Contents
Displaying 7461-7470 of 25132 results.
Content:
7774
Category: 13
Sub Category:
Heading: "ദിവസം ആരംഭിക്കുന്നതിനു കോഫിയേക്കാള്‍ നല്ലത് ബൈബിൾ": അമേരിക്കൻ ജനത
Content: വാഷിംഗ്ടൺ: പുതിയ ദിവസം ആരംഭിക്കുന്നതിന് കോഫിയേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ബൈബിളിനെയാണെന്ന് അമേരിക്കൻ ജനത. ‘അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി’ (ABS) പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കക്കാരുടെ ബൈബിള്‍ വായനാ ശീലത്തെ കുറിച്ച് ബാര്‍ന ഗ്രൂപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് ‘2018 സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ റിപ്പോര്‍ട്ട്’ എന്ന പേരിലാണ് എബിഎസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോഫി, മധുരപലഹാരങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവക്ക് പകരം അമേരിക്കയിലെ 61 ശതമാനം ക്രൈസ്തവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത് ബൈബിള്‍ വായനയോടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 4 മുതല്‍ 11 വരെ 1,004 ടെലിഫോണ്‍ ഇന്റർവ്യൂ, 1064 ഓണ്‍ലൈന്‍ സര്‍വ്വേകളും വഴിയാണ് ബാര്‍ന്ന ഏജൻസി ഈ പഠനം നടത്തിയത്. ബൈബിളുമായുള്ള സമ്പര്‍ക്കത്തിന്റെ തോതനുസരിച്ചാണ് ഗവേഷകര്‍ ബൈബിള്‍ വായിക്കുന്നവരെ തരംതിരിച്ചിരിക്കുന്നത്. കോഫി താല്‍ക്കാലികമായ ഒരു ഊര്‍ജ്ജം പ്രധാനം ചെയ്യുന്നുണ്ടെങ്കിലും, ശാശ്വതമായ പ്രതീക്ഷയും സമാധാനവും നല്‍കുന്നത് ബൈബിള്‍ സന്ദേശമാണെന്ന് നിരവധിപേരാണ് അഭിപ്രായപ്പെട്ടതെന്ന് എബിഎസിന്റെ പ്രസിഡന്റും, സി.ഇ.ഒ യുമായ റോയി പീറ്റേഴ്സണ്‍ പറഞ്ഞു. അമേരിക്കക്കാരന്റെ ധാര്‍മ്മികതയില്‍ ഭരണഘടനയേക്കാളും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ബൈബിളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പൗരന്മാരിൽ ഭയത്തെ ദൂരീകരിക്കുന്നതിൽ ബൈബിള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി. ബൈബിള്‍ വായിക്കുന്നവരില്‍ 41 ശതമാനവും പറഞ്ഞത് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുമ്പോള്‍ തങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നുണ്ടെന്നാണ്. ബൈബിള്‍ വായിക്കും തോറും കൂടുതല്‍ കൂടുതല്‍ വായിക്കണമെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നു 61 ശതമാനം പേര്‍ വ്യക്തമാക്കി. കഴിഞ്ഞ പഠനങ്ങളേക്കാള്‍ ബൈബിളിന്റെ ധാര്‍മ്മികവും, ആദ്ധ്യാത്മികവുമായ സ്വാധീനത്തെ കുറിച്ചാണ് ഇത്തവണത്തെ പഠനം കൂടുതലായി ശ്രദ്ധിച്ചതെന്ന് എബിഎസ് സംഘടന വൃത്തം പറഞ്ഞു. അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് ഒരു വ്യക്തിക്ക് വേണ്ടതെല്ലാം വിശുദ്ധ ലിഖിതങ്ങളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2018-05-12-12:07:22.jpg
Keywords: അമേരിക്ക, ബൈബി

7775
Category: 18
Sub Category:
Heading: കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷ സമുദായ മഹാസംഗമവും റാലിയും ഇന്ന്
