Contents

Displaying 7531-7540 of 25133 results.
Content: 7844
Category: 18
Sub Category:
Heading: സഭാതര്‍ക്കം പരിഹരിക്കാന്‍ ശ്രമവുമായി മുഖ്യമന്ത്രിയും
Content: തിരുവനന്തപുരം: കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം പറഞ്ഞത്. സഭാ വിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തുടരണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും നല്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് താന്‍ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി തുടങ്ങിയവരും പാത്രിയാര്‍ക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-05-23-11:26:21.jpg
Keywords: യാക്കോ
Content: 7845
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പുതിയ പാപ്പയുടെ പേര് പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് പുതിയ പാപ്പയുടെ പേര് ഇനി പ്രഖ്യാപിക്കുക വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി റോബര്‍ട്ട് സാറയെ ഉയര്‍ത്തിയെന്ന കാര്യം ലാ ക്രോയിക്സ് എന്ന വത്തിക്കാന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണയായി പത്രോസിന്റെ സിംഹാസനാവകാശിയായ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍-ഡീക്കന്‍ തിരുസംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്. കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം. ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മാര്‍ട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അവകാശം നഷ്ടപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് 19-ലെ കര്‍ദ്ദിനാള്‍ സമിതി യോഗത്തെ തുടര്‍ന്ന്‍ നിലവില്‍ ഏറ്റവും മുതിര്‍ന്നയാളായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തിരിക്കുന്നത്. പില്‍ക്കാലത്ത് പുതിയ പാപ്പയെ റോമിലെ മെത്രാന്‍, വത്തിക്കാന്റെ പരമാധികാരി, ആഗോള സുവിശേഷകന്‍ എന്നീ മൂന്ന്‍ അധികാരങ്ങളുടെ പ്രതീകമായ കിരീടം (ടിയാര) ധരിപ്പിച്ചിരുന്നത് കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍മാരായിരുന്നു. പോള്‍ ആറാമന് ശേഷം കിരീടധാരണം ഒഴിവാക്കിയതിനാല്‍, പുതിയ പാപ്പ പ്രഥമ ബലിയര്‍പ്പണം നടത്തുന്ന അവസരത്തില്‍ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ പാലിയം തോളില്‍ അണിയിക്കുകയാണ് കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍മാര്‍ ചെയ്യുന്നത്. 1945- ജൂണ്‍ 15നു ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ലാണ് ഗോനാക്രി രൂപതയില്‍ വെച്ച് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-മുതല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ചെയ്തുവരുകയാണ്. ഇതിനോട് ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ സാറയ്ക്ക് പുതിയ പദവി ലഭിച്ചിരിക്കുന്നത്. ഇനിയുള്ള കോണ്‍ക്ലേവിന് ശേഷം സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് "ഹബേമസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുക കര്‍ദ്ദിനാള്‍ സാറയായിരിക്കും.
Image: /content_image/News/News-2018-05-23-12:26:25.jpg
Keywords: സാറ
Content: 7846
Category: 1
Sub Category:
