Contents
Displaying 7491-7500 of 25133 results.
Content:
7804
Category: 1
Sub Category:
Heading: "ജന്മദിനത്തില്‍ ദൈവം തന്ന സമ്മാനമാണ് വൈകല്യമുള്ള കുഞ്ഞ്": ശ്രദ്ധയാകര്‍ഷിച്ച് വൈദികന്റെ വാക്കുകള്‍
Content: ലിമാ, പെറു: തന്റെ അഭയാര്‍ത്ഥി മന്ദിരത്തില്‍ ജന്മനാ വൈകല്യമുള്ള രണ്ട് മാസം മാത്രം പ്രായമുള്ള ശിശുവിനെ സ്വീകരിച്ചുകൊണ്ട് ദൈവത്തെ വാഴ്ത്തി സ്തുതിക്കുകയാണ് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ ലൂറിന്‍ ജില്ലയിലെ കത്തോലിക്കാ വൈദികനായ ഫാ. ഒമര്‍ സാഞ്ചെസ് പോര്‍ട്ടില്‍. തന്റെ ജന്മദിനത്തില്‍ ദൈവം നല്‍കിയ സമ്മാനമാണ് ഡൗൺ സിൻഡ്രോം ബാധിച്ച ഈ ശിശുവെന്നാണ് ഫാ. പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. പെറുവിലെ ‘ഹോം ഓഫ് ദി അസോസ്സിയേഷന്‍ ഓഫ് ദി ബിയാട്ടിറ്റ്യൂഡ്സ്’ന്റെ ഡയറക്ടറാണ് അൻപത്തിയൊന്നുകാരനായ ഫാ. പോര്‍ട്ടില്‍. ജന്മനാ വൈകല്യമുള്ള കുട്ടിക്ക് ഒരു അഭയകേന്ദ്രം ആവശ്യമുണ്ടെന്നും കുട്ടിയുടെ അമ്മയായ കൗമാരക്കാരിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടിയെ നോക്കുവാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ. പോര്‍ട്ടിലിനെ ബന്ധപ്പെടുകയായിരുന്നു. ഒട്ടും മടിക്കാതെ തന്നെ വൈദികന്‍ ഡൗൺ സിൻഡ്രോം ബാധിച്ച ആ കുഞ്ഞിനെ സ്വീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ചത് ഫാ. പോര്‍ട്ടിലിന്റെ ജന്മദിനത്തിലാണെന്നത് മറ്റൊരു വസ്തുത. ഇസ്മായേല്‍ എന്നാണ് അദ്ദേഹം ശിശുവിന് പേര് നല്‍കിയിരിക്കുന്നത്. “എന്റെ ജന്മദിനത്തില്‍ എനിക്ക് തന്ന സമ്മാനത്തിനു യേശുവേ നന്ദി. എന്നെ അതിശയിപ്പിക്കുന്നതില്‍ നീ യാതൊരു കുറവും കാണിച്ചിട്ടില്ല. സ്വാഗതം ഇസ്മായേല്‍” ഫാ. പോര്‍ട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാചകങ്ങളാണിവ. പെറുവിന്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന മദ്യപാനിയും, മാനസിക പ്രശ്നങ്ങളുമുള്ള പതിനേഴുകാരിയാണ് ഇസ്മായേലിന്റെ അമ്മയെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രസ്നാക്ക് നല്‍കിയ അഭിമുഖത്തില്‍ വൈദികന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഇസ്മായേലിന് ജന്മം നല്‍കിയ ശേഷം അവര്‍ കടന്നുകളഞ്ഞു. പിന്നീട് ലഭിച്ച അപേക്ഷയെ തുടര്‍ന്നു ശിശുവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഫാ. പോര്‍ട്ടില്‍ ഏറ്റെടുക്കുകയായിരുന്നു. ദരിദ്രരും, ഉപേക്ഷിക്കപ്പെട്ടവരും, ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഫാ. പോര്‍ട്ടില്‍ സ്ഥാപിച്ചതാണ് ‘ഹോം ഓഫ് ദി അസോസ്സിയേഷന്‍ ഓഫ് ദി ബിയാട്ടിറ്റ്യൂഡ്സ്’. ഓരോ വര്‍ഷവും അറുപതോളം പേരെ ഇവിടെ എടുക്കുന്നുണ്ട്. 217 അന്തേവാസികളാണ് നിലവില്‍ ഇവിടെ ഉള്ളത്. യേശു പഠിപ്പിച്ച ശുശ്രൂഷയുടെ മഹത്തായ മാതൃകയെ പിഞ്ചെന്നു എണ്‍പതോളം അത്മായര്‍ കാരുണ്യ പ്രവര്‍ത്തിയെന്ന നിലയില്‍ ഇവിടെ സേവനം ചെയ്തുവരുന്നു. അന്തേവാസികളില്‍ 98 ശതമാനവും ശാരീരികമോ, മാനസികമോ ആയ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളവരാണ്. അവരുടെ ഇടയിലേക്കാണ് ഇസ്മായേലിന്‍റെ പ്രവേശനം.
Image: /content_image/News/News-2018-05-17-08:50:37.jpg
Keywords: കുഞ്ഞ

