Contents

Displaying 7641-7650 of 26160 results.
Content: 7954
Category: 9
Sub Category:
Heading: യുവത്വത്തിന്റെ വഴിപിഴയ്ക്കലിൽ അധര കവാടത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ടീനേജുകാർക്ക് പ്രത്യേക പ്രോഗ്രാം "ഗാർഡ് മൈ ലിപ്സ്" നാളെ
Content: നാളെയുടെ യുവത്വം യേശുവിൽ വളരാൻ പതിവുപോലെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേക പ്രോഗ്രാം നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും .നൂറുകണക്കിന് കുട്ടികളും ടീനേജുകാരുമാണ് മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൺവെൻഷനിൽ എത്തിക്കൊണ്ടിരിക്കുന്നത് .ടീനേജുകാർക്ക് പ്രായത്തിന്റെ സവിശേഷതയെ മുൻനിർത്തി "ഗാർഡ് മൈ ലിപ്സ് " എന്ന പ്രത്യേക പ്രോഗ്രാം നാളെ നടക്കും. ദിവ്യകാരുണ്യ ആരാധന , ലൈവ് മ്യൂസിക് എന്നിവയടങ്ങിയ പതിവ് ശുശ്രൂഷകളും ഉണ്ടായിരിക്കും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ നാളെ ബഥേല്‍ സെന്ററില്‍ നടക്കുമ്പോള്‍ പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേര്‍ സാക്ഷ്യങ്ങള്‍, പ്രധാനമായും റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച കണ്‍വെന്‍ഷനില്‍ അസാധ്യങ്ങള്‍ സാധ്യമായ അനുഗ്രഹ സാക്ഷ്യങ്ങള്‍, ഇത്തവണ അനേകരുടെ വിശ്വാസജീവിതത്തിന് കരുത്തേകും. കഴിഞ്ഞ പത്ത് ദിവസത്തെ ഒരുമിച്ചുള്ള ശക്തമായ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി സോജിയച്ചന്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹമേകാന്‍ ഇത്തവണയും കണ്‍വെന്‍ഷനില്‍ എത്തിച്ചേരും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറാന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രകടമായ ദൈവപരിപാലനയ്ക്കു പ്രത്യുത്തരമേകി അനേകര്‍ക്ക് സാക്ഷ്യമാകാന്‍ സെഹിയോനില്‍ മുഴുവന്‍ സമയ ശുശ്രൂഷകയായി മാറിയ സില്‍വി സാബുവും ഇത്തവണ വചനവേദിയിലെത്തും. ജൂണ്‍ മാസത്തില്‍ ഈശോയുടെ തിരുഹൃദയ ഭക്തിയില്‍ വിശ്വാസികള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതി-യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ ജൂണ്‍ 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-06-08-03:10:46.jpg
Keywords: രണ്ടാം
Content: 7955
Category: 10
Sub Category:
Heading: ‘പോളണ്ടിനാവശ്യം ശക്തമായ കുടുംബബന്ധങ്ങള്‍’: പോളിഷ് പ്രധാനമന്ത്രി
Content: വാര്‍സോ: പോളണ്ടിനാവശ്യം കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളാണെന്നും സുരക്ഷിതത്വമുള്ള വലിയ കുടുംബങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്തു പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി. പോളണ്ടിലെ വലിയ കുടുംബങ്ങളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍, കുടുംബങ്ങള്‍ക്ക്‌ അനുകൂലമായ രാഷ്ട്രീയ നയം പിന്തുടരുമെന്ന ഉറപ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഊര്‍ജ്ജസ്വലമായ രാഷ്ട്രനിര്‍മ്മിതിയില്‍ അമ്മമാരേയും അവര്‍ വഹിക്കുന്ന പങ്കിനേയും പ്രധാനമന്ത്രി സ്മരിച്ചു. കെട്ടുറപ്പുള്ള കുടുംബങ്ങളില്ലെങ്കില്‍, പോളണ്ടില്ല. നിങ്ങളുടെ പ്രവര്‍ത്തനവും, അമ്മമാരുടെ പ്രയത്നവും വഴി നമുക്ക്‌ ശക്തവും, മനോഹരവും, സ്വാഭിമാനവുമുള്ള ഒരു പോളണ്ടിനെ വാര്‍ത്തെടുക്കാം. തദ്ദേശീയ ജനതക്ക്‌ പകരം രാജ്യത്തിന്റെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും ചേരാത്ത വിദേശീയരെക്കൊണ്ട് രാഷ്ട്രം കുത്തിനിറക്കുന്ന മറ്റ് യൂറോപ്യന്‍ നേതാക്കളുടെ മനോഭാവത്തെ അദ്ദേഹം വിമര്‍ശിച്ചു. പോളണ്ടുകാരുടെ സ്വപ്നത്തിനനുസൃതമായ ഒരു മഹത്തായ പോളണ്ട് പടുത്തുയര്‍ത്തുന്നതില്‍ വലിയ കുടുംബങ്ങള്‍ക്കു ശക്തമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളുടെ വളര്‍ച്ചക്ക് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പോളണ്ടിലെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊതു ഇന്‍സെന്റീവുകളും, ശിശുക്ഷേമ പദ്ധതികള്‍ക്കുള്ള സഹായധനത്തില്‍ വരുത്തിയ വര്‍ദ്ധനവുകളും അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു. പോളണ്ടിന്റെ ക്രിസ്തീയ നയം തങ്ങളും പിന്തുടരുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് പോളണ്ടും ഹംഗറിയും.