Heading: ആഗോള കുടുംബ സമ്മേളനത്തോടനുബന്ധിച്ച് ദണ്ഡ വിമോചനം പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഓഗസ്റ്റില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ചു നടക്കുന്ന 9-ാമത് ആഗോള കുടുംബ സമ്മേളനത്തോടനുബന്ധിച്ച്, മാര്‍പാപ്പ അനുവദിച്ചു നല്‍കുന്ന ദണ്ഡവിമോചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. മെയ് 21-ാം തീയതിയാണ് ദണ്ഡ വിമോചന വിവരങ്ങള്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി പരസ്യപ്പെടുത്തിയത്. കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പായുടെ നിയോഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിയാണ് ദണ്ഡ വിമോചനം പ്രാപിക്കുവാന്‍ വേണ്ട അടിസ്ഥാന നിബന്ധനകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 21-26 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ പാപ്പായുടെ സാന്നിധ്യമുള്ള സമാപനസമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. അതിനു സാധിക്കാത്തവര്‍ക്ക് ആത്മീയമായി പങ്കുചേര്‍ന്നും ദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്. പരിശുദ്ധ പിതാവിന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി ശ്രവിക്കുകയും കുടുംബം ഒരുമിച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ', എന്ന പ്രാര്‍ത്ഥന, വിശ്വാസപ്രമാണം, ദൈവകാരുണ്യം യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ എന്നിവ ചൊല്ലി അടിസ്ഥാന നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് വത്തിക്കാന്‍ പ്രസ്താവിച്ച ഡിക്രിയില്‍ പറയുന്നു. നിലവില്‍ 103 രാജ്യങ്ങളില്‍ നിന്നായി 22,000 പേര്‍ ആഗോള കുടുംബ സമ്മേളനത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2018-05-23-14:45:28.jpg
Keywords: ദണ്ഡ
Content: 7847
Category: 18
Sub Category:
Heading: ഗോവയില്‍ കുരിശ് തകര്‍ത്തു കഷണങ്ങളാക്കിയ നിലയില്‍
Content: പനാജി: ഗോവയില്‍ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകര്‍ത്ത് കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ദക്ഷിണ ഗോവയിലെ റായിയയിലെ സെന്റ് കജേറ്റന്‍ ദേവാലയത്തിനു സമീപത്തുനിന്നുമാണ് കുരിശ് രൂപത്തെ അപമാനിച്ച നിലയില്‍ കണ്ടെത്തി. റായിയ ദേവാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദേവാലയങ്ങള്‍ക്കും പള്ളികള്‍ക്കു നേരെ വ്യാപക ആക്രമണമുണ്ടായിരുന്നു. നിരവധി കുരിശുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിരിന്നു. അതേസമയം സംഭവങ്ങളില്‍ പോലീസ് ഇരട്ടത്താപ്പ് കാണിക്കുന്നുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. അടുത്തിടെ ഗോവയില്‍ കുരിശടികളും സെമിത്തേരികളും തകര്‍ത്ത കേസില്‍ ക്രൈസ്തവ വിശ്വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്നും പ്രതി ഒറ്റയ്ക്ക് നടത്തിയ ആക്രമമായിരിന്നുവെന്നായിരിന്നു പോലീസ് ഭാഷ്യം. എന്നാല്‍ വാദം പൂര്‍ത്തിയായ 11 കേസുകളിലും കുറ്റം ആരോപിക്കപ്പെട്ട പ്രതി നിരപരാധി ആണെന്ന്‍ ഗോവന്‍ കോടതി കണ്ടെത്തുകയായിരിന്നു. ആക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന വാദം ശക്തമായിരിക്കെയാണ് മിക്ക കേസുകളും സര്‍ക്കാര്‍ വഴി തിരിച്ചു വിടുന്നത്.
Image: /content_image/News/News-2018-05-24-01:19:53.jpg
Keywords: ഗോവ
Content: 7848
Category: 18
Sub Category:
Heading: ധന്യന്‍ മത്തായി അച്ചന്റെ ജീവിതം നിത്യസത്യത്തെ അന്വേഷിക്കാന്‍ പ്രചോദനം: മാര്‍ ജോസഫ് പാംപ്ലാനി