Content: തൃശൂര്‍: 'മതേതരത്വം രാഷ്ട്ര പുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സമുദായ മഹാസംഗമവും റാലിയും ഇന്നു തൃശൂരില്‍ നടക്കും. ഉച്ചകഴിഞ്ഞു 3.30 നു തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍നിന്ന് സമ്മേളന നഗരിയായ മാര്‍ ജോസഫ് കുണ്ടുകുളം നഗറിലേക്കു (ശക്തന്‍നഗര്‍) നടക്കുന്ന മഹാസംഗമ റാലിയില്‍ വിവിധ രൂപതകളില്‍നിന്നായി ലക്ഷം പേര്‍ പങ്കെടുക്കും. സമുദായ മഹാസംഗമം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വെള്ളിയാഴ്ച ആരംഭിച്ച ഛായാചിത്ര പ്രയാണങ്ങള്‍ ഇന്നലെ വൈകുന്നേരം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലെത്തി. തുടര്‍ന്ന് ശക്തന്‍നഗറിലെ സമ്മേളനനഗരിയിലെത്തിയ ഛായാചിത്രങ്ങള്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ സ്വീകരിച്ചു. റാലി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. സമുദായ മഹാസംഗമത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്യും. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവിയും 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിതപ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂരും നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ, കെ.സി.എഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, സെക്രട്ടറി ഡോ. മേരി റെജീന, തൃശൂര്‍ അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിക്കും. നാളെ തൃശൂര്‍ ഡിബിസിഎല്‍സിയില്‍ കേന്ദ്ര പ്രതിനിധിസമ്മേളനം നടക്കും. 35 സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
Image: /content_image/India/India-2018-05-13-01:51:37.jpg
Keywords: കോണ്‍ഗ്ര

7776
Category: 18
Sub Category:
Heading: പെന്തക്കുസ്താദിനത്തില്‍ എഴുത്തിനിരുത്തും
Content: ഭരണങ്ങാനം: പെന്തക്കുസ്താദിനമായ 20നു രാവിലെ 8.30ന് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെ ആശീര്‍വദിക്കുകയും ആദ്യാക്ഷരം കുറിക്കുകയും ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പ്രത്യേക രജിസ്‌ട്രേഷന്‍ ഇല്ല. വൈകുന്നേരം 6 വരെ എഴുത്തിനിരുത്തുന്നതിന് സൗകര്യമുണ്ട്.
Image: /content_image/India/India-2018-05-13-02:04:15.jpg
Keywords: അല്‍ഫോ

7777
Category: 24
Sub Category:
Heading: പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങാം
Content: തിരുസഭയിലെ പ്രധാന തിരുനാളുകളിലൊന്നായ പെന്തക്കുസ്താ സമാഗതമായിരിക്കുന്നു. ഈ വര്‍ഷം ഈ തിരുനാള്‍ മെയ് 20-.നായതിനാല്‍ നമ്മുടെ അതിരൂപതയുടെ ജന്മദിനവും പെന്തക്കുസ്താതിരുനാളും ഒരുമിച്ചു വന്നിരിക്കുകയാണ്. റൂഹാദ്ക്കുദശായാല്‍ നിറഞ്ഞ് ശ്ലീഹന്മാരും അവരുടെ സുവിശേഷസാക്ഷ്യംവഴി മറ്റുള്ളവരും ഏകമനസ്സോടെ ഒരു കൂട്ടായ്മയായി രൂപപ്പെടുകയും ദൃശ്യസഭയായി ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. സത്യത്തിന്റെയും ഐക്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ദൈവികശക്തിയുടെയും ആത്മാവാണ് റൂഹാദ്ക്കുദശാ. ഈശോ വാഗ്ദാനം ചെയ്ത റൂഹാദ്ക്കുദശായെ സ്വീകരിക്കുന്നതിനുവേണ്ടി ശ്ലീഹന്മാര്‍ പരിശുദ്ധ മറിയത്തോടും മറ്റുള്ളവരോടുംകൂടി തിരുവത്താഴശാലയില്‍ പ്രാര്‍ത്ഥനാനിരതരായി കഴിഞ്ഞു. പത്താംദിവസം റൂഹാദ്ക്കുദശാ അവരുടെമേല്‍ ഇറങ്ങിവരികയും അവര്‍ ശക്തിയോടെ കര്‍ത്താവിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.