Contents
Displaying 7611-7620 of 25133 results.
Content:
7924
Category: 1
Sub Category:
Heading: പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സിബിസിഐയുടെ മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജം
Content: റാഞ്ചി: ഭാരത കത്തോലിക്ക സഭയുടെ മെഡിക്കൽ കോളേജെന്ന സ്വപ്നം ജാർഖണ്ഡിൽ പൂവണിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണാർത്ഥം മെഡിക്കൽ കോളേജ് പണിയണമെന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോ പങ്കുവെച്ച സ്വപ്ന പദ്ധതിയാണ് ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാകുന്നത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെ മന്ദറിൽ നിർമ്മാണം പൂർത്തിയാക്കിയ 'കോൺസ്റ്റന്റ് ലിവെൻസ് ഹോസ്പിറ്റൽ ആൻറ് റിസേർച്ച് സെന്റർ' മുന്നൂറ്റിയമ്പത് ബെഡ് സൗകര്യങ്ങളോട് കൂടിയതാണ്. 1947-ൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മന്ദറിൽ സ്ഥാപിച്ച ഹോളി ഫാമിലി ആശുപത്രി മൂന്നു വർഷങ്ങൾക്ക് മുൻപ് ദേശീയ കത്തോലിക്ക മെത്രാൻ സമിതി ഏറ്റെടുക്കുകയായിരുന്നു. നൂറ്റിയമ്പത് ബെഡ് സൗകര്യമുള്ള ഹോളി ഫാമിലി ആശുപത്രിയോടൊപ്പം ഇരുനൂറ് കിടക്കകള്‍ കൂടിയ കെട്ടിട സമുച്ചയവും ഉൾപ്പെടുന്നതാണ് പുതിയ മെഡിക്കൽ കോളേജെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. ജോർജ് പെക്കാടൻകുഴി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 2015 നവംബർ ഏഴിന് ഇരുപത് മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി രഘുബാർ ദാസാണ് മെഡിക്കൽ കോളേജ് പദ്ധതിയുടെ തറകല്ലിടല്‍ നിർവ്വഹിച്ചത്. മെഡിക്കൽ കോളേജിനാവശ്യമായ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം ലഭിക്കുന്നതിന് നേരിട്ട കാലതാമസമാണ് പദ്ധതി വൈകുന്നതിന് കാരണമായത്. സംസ്ഥാനത്ത് റാഞ്ചി, ധൻബാദ്, ജംഷഡ്പുർ എന്നീ സ്ഥലങ്ങളിലായി മൂന്ന് മെഡിക്കൽ കോളേജുകൾ ഉണ്ടെങ്കിലും ആധുനിക ചികിത്സ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ആദ്യ സ്വകാര്യ ക്രിസ്ത്യൻ മെഡിക്കൽ കോളേജാണ് കോൺസ്റ്റന്റ് ലിവെൻസ് ഹോസ്പിറ്റൽ ആൻറ് റിസേർച്ച് സെന്റർ.
Image: /content_image/News/News-2018-06-04-07:59:40.jpg
Keywords: സിബിസിഐ, ആശുപത്രി

7925
Category: 11
Sub Category:
Heading: ക്രിസ്തുവിന് സ്തുതി ഗീതങ്ങള്‍ ആലപിച്ച് പോളിഷ് യുവത്വം
Content: വാര്‍സോ: ക്രിസ്തുവിന് സ്തുതിഗീതങ്ങള്‍ ആലപിച്ച് പോളണ്ടില്‍ നടന്ന യുവജന സംഗമം കത്തോലിക്ക വിശ്വാസത്തിന്റെ പരസ്യ പ്രഘോഷണമായി മാറി. ലെഡ്നിക്കയില്‍ നടന്ന വാര്‍ഷിക യുവജന സംഗമത്തില്‍ ഒരു ലക്ഷത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്. ഞായറാഴ്ച അര്‍ദ്ധരാത്രി നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. “ഓരോ ദിവസവും ഞാന്‍ നിന്നോടൊപ്പം” എന്ന ദൈവവചനത്തെ ആസ്പദമാക്കിയാണ് വാര്‍ഷിക യുവജന സംഗമം സംഘടിപ്പിച്ചത്. എഡി 966-ല്‍ പോളണ്ടിന്റെ ആദ്യത്തെ ഭരണാധികാരിയായ മിസ്കോ I മാമ്മോദീസ മുങ്ങിയതെന്ന് കരുതപ്പെടുന്ന ലെഡ്നിക്ക ഫീല്‍ഡില്‍ വെച്ചായിരുന്നു പോളിഷ് യുവത്വത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ സമ്മേളനം. ജര്‍മ്മനി, ബെലാറൂസ്, ബ്രസീല്‍, ക്രൊയേഷ്യ, കെനിയ, ഇറ്റലി, ലെബനന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, തീര്‍ത്ഥാടകരും പരിപാടിയില്‍ പങ്കെടുക്കുവാനെത്തി. പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡയും പ്രാര്‍ത്ഥന നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. പോളണ്ടിന്റെ അടിസ്ഥാന ഘടകം ക്രിസ്ത്യന്‍ വിശ്വാസമാണെന്ന് ഡൂഡ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച പൊതുപ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പയും വാര്‍ഷിക യുവജന സംഗമത്തിന് ആശംസകള്‍ നേര്‍ന്നിരിന്നു. കത്തോലിക്ക മൂല്യങ്ങളെ മുറുകെ പിടിച്ച് തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസത്തില്‍ മുന്നേറുന്ന ചുരുക്കം യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഇന്ന് പോളണ്ട്.