Content: പാലാ: നന്മയെ ചെളിവാരിയെറിഞ്ഞ് തിന്മയായി കാണിക്കുകയും തിന്മയെ വെള്ളപൂശി നന്മയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ധന്യന്‍ മത്തായി അച്ചന്റെ ജീവിതം നിത്യസത്യത്തെ അന്വേഷിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കുന്നതായി തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമൂഹബലിക്കു മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവാശ്രയ ബോധത്തിന്റെ അപ്പുറത്ത് വോറൊരു ആശ്രയമില്ല എന്ന ബോധ്യമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ നമുക്ക് നല്‍കുന്ന സന്ദേശമെന്നും ബിഷപ്പ് പറഞ്ഞു. കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. മുപ്പത്തിനാലു വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പൊതുസംസ്‌കാരത്തോട് ഇഴകിച്ചേര്‍ന്ന മഹാത്മാവാണ് അദ്ദേഹമെന്നും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെയും ഫ്രാന്‍സിസ് മാര്‍പാപ്പായുടെയും ചിന്തകള്‍ ഒരു നൂറ്റാണ്ടിനു മുന്പ് പ്രവര്‍ത്തിപഥത്തിലെത്തിച്ച് മാനവികതയ്ക്ക് തുറവികൊടുത്ത വ്യക്തിയാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
Image: /content_image/India/India-2018-05-24-01:27:33.jpg
Keywords: പാംപ്ലാ
Content: 7849
Category: 1
Sub Category:
Heading: വിശ്വാസികളെ സജീവമാക്കാന്‍ നവോത്ഥാന പദ്ധതിയുമായി റഷ്യന്‍ സഭ
Content: മോസ്ക്കോ: അല്‍മായരെ കൂടുതലായി വിശ്വാസ കാര്യങ്ങളില്‍ സജീവമാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ പുതിയ പദ്ധതിക്ക് റഷ്യന്‍ ഓര്‍ത്തഡോക്സ്‌ മെത്രാന്‍മാരുടെ സൂനഹദോസ് അംഗീകാരം നല്‍കി. “പ്രിന്‍സിപ്പിള്‍സ് ഓഫ് ദി ആക്ടിവിറ്റി ഓഫ് ദി ഡയോസിസന്‍ മിഷ്ണറി ഓഫീസ്‌” എന്ന പേരിലാണ് കര്‍മ്മരേഖ തയാറാക്കിയിരിക്കുന്നത്. നിരീശ്വരവാദികളെ വീണ്ടും വിശ്വാസത്തിലേക്ക് കൊണ്ടു വരിക, ക്രൈസ്തവ പ്രബോധനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക തുടങ്ങി അജപാലക ദൗത്യത്തിന്റെ എല്ലാ വശങ്ങളും ഈ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മാമ്മോദീസ സ്വീകരിച്ച അല്‍മായരേയും, പേരിന് ക്രൈസ്തവരെന്ന് പറയുന്ന മാമോദീസ സ്വീകരിക്കാത്തവരേയും സഭാ ജീവിതത്തില്‍ പൂര്‍ണ്ണമായും പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 80% ത്തോളം റഷ്യക്കാര്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ മക്കളാണെന്നാണു കരുതിവരുന്നത്. ഇവരെ സജീവ വിശ്വാസത്തിലേക്ക്‌ കൊണ്ടുവരുന്നതിനായി മാമ്മോദീസക്ക് മുന്‍പും, പിന്‍പും മതബോധനം നല്‍കേണ്ടതിന്റെ ആവശ്യകതയും ഈ പദ്ധതിയില്‍ മുന്‍കൂട്ടി കാണുന്നുണ്ട്. റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷകരായി വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വിഭാഗീയത, മത തീവ്രവാദം, ആധുനിക കാലത്തെ അവിശ്വാസം, വിശ്വാസപരമായ ആശയകുഴപ്പങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കുക എന്നതാണ് അജപാലക ദൗത്യത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. മതതീവ്രവാദം എന്ന വിഭാഗം ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാമിക തീവ്രവാദത്തെ മാത്രമല്ലായെന്നതു ശ്രദ്ധേയമാണ്. യഹോവ സാക്ഷികള്‍, മൗലീക പെന്തക്കൊസ്തുവാദികള്‍, ഗോസ്പല്‍ ബാപ്റ്റിസ്റ്റുകള്‍ എന്നിവരുടെ കടന്നുകയറ്റത്തില്‍ നിന്നും വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണ് മതതീവ്രവാദത്തെ പ്രതിരോധിക്കുക എന്നതിലൂടെ അര്‍ത്ഥമാക്കിയിരിക്കുന്നത്. നവോത്ഥാന പദ്ധതി വഴി അല്‍മായരെ കൂടുതലായി ഇടവക കാര്യങ്ങളില്‍ സജീവമാക്കുന്നതിനായി മുന്നൂറോളം ഓര്‍ത്തഡോക്സ് രൂപതകളില്‍ പദ്ധതി വ്യാപിപ്പിക്കുവാനാണ് പാത്രിയാര്‍ക്കേറ്റ് പദ്ധതിയിട്ടിരിക്കുന്നത്. അംഗസംഖ്യ കൂടുതലുള്ള ഇടവകകളില്‍ വിശ്വാസ ജീവിതത്തെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അധികമായി പുരോഹിതരേയോ, സന്നദ്ധ പ്രവര്‍ത്തകരേയോ ചുമതലപ്പെടുത്തുവാനുള്ള പദ്ധതിയുമുണ്ട്.