Image: /content_image/News/News-2018-06-08-03:35:47.jpg
Keywords: പോളണ്ട, പോളിഷ
Content: 7956
Category: 1
Sub Category:
Heading: ഭാരത സഭയ്ക്കു രണ്ടു പുതിയ മെത്രാന്മാര്‍
Content: വത്തിക്കാന്‍ സിറ്റി: ഭാരത സഭക്ക് രണ്ടു പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി ഫുള്‍ജെന്‍സ് അലോഷ്യസ് തിഗയെയും അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയുടെ സഹായമെത്രാനായി സലേഷ്യന്‍ അംഗമായ ഡെന്നീസ് പന്‍പിച്ചൈയെയുമാണ് മാര്‍പാപ്പ നിയമിച്ചത്. ബെട്ടൈയ്യ രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാന്‍ ഫുള്‍ജെന്‍സ് അലോഷ്യസ് തിഗ. ഗുംല രൂപതയിലെ 1965 മാര്‍ച്ച് 3 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വരാണസിയിലും ഭോപ്പാലിലുമായി, തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടുകയും ചെയ്ത അദ്ദേഹം 1997 മാര്‍ച്ച് 3ന് മുസാഫര്‍പൂര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 1998-ല്‍ സ്ഥാപിതമായ ബെട്ടൈയ്യ രൂപതയില്‍ സേവനം ആരംഭിച്ച അദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, രൂപതാദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമസമിതിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഡെന്നിസ് പന്‍പിച്ചൈ തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍ ഉള്‍പ്പെട്ട കൊളച്ചെല്‍ സ്വദേശിയാണ്. 1958 ജൂലൈ 27ന് ജനിച്ച അദ്ദേഹം സലേഷ്യന്‍ സമൂഹത്തില്‍ ചേരുകയും നാഷിക്, തിന്‍സുക്കിയ എന്നിവിടങ്ങളിലായി തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദൈവശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1991 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു. സലേഷ്യന്‍ സമൂഹത്തിന്‍റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി, ഇടവക വികാരി, സലേഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ സമിതിയംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-06-09-04:25:44.jpg
Keywords: ഇന്ത്യ, ഭാരത
Content: 7957
Category: 18
Sub Category:
Heading: കര്‍ദ്ദിനാളിന്റെ കോലം കത്തിച്ചത് നീചമായ പ്രവര്‍ത്തി: പാലാ രൂപത
Content: പാലാ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് അപമാനിച്ച നടപടി തികച്ചും നിന്ദ്യവും നീചവുമാണെന്നു പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന വൈദിക അല്‍മായ നേതൃസമ്മേളനം. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും ലോകമെന്പാടുമുള്ള സഭാവിശ്വാസികളെ ആഴത്തില്‍ മുറിപ്പെടുത്തുന്നതാണെന്നും ഇത്തരത്തില്‍ ഒരു നടപടിയും അനുവദിക്കാനാവില്ലായെന്നും സമ്മേളനം വ്യക്തമാക്കി. സഭാതലവനു തന്റെ അജപാലന ധര്‍മങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ നിയമ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. സഭാനേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ഒരു നടപടിയും അനുവദിക്കാനാവില്ല. ഇത്തരം നീചമായ പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സഭാനേതൃത്വം തയാറാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപറന്പില്‍, വൈദിക സമിതി സെക്രട്ടറി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സിറിയക് തോമസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. സാബു ഡി. മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാജു അലക്‌സ്, രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-06-09-04:44:45.jpg
Keywords: കല്ലറങ്ങ, പാല
Content: 7958
Category: 18
Sub Category:
Heading: കെസിഎസ്എല്‍ ആനിമേറ്റര്‍മാരുടെ സംഗമം ഇന്ന് പിഒസിയില്‍
Content: കൊച്ചി: കെസിഎസ്എലിന്റെ സംസ്ഥാനതല ആനിമേറ്റര്‍മാരുടെ സംഗമവും അധ്യാപക അവാര്‍ഡ് ദാനവും കാക്കനാട് പിഒസിയില്‍ ഇന്നു നടക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളി അധ്യക്ഷത വഹിക്കും. അധ്യാപക അവാര്‍ഡ് ജോസി ബാസ്റ്റിനും ആനിമേറ്റര്‍ പുരസ്‌കാരം സിസ്റ്റര്‍ ലിസി ദേവസിയും ഏറ്റുവാങ്ങും. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ രചിച്ച 'ഡിജിറ്റല്‍ യുഗത്തിലെ വിദ്യാര്‍ത്ഥികള്‍', ഫാ. തോംസണ്‍ പഴയചിറപീടികയില്‍ രചിച്ച ഉപപാഠ പുസ്തകമായ 'വെണ്‍മഞ്ഞുപോലൊരു മഹാവിശുദ്ധന്‍' എന്നീ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യും. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തും. പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞയെടുത്തു ചുമതലയേല്‍ക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍, ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ, ജോസഫ് മാത്യു, വി.വി. സെബാസ്റ്റ്യന്‍, ജോജി എം.വര്‍ഗീസ്, എല്‍സി ആന്റണി എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-06-09-04:57:49.jpg
Keywords: പിഒസി
Content: 7959
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ കത്തോലിക്ക വൈദികന് വെടിയേറ്റു
Content: മനില: ഫിലിപ്പീൻസിലെ കാലംബ നഗരത്തിൽ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ വൈദികന് പരിക്കേറ്റു. ജൂൺ ആറിന് നടന്ന അക്രമത്തില്‍ സെന്‍റ് മൈക്കിൾ ദേവാലയത്തിലെ വൈദികനായ ഫാ. റെ ഉർമെന്റയ്ക്കാണ് അക്രമികളുടെ വെടിയേറ്റത്. വലത് കൈയ്യിലും തോളിലുമായി വെടിയേറ്റ ഫാ.ഉർമെന്റ ആശുപത്രിയിൽ ചികിത്സയിലാണ്. സെക്രട്ടറിയായ റെമഡിയോസ് ദ ബെലനൊപ്പം കാറിൽ സഞ്ചരിക്കവേയാണ് വൈദികന് വെടിയേറ്റത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫിലിപ്പീന്‍സ് നാഷണൽ പോലീസ് ചാപ്ലയിനായി ഫാ. ഉർമെന്റ നേരത്തെ സേവനമനുഷ്ഠിച്ചിരിന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം മൂന്നാം തവണയാണ് ഫിലിപ്പീന്‍സില്‍ വൈദികര്‍ക്ക് നേരെ വെടിവെച്ചു അപായപ്പെടുത്തുവാന്‍ ശ്രമം ഉണ്ടായിരിക്കുന്നത്. ഡിസംബറിൽ മനിലയ്ക്ക് സമീപം ജീൻ നഗരത്തിൽ ഫാ.