പ്രതികൂല ശക്തികളെയും പീഡനങ്ങളെയും അതിജീവിച്ചു മുന്നേറാന്‍ സഭയ്ക്ക് ശക്തി പകര്‍ന്നത് റൂഹാദ്ക്കുദശായായിരുന്നു. ആന്തരികവും ബാഹ്യവുമായ എതിര്‍ശക്തികള്‍ ഇന്ന് സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ വിജയപൂര്‍വ്വം നേരിടാനും ഏകമനസ്സോടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനും റൂഹാദ്ക്കുദശായുടെ കൃപാവരത്തിനായി നമുക്കും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം. ഈശോയുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തക്കുസ്താവരെയുള്ള ദിനങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ശ്ലീഹാന്മാരെപ്പോലെ ഈ വര്‍ഷം സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 10 മുതല്‍ പെന്തക്കുസ്താതിരുനാളായ മെയ് 20 വരെയുള്ള 10 ദിവസം കഴിയുന്നിടത്തോളം പ്രാര്‍ത്ഥനാരൂപിയില്‍ ചെലവഴിക്കാന്‍ നമുക്കു പരിശ്രമിക്കാം. ഈ ദിവസങ്ങളില്‍ ഓരോ മണിക്കൂറെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നു. താഴെപ്പറയുന്ന നിയോഗങ്ങള്‍ക്കായി എല്ലാവരും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 1. നുണ പറഞ്ഞും വ്യാജാരോപണങ്ങള്‍ ഉന്നയിച്ചും സത്യം മറച്ചുവച്ചും സഭയില്‍ തെറ്റിദ്ധാരണയും അനൈക്യവും ഭിന്നതയും ശത്രുതയും വളര്‍ത്തി സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തി സ്‌നേഹവും ഐക്യവും സമാധാനവും വളര്‍ത്താന്‍ സത്യത്തിന്റെയും ഐക്യത്തിന്റെയും അരൂപിയാല്‍ എല്ലാവരും നയിക്കപ്പെടുന്നതിന്. 2. അധികാരികളെ ധിക്കരിച്ചും അനാദരിച്ചും സഭാപ്രബോധനങ്ങളെ അവഗണിച്ചും സഭയില്‍ അച്ചടക്കരാഹിത്യം വളര്‍ത്തുന്നതിനെതിരേ ദൈവാരൂപിയുടെ പ്രചോദനത്തിന് വിധേയപ്പെട്ട് അച്ചടക്കവും അനുസരണയും വിനയവും സഭാമക്കളില്‍ വളര്‍ത്താന്‍ റൂഹാദ്ക്കുദശായുടെ കൃപ ലഭിക്കുന്നതിന്. 3. ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും മനുഷ്യജീവനെതിരെയുള്ള ഭീഷണികളും അരങ്ങേറുന്ന സമൂഹത്തില്‍ ശരിയായ മനുഷ്യബന്ധങ്ങളും ധാര്‍മ്മികതയും പരസ്പരസ്‌നേഹവും ജീവനോടുള്ള ആദരവും സംജാതമാക്കാന്‍ ദൈവകൃപ ലഭിക്കുന്നതിന്. 4. കുടുംബങ്ങളെയും സമൂഹത്തെയും താറുമാറാക്കുന്ന മദ്യ-മയക്കുമരുന്നുകള്‍, മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ തുടങ്ങിയ വിപത്തുകളില്‍നിന്ന് മോചിതരായി സമാധാനപരമായ ജീവിതം നയിക്കുന്നതിനു കര്‍ത്താവിന്റെ അരൂപിയാല്‍ നിറയുന്നതിന്. പഞ്ചവത്സര അജപാലനപദ്ധതിയുടെ ഭാഗമായി, ശ്ലീഹാന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ചിന്താവിഷയമാക്കുന്ന ശ്ലീഹാക്കാലത്ത്, പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ട അജപാലന മേഖലകളായ പ്രേഷിതദൗത്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ പഞ്ചവത്സര അജപാലന മാര്‍ഗ്ഗരേഖയില്‍ പറഞ്ഞിരിക്കുന്നവ ചുവടെ ചേര്‍ക്കുന്നു: #{red->n->n-> പ്രേഷിത ദൗത്യം }# 1. അല്മായര്‍ അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സത്യം, നീതി, കരുണ തുടങ്ങിയ സുവിശേഷ മൂല്യങ്ങളിലടിയുറച്ചു പ്രവര്‍ത്തിച്ച് സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ മുഖമാകണം. 2. അതിരൂപതയിലെ തെക്കന്‍മേഖലയ്ക്ക് പ്രത്യേകം അജപാലന പദ്ധതി തയ്യാറാക്കുക. 3. വീടുകളിലെയും ഇടവകയിലെയും ആഘോഷാവസരങ്ങള്‍ ക്രൈസ്തവ സാക്ഷ്യത്തിനുള്ള അവസരമായി മാറ്റി പരിപാടികള്‍ ക്രമീകരിക്കാനും ചടങ്ങുകളിലുടനീളം ലാളിത്യം പുലര്‍ത്താനും ശ്രദ്ധിക്കുക. 4. സമര്‍പ്പിത ദൈവവിളി, പ്രത്യേകിച്ച് സന്ന്യാസിനീസമൂഹങ്ങളിലേക്കുള്ള ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ ഇടവകകളും കുടുംബങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. 5. നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിനു ഇന്ന് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ നവമാധ്യമങ്ങളില്‍ കാര്യക്ഷമമായും വിവേകത്തോടെയും ഇടപെടാനുള്ള പ്രായോഗിക പരിശീലനം യുവജനങ്ങള്‍ക്കു നല്കണം. #{red->n->n->വിദ്യാഭ്യാസം }# 1. എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം; കാലോചിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും പരിശീലന ക്ലാസുകളും കരിയര്‍ ഓറിയന്റേഷന്‍ പരിപാടികളും ക്രമീകരിച്ചും സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുക. 2. എയ്ഡഡ് സ്‌കൂളുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ ഇടവകകളും സന്ന്യാസസമൂഹങ്ങളും പുതുതായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. 3. വിദ്യാഭ്യാസസ്ഥാപനങ്ങളുടെമേലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ചെറുക്കുന്നതിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു സഭയ്ക്കുള്ള അവകാശസംരക്ഷണത്തിനുമായി ഇടവകകളില്‍ ജാഗ്രതാസമിതികള്‍ ഉണ്ടാകണം. 4. നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിശ്വാസപരിശീലനവേദികളാണ്. അതിനാല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാര്‍ഷികധ്യാനവും ഇതരമതസ്ഥര്‍ക്ക് ധാര്‍മ്മികമൂല്യ പരിശീലനത്തിനുള്ള പ്രത്യേക പരിപാടികളും ഉണ്ടാകണം. 5. സാമ്പത്തിക പരാധീനതമൂലം ചില കുട്ടികള്‍ക്കെങ്കിലും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണ്ടവിധം സഹായിക്കുന്നതിന് ഇടവകകള്‍ നടപടികള്‍ സ്വീകരിക്കുക. പ്രിയപ്പെട്ട സഹോദരങ്ങളേ പ്രിയമക്കളേ, ഈ വര്‍ഷത്തെ പെന്തക്കുസ്താ നമുക്കു വ്യക്തിപരമായും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും ഒരു പുതിയ പെന്തക്കുസ്താ അനുഭവമാകാന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചൊരുങ്ങാം. കര്‍ത്താവിന്റെ കൃപ നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ. സ്‌നേഹത്തോടെ, ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത
Image: /content_image/SocialMedia/SocialMedia-2018-05-13-05:16:07.jpg
Keywords: പെന്തക്കുസ്ത

7778
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ചാവേറാക്രമണം; ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ചാവേറാക്രമണം. ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായ നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഭരണകൂടം വ്യക്തമാക്കി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. ചാവേറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ദേവാലയങ്ങളിൽനിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ ഇന്തോനേഷ്യായില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ വിവേചനവും ആക്രമണങ്ങളും ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ മാർച്ച് 8 ന് തെക്കൻ സുമത്രായിലെ ചാപ്പലിൽ നടന്ന ആക്രമണത്തിൽ ദേവാലയത്തിനും തിരുസ്വരൂപങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ക്രൈസ്തവരും ഹിന്ദുക്കളുമാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്. പത്തു ശതമാനത്തോളമാണ് ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം.
