Contents
Displaying 7581-7590 of 25133 results.
Content:
7894
Category: 18
Sub Category:
Heading: സ്വജീവിത മാതൃകയിലൂടെ ഈശോയെ പകര്‍ന്നു നല്‍കാന്‍ വിശ്വാസ പരിശീലകര്‍ക്ക് സാധിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍
Content: കോട്ടയം: ദൈവവിശ്വാസത്തില്‍ ആഴമായി വളര്‍ന്ന് പരിശുദ്ധ കുര്‍ബാനയില്‍ നിന്നും ദിവ്യകാരുണ്യചൈതന്യം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതമാതൃകയിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈശോയെ പകര്‍ന്നു നല്‍കാന്‍ വിശ്വാസ പരിശീലകര്‍ക്ക് സാധിക്കണമെന്ന് സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. കോട്ടയം അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച മതാധ്യാപക നേതൃസംഗമത്തിന്റെ സമാപനസമ്മേളനത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലകര്‍ ദൈവികചൈതന്യത്തിന്റെ സംവാഹകരാണെന്നും ബിഷപ്പ് പറഞ്ഞു. പുതിയ അധ്യായന വര്‍ഷത്തെ വിശ്വാസ പരിശീലന കലണ്ടര്‍ മതബോധനകമ്മീഷന്‍ അംഗമായ എ.സി. ലൂക്കോസ് ആണ്ടൂരിന് നല്‍കി മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പ്രകാശനം ചെയ്തു. മതാധ്യാപക സംഗമം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കൊച്ചാദംപള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച സംഗമത്തില്‍ സിസ്റ്റര്‍ ഇസബെല്ല എസ്‌ജെസി, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനായ ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-31-06:55:51.jpg
Keywords: വാണിയ

7895
Category: 9
Sub Category:
Heading: ഫാ. സിറിൽ ഇടമന നയിക്കുന്ന ഷെഫീൽഡ് നൈറ്റ് വിജിൽ നാളെ
Content: പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ യൂത്ത് അപ്പൊസ്തൊലെറ്റുമായ റവ. ഫാ. സിറിൽ ജോൺ ഇടമന SDB നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ നാളെ ഷെഫീൽഡിൽ നടക്കും. നാളെ ഷെഫീൽഡിൽ എത്തുന്ന അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ ഫാ. ജോസ് ആലഞ്ചേരിയും നൈറ്റ് വിജിലിൽ സംബന്ധിക്കും. ഷെഫീൽഡിൽ എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളിൽ ഏറെ ആത്മീയ നവോന്മേഷമേകിക്കൊണ്ട് നടന്നുവരുന്ന നൈറ്റ് വിജിൽ സെന്റ് പാട്രിക് പള്ളിയിൽ വൈകിട്ട് 6 ന് ജപമാലയോടെ ആരംഭിച്ച് രാത്രി 9.30 നോടുകൂടി സമാപിക്കും. വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടാകും. ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിൻ റവ. ഫാ. മാത്യു മുളയോലിൽ തിരുക്കർമ്മങ്ങളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്}# ST.PATRICKS CHURCH <br> 851. BARNSLEY ROAD <br> SHEFFIELD <br> S5 70QF .
Image: /content_image/Events/Events-2018-05-31-07:16:16.jpg
Keywords: നൈറ്റ്

