Contents

Displaying 7481-7490 of 25132 results.
Content: 7794
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ അച്ചന്‍ ഏവരെയും സ്വാധീനിച്ച വ്യക്തിത്വം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: പാലാ: ജീവിത മാതൃകയാല്‍ ഏവരെയും സ്വാധീനിച്ച വ്യക്തിയാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചനെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ 83ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനേകരുടെ രക്ഷയ്ക്കുവേണ്ടി തീവ്രമായി അധ്വാനിച്ച് സാക്ഷ്യജീവിതം നയിച്ച മഹത് വ്യക്തിയാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചനെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരിച്ചു. ഇന്നു രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞു രണ്ടിനു 'കൂദാശകളുടെ അനന്യത തിരിച്ചറിഞ്ഞ അജപാലകന്‍' എന്ന വിഷയത്തില്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍ പ്രഭാഷണം നടത്തും. മൂന്നിനു ഫാ. മാത്യു കദളിക്കാട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നവനാള്‍ പ്രാര്‍ത്ഥന എന്നിവ നടക്കും.
Image: /content_image/India/India-2018-05-16-05:29:25.jpg
Keywords: വാണിയ
Content: 7795
Category: 18
Sub Category:
Heading: ശുശ്രൂഷകളില്‍ ഏറ്റവും മഹത്തരം വയോജന പരിപാലനം: മാര്‍ ജേക്കബ് മനത്തോടത്ത്
Content: വടക്കഞ്ചേരി: ശുശ്രൂഷകളില്‍ ഏറ്റവും വലിയതും വിലപ്പെട്ടതും മഹത്തരവുമായത് നിരാലംബരും രോഗികളുമായ വയോജനങ്ങളെ ശുശ്രൂഷിക്കലാണെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. നിരാലംബരായ അമ്മമാരെ സംരക്ഷിക്കുന്ന മംഗലം പാലത്തെ ദൈവദാന്‍ സെന്ററില്‍ പുതിയതായി നിര്‍മ്മിച്ച റിക്രിയേഷന്‍ ഹാള്‍ സമുച്ഛയത്തിന്റെ ആശീര്‍വ്വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. പാവപ്പെട്ടവര്‍ക്ക് നല്ലത് കൊടുക്കുന്‌പോഴാണ് ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമാവുകയെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദൈവദാന്‍ സെന്ററിലെ അമ്മമാര്‍ക്ക് ഏറ്റവും മുന്തിയ സൗകര്യങ്ങളൊരുക്കുന്നതില്‍ തുടക്കം മുതല്‍ ഒപ്പം നില്ക്കുന്ന ബ്രദര്‍ ജോബി വെട്ടുവയലിനേയും ജീവിതം മുഴുവന്‍ സേവന ശുശ്രൂഷകള്‍ നടത്തുന്ന വൈദാന്‍ സിസ്‌റ്റേഴ്‌സിനേയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷത വഹിച്ചു.ദേശീയപാതയില്‍ നിന്നും ദൈവദാന്‍ സെന്ററിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് മതിയായ വീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദൈവദാന്‍ സിസ്‌റ്റേഴ്‌സ് ഡയറക്ടര്‍ ഫാ.ഡോ.ജോണ്‍ തേയ്ക്കാനത്ത് മുഖ്യ പ്രഭാഷണം നടത്തി. വടക്കഞ്ചേരി ലൂര്‍ദ്ദ് മാതാ ഫൊറോന വികാരി ഫാ.ഡോ.സേവ്യര്‍ മാറാമറ്റം, ദൈവദാന്‍ സെന്ററിന്റെ ചാപ്ലിനും വള്ളിയോട് സെന്റ് മേരീസ് പോളി ടെക്‌നിക് കോളജ് ഡയറക്ടറുമായ ഫാ.ഡോ.ജോസ് കണ്ണന്പുഴ, പാലക്കാട് സാമൂഹ്യ ക്ഷേമ നീതി വകുപ്പ് ഓഫീസിലെ പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍, വാര്‍ഡ് മെബര്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ദൈവദാന്‍ സിസ്‌റ്റേഴ്‌സ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ജിജി സ്വാഗതവും മംഗലം പാലം ദൈവദാന്‍ സെന്റര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷോജി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2018-05-16-05:49:14.jpg
Keywords: മനത്തോട
Content: 7796
Category: 18
Sub Category:
Heading: സിസ്റ്റര്‍ എല്‍സി വടക്കേമുറി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: കണ്ണൂര്‍: എംഎസ്എംഐ പാവനാത്മ പ്രൊവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സ്റ്റാര്‍ളി കിഴക്കരക്കാട്ട്, സിസ്റ്റര്‍ മേഴ്‌സി ജോര്‍ജ് കാക്കനാട്ട്, സിസ്റ്റര്‍ ഷാന്റി മാനുവല്‍ കൊടിയംപ്ലാക്കല്‍, സിസ്റ്റര്‍ അനൂപാ ആന്റോ കരിപ്പാശേരി എന്നിവരെ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ വിന്‍സെന്റ് മാടപ്പള്ളിക്കുന്നേലിനെ ഓഡിറ്ററായും സിസ്റ്റര്‍ ജില്‍സ് മാത്യു കൂട്ടുങ്കലിനെ ഫിനാന്‍സ് ഓഫീസറായും തെരഞ്ഞെടുത്തു.