Image: /content_image/News/News-2018-05-13-07:57:11.jpg
Keywords: ഇന്തോനേ

7779
Category: 1
Sub Category:
Heading: ലിവര്‍പൂളില്‍ സീറോ മലബാര്‍ ഇടവക ഉദ്ഘാടനം ചെയ്തു
Content: ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്‍പൂള്‍ അതിരൂപതയില്‍ ഉള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇനി മുതല്‍ ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലിവര്‍പൂള്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മെന്‍ ഒപി വചനസന്ദേശം നല്‍കി. മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസ സാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്‍ക്കും മാതൃകായാണെന്നും ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തിസഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില്‍ ആണ് രൂപതയിലെ വൈദികരും അല്‍മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരികര്‍മ്മത്തിനു അനുയോജ്യമായ രീതിയില്‍ ഈ ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്.
Image: /content_image/News/News-2018-05-13-09:48:10.jpg
Keywords: ഗ്രേറ്റ്

7780
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; പിന്നില്‍ ഐഎസ്
Content: സുരബായ: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ചാവേറാക്രമണത്തില്‍ മരണസംഖ്യ 13 ആയി. ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേർന്നു നടത്തിയ ചാവേറാക്രമണമാണ് ഇന്നലെ ഇന്തോനേഷ്യയില്‍ നടന്നത്. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അക്രമത്തില്‍ 41 പേർക്കു പരുക്കേറ്റു. സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ഒന്നാമത്തെ കുർബാനയ്ക്കു ശേഷമായിരുന്നു ആദ്യ ആക്രമണം. ബോംബുകൾ മടിയിൽവച്ചു ബൈക്കിലെത്തിയ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആൺമക്കളാണു ചാവേറുകളായത്. നാലുപേർ കൊല്ലപ്പെട്ടു. മിനിറ്റുകൾക്കകം ദിപൊനെഗൊരൊ പള്ളിയിൽ മാതാവും പന്ത്രണ്ടും ഒൻപതും വയസ്സുള്ള പെൺമക്കളും ബാഗിൽ കൊണ്ടുവന്ന സ്ഫോടകവസ്തുക്കളുമായി തള്ളിക്കയറി പൊട്ടിത്തെറിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച കാർ പെന്തക്കോസ്ത് പള്ളിയുടെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു പിതാവിന്റെ ആക്രമണം. സിറിയയിൽ നിന്നു മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികളാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇവർ നാട്ടിൽ ജെമ അൻഷറൂത്ത് ദൗല (ജെഎഡി) എന്ന ഭീകര സംഘടനയുടെ ഭാഗമായാണു പ്രവർത്തിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Image: /content_image/News/News-2018-05-14-04:18:49.jpg

7781
Category: 18
Sub Category:
Heading: ഐക്യത്തിന്റെ പ്രഘോഷണമായി കത്തോലിക്ക കോണ്‍ഗ്രസ് സമുദായ റാലി