മാർസലിറ്റോ പയസ് എന്ന വൈദികനും ഏപ്രിലിൽ വടക്കൻ ഫിലിപ്പീൻസിൽ ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന വൈദികനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2018-06-09-05:31:29.jpg
Keywords: ഫിലിപ്പീ
Content: 7960
Category: 1
Sub Category:
Heading: തെക്കന്‍ സുഡാനിൽ അപ്പസ്തോലിക കാര്യാലയം തുറക്കാൻ നടപടി
Content: വത്തിക്കാൻ സിറ്റി: ആഭ്യന്തര കലഹം നേരിടുന്ന തെക്കൻ സുഡാനിൽ സ്ഥിര അപ്പസ്തോലിക കാര്യാലയം ആരംഭിക്കാൻ വത്തിക്കാൻ നടപടി സ്വീകരിച്ചു. ബ്രസീൽ അപ്പസ്തോലിക കാര്യാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ കെനിയൻ ബിഷപ്പ് മോൺ.മാർക്ക് കടിമയെ തെക്കൻ സുഡാനിലെ പ്രഥമ അപ്പസ്തോലിക നുൺഷ്യോയായി നിയമിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നും അറിയിച്ചതായി സുഡാൻ മെത്രാൻ സമിതിയുടെ ജൂൺ ആറിന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. നേരത്തെ നെയ്റോബി ആസ്ഥാനമായാണ് അപ്പസ്തോലിക കാര്യാലയം സുഡാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിന്നത്. ഇത് പിന്‍വലിച്ചുകൊണ്ടാണ് തെക്കന്‍ സുഡാനില്‍ സ്ഥിര അപ്പസ്തോലിക കാര്യാലയം ആരംഭിക്കുന്നത്. യുദ്ധകെടുതികൾ നേരിടുന്ന തെക്കൻ സുഡാനിൽ വത്തിക്കാൻ നയതന്ത്രബന്ധം ആരംഭിക്കുന്നത് ഏറെ സഹായകരമാണെന്ന് ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് എഡാർഡോ ഹിബോരോ കുസ്സാല വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ് ദക്ഷിണ സുഡാനിലെ ജനങ്ങളെന്ന് ടോബുര-യാമ്പിയോ രൂപത അദ്ധ്യക്ഷൻ കൂടിയായ ബിഷപ്പ് കുസ്സാലയുടെ പ്രസ്താവനയില്‍ പറഞ്ഞു. 2017 ൽ തീരുമാനിച്ച ഫ്രാൻസിസ് പാപ്പയുടെ തെക്കൻ സുഡാൻ സന്ദർശനം സുരക്ഷാ പ്രശ്നങ്ങളാൽ നീട്ടിവയ്ക്കുകയായിരിന്നു. 2011-ൽ സുഡാനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും 2013 മുതൽ തെക്കൻ സുഡാനിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. രാഷ്ട്രീയ പകപോക്കലുകളും കലാപവും മൂലം മൂന്ന് ലക്ഷം ആളുകള്‍ മരണമടയുകയും മുപ്പത് ലക്ഷം ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് മാര്‍പാപ്പ നേരത്തെ ധനസഹായം നല്‍കിയിരിന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥകൾക്കിടയില്‍ ജീവന്‍ പണയം വച്ചാണ് അപ്പസ്തോലിക പ്രതിനിധികള്‍ ശുശ്രൂഷ ചെയ്യുന്നത്. 2003 ൽ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറണ്ടിയിലെ വത്തിക്കാന്‍ അപ്പസ്തോലിക പ്രതിനിധിയായിരിക്കെ ഐറിഷ് ആർച്ച് ബിഷപ്പ് മൈക്കിൾ കോർട്നി വെടിയേറ്റ് മരണമടഞ്ഞിരുന്നു.