Image: /content_image/India/India-2018-05-16-06:30:41.jpg
Keywords: പ്രോവിന്‍
Content: 7797
Category: 1
Sub Category:
Heading: പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചന വരം ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചനത്തിന്‍റെ വരം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മെയ് 15-ാം തീയതി ചൊവ്വാഴ്ച സാന്താമാര്‍ത്താ കപ്പേളയില്‍ പ്രഭാതബലിമധ്യേ വചനസന്ദേശം നല്‍കുകയായിരിന്നു പാപ്പ. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 20-ാമധ്യായത്തില്‍ നിന്നുള്ള ആദ്യവായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനവിചിന്തനം നടത്തിയത്. പൗലോസ് ശ്ലീഹാ എഫേസോസ് സഭയിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടിയശേഷം, 'പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി താന്‍ അവിടെ നിന്നു ജറുസലെമിലേയ്ക്കു പോകുന്നു' എന്ന വചനഭാഗം എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചനത്തിന്‍റെ വരം ആവശ്യമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു. കാരാഗൃഹവും പീഡനങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ജറുസലേമിലേയ്ക്കു പോകുന്ന പൗലോസ് ശ്ലീഹായുടെ പരിശുദ്ധാത്മാവിനോടുള്ള അനുസരണത്തെ വിശദീകരിച്ച പാപ്പ, മെത്രാന്മാരുടെ പ്രഥമ സ്നേഹവിഷയം യേശുക്രിസ്തുവാണെന്ന് സന്ദേശം ശ്രവിക്കുകയായിരിന്ന ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചു. രണ്ടാമത്തേത് അജഗണങ്ങളാണ്. അജഗണങ്ങളെ കാത്തുസൂക്ഷിക്കുക. നിങ്ങള്‍ മെത്രാന്മാരായിരിക്കുന്നത്, അജഗണങ്ങള്‍ക്കു വേണ്ടിയാണ്, അവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അത് സഭയിലെ ഒരു ഉദ്യോഗമല്ല. പൗലോസ് ശ്ലീഹായുടെ പ്രഘോഷണം ഒരു സാക്ഷ്യവും വെല്ലുവിളിയുമാണ്. അത് പരിശുദ്ധാത്മാവിനോടുള്ള അനുസരണവും, അജഗണങ്ങളോടുള്ള സ്നേഹവുമായിരുന്നു. പൗലോസിന് ഒന്നും സ്വന്തമായുണ്ടായിരുന്നില്ല, ദൈവകൃപയല്ലാതെ. എല്ലാ മെത്രാന്മാര്‍ക്കും ഇപ്രകാരമുള്ള കൃപ ദൈവം പ്രദാനം ചെയ്യട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്
Image: /content_image/News/News-2018-05-16-06:50:14.jpg
Keywords: പാപ്പ
Content: 7798
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ നിരപരാധികളായ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സഭയുടെ സാമ്പത്തിക സഹായം