7896
Category: 1
Sub Category:
Heading: നൈജീരിയൻ കത്തോലിക്ക സെമിനാരിക്കു നേരെ ആക്രമണം
Content: അബുജ: നൈജീരിയയിലെ കത്തോലിക്ക മൈനര്‍ സെമിനാരിയ്ക്കു നേരെ ആക്രമണം. തരാബ തലസ്ഥാനമായ ജലിങ്ങ്ഗോ സെമിനാരിയിൽ തോക്കുധാരികളായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ വൈദികന് വെടിയേറ്റു. വൈദികരെ നിഷ്ഠൂരം ആക്രമിച്ച അക്രമികള്‍ സെമിനാരി വിദ്യാർത്ഥികളെയും മര്‍ദ്ദിച്ചു. സെമിനാരി വാഹനങ്ങളും ആക്രമത്തില്‍ തകര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണെന്നാണ് വിലയിരുത്തല്‍. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് നൈജീരിയ ഡയറക്ടർ ഫാ. ഇവരാസ്റ്റസ് ബാസ്സി അയച്ച വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ആക്രമണത്തിന്റെ വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. ആക്രമണത്തിനിരയായ ജലിങ്ങ്ഗോയിലെ മൈനർ സെമിനാരി അംഗങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളും രണ്ട് വൈദികരും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയായില്‍ രൂക്ഷമായ ഫുലാനി സംഘട്ടനങ്ങളിൽ നൂറുകണക്കിന് ക്രൈസ്തവരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.
Image: /content_image/India/India-2018-05-31-08:07:28.jpg
Keywords: നൈജീ

7897
Category: 14
Sub Category:
Heading: ബൈബിള്‍ മ്യൂസിയം സന്ദര്‍ശിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ബൈബിള്‍ മ്യൂസിയം തുറന്നിട്ട് 6 മാസം പിന്നിട്ടപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഏറെ പ്രത്യേകതകളോടെ കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത സ്വകാര്യ മ്യൂസിയം വിവിധ മതസ്ഥരെ ഒരുപോലെ ആകര്‍ഷിക്കുകയാണ്. പഴയ നിയമത്തിലൂടെ യാത്ര, മോഷന്‍ റൈഡ് തുടങ്ങിയ സവിശേഷതകളോടെ വാഷിംഗ്ടണ്‍ നാഷണല്‍ മാളിനു സമീപമാണ് മ്യൂസിയം കഴിഞ്ഞ വര്‍ഷം തുറന്നത്. ആറുനിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന മ്യൂസിയം നിരവധി ക്രിസ്ത്യന്‍ തീര്‍ത്ഥാടന, വിനോദ സഞ്ചാര സംഘങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ഇതിനോടകം തന്നെ ഈ വര്‍ഷം വാഷിംഗ്‌ടണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച മ്യൂസിയങ്ങള്‍ക്കിടയില്‍ ബൈബിള്‍ മ്യൂസിയവും സ്ഥാനം പിടിച്ചുകഴിഞ്ഞു. നാഷ്ണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഇന്ത്യന്‍ 3,42,000, ഹിര്‍ഷോണ്‍ മ്യൂസിയം 2,55,000, റെന്‍വിക്ക് ഗാലറി 2,20,000, നാഷണല്‍ സൂ’ 3,90,000 എന്നിങ്ങനെയാണ് മറ്റ് മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് ബൈബിള്‍ മ്യൂസിയത്തിലേക്ക് കടന്നുവന്ന ആളുകളുടെ എണ്ണം. കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ 5,65,000-ത്തോളം ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചിട്ടുള്ളത്. ഹീബ്രൂ ലിപികളിലെ നിർദേശങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തെ മികവുറ്റതാക്കുന്നുണ്ട്. ബൈബിൾ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങൾ വളർത്താൻ മ്യൂസിയത്തിലെ ഒരു നില മാറ്റിവച്ചിട്ടുണ്ട്. തെക്ക് ഭാഗത്തുള്ള രണ്ട് ബ്ലോക്കുകള്‍ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിലും, ആഗോളതലത്തിലും ബൈബിളിനുള്ള സ്വാധീനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ഇവാഞ്ചലിക്കല്‍ ക്രൈസ്തവരും ഒക്ലഹോമ സിറ്റി ആസ്ഥാനമായുള്ള ഹോബി ലോബി ക്രാഫ്റ്റ്സ് ചെയിനിന്റെ ഉടമസ്ഥരുമായ ഗ്രീന്‍ ഫാമിലിയാണ് മ്യൂസിയത്തിന് പ്രധാനമായും ധനസഹായം നല്‍കിയത്. അമേരിക്കയിലെ മറ്റ് സ്വകാര്യം മ്യൂസിയങ്ങള്‍ പ്രവേശന ഫീസ് ഈടാക്കുമ്പോള്‍, ബൈബിള്‍ മ്യൂസിയത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മ്യൂസിയത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാനും അവസരമുണ്ട്.
Image: /content_image/News/News-2018-05-31-09:31:34.jpg
Keywords: മ്യൂസിയ