Image: /content_image/News/News-2018-06-04-10:38:41.jpg
Keywords: പോളണ്ട്, പോളിഷ

7926
Category: 10
Sub Category:
Heading: സര്‍ക്കാറിന്റെ 'ക്രിസ്തീയ പിന്തുണ'; ഹംഗറിയില്‍ ഗര്‍ഭഛിദ്രവും വിവാഹമോചനവും കുറഞ്ഞു
Content: ഇറ്റലി/ ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഹംഗറിയില്‍ ഗര്‍ഭഛിദ്രത്തിലും വിവാഹമോചനത്തിലും ഗണ്യമായ കുറവ്. “ഹ്യൂമന്‍ ലൈഫ്, ഫാമിലി ആന്‍ഡ് ദി സ്പ്ലെന്‍ഡര്‍ ഓഫ് ട്രൂത്ത് : ദി ഗിഫ്റ്റ് ഓഫ് ഗോഡ്” എന്ന വിഷയത്തെ ആസ്പദമാക്കി ഇക്കഴിഞ്ഞ മെയ് 21-ന് റോമില്‍ വെച്ച് നടന്ന സെമിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ സ്റ്റേറ്റ് ഫോര്‍ ഫാമിലി യൂത്ത് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ അഫയേഴ്സ് മന്ത്രി കടാലിന്‍ നൊവാകാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭഛിദ്രവും വിവാഹമോചനവും ഹംഗറിയില്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 2010-ല്‍ 40,499 ഗര്‍ഭഛിദ്രം നടന്നപ്പോള്‍ 2017 ആയപ്പോള്‍ അത് 28,500 ആയി കുറഞ്ഞുവെന്ന് നൊവാക് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇതേ കാലയളവില്‍ വിവാഹ മോചനത്തിന്റെ എണ്ണം 23,873-ല്‍ നിന്നും 18,600 ആയി കുറഞ്ഞു. വിവാഹങ്ങളുടെ എണ്ണം 35,520-ല്‍ നിന്നും 50,600 ആയി കൂടി. ഹംഗേറിയന്‍ ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങള്‍ കുടുംബത്തിനു പ്രത്യേക പ്രാധാന്യം തന്നെ നല്‍കുന്നുണ്ടെന്നും നൊവാക് പറഞ്ഞു. പ്രസവ ശുശ്രൂഷ പദ്ധതികള്‍, കുഞ്ഞുങ്ങളെ നോക്കുവാന്‍ ശമ്പളത്തോടു കൂടിയ അവധി, കുടുംബ നികുതി ഇളവുകള്‍, ഹൗസിംഗ് അലവന്‍സ് തുടങ്ങിയ ജനപ്രിയങ്ങളായ സര്‍ക്കാര്‍ നടപടികള്‍ യുവജനങ്ങളെയും മൂല്യമുള്ള ദാമ്പത്യ ജീവിതത്തിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. കുടുംബനികുതിയിലുള്ള ഇളവ് കാരണം 2010-മുതല്‍ കുടുംബ വരുമാനത്തില്‍ 63.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഹംഗറിയില്‍ ഉണ്ടായിട്ടുള്ളത്. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഓരോ കുഞ്ഞും ജനിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാനും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു നൊവാക് പറഞ്ഞു. ഹംഗേറിയന്‍ സര്‍ക്കാരില്‍ നിന്നും കുടുംബങ്ങള്‍ക്ക് മികച്ചതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ജിഡിപിയുടെ 4.8% കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ ചിലവിടുന്നത്. ഭ്രൂണാവസ്ഥയിലുള്ള ശിശുവിന് 91 ദിവസത്തെ പ്രായമാകുമ്പോള്‍ തന്നെ മാതാപിതാക്കള്‍ കുടുംബ അലവന്‍സിന് യോഗ്യരാകുന്നു. ജിഡിപിയുടെ 1.1% മാണ് ഇതിനുമാത്രമായി സര്‍ക്കാര്‍ ചിലവിടുന്നത്. ജനിക്കുന്ന ഓരോ കുട്ടിക്കും സര്‍ക്കാര്‍ ഒരു നിശ്ചിത തുക അക്കൗണ്ടിലിട്ട് നല്‍കുന്ന ‘ബേബി ബോണ്ട്’ പദ്ധതിയും അബോര്‍ഷന്റെ എണ്ണം കുറയുവാന്‍ കാരണമായി. 2016-17 കാലയളവില്‍ സൗജന്യ ഭക്ഷണം ലഭിക്കുന്ന കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ എണ്ണത്തില്‍ മൂന്ന്‍ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് ഹംഗറി. യൂറോപ്പിന്റെ ക്രിസ്തീയ സംസ്ക്കാരത്തെ വീണ്ടെടുക്കുവാന്‍ ശക്തമായ നിലപാട് ഉയര്‍ത്തിയിട്ടുള്ള വിക്ടര്‍ ഓര്‍ബാന്‍ ഇക്കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Image: /content_image/News/News-2018-06-04-12:40:44.jpg
Keywords: ഹംഗേ, ഹംഗ

7927
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ഒബാന്‍ഡോ ബ്രാവോ ദിവംഗതനായി
