി എന്നിവരുടെ വാഴ്ത്തപ്പെട്ട പദവിയും അര്‍ജന്‍റീനയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഒരു മെത്രാനും 2 വൈദികരും ഒരു അത്മായവിശ്വാസിയും ഉള്‍പ്പെട്ട 4 പേരുടെ രക്തസാക്ഷിത്വവുമാണ് തിരുസംഘം അംഗീകരിച്ചത്. നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോക്ക് വെള്ളിയാഴ്ച (08/06/18) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സിസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് പ്രഖ്യാപനങ്ങള്‍ പ്രസ്തുത സംഘം പുറപ്പെടുവിച്ചത്. വാഴ്‍ത്തപ്പെട്ട നുണ്‍സിയൊയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധ പദത്തിലേക്കുയര്‍ത്തുന്നതിന് തീരുമാനമായിരിക്കുന്നത്. 1976 ല്‍ അര്‍ജന്‍റീനയില്‍ കത്തോലിക്ക വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ബിഷപ്പ് ആഞ്ചെലൊ കര്‍ലേത്തി, രൂപതാ വൈദികന്‍ ഫാ. ഗബ്രിയേലെ ജുസേപ്പെ, ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. കാര്‍ലൊ ദി ദിയൊ മുരിയാസ്, കുടുംബനാഥനായിരുന്ന വെന്‍ചെസ്ലാവൊ പെദെര്‍നെറ എന്നിവരെയാണ് രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-06-10-03:36:34.jpg
Keywords: നാമകരണ
Content: 7968
Category: 1
Sub Category:
Heading: അഡെലേയിഡ് ട്രെങ്ഗിലോണിനെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും
Content: പാരീസ്: അമലോത്ഭവമറിയത്തിന്‍റെ പുത്രികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക അഡെലേയിഡ് ദെ ബാറ്റ്സ് ദെ ട്രെങ്ഗിലോണിനെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഫ്രാന്‍സിലെ ഏജനില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1789 ജൂണ്‍ 10 ന് ഫ്രാന്‍സിലെ ഫ്യഗെറോല്ലസ് എന്ന പ്രദേശത്ത് ജനിച്ച അഡെലേയിഡ് ദെ ബാറ്റ്സ് ജനിച്ച ദിവസം തന്നെ മാമ്മോദീസാ മുക്കപ്പെട്ടിരിന്നു. പ്രായമെത്തിയപ്പോള്‍ ജന്മദിനത്തിനു പകരം തന്‍റെ ജ്ഞാന സ്നാനവാര്‍ഷികമാണ് അവര്‍ ഏറെ പരിഗണന കൊടുത്തു സ്മരിച്ചിരുന്നത്. 1797-ല്‍ ഫ്രഞ്ചു വിപ്ലവം രൂക്ഷമായപ്പോള്‍ അഡെലേയിഡിന്റെ കുടുംബം സ്പെയിനിലേക്ക് പലായനം ചെയ്തു. ആദ്യ കുര്‍ബാന സ്വീകരിച്ച നാള്‍മുതല്‍ കര്‍മ്മലീത്താ സമൂഹത്തില്‍ ചേരണമെന്ന ആഗ്രഹം അവള്‍ പ്രകടിപ്പിച്ചിരിന്നു. പിന്നീട് ഫ്രാന്‍സില്‍ തിരിച്ചെത്തിയതിനു ശേഷം 1804 ല്‍ അവള്‍ ചെറിയ ഒരു കൂട്ടായ്മയ്ക്കു രൂപം നല്കി. അതിന് ഫ്രഞ്ച് വൈദികനായ ഫാ. ഗ്വിയെം ജോസഫ് ഷമിനാദ് സ്ഥാപിച്ച മരിയന്‍ സമൂഹവുമായി സാമ്യമുണ്ടായിരുന്നു. തുടര്‍ന്നു ഫാ. ഷമിനാദിന്‍റെ ആദ്ധ്യാത്മക സഹായത്തോടുകൂടി അഡെലേയിഡ് തന്‍റെ സമുഹത്തെ 'അമലോത്മവ മറിയത്തിന്‍റെ പുത്രികള്‍' എന്ന സന്യാസിനി സമൂഹമാക്കി മാറ്റി. 1816 മെയ് 25ന് ഏജന്‍ ആസ്ഥാനമാക്കിയായിരിന്നു സമൂഹത്തിന്റെ ആരംഭം. താന്‍ തന്നെ സ്ഥാപിച്ച സന്യാസിനി സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തിയ അഡെലേയിഡ് 'അമലോത്ഭവത്തിന്‍റെ മറിയം' എന്ന നാമം സ്വീകരിച്ചു. 1828 ജനുവരി 10 ന് 38-മത്തെ വയസ്സില്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു നിത്യസന്നിധിയിലേക്ക് യാത്രയായി. 'ദാവീദിന്‍ പുത്രന് ഓശാന' എന്നായിരിന്നു അവള്‍ മരിക്കുന്നതിന് മുന്‍പ് അവസാനമായി പറഞ്ഞ വാക്ക്. 1966 മാര്‍ച്ച് 21നാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അഡെലേയിഡ് ട്രെങ്ഗിലോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ മാര്‍പാപ്പ അനുമതി നല്‍കുകയായിരിന്നു.