Content: ലാഹോര്‍: രണ്ട് വർഷങ്ങൾക്ക് മുൻപ് ലാഹോർ സെന്‍റ് ജോൺ കത്തോലിക്ക ദേവാലയത്തിലും ക്രൈസ്റ്റ് ദേവാലയത്തിലും നടന്ന ഇരട്ട ചാവേറാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നു തടവിലാക്കപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ കുടുംബങ്ങൾക്ക് കത്തോലിക്ക സഭ ധനസഹായം നൽകി. 2015-ല്‍ നടന്ന യോഹന്നബാദ് കേസില്‍ മുപ്പത്തിയൊൻപത് പേരാണ് ജയിലിൽ കഴിയുന്നത്. അന്യായമായി തടവറയിൽ കഴിയുന്ന ക്രൈസ്തവരുടെ കുടുംബങ്ങൾക്കു പതിനായിരം രൂപ വീതമാണ് സഭാനേതൃത്വം സാമ്പത്തിക സഹായം നല്കിയത്. മെയ് പതിനൊന്നിന് ലാഹോർ സെന്‍റ് ആന്‍റണി ദേവാലയത്തിൽ നടന്ന ധനസഹായ വിതരണത്തിന് പാക്കിസ്ഥാൻ കത്തോലിക്ക മെത്രാൻ സമിതിയുടെ സമാധാന കമ്മീഷന്‍ അദ്ധ്യക്ഷൻ ഫാ. ഇമ്മാനുവേൽ യൂസഫ് മണി നേതൃത്വം വഹിച്ചു. കുറ്റാരോപിതർക്ക് നീതി നിഷേധിച്ച് അന്യായമായി വധശിക്ഷ നടപ്പിലാക്കുന്ന കേസുകള്‍ സംശയാസ്പദമാണെന്ന് ഫാ. മണി യു.സി.എ ന്യൂസിനോട് പറഞ്ഞു. വിശ്വാസം പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് ഓരോ കുടുംബങ്ങളും കടന്ന് പോകുന്നത്. ജയിലിൽ കഴിയുന്നവർക്ക് ആവശ്യമായ വിശുദ്ധ ഗ്രന്ഥവും ജപമാലകളും നല്കിയതായും അദ്ദേഹം പറഞ്ഞു. ഇസ്ലാമബാദ് ആസ്ഥാനമാക്കിയുള്ള വത്തിക്കാൻ സംഘവും എയിഡ് ടു ചർച്ച് ഇൻ നീഡ് സന്നദ്ധ സംഘടനയുമാണ് സാമ്പത്തിക സഹായം നല്‍കിയത്. വ്യാജ കുറ്റം ആരോപിക്കപ്പെട്ട് ജയിൽ കഴിയുന്നവർക്കും അവരുടെ കേസ് ഏറ്റെടുത്ത് നടത്തുന്ന അഭിഭാഷകർക്കുമായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും സംഘടിപ്പിച്ചു. തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിന്ന ഉസ്മാൻ ഷൗക്കത്ത് എന്ന യുവാവ് ഡിസംബര്‍ 9നു ലാഹോറിലെ കോട്ട് ലക്ക്പട്ട് ജയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. ജയിൽ വാസം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ നിരപരാധികളായ ക്രൈസ്തവർക്ക് മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെടുകയാണെന്ന ആരോപണം ഉയര്‍ന്നിരിന്നു. ഒന്നര ലക്ഷത്തോളം വിശ്വാസികളുമായി ലാഹോറിലെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമാണ് യോഹന്നാബാദ്. കേസിന്റെ അടുത്ത ഹിയറിങ്ങ് ഉടനെ നടക്കാനിരിക്കെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2018-05-16-08:40:45.jpg
Keywords: പാക്കി
Content: 7799
Category: 1
Sub Category:
Heading: മ്യാന്മറില്‍ ഭവനരഹിതരായവര്‍ക്ക് അഭയകേന്ദ്രങ്ങളായി കത്തോലിക്ക ദേവാലയങ്ങള്‍
Content: യാങ്കൂൺ: മ്യാന്മറില്‍ സൈനികാക്രമണത്തെ തുടര്‍ന്നു ഭവനരഹിതരായവര്‍ക്ക് അഭയകേന്ദ്രങ്ങളായി കത്തോലിക്കാ ദേവാലയങ്ങള്‍. വടക്കന്‍ മേഖലയിലെ കച്ചിന്‍ സംസ്ഥാനത്തെ കലാപകാരികളെ അടിച്ചമര്‍ത്തുവാന്‍ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഫലമായി ഭവനരഹിതരായ ആയിരകണക്കിനു ആളുകള്‍ക്കാണ് കച്ചിന്‍ മേഖലയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ സാന്ത്വനമായി മാറിയത്. മ്യിറ്റ്കിനാ, തനായി, ടാങ്ങ്ഫ്രെ, നാംടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു ഏതാണ്ട് രണ്ടായിരത്തോളം ആളുകളാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. മ്യിറ്റ്കിനാക്ക് സമീപമുള്ള വൈമോ പട്ടണത്തില്‍ കത്തോലിക്ക സഭ നടത്തുന്ന ഭവന രഹിതരായവര്‍ക്കുള്ള ക്യാമ്പില്‍ ഇരുനൂറോളം പേര്‍ കഴിയുന്നുണ്ട്. സൈന്യത്തിന്റെ ആക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടു അറുനൂറിലധികം ആളുകള്‍ ഇങ്ങ്യാന്യാങ്ങില്‍ നിന്നും പലായനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണെന്ന് മ്യിറ്റ്കിനായിലെ സെന്റ്‌ കൊളംബന്‍സ് കത്തീഡ്രലിലെ ഇടവക വികാരിയായ ഫാ. പീറ്റര്‍ ഹ്കാ ആങ്ങ്‌ തു പറയുന്നു. കച്ചിനിലെ സാഹചര്യം ഏറെ പരിതാപകരമാണെന്ന് ഫാ. ആങ്ങ്‌ തു വെളിപ്പെടുത്തി. തനായി, ആംബര്‍, ഗോള്‍ഡ്‌ റീജിയന്‍ തുടങ്ങിയവക്ക് സമീപമുള്ള വനത്തില്‍ ഏതാണ്ട് അറുനൂറോളം ആളുകളാണ് ഏപ്രില്‍ 11 മുതല്‍ കുടുങ്ങി കിടന്നതെന്നും സഭാ സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞയാഴ്ച മാത്രമാണ് അവര്‍ക്ക് തിരികെ വരുവാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്. സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദശാബ്ദങ്ങളായി നടന്നുവരുന്ന പോരാട്ടം ഇടക്ക് വെച്ച് നിന്നെങ്കിലും 2011-ല്‍ പുനരാരംഭിക്കുകയാണുണ്ടായത്. തോക്കുകള്‍, പീരങ്കികള്‍, ഹെലികോപ്ടര്‍, ജെറ്റ് തുടങ്ങിയവ ഉപയോഗിച്ച് മ്യാന്‍മര്‍ സൈന്യം നടത്തുന്ന കടുത്ത ആക്രമണം ഏതാണ്ട് ഒരുലക്ഷത്തോളം ആളുകളെയാണ് ഭവന രഹിതരാക്കിയിരിക്കുന്നത്. കച്ചിന്‍ സംസ്ഥാനത്തിലെ ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്.
Image: /content_image/News/News-2018-05-16-10:18:01.jpg
Keywords: മ്യാന്മ
Content: 7800
Category: 1
Sub Category:
Heading: ഭാരത സഭയുടെ ജറീക്കോ പ്രാർത്ഥനായത്നത്തിന് ആരംഭം
Content: ന്യൂഡൽഹി: ഭാരതത്തിലെ ഏഴ് മേഖലകളിലുള്ള ഇന്ത്യയിലെ 174 രൂപതകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജറീക്കോ പ്രാർത്ഥന ആരംഭിച്ചു. കത്തോലിക്ക കരിസ്മാറ്റിക്ക് ശുശ്രൂഷകളെ ഏകോപിപ്പിക്കുന്ന എൻസിസിആർഎസിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ വര്‍ഷം ആചരിക്കുക. ആചരണത്തിന്റെ ഭാഗമായി ഈ മെയ് മാസം മുതൽ അടുത്ത മെയ് മാസം വരെ ധ്യാനങ്ങൾ, മധ്യസ്ഥപ്രാർത്ഥന, ഉപവാസപ്രാർത്ഥന, നിത്യാരാധന, ജാഗരണപ്രാർത്ഥനകൾ, ചെയിൻ മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷ എന്നിവ പ്രത്യേകമായി നടക്കും. ജോഷ്വായുടെ പുസ്തകത്തിലെ ആറാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിൽ ദൈവം പറഞ്ഞതനുസരിച്ച് ജോഷ്വ ജറീക്കോ കോട്ടയ്ക്ക് ചുറ്റും നടത്തിയ പ്രാർത്ഥനയുടെ ശൈലിയിയിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.