Content: മനാഗ്വ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ പരിഹരിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ഒബാന്‍ഡോ വൈ ബ്രാവോ അന്തരിച്ചു. 92 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു വിശ്രമത്തിലായിരിന്ന അദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ജീവിതം ദൈവത്തിനും ദൈവ ജനത്തിനും സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ബ്രാവോയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതായും, സഭാസേവനത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ ജീവിച്ച ദാസന് ദൈവം നിത്യശാന്തി നല്‍കട്ടെയെന്നും പാപ്പാ അനുശോചന സന്ദേശത്തില്‍ കുറിച്ചു. 1926-ല്‍ ജ്വികാല്‍പാ രൂപതയ്ക്കു കീഴിലുള്ള ലാ ലിബെര്‍ത്താദിലായിരുന്നു കര്‍ദ്ദിനാള്‍ മിഗേലിന്റെ ജനനം. ഗ്രനാഡയിലെ സലേഷ്യന്‍ കോളേജില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം1958-ല്‍ തിരുപട്ടം സ്വീകരിച്ചു വൈദികനായി അഭിഷിക്തനായി. വര്‍ഷങ്ങള്‍ക്ക് ശേഷം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ മത്താഗാല്‍പയുടെ സഹായമെത്രാനായി നിയോഗിച്ചു. 1970-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ മനാഗ്വായുടെ മെത്രാപ്പോലീത്തയായും 1985-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. 1971-1997, 1999-2005 കാലയളവില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായും 1976-1980-വരെയും അമേരിക്ക-പനാമ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ പ്രസിഡന്‍റായും 1981- 1985 ലാറ്റിനമേരിക്കന്‍ മെത്രാന്‍സംഘത്തില്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കുള്ള സഖ്യത്തിന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1970കളില്‍ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരേ ഇടതുപക്ഷ സാന്‍ഡീനിസ്റ്റാകള്‍ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആര്‍ച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചിരിന്നു. 1989ല്‍ ഒര്‍ട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കര്‍ദ്ദിനാള്‍ ഒബാന്‍ഡോയാണ്. 2005-ല്‍ വിരമിക്കുവരെ മനാഗ്വ അതിരൂപതയുടെ അധ്യക്ഷനായിരിന്നു. കര്‍ദ്ദിനാള്‍ മിഗേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറഞ്ഞു. ഇതില്‍ 115 പേര്‍ 80 വയസ്സില്‍ താഴെ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും 97 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
Image: /content_image/News/News-2018-06-05-03:56:46.jpg
Keywords: കര്‍ദ്ദി, അന്തരി

7928
Category: 18
Sub Category:
Heading: റവ. ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ്
Content: ആലുവ: ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ നിയമിതനായി. മൂന്നു വര്‍ഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് വൈസ് പ്രസിഡന്റായിരുന്ന റവ. ഡോ. ടോമി പോളിന് പുതിയ ദൗത്യം നൽകിയിരിക്കുന്നത്. പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോള്‍, വന്മേലില്‍ കക്കാട്ടുതടത്തില്‍ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്. 1986ല്‍ വൈദികനായ അദ്ദേഹം ബെല്‍ജിയത്തിലെ ലുവയിന്‍ സര്‍വ്വകലാശാലയില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും എടുത്തു. 1997 ജൂണ്‍ മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും ഗസ്റ്റ് ലക്ചറായും സേവനം ചെയ്തു വരികയാണ്. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സിലറുമായ ഡോ. സൂസപാക്യം വഴിയാണ് റവ. ഡോ. ടോമിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള നിയമനരേഖ വത്തിക്കാനില്‍ നിന്നുള്ള ലഭിച്ചത്.
