category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingധന്യന്‍ മത്തായി അച്ചന്റെ ജീവിതം നിത്യസത്യത്തെ അന്വേഷിക്കാന്‍ പ്രചോദനം: മാര്‍ ജോസഫ് പാംപ്ലാനി
Contentപാലാ: നന്മയെ ചെളിവാരിയെറിഞ്ഞ് തിന്മയായി കാണിക്കുകയും തിന്മയെ വെള്ളപൂശി നന്മയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ധന്യന്‍ മത്തായി അച്ചന്റെ ജീവിതം നിത്യസത്യത്തെ അന്വേഷിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കുന്നതായി തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമൂഹബലിക്കു മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവാശ്രയ ബോധത്തിന്റെ അപ്പുറത്ത് വോറൊരു ആശ്രയമില്ല എന്ന ബോധ്യമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ നമുക്ക് നല്‍കുന്ന സന്ദേശമെന്നും ബിഷപ്പ് പറഞ്ഞു. കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. മുപ്പത്തിനാലു വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പൊതുസംസ്‌കാരത്തോട് ഇഴകിച്ചേര്‍ന്ന മഹാത്മാവാണ് അദ്ദേഹമെന്നും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെയും ഫ്രാന്‍സിസ് മാര്‍പാപ്പായുടെയും ചിന്തകള്‍ ഒരു നൂറ്റാണ്ടിനു മുന്പ് പ്രവര്‍ത്തിപഥത്തിലെത്തിച്ച് മാനവികതയ്ക്ക് തുറവികൊടുത്ത വ്യക്തിയാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-05-24 05:58:00
Keywordsപാംപ്ലാ
Created Date2018-05-24 05:57:33