7805
Category: 1
Sub Category:
Heading: മത പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: സംവാദവും സഹകരണവും ഏറെ മൂല്യമുള്ളതാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്തിക്കാനിലെത്തിയ ബുദ്ധ, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. മതനേതാക്കള്‍, സമാഗമത്തിന്‍റെ ഒരു സംസ്ക്കാരം പോഷിപ്പിക്കുന്നതും, ഫലപൂര്‍ണമായ സംവാദത്തിന്‍റെ ഉദാഹരണങ്ങള്‍ നല്‍കുന്നതും ദൈവത്തിനു നന്ദി പറയാനുള്ള മഹത്തായ ഒരു കാരണമാണെന്നും പാപ്പ പറഞ്ഞു. മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, “സങ്കീര്‍ണമായ കാലഘട്ടത്തില്‍ സംവാദവും സഹകരണവും" എന്ന വിഷയവുമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ 27 പേരടങ്ങിയ പ്രതിനിധിസംഘമാണ് പങ്കെടുത്തത്. പരസ്പരമുള്ള സംവാദത്തിനു മുന്‍കൈയെടുക്കുന്നതിനും, സമാധാനത്തിന്‍റെ സംസ്ക്കാരം പോഷിപ്പിക്കുന്നതിനും മുന്‍വിധികളും തുറവിയില്ലായ്മയും അതിജീവിക്കാന്‍ കഴിയണമെന്നു സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍ പറഞ്ഞു. യുദ്ധവും സംഘട്ടനങ്ങളും അരങ്ങേറുന്ന ലോകത്തില്‍, മതനേതാക്കാള്‍ സംവാദത്തിന്‍റെ ഉറപ്പുള്ള പാലങ്ങളാകണമെന്നുള്ളതാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു. നേരത്തെ തായ്ലന്‍റില്‍ നിന്നുള്ള ബുദ്ധ സന്യാസിമാരുടെ പ്രതിനിധിസംഘത്തിന് പാപ്പ സ്വീകരണം നല്‍കിയിരിന്നു. പോള്‍ ആറാമന്‍ ശാലയില്‍ വച്ച് രാവിലെ നടന്ന ഈ കൂടിക്കാഴ്ചയില്‍ 57 പ്രതിനിധികളാണ് സംബന്ധിച്ചത്.
Image: /content_image/News/News-2018-05-17-10:59:02.jpg
Keywords: മത

7806
Category: 1
Sub Category:
Heading: ക്രിസ്തുവിനെ ത്യജിക്കാത്ത ലീ ഷരീബുവിന് ബൊക്കോഹറാം തടവറയില്‍ പതിനഞ്ചാം പിറന്നാള്‍
Content: അബൂജ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ബൊക്കോഹറാം തീവ്രവാദികളുടെ തടവില്‍ കഴിയുന്ന നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിന് പതിനഞ്ചാം ജന്മദിനം. യേശുവിനെ പ്രാണന് തുല്യം സ്നേഹിച്ച് തീവ്രവാദികള്‍ക്ക് മുന്നില്‍ വിശ്വാസം തള്ളികളയാത്ത ലീ ഷരീബുവിന് കഴിഞ്ഞ തിങ്കളാഴ്ച പതിനഞ്ച് വയസ്സ് തികഞ്ഞ വിവരം ‘പ്രീമിയം ടൈംസ്’ എന്ന നൈജീരിയന്‍ പത്രമാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 85 ദിവസമായി ലീ ഷരീബു തീവ്രവാദികളുടെ പിടിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ മകൾ ജീവനോടെയുണ്ടെന്നും മതപരിവർത്തനം നടത്തിയാൽ മോചനം നടന്നേനെയും ക്രിസ്തുവിനെ തള്ളിപ്പറയാൻ അവൾ തയ്യാറാകാത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ശരിബുവിന്റെ പിതാവ് നഥാൻ പ്രതികരിച്ചു. ലീ ഷരീബുവിനും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആംഗ്ലിക്കന്‍ സഭയുടെ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-05-17-11:56:52.jpg
Keywords: നൈജീ, ത്യജി