7898
Category: 18
Sub Category:
Heading: ഓഖി ഇരകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ജീവിതം വഴിമുട്ടിയവരുടെ മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വീതമാണ് നല്‍കുന്നത്. ദുരന്തമേഖലയിലെ 110 കുടുംബങ്ങളില്‍ നിന്നുള്ള 400ല്‍പരം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവിതരണം ഇന്നു കൊട്ടയ്ക്കാട് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. സഭാധ്യക്ഷന്മാരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ദുരന്തമേഖലയില്‍ സഭ ഇതിനോടകം ഭക്ഷണ സാമഗ്രികളും അവശ്യ വസ്തുക്കളും വിതരണം ചെയ്തിരുന്നു.
Image: /content_image/India/India-2018-05-31-10:22:29.jpg
Keywords: ഓഖി

7899
Category: 10
Sub Category:
Heading: അഗ്നിബാധയില്‍ സംരക്ഷകനായത് 'പ്രകൃതിയുടെ വിശുദ്ധന്‍'; സാക്ഷ്യവുമായി മൃഗശാല ഉടമ
Content: ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിലെ അക്കാഡിയായിലെ 'സൂസിയാന' മൃഗശാലയിലുണ്ടായ ശക്തമായ തീപിടുത്തത്തില്‍ സംരക്ഷകനായത് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെന്നു മൃഗശാല ഉടമയുടെ സാക്ഷ്യപ്പെടുത്തല്‍. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അഗ്നിബാധയില്‍ മൃഗശാലക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും മൃഗങ്ങള്‍ യാതൊരുവിധ പൊള്ളലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരിന്നു. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മാധ്യസ്ഥമാണ് ഇതിന് കാരണമായി മൃഗശാലയുടെ ഉടമയായ ജോര്‍ജ്ജ് ഓള്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. ലൂസിയാനയിലെ ലാഫായെറ്റെ രൂപത പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിലാണ് ഈ അത്ഭുത സംഭവത്തെക്കുറിച്ചുള്ള വിവരണമുള്ളത്. മൂന്നാം നിലവരെ ഉയര്‍ന്ന തീപിടുത്തത്തില്‍ മൃഗശാലയുടെ ട്രെയിന്‍ ഡിപ്പോ വരെ പൂര്‍ണ്ണമായും കത്തി നശിച്ചുവെങ്കിലും മൃഗങ്ങള്‍ക്കൊന്നിനും ചെറിയ പൊള്ളല്‍ പോലുമേറ്റില്ല. വളരെ ശക്തമായ തീപിടുത്തമായിരുന്നുവെന്നാണ് ജോര്‍ജ്ജിനെ ഉദ്ധരിച്ച് രൂപതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ശനിയാഴ്ച രാത്രി ശബ്ദം കേട്ട് താന്‍ ഉണര്‍ന്നപ്പോള്‍ കണ്ട കാഴ്ച, ഞെട്ടിക്കുന്നതായിരിന്നുവെന്നു ജോര്‍ജ്ജ് ഓള്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തി. മൃഗശാലയുടെ മൂന്നാം നിലവരെ തീനാളങ്ങള്‍ ഉയര്‍ന്നു. ശക്തമായ ചൂട് കാരണം കോണ്‍ക്രീറ്റ് സ്ലാബുകള്‍ വരെ പൊട്ടിത്തെറിക്കുവാന്‍ തുടങ്ങി. ജിറാഫുകളേയും, കുരങ്ങന്‍മാരേയും പാര്‍പ്പിച്ചിരുന്ന സ്ഥലത്തിന് സമീപം വരെ തീ എത്തിക്കഴിഞ്ഞു. മൃഗങ്ങളെ എപ്രകാരം രക്ഷപ്പെടുത്തുമെന്നോര്‍ത്ത് താന്‍ ഒരുപാട് വിഷമിച്ചുവെന്ന് ഓള്‍ഡന്‍ബര്‍ഗ് പറയുന്നു. മൃഗങ്ങളെ വെന്തുമരിക്കുവാന്‍ വിടുന്നതിലും ഭേദം തുറന്നുവിടുന്നത് തന്നെയാണെന്ന് തീരുമാനിച്ചുകൊണ്ട് താന്‍ അവരെ തുറന്നുവിടുവാന്‍ പോയതായിരിന്നു. എന്നാല്‍ തുറന്നുവിടുന്നതിനു മുന്‍പേ തന്നെ അഗ്നിശമന സേനക്കാര്‍ക്ക് തീയണക്കുവാന്‍ സാധിച്ചു. പിറ്റേ ദിവസമാണ് ഈ അത്ഭുതത്തിന്റെ പിന്നില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണെന്ന് താന്‍ മനസ്സിലാക്കുന്നതെന്ന് ഓള്‍ഡന്‍ബര്‍ഗ് പറയുന്നു. കത്തിനശിച്ച സാധനങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായാണ് ഓള്‍ഡന്‍ബര്‍ഗ് ആ കാഴ്ച കണ്ടത്. 'യാതൊരു കേടുപാടുമില്ലാത്ത വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ രൂപം'. തനിക്കത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലായെന്നും വിശുദ്ധന്റെ ഇടപെടല്‍ മൂലം പരിശുദ്ധാത്മാവാണ് മൃഗശാലയില്‍ അത്ഭുതം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുളകളും, ഉണങ്ങിയ പലകകളും കൊണ്ടുള്ള നടവഴികളാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത്. എളുപ്പത്തില്‍ തീ പിടിക്കാവുന്നവയാണത്. എന്നാല്‍ എന്തുകൊണ്ട് മൃഗങ്ങളുടെ അടുത്തെത്തിയപ്പോള്‍ അഗ്നി ശമിച്ചു? ഓള്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ചോദ്യമാണ്. “വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് ഇതിന്റെ കാരണമെന്നാണ് ഞാന്‍ പറയുന്നത്. ശരിക്കും വിശുദ്ധന്‍ എന്റെ മൃഗങ്ങളെ സംരക്ഷിക്കുകയായിരുന്നു”. ഓള്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. പ്രകൃതിയിലെ സകല ജീവജാലങ്ങളോടും സുവിശേഷം പ്രഘോഷിച്ചു കടന്നു പോയ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി, തനിക്ക് ചെയ്തു തന്ന വലിയ അനുഗ്രഹത്തിന് ഇന്നു നന്ദി പ്രകാശിപ്പിക്കുകയാണ് ഓള്‍ഡന്‍ബര്‍ഗ്.
Image: /content_image/News/News-2018-05-31-19:14:29.php
Keywords: അത്ഭുത