Image: /content_image/News/News-2018-06-10-03:56:55.jpg
Keywords: വാഴ്ത്ത
Content: 7969
Category: 18
Sub Category:
Heading: ദൈവകാരുണ്യത്തിന്റെ മുഖമായി നാം മാറണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ദൈവകാരുണ്യത്തിന്റെ മുഖമായി നാം മാറണമെന്നും പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കുമായുള്ള സേവനം ഏറ്റവും ദൈവീകമായ കടമയാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യന്‍ വൈഎംസിഎ സംഘടിപ്പിച്ച വൈഎംസിഎയുടെ 174ാം സ്ഥാപകദിനാഘോഷം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പ്രവര്‍ത്തിക്കുന്‌പോള്‍ ദൈവം സഹായിക്കുന്നു എന്ന ചിന്ത ശരിയല്ലായെന്നും ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പണത്തിനും അധികാരത്തിനും അന്തസിനും വേണ്ടി ജീവിക്കുന്ന മനുഷ്യര്‍ അതു നഷ്ടമാവുന്‌പോള്‍ ദുഃഖിക്കുന്നു. എല്ലാം ദൈവസിദ്ധമാണെന്ന് തിരിച്ചറിവുണ്ടെങ്കില്‍ ഇത്തരം നഷ്ടങ്ങളും ദുഃഖങ്ങളും നമ്മെ ബാധിക്കുകയില്ല. ഇന്ത്യന്‍ വൈഎംസിഎ ഈ ഭരണസമിതിയുടെ കാലത്ത് ഒരു കോടിയിലേറെ രൂപ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു എന്നതു മഹത്തായ കാര്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമീണമേഖലയില്‍ വൈഎംസിഎയുടെ പ്രവര്‍ത്തനം വ്യാപകമാക്കണമെന്ന് ദിനാചരണ സന്ദേശത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. വേള്‍ഡ് അലയന്‍സ് ഓഫ് വൈഎംസിഎ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡോ.സാമുവല്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.റോളണ്ട് വില്യംസ്, ദേശീയ ട്രഷറര്‍ ആര്‍.എസ്.ഷെട്ടിയാന്‍, റീജണല്‍ ചെയര്‍മാന്മാരായ വി.അശോകന്‍ സോളമന്‍, പ്രഫ.ജോയ് സി.ജോര്‍ജ്, ഏഷ്യ പെസഫിക് അലയന്‍സ് വൈഎംസിഎ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-11-03:56:00.jpg
Keywords: ആലഞ്ചേ
Content: 7970
Category: 18
Sub Category:
Heading: കുഞ്ഞു മിഷ്ണറിമാര്‍ സുവിശേഷത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: കുഞ്ഞു മിഷ്ണറിമാര്‍ സഭയോടൊപ്പം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ സുവിശേഷത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്ന അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ പദ്ധതികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനപുസ്തകവും മാര്‍ഗരേഖയും മാര്‍ പവ്വത്തില്‍ പ്രകാശനം ചെയ്തു. ഡയറക്ടര്‍ ഫാ. ജോബിന്‍ പെരുന്പളത്തുശേരി മാര്‍ഗനിര്‍ദേശപ്രസംഗവും മുന്‍ ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറന്പില്‍ മുഖ്യപ്രഭാഷണവും നടത്തി. ദീര്‍ഘകാലം മിഷന്‍ലീഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച റവ.ഡോ. ജോബി കറുകപ്പറന്പിലിനെ മാര്‍ പവ്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ആശിഷ് ജോ കെ.എസ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സോജന്‍ ചാക്കോ മാര്‍ഗരേഖ അവതരണവും ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറന്പില്‍ പഠനവിഷയാവതരണവും നടത്തി.