7807
Category: 18
Sub Category:
Heading: അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
Content: തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ'യുടെ മലയാള പരിഭാഷ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' പ്രകാശനം ചെയ്തു. തിരുവനന്തപുരം കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസാണ് പ്രബോധനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം. സൂസപാക്യം പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അപ്പസ്‌തോലിക പ്രബോധനത്തെക്കുറിച്ച് ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പഠനസഹായി അനുബന്ധമായി മലയാള പരിഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 19നു വിശുദ്ധയൗസേപ്പിന്റെ തിരുനാള്‍ ദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ' ആഗോള സഭയ്ക്കു സമര്‍പ്പിച്ചത്. അഷ്ടസൗഭാഗ്യങ്ങളുടെയും കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിക്കപ്പെട്ട വിശുദ്ധരുടെ ജീവിതങ്ങളുടെ പുനര്‍വായനയ്ക്കും, പ്രാര്‍ത്ഥനാപൂര്‍വമായ ധ്യാനത്തിനുമാണ് പാപ്പാ അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ക്ഷണിക്കുന്നത്.
Image: /content_image/India/India-2018-05-18-05:43:52.jpg
Keywords: അപ്പസ്

7808
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ എക്‌സലന്‍സ് അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്. ആതുര ശുശ്രൂഷാ രംഗത്തെ മൂല്യാധിഷ്ഠിത സേവനങ്ങളും, സാമൂഹിക സാമുദായിക മേഖലകളിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാളെ തുരുത്തി മര്‍ത്ത് മറിയം ഫൊറോനാപള്ളിയില്‍ നടക്കുന്ന അതിരൂപതാദിനാഘോഷത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/India/India-2018-05-18-05:59:17.jpg
Keywords: ചങ്ങനാ

7809
Category: 1
Sub Category:
Heading: ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികതയെ ചൂണ്ടിക്കാട്ടി വത്തിക്കാന്‍ രേഖ
Content: വത്തിക്കാന്‍ സിറ്റി: സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികവശങ്ങളെ ചൂണ്ടിക്കാട്ടി പുതിയ രേഖ വത്തിക്കാന്‍ പുറപ്പെടുവിച്ചു. “ഒഇക്കൊണോമിക്കെ എറ്റ് പെക്കുനിയാരിയെ” (Oeconomicae et pecuniariae) എന്ന ലാറ്റിന്‍ ശീര്‍ഷകത്തിലുള്ള രേഖ വിശ്വാസ കാര്യസംഘവും സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗവും സംയുക്തമായാണ് പുറപ്പെടുവിച്ചത്. ഇന്നലെ വ്യാഴാഴ്ച (17/05/18) രാവിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടത്. സഭയുടെ ആത്യന്തികമായ ലക്ഷ്യം ഓരോ വ്യക്തിയുടെയും സകല മാനവ സമൂഹങ്ങളുടെയും സകല ജനതകളുടെയും സമഗ്രപുരോഗതിയാണെന്നു രേഖ പറയുന്നു. പൊതുനന്മ കാംക്ഷിക്കാതെ ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും ബിസിനസ് സ്‌കൂളുകള്‍ ധാര്‍മികത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. കമ്പനി മേധാവികളുടെ അമിത ശമ്പളത്തെ രേഖ വിമര്‍ശിക്കുന്നുണ്ട്. സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, വിശ്വാസകാര്യസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്കൊ ലഡാറിയ ഫെറെര്‍, റോമിലെ തോര്‍ വെര്‍ഗാത്ത സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലെയൊണാര്‍ഡോ ബെക്കേത്തി, മിലാനിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലൊറേന്‍സൊ കാപ്രിയൊ എന്നിവര്‍ രേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിച്ചു.
Image: /content_image/News/News-2018-05-18-06:56:54.jpg
Keywords: വത്തിക്കാ