‘ആബാ, ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ’ എന്നതാണ് പ്രാർത്ഥനാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബംഗളൂരൂവിൽ നടന്ന സിബിസിഐ സമ്മേളനത്തിൽ ഇത്തരമൊരു പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നാഷണൽ സർവീസ് ടീം ചെയർമാൻ സിറിൾ ജോൺ ബിഷപ്പുമാരോട് വിശദീകരിച്ചിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ ഗോവയിൽ നടന്ന കരിസ്മാറ്റിക്ക് നേതൃസമ്മേളനത്തിൽ തീരുമാനിക്കുകയായിരിന്നു. എല്ലാ രൂപതകളിലെയും കത്തീഡ്രൽ ദൈവാലയത്തിൽ പരമാവധി ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ ജറീക്കോ പ്രാർത്ഥന നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൻപ്രകാരം ഒാരോ റീജിയണിലും എത്ര രൂപതകളുണ്ടോ അത്രയും ദിവസം കൊണ്ടാണ് ആ റീജിയണിലെ ജറീക്കോ പ്രാർത്ഥന സമാപിക്കുന്നത്. പ്രാർത്ഥന നടത്തുന്ന കത്തീഡ്രൽ ദൈവാലയത്തിൽ രൂപതയിലെ ബിഷപ്പിന്റെയോ ആർച്ച് ബിഷപ്പിന്റെയോ നേതൃത്വത്തിൽ ദിവ്യബലിയും ദിവ്യകാരുണ്യത്തിന്റെ മുമ്പിലുള്ള മധ്യസ്ഥപ്രാർഥനയും ആശീർവാദവും നടത്തപ്പെടും. പരിപാടിയുടെ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് എല്ലാ രൂപതകളിലെയും ബിഷപ്പുമാർക്ക് നാഷണൽ കരിസ്മാറ്റിക്ക് ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടുണ്ട്. നവംബർ 21-ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രവാചക മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷകർക്കായി നടത്തുന്ന ‘പുഷ് 2018’ സമ്മേളനത്തോടെ അവസാനിക്കുന്ന വിധത്തിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-05-16-11:58:19.jpg
Keywords: പ്രാര്‍ത്ഥന
Content: 7801
Category: 18
Sub Category:
Heading: റവ.ഡോ. ആന്റണി പെരുമാനൂര്‍ എംഎസ്ടി സമൂഹത്തിന്റെ ഡയറക്ടര്‍ ജനറാള്‍
Content: ഭരണങ്ങാനം: സീറോ മലബാര്‍ സഭയുടെ വൈദിക പ്രേഷിത സമൂഹമായ സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി)യുടെ ഡയറക്ടര്‍ ജനറാളായി റവ.ഡോ. ആന്റണി പെരുമാനൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിലെ ചെമ്പിളാവ് ഇടവകാംഗമാണ്. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റുള്ള ഫാ. ആന്റണി പെരുമാനൂര്‍ വിവിധ മേജര്‍ സെമിനാരികളില്‍ പഠിപ്പിച്ചിട്ടുണ്ട്. എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയില്‍ ഇന്നലെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത പത്താമത് ജനറല്‍ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്. എംഎസ്ടി സഭയുടെ താമരശേരിയിലുള്ള സാന്തോം മൈനര്‍ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തുവരികയാണ് പുതിയ നിയമനം. ഫാ. ഫ്രാന്‍സിസ് കുരീക്കല്‍ വൈസ് ഡയറക്ടറായും ഫാ. തോമസ് കാരാമേല്‍, ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ കൗണ്‍സിലേഴ്‌സായും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. കുര്യാക്കോസ് കുന്നേല്‍ രണ്ടാം തവണയും ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജയിംസ് അത്തിക്കളം എന്നിവരടക്കം 47 പേര്‍ പങ്കെടുക്കുന്ന ജനറല്‍ അസംബ്ലി തുടരുകയാണ്.