Image: /content_image/News/News-2018-06-09-08:01:06.jpg
Keywords: സുഡാ
Content: 7961
Category: 1
Sub Category:
Heading: പുരാതന ദേവാലയം സംരക്ഷിക്കുവാന്‍ ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മില്‍ ധാരണ
Content: ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിന്റെ തെക്ക് ഭാഗത്തുള്ള അല്‍ മദായിന്‍ ജില്ലയിലെ പുരാതനവും, പൗരസ്ത്യ സഭാ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ളതുമായ ‘ചര്‍ച്ച് ഓഫ് കോഖേ’ സംരക്ഷിക്കുവാന്‍ ക്രൈസ്തവരും പ്രാദേശിക മുസ്ലീം സമൂഹവും പരസ്പരധാരണയായി. സര്‍ക്കാര്‍ സഹായത്തോടെ ദേവാലയം പുനരുദ്ധരിക്കുവാനും, തീര്‍ത്ഥാടന പദ്ധതികള്‍ നടപ്പിലാക്കുവാനുമാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 25നു ബാഗ്ദാദിലെ കത്തോലിക്കാ സഭയുടെ സെന്റര്‍ ഫോര്‍ ഈസ്റ്റേണ്‍ സ്റ്റഡീസിന്റെ തലവനായ ഫാ. മാന്‍സോര്‍ അല്‍-മഖ്ലീസ്സിയുടെ നേതൃത്വത്തിലാണ് ക്രിസ്ത്യന്‍ സംഘം ദേവാലയം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനു ശേഷം പ്രാദേശിക മുസ്ലീം സമുദായത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടു അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ദേവാലയത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയുമായിരിന്നു. തുടര്‍ന്നാണ് ദേവാലയ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും ഇരുവിഭാഗങ്ങളും ഒരുമിച്ച് ധാരണയിലെത്തിയത്. ഒന്നാം നൂറ്റാണ്ടില്‍ വിശുദ്ധ മാരിയാണ് ദേവാലയം പണികഴിപ്പിച്ചത്. മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് കോഖേ ദേവാലയത്തിനുള്ളത്. നൂറ്റാണ്ടുകളോളം പൗരസ്ത്യ സഭയുടെ പാത്രിയാര്‍ക്കല്‍ ഭവനമായി വര്‍ത്തിച്ച ദേവാലയമാണിത്. 24-ഓളം പാത്രിയാര്‍ക്കീസ്മാരെ ദേവാലയത്തില്‍ കബറടക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള ഭീകരസംഘടനകളില്‍ നിന്നുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്നു കഴിഞ്ഞ 20 വര്‍ഷമായി ക്രൈസ്തവര്‍ക്ക് പൗരാണിക ദേവാലയം സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ലായിരിന്നു. 1980-കളില്‍ ദേവാലയം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെ ഇവിടെ കൂടുതല്‍ പുരാവസ്തു ഗവേഷണങ്ങള്‍ നടത്തുകയാണ് ഇറാഖി ഭരണകൂടം ചെയ്തത്. ദേവാലയം പുനരുദ്ധരിക്കണമെന്ന് ക്രിസ്ത്യാനികളുടേയും, മുസ്ലീങ്ങളുടേയും സംയുക്തമായ ആവശ്യം പുരാവസ്തു ഗവേഷക ലോകം സ്വാഗതം ചെയ്തിരിക്കുകയാണ്. ദേവാലയമിരിക്കുന്ന അല്‍ മദായിന്‍ ജില്ലയും ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ്. സ്റ്റെസിഫോണ്‍ എന്നായിരുന്നു ഈ സ്ഥലം പൗരാണിക കാലത്ത് അറിയപ്പെട്ടിരുന്നത്. പാര്‍ത്തിയന്‍ സാമ്രാജ്യത്തിന്റെ ശൈത്യകാല തലസ്ഥാനമായിരുന്നു ഇവിടം. മേഖലയില്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2018-06-09-11:04:43.jpg
Keywords: പുരാതന, ഇറാഖ
Content: 7962
Category: 1
Sub Category:
Heading: മ്യാന്മറിലെ ക്രിസ്ത്യാനികള്‍ കടുത്ത വംശഹത്യക്കിരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി സ്‌കൈ ന്യൂസ്
Content: യാങ്കൂൺ: ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂസ്. 'സ്‌കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനിരായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. മ്യാന്‍മറിലെ കേന്ദ്രസൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത സാധാരണക്കാരായ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ നിബിഡവനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും (KIA) തമ്മിലുള്ള പോരാട്ടമാണ് ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ ഔദ്യോഗിക സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്. ഒറ്റപ്പെട്ട് കിടക്കുന്ന കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം കാരണം കച്ചിന്‍ മേഖലയിലെ ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണികളായ ക്രൈസ്തവ സ്ത്രീകള്‍ ക്രൂര മാനഭംഗത്തിന് ഇരയായി. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി ക്രിസ്ത്യന്‍ വംശഹത്യ തന്നെയാണെന്ന്‍ ലാഷി ഒകാന്‍ ജാ എന്ന സ്ത്രീ സ്‌കൈ ന്യൂസ് പ്രതിനിധിയോട് വെളിപ്പെടുത്തി. കച്ചിന്‍ വംശജരെ കാണുന്ന മാത്രയില്‍ തന്നെ സൈന്യം അവരെ കൊല്ലുവാനാണ് ശ്രമിക്കുന്നതെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗം ചെയ്യുന്നുവെന്നും ലാഷി കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്നത് സത്യമാണെന്ന് കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ വൈസ്‌ പ്രസിഡന്റായ ജെനറല്‍ സുംലുട്ട് ഗണ്‍മാവും അടിവരയിട്ട് സമ്മതിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിന്‍, മ്യാന്‍മറിലെ മറ്റ്‌ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും, സന്നദ്ധ സഹായ സംഘടനകള്‍ക്കും കച്ചിന്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിനില്‍ രൂക്ഷമായിരിക്കുകയാണ്. ‘ദി ഗാര്‍ഡിയനും’ മ്യാന്മാറിലെ ക്രൈസ്തവ വംശഹത്യയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ഡോഴ്സ് യുഎസ്എ’ റിപ്പോര്‍ട്ടില്‍ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം മതപീഡനത്തിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 24-മതാണ് മ്യാന്‍മറിന്റെ സ്ഥാനം. ‘മാ ബാ താ’ പോലെയുള്ള ബുദ്ധിസ്റ്റ് മൗലീകവാദി സംഘടനകളും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഓപ്പണ്‍ ഡോര്‍സ് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരിന്നു.
Image: /content_image/News/News-2018-06-09-13:23:31.jpg
Keywords: മ്യാന്മ
Content: 7963
Category: 1
Sub Category:
Heading: മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ കടുത്ത വംശഹത്യക്കിരയാകുന്നു; റിപ്പോര്‍ട്ടുമായി സ്കൈ ന്യൂസ്
Content: യാങ്കൂൺ: ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്‍മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്കൈ ന്യൂസ്. 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനിരായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. മ്യാന്‍മറിലെ കേന്ദ്രസൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത സാധാരണക്കാരായ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ നിബിഡവനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും (KIA) തമ്മിലുള്ള പോരാട്ടമാണ് ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ ഔദ്യോഗിക സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്. ഒറ്റപ്പെട്ട് കിടക്കുന്ന കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം കാരണം കച്ചിന്‍ മേഖലയിലെ ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണികളായ ക്രൈസ്തവ സ്ത്രീകള്‍ ക്രൂര മാനഭംഗത്തിന് ഇരയായി. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി ക്രിസ്ത്യന്‍ വംശഹത്യ തന്നെയാണെന്ന്‍ ലാഷി ഒകാന്‍ ജാ എന്ന സ്ത്രീ സ്കൈ ന്യൂസ് പ്രതിനിധിയോട് വെളിപ്പെടുത്തി. കച്ചിന്‍ വംശജരെ കാണുന്ന മാത്രയില്‍ തന്നെ സൈന്യം അവരെ കൊല്ലുവാനാണ് ശ്രമിക്കുന്നതെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗം ചെയ്യുന്നുവെന്നും ലാഷി കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്നത് സത്യമാണെന്ന് കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ വൈസ്‌ പ്രസിഡന്റായ ജെനറല്‍ സുംലുട്ട് ഗണ്‍മാവും അടിവരയിട്ട് സമ്മതിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിന്‍, മ്യാന്‍മറിലെ മറ്റ്‌ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും, സന്നദ്ധ സഹായ സംഘടനകള്‍ക്കും കച്ചിന്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിനില്‍ രൂക്ഷമായിരിക്കുകയാണ്. ‘ദി ഗാര്‍ഡിയനും’ മ്യാന്മാറിലെ ക്രൈസ്തവ വംശഹത്യയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ഡോഴ്സ് യുഎസ്എ’ റിപ്പോര്‍ട്ടില്‍ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം മതപീഡനത്തിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 24-മതാണ് മ്യാന്‍മറിന്റെ സ്ഥാനം. ‘മാ ബാ താ’ പോലെയുള്ള ബുദ്ധിസ്റ്റ് മൗലീകവാദി സംഘടനകളും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഓപ്പണ്‍ ഡോര്‍സ് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരിന്നു.
Image: /content_image/News/News-2018-06-09-13:22:45.jpg
Keywords: മ്യാന്മ