Image: /content_image/India/India-2018-06-11-04:49:06.jpg
Keywords: പവ്വത്തി
Content: 7971
Category: 1
Sub Category:
Heading: ട്രംപ്-കിം കൂടിക്കാഴ്ച; പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വ​​ത്തി​​ക്കാ​​ൻ ​​സി​​റ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചക്കു പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഉച്ചകോടിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നു ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സമാധാനപൂര്‍വ്വമായ അന്തരീക്ഷം കൊറിയയുടെയും ലോകത്തിന്റെയും ഭാവിക്ക് വേണ്ടി സംജാതമാകുന്നതിന് പിന്തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. അതേസമയം കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ ശേഷിക്കേ സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കിമ്മിനൊപ്പം വിദേശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോല്‍ എന്നിവരുണ്ടാകുമെന്നും സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ഡൊണാൾഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിപ്പിക്കുവാന്‍ മധ്യസ്ഥ ശ്രമവുമായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്‌.
Image: /content_image/News/News-2018-06-11-05:40:11.jpg
Keywords: കൊറിയ
Content: 7972
Category: 1
Sub Category:
Heading: ആഗോള വൈദിക സമൂഹത്തെ ജപമാലയിലൂടെ സമര്‍പ്പിച്ച് ഗ്ലോബല്‍ റോസറി റിലേ
Content: ഡബ്ലിന്‍: പൗരോഹിത്യ നിയോഗത്തോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് വൈദികര്‍ക്ക് വേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചു 24 മണിക്കൂര്‍ നീണ്ട ജപമാല യജ്ഞം നടന്നു. ഇക്കഴിഞ്ഞ ജൂണ്‍ 8 വെള്ളിയാഴ്ച, ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിയന്‍പതിലധികം ദേവാലയങ്ങളിലാണ് 24 മണിക്കൂര്‍ നീണ്ട ജപമാല യജ്ഞം സംഘടിപ്പിച്ചത്. വര്‍ഷംതോറും നടത്തിവരാറുള്ള ‘ഗ്ലോബല്‍ റോസറി റിലേയുടെ’ 9-മത്തെ ജപമാല റിലേയാണ് കഴിഞ്ഞ ദിവസം നടന്നത്. വിവിധ രാജ്യങ്ങളിലെ ഓരോ ദേവാലയവും തങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അരമണിക്കൂര്‍ നേരം ജപമാലയിലെ നിശ്ചയിച്ചിട്ടുള്ള രഹസ്യങ്ങള്‍ ചൊല്ലി ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു സകല പുരോഹിതര്‍ക്കുമായി ദൈവമാതാവിന്റെ സംരക്ഷണം അപേക്ഷിച്ചു. മുംബൈയിലെ ബന്ദ്രയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലും വൈദികരെ സമര്‍പ്പിച്ചുകൊണ്ട് നൂറുകണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലി. ദിവ്യകാരുണ്യ ആരാധനയോടൊപ്പമാണ് മുംബൈ ബസിലിക്ക ദേവാലയത്തില്‍ ജപമാലയും ചൊല്ലിയത്. പുരോഹിതര്‍ക്കും അവരുടെ നിയോഗത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ലഭിച്ചിട്ടുള്ള ഏറ്റവും നല്ല അവസരമായിരിന്നു റോസറി റിലേയെന്നു വിശ്വാസികള്‍ പ്രതികരിച്ചു. 