Image: /content_image/News/News-2018-05-24-04:45:27.jpg
Keywords: റഷ്യ
Content: 7850
Category: 1
Sub Category:
Heading: അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം; ആശങ്കയുമായി ബിഷപ്പുമാര്‍
Content: വാഷിംഗ്ടൺ: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജർമ്മൻ മെത്രാന്മാരുടെ തീരുമാനത്തില്‍ ആശങ്കയുമായി ബിഷപ്പുമാര്‍ രംഗത്ത്. ഇത്തരം പ്രാദേശിക കീഴ് വഴക്കങ്ങൾ ആഗോളസഭയെ ബാധിക്കുമെന്ന ആശങ്കയാണ് വിവിധ രൂപതാധ്യക്ഷന്മാര്‍ പങ്കുവെക്കുന്നത്. അകത്തോലിക്കരുടെ വിശുദ്ധ കുർബാന സ്വീകരണത്തെ തള്ളി ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് ചാൾസ് ചാപുറ്റ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ജർമ്മൻ എപ്പിസ്‌കോപ്പൽ സമിതിയുടെ തീരുമാനത്തെ എതിർത്ത അദ്ദേഹം, സഭാ പഠനങ്ങളെയും ആരാധനക്രമങ്ങളെയും പ്രൊട്ടസ്റ്റന്റ് ചിന്തകൾക്ക് അധീനപ്പെടുത്തരുതെന്നും കൂദാശകളുടെ പാവനത കാത്തുസൂക്ഷിക്കണമെന്നും വ്യക്തമാക്കി. ആധ്യാത്മികമായി ഒരുങ്ങി, വിശ്വാസത്തോടെയും അനുതാപത്തോടെയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴാണ് കൂദാശയുടെ ഫലങ്ങൾ അനുഭവഭേദ്യമാകുന്നത്. പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തില്‍ യാതൊരു നിർബന്ധങ്ങൾക്കും വഴങ്ങി വിട്ടുവീഴ്ച അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ മെത്രാന്‍ സമിതി ഐക്യകണ്ഠമായി തീരുമാനങ്ങൾ എടുത്താലും സഭയുടെ കത്തോലിക്ക വിശ്വാസത്തെ കളങ്കപ്പെടുത്താനാകില്ലെന്ന് ഉട്രിക്കറ്റ് കർദ്ദിനാൾ വില്യം ഐജക്ക് നാഷ്ണല്‍ കത്തോലിക്ക റജിസ്റ്റര്‍ എന്ന മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു. ജർമ്മൻ എപ്പിസ്കോപ്പൽ സമിതിയുടെ തീരുമാനങ്ങളേക്കാൾ സഭയുടെ യഥാർത്ഥ പഠനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഫ്രാൻസിസ് പാപ്പ മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം നല്‍കാനുള്ള തീരുമാനത്തെ തള്ളി ഒട്ടാവ ആർച്ച് ബിഷപ്പ് ടെരൻസ് പ്രന്റർഗസ്റ്റും രംഗത്തെത്തിയിട്ടുണ്ട്. ജർമ്മൻ മെത്രാൻ സമിതിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും അകത്തോലിക്കരുടെ ദിവ്യകാരുണ്യ സ്വീകരണം ഫലപ്രദമല്ലെന്നും അദ്ദേഹം വിലയിരുത്തി. ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുമ്പോൾ ദൈവവും സഭയുമായി പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബന്ധം പുലർത്തുകയും സഭാ പഠനങ്ങളെ അംഗീകരിക്കുകയും വേണമെന്നും കർദ്ദിനാൾ പ്രന്റർഗസ്റ്റ് പറഞ്ഞു.
Image: /content_image/News/News-2018-05-24-07:48:36.jpg
Keywords: ദിവ്യകാ, ജര്‍മ്മ
Content: 7851
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളിക്കളഞ്ഞ് ഘാനയിലെ പാര്‍ലമെന്റംഗങ്ങള്‍
Content: അക്ക്രാ: സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി കളഞ്ഞുകൊണ്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ പാര്‍ലമെന്റംഗങ്ങള്‍ മാതൃകയാകുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ പരിഗണിച്ചുകൊണ്ട് വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം തിരുത്തണമെന്ന നിര്‍ദ്ദേശമുയര്‍ന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഘാനയുടെ പാര്‍ലമെന്റ് വിഷയം ചര്‍ച്ചക്കെടുത്തത്. സ്വവര്‍ഗ്ഗ വിവാഹം പ്രചരിപ്പിക്കുന്ന വിദേശ ശക്തികളുടെ സ്വാധീനമാണ് ആശയത്തിന് പിന്നിലെന്ന് വിലയിരുത്തിയ പാര്‍ലമെന്റംഗങ്ങള്‍ നിര്‍ദ്ദേശത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. വിശുദ്ധ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സ്വവര്‍ഗ്ഗ വിവാഹ ജീവിത ശൈലിയിലെ ആരോഗ്യ പ്രശ്നങ്ങളും പാര്‍ലമെന്‍റ് വാദ-പ്രതിവാദങ്ങള്‍ക്കിടയില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെട്ടു. ആഫ്രിക്കക്ക് സ്വന്തം സംസ്കാരമുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പാര്‍ലമെന്റംഗമായ പട്രീഷ്യ അപ്പിയാഗി പറഞ്ഞു. കടുത്ത വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റംഗമായിരുന്നിട്ടുള്ള അല്‍ബാന്‍ ബാഗ്ബിനാണ് നിയമ നിര്‍മ്മാണ സഭയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സൃഷ്ടിയുടെ പിന്നിലെ ലക്ഷ്യമെന്തെന്നു തങ്ങള്‍ക്കറിയാമെന്നും, തങ്ങള്‍ ഒരിക്കലും ദൈവത്തിനെതിരെ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരെന്ന്‍ അവകാശപ്പെടുന്നവരുടെ തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് തങ്ങള്‍ നിന്നു കൊടുക്കുകയില്ലെന്നും അല്‍ബാന്‍ കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ സ്വവര്‍ഗ്ഗസ്നേഹത്തിന്റെ അജണ്ട ആഫ്രിക്കയില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെ മതന്യൂനപക്ഷങ്ങളുടെ മുഖ്യ വിപ്പായ മുഹമ്മദ്-മുബാറക് മുണ്ടാക അപലപിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആവശ്യം എപ്രകാരം നടപ്പിലാക്കും എന്ന് ചര്‍ച്ച ചെയ്യുവാന്‍ ഘാനയുടെ പ്രസിഡന്റായ നാന അകൂഫോ-അഡോ അടുത്ത കാലത്തു തെരേസാ മേ യുമായി കൂടിക്കാഴ്ച നടത്തി എന്നു ആക്ഷേപമുണ്ടായിരിന്നു.