7900
Category: 18
Sub Category:
Heading: 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍'; പിഒസിയില്‍ ഏകദിന പഠനശിബിരം നാളെ
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ' അഥവാ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്നതിനെ അടിസ്ഥാനമാക്കി പാലാരിവട്ടം പിഒസിയില്‍ ഏകദിന പഠനശിബിരം നാളെ നടക്കും. രാവിലെ 10ന് ഉദ്ഘാടനത്തിനുശേഷം 'അപ്പസ്‌തോലികാഹ്വാനത്തിന്റെ സാഹചര്യം' എന്ന വിഷയത്തില്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, 'വിശുദ്ധിയിലേക്കുള്ള എളുപ്പവഴികള്‍' എന്ന വിഷയത്തില്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, 'ജീവിതവിശുദ്ധിയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ റവ. ഡോ. മത്തായി കടവില്‍, 'ജീവിത വിശുദ്ധിയും ആത്മീയ ജാഗ്രതയും' എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് നാലുപറയില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അപ്പസ്‌തോലിക പ്രബോധനത്തിന്റെ പ്രകാശനവും ഉണ്ടാകും. ഫ്രാന്‍സിസ് പാപ്പായുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സന്ദേശങ്ങളുടെ സമാഹാരമായാണ് അപ്പസ്‌തോലിക പ്രബോധനം കണക്കാക്കപ്പെടുന്നത്. അപ്പസ്‌തോലിക പ്രബോധനത്തിന്റെ ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കി ജൂണ്‍ 15, 16, 17 തീയതികളില്‍ ത്രിദിന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു പിടിഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ഷിബു സേവ്യര്‍ അറിയിച്ചു. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു സെമിനാറില്‍ പ്രവേശനം. ഫോണ്‍: 04842805722.
Image: /content_image/India/India-2018-06-01-01:01:26.jpg
Keywords: അപ്പസ്തോ