2003-ല്‍ സ്ഥാപിതമായ ‘വേള്‍ഡ്‌ പ്രീസ്റ്റ്‌’ എന്ന അപ്പസ്തോലിക സംഘടനയാണ് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ‘ഗ്ലോബല്‍ റോസറി റിലേ’ ആരംഭിച്ചത്‌. ‘പൗരോഹിത്യത്തിന്റെ വിശുദ്ധിക്കായുള്ള ലോക പ്രാര്‍ത്ഥനാ ദിനം’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പുരോഹിതരേയും, അത്മായരേയും പ്രാര്‍ത്ഥനയിലൂടെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാരിയോണ്‍ മുല്‍ഹാള്‍ എന്ന അല്‍മായ വനിതയാണ് ‘വേള്‍ഡ്‌ പ്രീസ്റ്റ്‌’ സംഘടന സ്ഥാപിച്ചത്.
Image: /content_image/News/News-2018-06-11-07:02:04.jpg
Keywords: ജപമാല
Content: 7973
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികന്‍ വെടിയേറ്റ് മരിച്ചു
Content: മനില: ഫിലിപ്പീന്‍സില്‍ ദിവ്യബലിക്ക് തൊട്ടുമുന്‍പുണ്ടായ വെടിവെയ്പ്പില്‍ വൈദികന്‍ കൊല്ലപ്പെട്ടു. കബനാറ്റൻ രൂപതാംഗമായ ഫാ.റിച്ച്മോണ്ട് നിലോയാണ് (40) വധിക്കപ്പെട്ടത്. സരഗോസായിലെ നുവെ എസിജയിലെ ന്യുസ്ട്ര സെനോറ ദി ല നിവ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് ദിവ്യബലിയർപ്പണത്തിനായി ഒരുങ്ങുകയായിരുന്ന ഫാ.നിലോയ്ക്ക് നേരെ അജ്ഞാതരായ രണ്ട് തോക്ക് ധാരികൾ ജനാലയിലൂടെ വെടിയുതിർക്കുകയായിരുന്നു. നാല് തവണ വെടിയേറ്റ വൈദികന്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഇക്കഴിഞ്ഞ ജൂൺ ആറിന് നടന്ന വെടിവെയ്പ്പില്‍ മറ്റൊരു ഫിലിപ്പീന്‍സ് വൈദികന് സാരമായി പരിക്കേറ്റിരിന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്. ഫാ. നിലോയുടെ മരണത്തിലും മറ്റ് വൈദികർക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളിലും ക്രൈസ്തവർ ദു:ഖിതരാണെന്ന് കമ്പനാറ്റൻ രൂപത വികാരി ജനറാൾ ഫാ. ജറ്റ്സ് ജെറ്റനോവ് പറഞ്ഞു. സംഭവത്തെ അപലപിച്ചു ഫിലിപ്പീൻസ് കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിന് ശേഷം നാലാം തവണയാണ് ഫിലിപ്പീന്‍സില്‍ വൈദികര്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്. ഡിസംബറിൽ മനിലയ്ക്ക് സമീപം ജീൻ നഗരത്തിൽ ഫാ.മാർസലിറ്റോ പയസ് എന്ന വൈദികനും ഏപ്രിലിൽ വടക്കൻ ഫിലിപ്പീൻസിൽ ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന വൈദികനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ജയിൽ മോചിതനായ തടവുകാരനെ വീട്ടിൽ എത്തിച്ച ശേഷം തിരിച്ച് പോകുമ്പോഴാണ് ഫാ. പയസിന് വെടിയേറ്റത്. ഖനന പ്രവർത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഫാ. മാർക്ക് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-06-11-08:51:50.jpg
Keywords: ഫിലി