Image: /content_image/India/India-2018-06-05-04:31:15.jpg
Keywords: പൊന്തി

7929
Category: 24
Sub Category:
Heading: നിപ്പയും പ്രാര്‍ത്ഥനയും; യുക്തിവാദികള്‍ക്ക് മറുപടി
Content: നിപ്പാ എന്ന പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് നാട് മുഴുവന്‍. നഗരവും നിരത്തും ആശുപത്രികളുമെല്ലാം ശൂന്യമായിരിക്കുന്നു. ആളുകള്‍ കൂടുന്നയിടങ്ങളൊക്കെ ഭയാനകമായതെന്തോ സംഭവിച്ചാലെന്ന പോലെ നിശബ്ദമാണ്. ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. രോഗബാധിതരെയും സംശയിക്കുന്നവരെയും പകരാനിടമുള്ള സ്ഥലങ്ങളെയുമെല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്യുന്നു. സൂക്ഷ്മവും സംഘടിതവുമായ മുന്നേറ്റത്തിന് കേരളത്തിന്‍റെ ആരോഗ്യവകുപ്പിനോട് നാം കടപ്പെട്ടിരിക്കുന്നു. വ്യാപനശേഷി കൂടുതലുള്ള വൈറസായതിനാലും നിപ്പയുടെ ഉറവിടമോ വ്യാപനരീതിയോ പ്രതിരോധമാര്‍ഗ്ഗങ്ങളോ നൂറു ശതമാനം നിശ്ചയമില്ലാത്തതിനാലും, ജനങ്ങള്‍ കൂടുന്ന ഇടങ്ങളോടും അവരെ ഒരുമിപ്പിക്കുന്ന സംവിധാനങ്ങളോടും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും തദ്ദേശഭരണകൂടവും നിര്‍ദ്ദേശിച്ചത് തികച്ചും യുക്തിസഹമാണ്. നിപ്പ ഏറ്റവും കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചിട്ടുള്ള കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തെക്കുറിച്ച് നല്കിയ നിര്‍ദ്ദേശങ്ങള്‍ യുക്തി അശേഷമില്ലാത്ത യുക്തിവാദികളുടെ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. ധ്യാനങ്ങളുടെയും പൊതുപരിപാടികളുടെയും സംഘാടകര്‍ ഔചിത്യബോധത്തോടെ അവ മാറ്റിവച്ചതും യുക്തിവാദികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ദൈവവും ദൈവവിശ്വാസവും അപ്രസക്തമാകുന്നുവെന്നും ശാസ്ത്രം വിജയിക്കുന്നുവെന്നുമുള്ള ബാലിശമായ മുദ്രാവാക്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ക്രൈസ്തവരുടെ പ്രാര്‍ത്ഥന എന്താണ്, അവര്‍ പ്രാര്‍ത്ഥിക്കുന്നത് എന്താണ്, ക്രിസ്തീയപ്രാര്‍ത്ഥനയുടെ ഫലമെന്താണ് എന്നൊന്നും യാതൊരു ബോദ്ധ്യവും അനുഭവവുമില്ലാത്തവര്‍ അതിനെ വിലയിരുത്തുന്നതിന്‍റെ പാര്‍ശ്വഫലങ്ങളാണ് ഇവയെല്ലാം. വിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്ന ആദിമക്രൈസ്തവര്‍ നരഭോജികളാണെന്ന് വിധിയെഴുതിയ വിജാതീയ ഭരണകര്‍ത്താക്കളുടെ താര്‍ക്കികയുക്തിയാണ് ഇവരെയും ഭരിക്കുന്നത്. തങ്ങളുടെ അനുഭവത്തിന് വിധേയമാകാത്തവയെല്ലാം അനാചാരമാണെന്നും അന്ധവിശ്വാസമാണെന്നും വിധിയെഴുതുന്ന അല്പത്തരത്തിന്‍റെ വിളയാട്ട്ഭൂമികയായി സാമൂഹ്യമാധ്യമങ്ങള്‍ മാറുന്നു. #{red->none->b->പ്രാര്‍ത്ഥനയും സൗഖ്യവും }# ലിസ്യൂവിലെ വിശുദ്ധ തെരേസ പ്രാര്‍ത്ഥനയെപ്പറ്റി പറയുന്നതിതാണ്: "എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്‍റെ അലയടിയാണ് പ്രാര്‍ത്ഥന, സ്വര്‍ഗ്ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം, പരീക്ഷണത്തിന്‍റെയും സന്തോഷത്തിന്‍റെയുമിടയില്‍ നന്ദിയുടെയും സ്നേഹത്തിന്‍റെയും നിലവിളിയാണത്". മതബോധനഗ്രന്ഥം 2564 നന്പറില്‍ വ്യക്തമായി പഠിപ്പിക്കുന്നു, "ക്രൈസ്തവപ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടന്പടിബന്ധമാണ്. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രവര്‍ത്തിയാണ്." മനുഷ്യന്‍ ദൈവത്തിന്‍റെ മുന്പില്‍ അര്‍പ്പിക്കുന്ന യാചനകള്‍ മാത്രമാണ് പ്രാര്‍ത്ഥനയെന്ന് തെറ്റിദ്ധരിക്കുന്നവര്‍ വളരെയേറെയാണ്. എന്നാല്‍ ക്രൈസ്തവപ്രാര്‍ത്ഥന എന്നത് സ്തുതിപ്പും ആരാധനയും യാചനകളും നിറഞ്ഞതും മദ്ധ്യസ്ഥപ്രാര്‍ത്ഥനകളാലും കൃതജ്ഞതാസ്തോത്രങ്ങളാലും സന്പന്നവും ആണ് (CCC 2626-2643). പ്രാര്‍ത്ഥന എന്നത് അനുഗ്രഹദായകവും സൗഖ്യദായകവും ദൈവ-മനുഷ്യബന്ധത്തെ ഊഷ്മളവും ആഴമുള്ളതും ആക്കുന്നതുമായ പ്രവര്‍ത്തിയാണ്. ദൈവവും മനുഷ്യനും ഒന്നുചേരുന്ന പ്രാര്‍ത്ഥനയെന്ന ആ പ്രവര്‍ത്തിയുടെ ഫലം 100 ശതമാനം നിശ്ചയമാണ്. പ്രാര്‍ത്ഥിക്കുന്ന ഹൃദയത്തിന്‍റെ മാറ്റമാണ് പ്രാര്‍ത്ഥനക്കുള്ള ആദ്യത്തെ പ്രത്യുത്തരം. തുടര്‍ന്ന് പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്നതെല്ലാം നമുക്ക് ലഭിക്കുന്നുവെന്നും ചോദിക്കുന്നതിലുമധികം (ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെത്തന്നെ) നമുക്ക് അവിടുന്ന് നല്കുന്നുവെന്നുമാണ് ക്രൈസ്തവവിശ്വാസം. എന്നാല്‍ പ്രാര്‍ത്ഥനയില്‍ ചോദിക്കുന്നതെല്ലാം ഉടനടി ലഭിക്കുമെന്ന ധ്വനി ക്രൈസ്തവവിശ്വാസം നല്കുന്നില്ല. "ദൈവത്തോട് നിങ്ങള്‍ യാചിക്കുന്നത് ഉടനെ ലഭിക്കാത്തതിനെപ്പറ്റി അസ്വസ്ഥരാകരുത്, എന്തെന്നാല്‍, നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം അതിനേക്കാള്‍ വലിയ കാര്യം നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ അവിടുന്നാഗ്രഹിക്കുന്നു" എന്ന് മതബോധനഗ്രന്ഥത്തില്‍ നാം വായിക്കുന്നു (CCC 2737). രോഗമോ പട്ടിണിയോ മറ്റാവശ്യങ്ങളോ എന്തുമാകട്ടെ, മനുഷ്യന്‍റെ പ്രാര്‍ത്ഥനയുടെ വിഷയമായവയെല്ലാം ദൈവം ശ്രവിക്കുകയും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ ഹിതപ്രകാരമുള്ള ഉത്തരം ആ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് നല്കുകയും ചെയ്യുന്നുണ്ട്. പ്രത്യാശ നഷ്ടപ്പെടാതെയുള്ള പ്രാര്‍ത്ഥനയും ദൈവാശ്രയബോധവുമാണ് ഇത്തരുണത്തില്‍ ക്രൈസ്തവന്‍റെ ആശ്രയം എന്നത് മറക്കാതിരിക്കാം (CCC 2738). ഭഗ്നാശരാകാതെ പ്രാര്‍ത്ഥിക്കണമെന്നാണ് വിധവയുടെയും ന്യായാധിപന്‍റെയും കഥയിലൂടെ ഈശോ പഠിപ്പിച്ചത് എന്നതും കൂട്ടി വായിക്കാം. #{red->none->b-> സഹനങ്ങളും പ്രാര്‍ത്ഥനയും }# ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് അവന് സഹനങ്ങള്‍ നല്കുന്നു എന്നും സഹനങ്ങളുടെ മദ്ധ്യത്തില്‍ മനുഷ്യന്‍റെ വിലാപങ്ങള്‍ ദൈവം എന്തുകൊണ്ട് കേള്‍ക്കുന്നില്ലായെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. വിശുദ്ധ ബൈബിളിന്‍റെ പഴയനിയമകാലം മുതല്‍ ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ മനുഷ്യബുദ്ധി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ജോബിന്‍റെ പുസ്തകം ഈ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടാവുന്നതാണ്. നീതിമാന്‍ എന്തുകൊണ്ട് സഹിക്കുന്നു എന്ന ചോദ്യവും സഹനത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദൈവം ഇടപെടാത്തതെന്ത് എന്ന ചോദ്യവും ഒരു മതവിമര്‍ശകന്‍റെ കൈയ്യിലെ ചാട്ടയാണ്. അതേസമയംതന്നെ, സഹനത്തെ സംതുലിതമായി കാണാനും സ്വീകരിക്കാനും ഈ ചോദ്യങ്ങള്‍ക്കു താത്വികവും ബൗദ്ധികവും ആത്മീയവുമൊക്കെയായ ഉത്തരങ്ങള്‍ കണ്ടെത്താനും വിശ്വാസിയായ മനുഷ്യനും പരിശ്രമിക്കുന്നുണ്ട്. മനുഷ്യാസ്തിത്വത്തിന്‍റെ സത്താപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ പശ്ചാത്തലത്തിലാണ് വികസിച്ചു വരിക. ചരിത്രത്തിന്‍റെ ഓരോ നിമിഷങ്ങളിലും മനുഷ്യന്‍റെ ഓരോ ചലനങ്ങളിലും ദൈവം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കാന്‍ കഴിയുമോ? അശ്രദ്ധയും അപാകതയും മൂലം മനുഷ്യന്‍ വരുത്തിവെക്കുന്ന എല്ലാ അപകടങ്ങളിലും ഉടനടി ഇടപെടുന്ന ഒരു ദൈവത്തെ സങ്കല്പിക്കാനാകുമോ? മനുഷ്യന്‍റെ എല്ലാ ആഗ്രഹങ്ങളെയും