Image: /content_image/India/India-2018-05-17-05:34:55.jpg
Keywords: എം‌എസ്‌ടി
Content: 7802
Category: 18
Sub Category:
Heading: തൃശൂര്‍ അതിരൂപത അസംബ്ലി; അഞ്ചു വ്യത്യസ്ത വിഷയങ്ങളില്‍ പഠനവും ചര്‍ച്ചകളും
Content: തൃശൂര്‍: തൃശൂര്‍ അതിരൂപത അസംബ്ലി രണ്ടാം ദിനത്തില്‍ അഞ്ചു വ്യത്യസ്ത വിഷയങ്ങളില്‍ പഠനവും ചര്‍ച്ചകളും നടന്നു. വിശ്വാസ ജീവിതം- വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും, കുടുംബവും പ്രാര്‍ത്ഥന ജീവിതവും, ദൈവവിളി, യുവജനപ്രേഷിതത്വം, കുടുംബം രൂപീകരണവും വളര്‍ച്ചയും എന്നീ വിഷയങ്ങള്‍ യഥാക്രമം ഫാ. ജോസ് തെക്കേക്കര, സിസ്റ്റര്‍ ടീന എസ്‌കെഡി, പ്രഫ. എലിസബത്ത് മാത്യു, ജസ്റ്റിന്‍ എന്നിവര്‍ അവതരിപ്പിച്ചു. വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളും, ഭേദഗതികളും അസംബ്ലി അംഗങ്ങള്‍ നിര്‍ദേശിച്ചു. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. സാജന്‍ പിണ്ടിയാന്‍, സിസ്റ്റര്‍ സോഫിയ സിഎസ്എസ്, ഫാ. മേജോ മരോട്ടിക്കല്‍, ഡോ. ഇഗ്‌നേഷ്യസ് ആന്റണി എന്നിവര്‍ മോഡറേറ്റര്‍മാരായി. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് രണ്ടാംദിനം ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി തുടങ്ങി വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്ന 166 പേരാണ് ത്രിദിന അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
Image: /content_image/India/India-2018-05-17-06:03:54.jpg
Keywords: തൃശൂര്‍
Content: 7803
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊല; സമാധാന പ്രാര്‍ത്ഥനാറാലിയുമായി നൈജീരിയന്‍ സഭ
Content: അബൂജ: തീവ്ര ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നൈജീരിയായിലെ ക്രൈസ്തവ ദേവാലയത്തിൽ നടത്തിയ ആക്രമണത്തിൽ മരണപ്പെട്ട വൈദികരുൾപ്പെടെ ഇരുപതോളം പേരുടെ അനുസ്മരണാർത്ഥം മെയ് 22ന് രാജ്യത്തെ വിവിധ രൂപതകളിൽ സമാധാന റാലികൾ സംഘടിപ്പിക്കും. മെയ് 22ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും പ്രാർത്ഥന റാലിയിലും രാജ്യത്തെ വിശ്വാസികളെല്ലാം പങ്കെടുക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ വൈദികർ ആഹ്വാനം ചെയ്തു. ഏപ്രിൽ 24ന് സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ ഫുലാനി സംഘം നടത്തിയ അക്രമം ആഗോള തലത്തില്‍ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു. വധിക്കപ്പെട്ടവരുടെ സ്മരണാർത്ഥം മെയ് 22 പ്രാദേശിക അവധി ദിനമായി ബെന്യൂ ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സമയോചിത ഇടപെടൽ ആവശ്യമാണെന്ന് നിരവധി തവണ ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 24 ന് ദേവാലയത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് , നൈജീരിയൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബുഹാരി രാജി വച്ച് ഒഴിയണമെന്നും മെത്രാൻ സമിതി പ്രസ്താവിച്ചിരിന്നു. ആരാധനാലയങ്ങളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ലാത്ത സാഹചര്യത്തിൽ ഫെഡറൽ ഭരണകൂടത്തിന്റെ നിസ്സംഗതയെ ശക്തമായ ഭാഷയിലാണ് മെത്രാന്മാർ അപലപിച്ചത്. നൂറ്റിയമ്പതോളം ക്രൈസ്തവരാണ് കഴിഞ്ഞ വർഷം നടന്ന ഫുലാനി സംഘട്ടനങ്ങളിൽ മരണമടഞ്ഞത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ ഇതിലും ഇരട്ടിയാണെന്നാണ് സൂചന. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അടുത്തിടെ അപലപിച്ചിരിന്നു.
Image: /content_image/News/News-2018-05-17-06:52:26.jpg
Keywords: നൈജീ