Content: തൃശൂര്‍: സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നും തൃശൂര്‍ രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും എത്തിയ ഒരു ലക്ഷത്തോളം വിശ്വാസികള്‍ അണിചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ മഹാസംഗമം ഐക്യത്തിന്റെ പ്രഘോഷണമായി. ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും, കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സമുദായ പ്രസ്ഥാനങ്ങളുടെയും നേതാക്കളുമാണു റാലി നയിച്ചത്. നേതൃനിരയ്ക്കു പിറകിലായി യൂണിഫോമണിഞ്ഞ അയ്യായിരത്തോളം യുവജനങ്ങള്‍ ചിട്ടയോടെ നിരന്നു. ബാന്‍ഡ് വാദ്യത്തിനു പിറകിലായി രൂപതകളുടെ ബാനറുകളുമായി പ്രതിനിധികള്‍ വെള്ളയും മഞ്ഞയും കലര്‍ന്ന പേപ്പല്‍ പതാകകളുമേന്തി അണിചേര്‍ന്നു. കൂട്ടായ്മയുടെയും വിശ്വാസതീഷ്ണതയുടെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണു റാലി മുന്നേറിയത്. തൃശൂര്‍ പാലസ് ഗ്രൗണ്ട് റോഡില്‍നിന്നു നാലോടെ ആരംഭിച്ച റാലിയുടെ മുന്‍നിര അഞ്ചോടെ സമ്മേളനനഗരിയായ മാര്‍ ജോസഫ് കുണ്ടുകുളം നഗറില്‍ (ശക്തന്‍ നഗര്‍) എത്തി. ശതാബ്ദി സമ്മേളന നഗരിയില്‍ മുന്‍നിരയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്‍നിരയെത്തിയത്. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പതാക ഏറ്റുവാങ്ങി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അലാഹാബാദ് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിയെ നയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സംസ്ഥാന ഭാരവാഹികള്‍, രൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി സമ്മേളനം ഒരു നിമിത്തമാണെന്നും സഭ വേദനിക്കുന്‌പോള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഈ റാലിയിലൂടെയും സമ്മേളനത്തിലൂടെയും നാം ലോകത്തിനു മുന്നില്‍ എത്തിച്ചതെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംഗമത്തില്‍ പറഞ്ഞു.
Image: /content_image/India/India-2018-05-14-04:59:27.jpg

7782
Category: 18
Sub Category:
Heading: സഭാസമൂഹം ഒറ്റക്കെട്ടായി മുന്നേറണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: തൃശൂര്‍: സഭാസമൂഹം കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സമുദായ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവികാരങ്ങളെ ഇളക്കിവിട്ട് സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും ഭാരതത്തിന്റെ അടിസ്ഥാന പ്രമാണമായ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ സമൂഹം പ്രത്യേക ശ്രദ്ധചെലുത്തുന്ന മേഖലകളാണു വിദ്യാഭ്യാസം, രോഗീശുശ്രൂഷ, സാമൂഹ്യസേവനം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ആധാരമാക്കിയാണ് സഭ ഈ ശുശ്രൂഷകള്‍ ചെയ്യുന്നത്. വിദ്യാഭ്യാസം ബൗദ്ധികമായ സ്‌നേഹശുശ്രൂഷയാണ്. രോഗികള്‍ക്കു സൗഖ്യമേകുന്നതും ഭക്ഷണം ഇല്ലാത്തവനു ഭക്ഷണം നല്‍കുന്നതുമെല്ലാം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായാണു സഭ നിര്‍വഹിക്കുന്നത്. ഈ മേഖലകളില്‍ സര്‍ക്കാരിന്റെ ന്യായമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാനാണു സഭ ആഗ്രഹിക്കുന്നത്. അതിനുവേണ്ട പിന്തുണയും പ്രോല്‍സാഹനവും സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. സമുദായ മഹാസംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കി. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കി. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനംചെയ്തു. ആദ്യകോപ്പി കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഏറ്റുവാങ്ങി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ റാഫി മഞ്ഞളി, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവി നിര്‍വഹിച്ചു. 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിതപ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ഫാമിലി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ജോസ് വിതയത്തില്‍, മാതൃവേദി പ്രസിഡന്റ് ഡോ.റീത്താമ്മ ജയിംസ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുണ്‍ ഡേവിസ്, ഡേവിസ് എടക്കളത്തൂര്‍, ഷെവ.ഡോ.മോഹന്‍ തോമസ്, പ്രസിപിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കോനിക്കര, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു. ഇന്നു തൃശൂര്‍ ഡിബിസിഎല്‍സിയില്‍ കേന്ദ്ര പ്രതിനിധി സമ്മേളത്തില്‍ 35 സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
Image: /content_image/India/India-2018-05-14-06:17:38.jpg
Keywords: കോണ്‍

7783
Category: 18
Sub Category:
Heading: കാര്‍ഡിനല്‍ നഗറിലെ ഭൂമിയുടെ ക്രയവിക്രയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പേരില്‍ തൃക്കാക്കര കാര്‍ഡിനല്‍ നഗറിലുണ്ടായിരുന്ന ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്. 45 വര്‍ഷം മുന്‍പു കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വീടുകള്‍ കാര്‍ഡിനല്‍ നഗറില്‍ നിര്‍മിച്ചിരുന്നു. അതിരൂപതയുടെ കീഴിലുള്ള കാര്‍ഡിനല്‍ സ്‌കൂള്‍, ഭാരതമാതാ കോളജ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു കുടുംബസമേതം താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്ന നിലയിലാണു വീടുകള്‍ നിര്‍മിച്ചത്. ഭൂരിഭാഗം വീടുകളും അത്തരത്തില്‍ ഉപയോഗിച്ചു. ശേഷിച്ച വീടുകള്‍ വില്‍ക്കുന്നതിന് അതിരൂപതാ കച്ചേരി പത്രപരസ്യം നല്‍കി. സ്ഥലം സ്വീകരിക്കുന്നവര്‍ക്കു പണം അടച്ചുതീരുന്ന മുറയ്ക്കു അതിരൂപത പ്രൊക്യുറേറ്റര്‍ രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയിരുന്നു. കര്‍ദിനാള്‍ പാറേക്കാട്ടിലും തുടര്‍ന്നുവന്ന അതിരൂപതാധ്യക്ഷന്മാരും അതതു കാലഘട്ടങ്ങളില്‍ പണമടച്ചു തീര്‍ന്നവര്‍ക്കു സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പത്രപരസ്യം കണ്ട് എത്തി സ്ഥലം വാങ്ങിയ ഫിലിപ്പോസ് ജോര്‍ജ് ആലഞ്ചേരി എന്നയാള്‍ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അന്നു സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. ഫിലിപ്പോസ് ജോര്‍ജ് ആലഞ്ചേരി തന്റെ കാലശേഷം കൈമാറുന്ന വ്യവസ്ഥയില്‍ മക്കളിലൊരാളായ ജെയിംസിനു നിര്‍ദിഷ്ട സ്ഥലം നല്‍കി. ജെയിസിന്റെ മരണശേഷം ഭാര്യക്കും മക്കള്‍ക്കുമായി സ്ഥലം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിന് അതിരൂപതയെ സമീപിച്ചിരുന്നു. നാളുകള്‍ക്കു മുന്പു നടന്ന ക്രയവിക്രയത്തില്‍ അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച കൃത്യമായ രേഖകള്‍ അതിരൂപതയില്‍ സൂക്ഷിച്ചിട്ടുണ്ട്. പേരുകളിലെ സാമ്യം മറയാക്കി സത്യമന്വേഷിക്കാതെ ബോധപൂര്‍വം ഒരാളെ വ്യക്തിഹത്യ നടത്തുന്നതു തികച്ചും അപലപനീയമാണെന്നു റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2018-05-14-07:10:31.jpg
Keywords: വ്യാജ