ഉടനടി നിവര്‍ത്തിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുമോ? അങ്ങനെയുള്ള ഒരു ശക്തി ദൈവമാണോ - അതോ നാം കുപ്പിയില്‍ പിടിച്ചിട്ടിരിക്കുന്ന ഭൂതമോ? #{red->none->b->കുപ്പിയിലടച്ച ഭൂതമല്ല ദൈവം }# കരിസ്മാറ്റിക് ധ്യാനവേദികളില്‍ സംഭവിക്കുന്ന അനേകം അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും കൂടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നത്. പരിശുദ്ധാത്മാഭിഷേകത്താലും കൃപയാലും ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ നിപ്പാരോഗത്തോട് തോറ്റു പോയെന്നും അതിനാല്‍ പ്രാര്‍ത്ഥനകളുപേക്ഷിച്ച് ശാസ്ത്രത്തില്‍ വിശ്വസിക്കുവിനെന്നും ആഹ്വാനം ചെയ്യുന്നവര്‍ ബൗദ്ധികനിലവാരമില്ലാത്ത നിരീശ്വരര്‍ മാത്രമാണ്. ധ്യാനവേദികളില്‍ സംഭവിക്കുന്ന സൗഖ്യം ഒരുക്കമുള്ളവരുടെ കൂട്ടായ്മയില്‍ വര്‍ഷിക്കപ്പെടുന്ന പരിശുദ്ധാത്മദാനങ്ങളാണ്. കൂദാശകളുടെ കൃപാവരവും ജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അഭിഷേകവും തിരുസ്സഭാകൂട്ടായ്മയില്‍ അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകളും ഒന്നുചേരുന്പോള്‍ അഴിഞ്ഞുപോകുന്ന ബന്ധനങ്ങളാണ് രോഗസൗഖ്യമായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്‍റിലോ ചന്തയിലോ തിരക്കുള്ള ബസ്സിലോ നിവര്‍ത്തിക്കപ്പെടുന്ന ശുശ്രൂഷയല്ല അതെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. ധ്യാനകേന്ദ്രങ്ങളുടെ പ്രത്യേകപശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങളെ പരിഹസിച്ചുകൊണ്ട് വൈദികര്‍ വന്ന് കൈകളുയര്‍ത്തുന്പോഴേ രോഗം അകന്നുപോകുമെന്ന് പറയുന്നവര്‍ ക്രൈസ്തവപ്രാര്‍ത്ഥനകളെയോ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തെയോ നിര്‍വ്വചനത്തെയോ മനസ്സിലാക്കുന്നില്ല അറിയുന്നില്ല. ചുരുക്കത്തില്‍, കുപ്പിയിലടച്ച ഭൂതമല്ല ദൈവം, ക്രിസ്തീയവിശ്വാസത്തെയും പൗരോഹിത്യാഭിഷേകത്തെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ അവതരിപ്പിക്കുന്നതിങ്ങനെയാണ്. പുരോഹിതന്‍ ആവശ്യപ്പെട്ടാലുടനെ പ്രവര്‍ത്തിക്കുന്ന ഒരു ഭൂതത്തെപ്പോലെ ദൈവത്താക്കാണാന്‍ ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല. ദൈവ-മനുഷ്യബന്ധവും, അവന്‍റെ പ്രാര്‍ത്ഥനകളും ദൈവഹിതം അന്വേഷിക്കാനുള്ള മനസ്സും, എല്ലാം പ്രാര്‍ത്ഥനകള്‍ക്ക് ലഭിക്കുന്ന ഉത്തരത്തെ സ്വാധീനിക്കുന്നുണ്ട്. ധ്യാനകേന്ദ്രങ്ങളില്‍ ഒരുക്കമുള്ള ചുറ്റുപാടുകളില്‍ നടക്കുന്നത് പൊതുസ്ഥലങ്ങളില്‍ വേണമെന്ന് ശഠിക്കുന്നത് മൗഠ്യമാണ്. #{red->none->b->സമാപനം }# ദൈവം മനുഷ്യന്‍റെ ജീവിതത്തില്‍ പലരീതികളിലൂടെ ഇടപെടുമെന്ന് വിശ്വാസം പഠിപ്പിക്കുന്നു. പകര്‍ച്ചവ്യാധികളെ നേരിടാന്‍ പ്രാര്‍ത്ഥന മാത്രം മതിയെന്ന് കരുതുന്നവന്‍ അന്ധവിശ്വാസിയാണ്. ആവശ്യമായ മുന്‍കരുതലുകളോടൊപ്പം പ്രാര്‍ത്ഥനയും ചേരുന്പോള്‍ ആത്മവിശ്വാസത്തോടെ അപകടസന്ധി തരണം ചെയ്യാന്‍ ഒരുവന് സാധിക്കും എന്നതാണ് സത്യം. ദൈവത്തിന്‍റെ ഇടപെടലുകളെയും പരിപാലനയെയും എല്ലായിടങ്ങളിലും (ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, കാലാവസ്ഥാനിരീക്ഷകര്‍, ഭരണകര്‍ത്താക്കള്‍. . .etc) തിരിച്ചറിയാന്‍ പരിശീലിച്ച കണ്ണുകള്‍ വിശ്വാസി സ്വന്തമാക്കാത്തിടത്തോളം കാലം വിശ്വാസവും പ്രാര്‍ത്ഥനയും ആത്മീയജീവിതവും അവന് അപഹാസ്യമായി തോന്നിക്കൊണ്ടേയിരിക്കും. "Science without religion is lame, religion without science is blind" എന്ന ഐന്‍സ്റ്റൈന്‍റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് വിരാമം.