7901
Category: 18
Sub Category:
Heading: ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 93ാം ചരമവാര്‍ഷികാചരണം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 93ാം ചരമവാര്‍ഷികാചരണം അദ്ദേഹം കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിട പള്ളിയില്‍ നാളെ നടക്കും. രാവിലെ ആറിന് അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 7.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 10.30ന് വിശുദ്ധ കുര്‍ബാന സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, അതിരൂപത ചാന്‍സിലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. നേര്‍ച്ചഭക്ഷണത്തിന്റെ വെഞ്ചരിപ്പും മാര്‍ ജയിംസ് അത്തിക്കളം നിര്‍വഹിക്കും. 12ന് അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഫാ.തോമസ് മഠത്തിപ്പറന്പില്‍ നയിക്കും. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന ഫാ.ജോസഫ് വാഴക്കാട്ട്.
Image: /content_image/India/India-2018-06-01-03:27:02.jpg
Keywords: കുര്യാള

7902
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനു ആരംഭം
Content: മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനു തുടക്കമായി. തിരുനാളിന്റെ കൊടികയറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന നവനാള്‍ പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലും വികാരി ജനറാള്‍ മുഖ്യകാര്‍മികനായിരുന്നു. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ജൂണ്‍ എട്ടുവരെ ദിവസവും ഉച്ചതിരിഞ്ഞ് 3.30ന് നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ എട്ടിന് രാവിലെ 9.20ന് നേര്‍ച്ച ഊണ് വെഞ്ചരിപ്പും തുടര്‍ന്ന് വിതരണവും നടക്കും. 9.30ന് ദീപം തെളിയിച്ചുകൊണ്ട് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു തുടക്കമാകും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയില്‍ രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. തീര്‍ഥകേന്ദ്രത്തിലെ പ്രമോട്ടര്‍ ഫാ. ജോസ് കാവുങ്ങല്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. തിരുനാളിന് ഒരുക്കമായി ജൂണ്‍ രണ്ടിനു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന വചനപ്രഘോഷത്തിന് ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലെ ഫാ. ജോസഫ് എറമ്പില്‍ വിസി നേതൃത്വം നല്‍കും.
Image: /content_image/India/India-2018-06-01-03:53:28.jpg
Keywords: മറിയം ത്രേസ്യ

7903
Category: 1
Sub Category:
Heading: അപ്പസ്തോലിക പ്രതിനിധിയോട് മെഡ്ജുഗോറിയില്‍ തുടരാന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം
Content: വത്തിക്കാന്‍ സിറ്റി/ സഗ്രെബ്: ബോസ്‌നിയയിലെ മെഡ്ജുഗോറിയിലെ മരിയന്‍ പ്രത്യക്ഷീകരണത്തെ കുറിച്ചുള്ള പഠനത്തിന് വത്തിക്കാന്‍ നിയോഗിച്ച പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തന്നെ തുടരാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം. പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശകനായി മെഡ്ജുഗോറിയില്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അജപാലന ശുശ്രൂഷയും ആത്മീയ ഇടപെടലും കണക്കിലെടുത്താണ് അപ്പസ്തോലിക സന്ദര്‍ശകന്‍ അവിടെ തന്നെ തുടരാന്‍ പാപ്പ നിയോഗിച്ചതെന്ന് ഇന്നലെ മെയ് 31 വ്യാഴാഴ്ച വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. പ്രത്യക്ഷീകരണത്തെ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരിന്നു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/News/News-2018-06-01-04:18:36.jpg
Keywords: മെഡ്ജു