7810
Category: 18
Sub Category:
Heading: അജപാലന ശൈലിയില്‍ സമഗ്രമായ മാറ്റത്തിനുള്ള നിര്‍ദേശങ്ങളുമായി തൃശൂര്‍ അതിരൂപത
Content: തൃശൂര്‍: വിശ്വാസപരിശീലന രംഗങ്ങളിലും അജപാലനശൈലിയിലും യുവജന പ്രേഷിതത്വത്തിലും സമഗ്രമായ മാറ്റത്തിനുള്ള നിര്‍ദേശങ്ങളുമായി അതിരൂപത അസംബ്ലിയുടെ മൂന്നാംദിനം. അജപാലനത്തില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം അത്മായരുടെ ഒരു ടീം വേണമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശം. ഫൊറോന തലത്തില്‍ കൗണ്‍സിലിംഗ് സെന്ററുകളും യുവാക്കളുടെ നേതൃത്വഗുണവും സാങ്കേതികത്തികവും വര്‍ധിപ്പിക്കുന്നതിന് യൂത്ത് സെന്റര്‍ വേണം. നവമാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ മീഡിയാസെന്റര്‍ സജീവമാകണമെന്ന നിര്‍ദേശവുമുണ്ട്. അതിരൂപതയുടെ അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഈ നിര്‍ദേശങ്ങള്കൂ ടി പരിഗണിക്കും. കുടുംബങ്ങളും ഇടവകകളും ഫൊറോനയും അതിരൂപതയും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കണം. കുടുംബങ്ങളുടെ സമഗ്രവികസനത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഇടവകാതലത്തിലോ ഫൊറോന തലത്തിലോ ഹെല്‍പ് ഡെസ്‌കുകള്‍ വേണം.രാവിലെ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ ദിവ്യബലിയോടെയാണു മൂന്നാം ദിനത്തില്‍ അസംബ്ലിക്കു തുടക്കമായത്. കുടുംബവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവിധ വിഷയങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കലും ആരംഭിച്ചു. ഇന്നു വൈകുന്നേരത്തോടെ അസംബ്ലി സമാപിക്കും.
Image: /content_image/India/India-2018-05-18-08:32:19.jpg
Keywords: തൃശൂര്‍

7811
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യ വിലക്കുകള്‍ക്കിടെ ചൈനയില്‍ വിശുദ്ധന്റെ രൂപം സ്ഥാപിച്ചു
Content: ബെയ്ജിംഗ്: യേശുവിനെ പ്രതി സ്വജീവന്‍ ബലിയായി നല്‍കിയ രക്തസാക്ഷിയും ക്രൈസ്തവ പണ്ഡിതനുമായിരിന്ന വിശുദ്ധ ജോൺ വു വെൻ യിന്നെന്റെ സ്വരൂപം ചൈനയില്‍ പ്രതിഷ്ഠിച്ചു. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ചൈനയില്‍ കുരിശുകളും ക്രൈസ്തവ പ്രതീകങ്ങളും നീക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വിശുദ്ധന്റെ രൂപം സ്ഥാപിച്ചതെന്നത് ശ്രദ്ധേയമാണ്. വിശുദ്ധന്റെ ജന്മസ്ഥലമായ ഡോങ്ങ് ഇർ തോങ്ങിലെ ദേവാലയത്തോട് ചേര്‍ന്നാണ് രൂപം സ്ഥാപിച്ചത്. തിരുസ്വരൂപ വെഞ്ചിരിപ്പും അനാച്ഛാദന കർമ്മവും രൂപതാ ചാൻസലർ ഫാ. ഡോൺ പിയട്രോ സോ ക്വിങ്ങ് ഗാങ്ങാണ് നിർവ്വഹിച്ചത്. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സഭയിൽ വിശുദ്ധന്റെ പാത പിന്തുടർന്ന് വിശ്വാസത്തിൽ അടിയുറച്ച് വളരാൻ ഫാ. പീറ്റർ സോഹു വിശ്വാസികളോട് ആവശ്യപ്പെട്ടു. വിശുദ്ധന്റെ വിശ്വാസ തീക്ഷണതയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ അമ്മയുടെ മാതൃകയെയും ചാൻസലർ സന്ദേശത്തിൽ അനുസ്മരിച്ചു. മുപ്പത്തിയഞ്ചോളം വൈദികരും നിരവധി വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1850 ൽ യോങ്ങ് നിയാനിലെ ഡോങ്ങ് ഇർ തോങ്ങ് ഗ്രാമത്തിൽ ജനിച്ച ജോൺ വു വെൻ തികഞ്ഞ കത്തോലിക്ക വിശ്വാസിയും പണ്ഡിതനുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബോക്സേഴ്സ് നടത്തിയ മത പീഡനങ്ങളിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ചിട്ടും മരണം വരെ അദ്ദേഹം ക്രിസ്തുവിനായി നിലകൊണ്ടു. ഒടുവില്‍ ജീവരക്തം ബലിയായി നല്‍കി അദ്ദേഹം യേശുവിനെ പുല്‍കുകയായിരുന്നു. സ്വർഗ്ഗീയ ഭവനത്തിൽ പിതാവിനോടൊത്ത് ഒന്നാകുമ്പോൾ കണ്ടുമുട്ടാം എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. 2000 ഒക്ടോബർ ഒന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് രക്തസാക്ഷിയായ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്.
Image: /content_image/News/News-2018-05-18-09:18:49.jpg
Keywords: ചൈന