Image: /content_image/SocialMedia/SocialMedia-2018-06-05-04:54:06.jpg
Keywords: യുക്തിവാദി, നിരീശ്വര

7930
Category: 18
Sub Category:
Heading: കെസിബിസി എസ്‌സി/എസ്‌ടി/ബിസി സംയുക്തയോഗം നാളെ
Content: കോട്ടയം: കെസിബിസി എസ്‌സി/എസ്‌ടി/ബിസി കമ്മിറ്റിയുടെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്തയോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തന വര്‍ഷത്തെ ഡിസിഎംഎസ് സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞയും അധികാരകൈമാറ്റവും യോഗത്തില്‍ നടക്കും. വൈസ് ചെയര്‍ന്മാരായ ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സിബിസിഐ എസ്സി/ബിസി കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഫാ. ദേവസഹായരാജ്, സെക്രട്ടറി ഷാജ്കുമാര്‍, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ഖജാന്‍ജി ജോര്‍ജ്ജ് എസ്. പള്ളിത്തറ, മുന്‍ സംസ്ഥാന ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കുറ്റ്, മുന്‍ സംസ്ഥാന പ്രസിഡന്റ് അമ്പി കുളത്തൂര്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി പാരാമാല എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-06-05-06:10:07.jpg
Keywords: കെസിബിസി

7931
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്‍റുകാര്‍ക്ക് ദിവ്യകാരുണ്യം നല്‍കാനാവില്ല; നിലപാട് വ്യക്തമാക്കി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ അപേക്ഷയെ വത്തിക്കാന്‍ തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ മെയ് 25-ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് ലൂയീസ് ലഡാരിയ മ്യൂണിച്ചിലെ മെത്രാപ്പോലീത്തയും ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ തലവനുമായ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിന് കത്ത് അയച്ചു. ഇക്കാര്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയുമായി ചര്‍ച്ച നടത്തിയെന്നും മാര്‍പാപ്പ കൂടി അംഗീകരിച്ച തീരുമാനമാണിതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജര്‍മ്മന്‍ മെത്രാന്‍ സമിതി ഒരുപാട് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ഈ നിര്‍ദ്ദേശം ഔദ്യോഗികമായി പുറത്തുവിടാറായിട്ടില്ലെന്നും മെത്രാപ്പോലീത്തയുടെ കത്തില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുന്‍പ് തന്നെ മെത്രാപ്പോലീത്തയുടെ കത്തിലെ വിവരങ്ങള്‍ പുറത്തുവരികയായിരിന്നു. ഇന്നലെ സാണ്ട്രോ മഗിസ്റ്റെര്‍ എന്ന വത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്റെ ബ്ലോഗിലാണ് കത്തിലെ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിവരങ്ങളുടെ ആധികാരികതയെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കര്‍ദ്ദിനാള്‍ റെയിനര്‍ വോയെല്‍ക്കിയും 6 മെത്രാന്‍മാരുമാണ് തങ്ങളുടെ നിര്‍ദ്ദേശം കത്തോലിക്കാ സഭാ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നതിനായി വിഷയത്തെ വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലായിരിന്നു ജര്‍മ്മന്‍ മെത്രാന്മാരുടെ ഇടപെടല്‍. വിഷയത്തെ കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ ഒരു മാസം മുന്‍പ് വത്തിക്കാന്‍ ജര്‍മ്മന്‍ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ദ്ദേശം ആഗോള സഭയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇക്കാര്യത്തിനാണ് ഒടുവില്‍ അന്തിമ തീരുമാനം വന്നിരിക്കുന്നത്.