Image: /content_image/News/News-2018-05-24-10:27:17.jpg
Keywords: ഘാന
Content: 7852
Category: 1
Sub Category:
Heading: ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രോലൈഫ് സന്ദേശവുമായി ട്രംപ്
Content: വാഷിംഗ്ടണ്‍: “മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു” (ജറമിയ 1:5) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോലൈഫ് സന്ദേശം. ദൈവത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ജീവന് വേണ്ടിയുള്ള പ്രോ ലൈഫ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പരാജയപ്പെടുകയില്ലായെന്നും ഓരോ ജീവിതത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നും, ഓരോ ജീവിതവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ബില്‍ഡിംഗ് മ്യൂസിയത്തില്‍ വെച്ച് അമേരിക്കയിലെ മുന്‍നിര പ്രോലൈഫ് പ്രചാരക സ്ഥാപനമായ സൂസന്‍ ബി. ആന്തണി ലിസ്റ്റ് സംഘടിപ്പിച്ച 11-മത് പ്രോലൈഫ് വാര്‍ഷിക പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണെന്നും ഒരു മാതാവിനും പിതാവിനും തങ്ങള്‍ക്ക് ജനിച്ച ശിശുവിനെ കയ്യില്‍ കിട്ടുമ്പോള്‍ അവര്‍ പൂര്‍ണ്ണമായി മാറുകയാണെന്നും ട്രംപ് പറഞ്ഞു. നൂറുകണക്കിന് പ്രൊ-ലൈഫ് പ്രവര്‍ത്തകരാണ് ‘ലൈഫ് ഗാലാ’ പ്രോലൈഫ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രസിഡന്റായിട്ടാണ് ഡൊണാള്‍ഡ് ട്രംപിനെ പലരും കണ്ടുവരുന്നത്. പ്രസിഡന്റ് പദവിയിലേറിയിട്ട് വെറും 15 മാസങ്ങള്‍ മാത്രമായിട്ടുള്ളുവെങ്കിലും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ ട്രംപ് നിറവേറ്റി വരികയാണ്. ട്രംപിന്റെ പ്രോലൈഫ് നയത്തെ സ്വാഗതം ചെയ്തു അമേരിക്കന്‍ മെത്രാന്‍ സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-05-24-11:31:08.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 7853
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ കൊടിയേറ്റ് 30ന്
Content: മാള: കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബങ്ങളുടെ മധ്യസ്ഥയും കുടുംബപ്രേഷിത പ്രവാചകയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ കൊടിയേറ്റം 30നു ആണ് നടക്കുക. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനു നടക്കും. ജൂണ്‍ 15നാണ് എട്ടാമിട തിരുനാള്‍. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ്, പ്രമോട്ടര്‍ ഫാ. ജോസ് കാവുങ്ങല്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് ഗോപുരം, സന്യാസ സമൂഹത്തിന്റെ വികാര്‍ ജനറലും ജനറല്‍ കണ്‍വീനറുമായ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ജനറല്‍ കൗണ്‍സിലേഴ്‌സായ സിസ്റ്റര്‍ ആനി കുര്യാക്കോസ് സിഎച്ച്എഫ്, സിസ്റ്റര്‍ ഭവ്യ സിഎച്ച്എഫ്, സിസ്റ്റര്‍ മാരിസ് സ്‌റ്റെല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ ആഘോഷ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Image: /content_image/News/News-2018-05-25-01:21:25.jpg
Keywords: മറിയം ത്രേസ്യ