7812
Category: 1
Sub Category:
Heading: “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ് വേഡ്” തീയറ്ററുകളില്‍
Content: വത്തിക്കാന്‍ സിറ്റി: സുപ്രസിദ്ധ സംവിധായകനായ വിം വെണ്ടേഴ്സ് സംവിധാനം ചെയ്തിരിക്കുന്ന “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ് വേഡ്” എന്ന ഡോക്യുമെന്ററി ചലച്ചിത്രം ഇന്നു തീയറ്ററുകളില്‍. ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ഫോക്കസ് ഫീച്ചേഴ്സ് അമേരിക്കയിലെ നൂറോളം തീയറ്ററുകളിലാണ് ഇന്ന് ചിത്രം എത്തിക്കുന്നത്. കുടുംബങ്ങളുടെ ദൗത്യം, ഭൗതീകത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യ നീതി, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചോദ്യോത്തര രൂപത്തിലുള്ള നീണ്ട സംവാദമാണ് ഡോക്യുമെന്ററി ചിത്രം. പ്രേക്ഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്ന പ്രതീതിയുളവാക്കുന്ന ശൈലിയാണ് ഡോക്യുമെന്ററിയില്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് പാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കാന്‍ ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറിനായി മൂന്ന് പ്രാവശ്യം അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വിം വെണ്ടേഴ്സ് തീരുമാനിച്ചത്. വത്തിക്കാന്‍ ടി.വി ആര്‍ക്കീവ്സിലെ ചിത്രങ്ങളും, വീഡിയോകളും മാര്‍പ്പാപ്പയുടെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ മോണ്‍. ഡാരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയത്.
Image: /content_image/News/News-2018-05-18-11:23:02.jpg
Keywords: സിനിമ, ചലച്ചിത്ര

7813
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ നിർബന്ധിത ഖുറാൻ പഠന നിയമം; പ്രതിഷേധവുമായി ക്രൈസ്തവ സംഘടന
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖുറാൻ പഠനം വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കാനുള്ള നടപടിയില്‍ പ്രതിഷേധം വ്യാപകം. അറബിക് ഖുറാൻ വായനയും പരിഭാഷയും എല്ലാ വിദ്യാർത്ഥികളും പഠിച്ചിരിക്കണമെന്ന ചട്ടമാണ് പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് നിയമം അധികൃതര്‍ കൊണ്ടുവന്നേക്കുന്നതെന്ന ആരോപണം വ്യാപകമാണ്. നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്ത്യൻ നിയമ- സന്നദ്ധ സഹായ സംഘടനയായ ക്ലാസ് - യുകെ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ താമസിക്കുന്ന ക്രൈസ്തവരുടെ വിശ്വാസപരമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് ക്ലാസ് - യുകെ ഡയറക്ടര്‍ നസീര്‍ സയിദ് പറഞ്ഞു. ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കായി സമാന പദ്ധതികളൊന്നും ആവിഷ്കരിക്കാത്ത ഭരണകൂടത്തിന്റെ നയം ചോദ്യം ചെയ്യപ്പെടണമെന്നും മത അനൈക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നടപടി വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ മുസ്ളിം ഇതര സമൂഹത്തിനെതിരെ നടത്തുന്ന നീക്കമാണ് ഭരണകൂടത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ നിയമം മെയ് നാലിന് പ്രോവിൻഷ്യൽ അസംബ്ലി പാസ്സാക്കിയതോടെ ജാതിഭേദമെന്യേഎല്ലാ കുട്ടികളും ഖുറാൻ നിര്‍ബന്ധപൂര്‍വ്വം പഠിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്.
Image: /content_image/News/News-2018-05-18-12:11:51.jpg
Keywords: ഇസ്ലാ, പാക്കി