Image: /content_image/News/News-2018-06-05-07:35:04.jpg
Keywords: ദിവ്യകാരുണ്യ

7932
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മതേതര ഇഫ്താർ വിരുന്നുമായി ക്രൈസ്തവ വിദ്യാർത്ഥികൾ
Content: ലാഹോർ: പാക്കിസ്ഥാനിൽ ഇസ്ളാം മതസ്ഥര്‍ക്ക് നോമ്പ് തുറക്കൽ വിരുന്നൊരുക്കി ക്രൈസ്തവ സിക്ക് വിദ്യാർത്ഥികൾ വീണ്ടും മാതൃകയായി. കഴിഞ്ഞ ഏഴു വർഷമായി അനുവർത്തിച്ചു പോരുന്ന ചടങ്ങ് ജെസ്യൂട്ട് സെന്‍ററിലെ ലയോള ഹാളിൽ ജൂൺ രണ്ടിനാണ് സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റിയിലെ നൂറോളം മുസ്ളിം വിദ്യാർത്ഥികൾ സൊസൈറ്റി ഓഫ് ജീസസ് വൈദികരോടൊപ്പം വിരുന്ന് ആസ്വദിച്ചു. യൂത്ത് ഡെവലപ്മെൻറ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന വിരുന്ന്‍ രാജ്യത്തെ മതസഹവർത്തിത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമായാണ് പലരും വിശേഷിപ്പിച്ചത്. യൂത്ത് ഡെവലപ്മെൻറ് ഫൗണ്ടേഷൻ കത്തോലിക്ക അദ്ധ്യക്ഷൻ ഷാഹിദ് റഹ്മത്ത് ഏഴാമത് ഇഫ്താർ വിരുന്നിലേക്ക് എല്ലാ മതസ്ഥരേയും സ്വാഗതം ചെയ്തു. മതത്തിന്റെ പേരിൽ ദാഹജലം പോലും നിഷേധിക്കപ്പെടുന്ന കാലഘട്ടത്തിൽ വിവിധ മതസ്ഥർ പങ്കുചേർന്ന വിരുന്ന് വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവർക്കും സിക്കുകാർക്കുമൊപ്പം ഭക്ഷണം കഴിച്ചതിന്റെ സന്തോഷം ഇസ്ലാം മതസ്ഥര്‍ പങ്കുവച്ചു. ചൂടിന്റെ കാഠിന്യത്തിൽ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നവർ ഏറെ കഠിനമായ അവസ്ഥയിലാണെന്നും ചൂടു കാറ്റും വൈദ്യുതി തടസ്സവും മൂലം ക്ഷീണിതരായവരെ ചികിത്സിക്കാൻ ലാഹോറിൽ നിന്നും അഞ്ച് ഡോക്റ്റർമാരെ എത്തിച്ചുവെന്നും സൗജന്യ മെഡിക്കൽ ക്യാമ്പിൽ നാനൂറോളം രോഗികൾക്ക് ചികിത്സയും മരുന്നും നല്കിയതായും സിക്ക് മതസ്ഥനായ ഗുർജിത്ത് സിങ് കൂട്ടായ്മയ്ക്ക് ശേഷം പറഞ്ഞു. വിരുന്നിനേ തുടര്‍ന്നു എല്ലാവരും ചേർന്ന് ഫോട്ടോയെടുത്തതിന് ശേഷമാണ് കൂട്ടായ്മ പിരിഞ്ഞത്.
Image: /content_image/News/News-2018-06-05-09:25:08.jpg
Keywords: പാക്കി

7933
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയെ അല്‍മായന്‍ നയിക്കും
Content: വത്തിക്കാൻ സിറ്റി: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി വിവാഹിതനായ അൽമായനെ നിയമിച്ചുകൊണ്ട് മാർപാപ്പയുടെ ചരിത്രപരമായ ഉത്തരവ്. വിന്‍സെന്‍സോ ബുവോണോമോ എന്ന അൽമായനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ജൂണ്‍ 2നാണ് വത്തിക്കാൻ പുറത്തുവിട്ടത്. അല്‍മായരെ സഭയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വാസികൾക്ക് സഭയിലെ പ്രധാന പദവികള്‍ നല്‍കുന്ന നടപടിയുടെ ഭാഗമായാണ് നിയമനമെന്നു അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 245 വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സര്‍വ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനായി മാറിയിരിക്കുകയാണ് വിന്‍സെന്‍സോ. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗല്‍ഭര്‍ ഇരിന്ന പദവിയിലേക്കാണ് ബുവോണോമോ നിയമിതനായിരിക്കുന്നത്. നിലവിൽ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി സേവനം ചെയ്തുവരികയായിരുന്നു 57-കാരനായ ബുവോണോമോ. കാനന്‍-പൊതു നിയമ അഭിഭാഷകനായ ബുവോണോമോ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. പൊന്തിഫിക്കല്‍ എക്ക്ലസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ വത്തിക്കാന്‍ ഭാവി നയതന്ത്ര പ്രതിനിധികള്‍ക്ക് അന്താരാഷ്‌ട്ര നിയമം പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. യൂറോപ്യന്‍ കൗണ്‍സിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചത് ബുവോണോമോയാണ്. ഇസ്ലാം മതവുമായി സംവാദം നടത്തുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ഉപദേശകനും കൂടിയാണ് ബുവോണോമോ. 1773-ല്‍ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. 100 രാജ്യങ്ങളില്‍ നിന്നുമുള്ള സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും അല്‍മായരും ഉള്‍പ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. ദൈവശാസ്ത്രം, തത്വശാസ്ത്രം, കാനന്‍-പൊതു നിയമങ്ങള്‍ തുടങ്ങിയ കോഴ്സുകളാണ് സര്‍വ്വകലാശാല നല്‍കുന്നത്.
Image: /content_image/News/News-2018-06-05-11:56:21.jpg
Keywords: ചരിത്ര